ആനി മസ്ക്രീൻ
ആനി മസ്ക്രീൻ (1902 ജൂൺ 6 - 1963) ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും തിരുവനന്തപുരത്തുനിന്നുള്ള ലോക്‌സഭാംഗവുമായിരുന്നു.[1]
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത വനിത | |
ജനിച്ച തീയതി | 6 ജൂൺ 1902 തിരുവനന്തപുരം |
---|---|
മരിച്ച തീയതി | 19 ജൂലൈ 1963 |
പൗരത്വം |
|
ആദ്യകാലജീവിതം
തിരുത്തുക1902 ജൂൺ 6 ന് തിരുവനന്തപുരത്ത് ഒരു ലത്തീൻ കത്തോലിക്കാ കുടുംബത്തിലാണ് ആനി മസ്ക്രീൻ, ജനിച്ചത്. പിതാവ് ഗബ്രിയേൽ മസ്ക്രീൻ തിരുവിതാംകൂർ സംസ്ഥാനത്തിലെ ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. ഹോളി ഏഞ്ചൽസ് കോൺവെൻ്റ് ഹൈസ്കൂൾ, യൂണിവേഴ്സിറ്റി കോളേജ്, ഗവ. ലോ കോളേജ് എന്നിവിടങ്ങളിൽ നിന്നും പ്രശസ്തമായ രീതിയിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. 1925 ൽ സിലോണിലെ സംഗമിത്ര കോളേജിൽ അധ്യാപികയായി സേവനം ചെയ്തിരുന്നു. ചരിത്രത്തിലും, സാമ്പത്തിക ശാസ്ത്രത്തിലും ഇരട്ട എം.എ. ബിരുദം നേടിയ ആനി മസ്ക്രീന് ഇംഗ്ലീഷ് സാഹിത്യത്തിലും അവഗാഹമുണ്ടായിരുന്നു. നിയമപഠനം പൂർത്തിയാക്കി, സീനിയർ അഭിഭാഷകരുടെ നേതൃത്വം ഇല്ലാതെ തന്നെ പ്രാക്ടീസ് തുടങ്ങി. തിരുവനന്തപുരത്ത് ആ സമയത്ത് മൂന്നു വനിതകൾ മാത്രമേ അഡ്വക്കേറ്റുമാരായി പ്രാക്ടീസ് ചെയ്തിരുന്നുള്ളൂ
ഭാരതത്തിൻറെ സ്വാതന്ത്ര്യവും, ദുർബല വിഭാഗങ്ങളുടെ വിമോചനവും പുരോഗതിയും ജീവിതലക്ഷ്യമായി മുന്നിൽ കണ്ടുകൊണ്ടാണ് ആനി മസ്ക്രീൻ താരതമ്യേന വനിതകൾ കടന്നുവരാൻ മടിച്ചിരുന്ന, രാഷ്ട്രീയ വേദിയിലേക്ക് എടുത്തുചാടിയത്. സംശുദ്ധ രാഷ്ട്രീയത്തിൻറെ നിറചൈതന്യമായിരുന്ന ആനി മസ്ക്രീൻ ദേശസേവനത്തിനായി വിവാഹം വേണ്ടെന്നുവച്ച കർമ്മധീരയാണ്..[2][3]
സ്വാതന്ത്ര്യസമര സേനാനി
തിരുത്തുകതിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗമായ ആദ്യവനിതകളിലൊരാളും തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് വർക്കിംഗ് കമ്മറ്റിയംഗമാകുന്ന ആദ്യത്തെ വനിതയുമായിരുന്നു ആനി മസ്ക്രീൻ.[2] അക്കാമ്മ ചെറിയാൻ, പട്ടം താണുപിള്ള എന്നിവരോടൊപ്പം സ്വാതന്ത്ര്യത്തിനും അഖണ്ഡഭാരതത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ അവർ മുൻനിരയിൽ ഉണ്ടായിരുന്നു
തിരുവിതാംകൂറിൽ പട്ടം താണുപിള്ള, സി. കേശവൻ, ടി. എം. വർഗീസ് എന്നിവർക്കൊപ്പം തലയെടുപ്പോടെ മുന്നിൽനിന്നു പ്രവർത്തിക്കുന്നതിനുള്ള ചങ്കൂറ്റം ആനിമസ്ക്രീന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിലെ ഏക വനിതയായ ആനി മസ്ക്രീൻ പാർട്ടി സംവിധാനത്തിൽ ശക്തയാകുകയും പബ്ലിസിറ്റി കമ്മിറ്റിയുടെ അംഗമെന്ന നിലയിൽ സ്റ്റേറ്റിനകത്തും പുറത്തും യാത്രചെയ്തു. ദിവാൻ സർ. സി.പി ക്കെതിരെയും അഴിമതി നിറഞ്ഞ ഭരണ സംവിധാനത്തിനുമെതിരെയും പ്രസംഗങ്ങൾ നടത്തി ജനശ്രദ്ധ ആകർഷിച്ചു. കോൺഗ്രസിലെ വനിതാ വിഭാഗമായ ദേശസേവികമാരെ സംഘടിപ്പിക്കുന്നതിലും അവർ നേതൃത്വം നൽകി. സർക്കാർ നയങ്ങൾക്കെതിരായി തിരുവനന്തപുരത്ത് നടത്തിയ പൊതുസമ്മേളനത്തിൽ പ്രസംഗിച്ചതിന്, രാജ്യദ്രോഹ കുറ്റംചുമത്തി, ആദ്യമായി 1938 ഏപ്രിൽ 26-ാം തീയതി ആനിയെ ജയിലിലടച്ചു. 1941 നവംബറിൽ ആനി മസ്ക്രീൻ വാർധ സന്ദർശിക്കുകയും ഗാന്ധിജിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിന് അവസരം ലഭിക്കുകയും ചെയ്തു. ഏതാണ്ട് ഏഴുമാസങ്ങളോളം വാർധയിൽ താമസിച്ച ആനി മസ്ക്രീന് ദേശീയ നേതാക്കളുമായി പരിചയപ്പെടുന്നതിനും ഗാന്ധിയൻ ആശയങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനും അവസരം ലഭിച്ചു.
