ഒരു കവിതയിലോ ശ്ലോകത്തിലോ ഏതെങ്കിലും വാക്കുകൾ വീണ്ടും ആവർത്തിച്ച് ഉപയോഗിക്കുന്ന ഒരു ശബ്ദാലങ്കാരമാണ് യമകം എന്ന് അറിയപ്പെദുന്നത്. വാക്കുകൾ ഓരോ സന്ദർഭത്തിലും വ്യത്യസ്ത അർത്ഥത്തിലായിരിക്കും പ്രയോഗിക്കപ്പെടുന്നത്.

ലക്ഷണം:

"അക്ഷരക്കൂട്ടമൊന്നായിട്ടർഥം ഭേദിച്ചിടും പടി
ആവർത്തിച്ചു കഥിച്ചീടിൽ യമകം പലമാതിരി"[1]

ഉദാഹരണം:

" മാലതീ മലർ ചേർന്നോരു
മാല തീജ്വാലയെന്നപോൽ
മാലതീയിവനേകുന്നു
മാലതീതുല്യയെങ്ങു നീ."[2]

വിവരണം വരി ൧: മാലതീ മലർ -> മാലതീ പുഷ്പം

വരി ൨: മാല തീജ്വാല -> മാല, തീജ്വാലയെന്നപോൽ

വരി ൩: മാലതീയിവനേകുന്നു-> മാൽ(=ദുഃഖം), അത്, ഈ, ഇവനേകുന്നു

വരി ൪: മാലതീ-> നിലാവ്

"മാലതിമലർ ചേർന്നോരു മാല തീജ്വാലയെന്നപോൽ മാൽ അത് ഈ ഇവന് ഏകുന്നു; മാലതീതുല്യ (ചന്ദ്രികപോലെ ശീതകാരിണി) എങ്ങ് നീ എന്ന് അന്വയം."

സംസ്കൃതത്തിൽ

തിരുത്തുക

ലക്ഷണം: ' അർത്ഥോ സത്യാർത്ഥ ഭിന്നാനാം വർണാനാം സാ പുന: ശ്രുതി: യമകം '
ഉദാ: "നവപലാശപലാശവനം പുര: "


  1. ഭാഷാഭൂഷണം
  2. ഭാഷാഭൂഷണം
"https://ml.wikipedia.org/w/index.php?title=യമകം&oldid=4116978" എന്ന താളിൽനിന്ന് ശേഖരിച്ചത്