ശ്ലേഷം (അലങ്കാരം)
മലയാളവ്യാകരണത്തിലെ ഒരു അലങ്കാരമാണ് ശ്ലേഷം
(ശ്ലേഷം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളവ്യാകരണത്തിലെ ഒരു അലങ്കാരമാണ് ശ്ലേഷം.
ലക്ഷണം
തിരുത്തുകരണ്ടുകായ്കളൊരേഞെട്ടിലുണ്ടാകുമ്പോലെ ഭാഷയിൽ
ഒരേപദത്തിന്നർഥം രണ്ടുരച്ചാൽ ശ്ലേഷമായിടും
ഉദാഹരണങ്ങൾ
തിരുത്തുകഉദാ:-1)
മഹീപതേ! ഭാഗവതോപമാനം
മഹാപുരാണം ഭവനം മദീയം
നോക്കുന്നവർക്കൊക്കെ വിരക്തിയുണ്ടാം
അർഥങ്ങളില്ലെന്നൊരു ഭേദമുണ്ട്
സമന്വയം: ഇവിടെ പുരാണം, വിരക്തി, അർഥം എന്നീ പദങ്ങളുടെ ദ്വയാർഥങ്ങൾ കൊണ്ട് കവിയുടെ വീടും ഭാഗവതവും തുല്യമെന്ന് സ്ഥാപിച്ചിരിക്കുന്നു.
പുരാണം = പഴയത്; ഹിന്ദുക്കളുടെ മതഗ്രന്ഥം
വിരക്തി = കാഴ്ചയിൽ മടുപ്പ് തോന്നുന്നത്, ലൗകികകാര്യങ്ങളോടുള്ള വിരക്തി
അർഥം = ധനം, വാക്കുകളുടെ/വാക്യങ്ങളുടെ അർഥം