1938 ഏപ്രിൽ 29 ന് സർ സി.പിയുടെ അനുചരന്മാർ അർധരാത്രിയിൽ ആനി മസ്ക്രീൻറെ വീട്ടിൽ അതിക്രമിച്ച് കയറി. , ഇന്ത്യയിലെ മിക്ക ഇംഗ്ലീഷ് പത്രങ്ങളും ആനി മസ്ക്രീൻ നേരിടേണ്ടിവന്ന യാതനകളെപ്പറ്റി വാർത്ത നൽകി. സർ സിപിയുടെ ‘അമേരിക്കൻ മോഡൽ’ ഭരണഘടനയെപ്പറ്റി നിശിതമായി വിമർശിക്കുതിനും, പുന്നപ്ര വയലാർ സമരത്തിൽ 7000 പേർ കൊല്ലപ്പെട്ടുവെന്ന പ്രസ്താവന പുറപ്പെടുവിച്ചുതിനും, സർക്കാർ ആനിയെ ആറുമാസം കരുതൽ തടങ്കലിലാക്കി. കുറ്റവിചാരണയ്ക്ക് മുമ്പായി നൽകിയ നോട്ടീസിന് മറുപടിയായി തൻറെ പ്രസ്താവനയിൽ ഉറച്ചുനിന്ന ആനി മസ്ക്രീൻ യാതൊരു തരത്തിലുമുള്ള മാപ്പപേക്ഷയും നൽകാൻ തയ്യറായില്ല. 299 അംഗങ്ങൾ ഉള്ള ഇന്ത്യയുടെ ഭരണഘടന നിർമാണസഭയിൽ 15 വനിതകൾ ആണ് അംഗങ്ങളായുണ്ടായിരുന്നത്. അതിൽ കേരളത്തിൽ നിന്നും ഉണ്ടായിരുന്ന മൂന്ന് വനിതാ അംഗങ്ങളിൽ ഒരാളായിരുന്നു ആനി മസ്ക്രീൻ. തിരുവിതാംകൂറിൽ നിന്നുള്ള ഏക വനിത അംഗമായിരുന്നു ഭരണഘടന നിർമാണസഭയിലെ അംഗമെന്ന നിലയിൽ ഭാരതത്തിലെ മഹാന്മാരായ നേതാക്കന്മാരുടെകൂടെ പ്രവർത്തിക്കുവാനും, ഭരണഘടന നിർമാണ പ്രക്രിയയിൽ സജീവമായി പ്രവർത്തിക്കുവാനും അവർക്ക് കഴിഞ്ഞു..[4][5] 1939—47 കാലഘട്ടത്തിൽ നിരവധി തവണ അവർവ്ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്..[3]
1951ൽ തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിൽനിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി ആദ്യ ലോകസഭയിലേക്ക് അവർ തെരഞ്ഞെടുക്കപ്പെട്ടു, കേരളത്തിൽനിന്നുമുള്ള ആദ്യ വനിതാ ലോകസഭാംഗവും ആദ്യ ലോകസഭയിലെ പത്ത് വനിതാ ലോകസഭാംഗങ്ങളിലൊരാളുമായിരുന്നു ആനി മസ്ക്രീൻ.[6][7] ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പേ, 1948-1952 കാലഘട്ടത്തിൽ തിരു-കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലി അംഗവും പറവൂർ ടി.കെ.നാരായണപിള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ ആരോഗ്യ-വൈദ്യുതി വകുപ്പു മന്ത്രിയുമായിരുന്നു.[8]
അവലംബം
തിരുത്തുക- ↑ "MEMBERS OF FIRST LOK SABHA". Parliament of India. Retrieved 1 February 2013.
- ↑ 2.0 2.1 "ANNIE MASCARENE (1902–1963)". Retrieved 1 February 2013.
- ↑ 3.0 3.1 "First Lok Sabha - Members Bioprofile". Archived from the original on 2014-05-27. Retrieved 1 February 2013.
- ↑ Social Science History 8. Social Science History Association. p. 99. ISBN 9788183320979.
- ↑ Thanthai, Kumari (2009). Liberation of the Oppressed a Continuous Struggle. Nagercoil: Kanyakumari Institute of Development Studies. p. 207.
- ↑ "Representation of women in Lok Sabha from Kerala". Press Information Bureau. Retrieved 1 February 2013.
- ↑ "60 years ago, in Parliament". The Indian Express. May 13, 2012. Retrieved 1 February 2013.
- ↑ "COUNCIL OF MINISTERS, TRAVANCORE-COCHIN". Archived from the original on 2017-02-11. Retrieved 1 February 2013.