അദ്ധ്യാപകദിനം

അദ്ധ്യാപകരെ ആദരിക്കാനുള്ള ദിവസം
(അധ്യാപകദിനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അദ്ധ്യാപകരെ ആദരിക്കുന്ന ദിനം അധ്യാപക ദിനമായി കണക്കാക്കി വരുന്നു. ഒക്ടോബർ 5 ആണ് "ലോക അദ്ധ്യാപകദിനമായി" യുനസ്കോയുടെ നേതൃത്വത്തിൽ ആചരിക്കുന്നതെങ്കിലും[1] വിവിധ രാജ്യങ്ങൾ വ്യത്യസ്ത തീയതികൾ അവരുടെ രാജ്യങ്ങളിലെ അദ്ധ്യാപകദിനമായി ആചരിക്കുന്നു.

ഇന്ത്യയിൽ

തിരുത്തുക

1961 മുതൽ ഇന്ത്യയിൽ അദ്ധ്യാപകദിനം[2] ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്.[3] അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം. ഇതോടനുബന്ധിച്ച് പൊതുയോഗങ്ങളും ചർച്ചാസമ്മേളനങ്ങളും ഘോഷയാത്രകളും സംഘടിപ്പിക്കാറുണ്ട്.

കേന്ദ്രവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ 1962-ൽ ഒരു ദേശീയ അദ്ധ്യാപകക്ഷേമനിധി ഏർപ്പെടുത്തി. പതാകവില്പന, വിവിധ കലാപരിപാടികൾ, സിനിമാപ്രദർശനം, ലേഖനസമാഹാരപ്രസിദ്ധീകരണം എന്നിവ മുഖേന, അദ്ധ്യാപകദിനത്തിൽ ഈ നിധിയിലേക്ക് ധനശേഖരണം നടത്തുന്നു. അദ്ധ്യാപകർക്കും അവരുടെ ആശ്രിതർക്കും സാമ്പത്തികസഹായം നല്കുക, ആത്മാർത്ഥവും സ്തുത്യർഹവുമായ സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ധ്യാപകർക്ക് പെൻഷൻ പറ്റിയതിനുശേഷം സഹായധനം നല്കുക എന്നിവയാണ് ഈ ക്ഷേമനിധിയുടെ ലക്ഷ്യങ്ങൾ. വിശിഷ്ടസേവനം അനുഷ്ഠിക്കുന്ന അദ്ധ്യാപകർക്ക് നല്കപ്പെടുന്ന ദേശീയ അവാർഡും സംസ്ഥാന അവാർഡും പ്രഖ്യാപനം ചെയ്യുന്നതും അദ്ധ്യാപകദിനത്തിലാകുന്നു. സമൂഹം അദ്ധ്യാപകന്റെ ആവശ്യങ്ങളറിഞ്ഞ് പരിഹാരം കാണാൻ ശ്രമിക്കുന്നു എന്നതിന്റെ പ്രതീകമാണ് ഇത്തരം സംരംഭങ്ങൾ.

സർക്കാർ തലത്തിൽനിന്ന് ഉടലെടുത്ത ഈ നിർദ്ദേശത്തിന് ഇന്ത്യയിലെ എല്ലാ അദ്ധ്യാപകരുടെയും ബഹുജനങ്ങളുടെയും പിൻതുണ ലഭിച്ചിട്ടുണ്ട്. ഡോ. രാധാകൃഷ്ണന്റെ അനിഷേധ്യമായ വ്യക്തിമാഹാത്മ്യമാണ് ഇതിന് മുഖ്യകാരണം.[അവലംബം ആവശ്യമാണ്] ഉൽകൃഷ്ടമായൊരു മാതൃകയെ ആധാരമാക്കി നിശ്ചയിക്കപ്പെട്ട അദ്ധ്യാപകദിനം, അദ്ധ്യാപകരെ കർത്തവ്യത്തിൽ കൂടുതൽ ബോധവാന്മാരാക്കുവാൻ സഹായകമാണ്.

അസ‍ർബൈജാൻ, ബൾഗേറിയ, കാനഡ, എസ്തോണിയ, ജർമ്മനി, ലിത്വാനിയ, മാസിഡോണിയ, മാലിദ്വീപ്, മൗറിഷ്യസ്, റിപ്പബ്ലിക്ക് ഓഫ് മോൾഡോവ, നെതർലാണ്ട്, പാകിസ്താൻ, ഫിലിപ്പീൻസ്, കുവൈറ്റ്, ഖത്തർ, റൊമേനിയ, റഷ്യ, സെർബിയ, ഇംഗ്ലണ്ട് എന്നീ 19 രാജ്യങ്ങൾ ഒക്ടോബർ 5 ഔദ്യോഗികമായി അദ്ധ്യാപകദിനമായി ആചരിച്ചു വരുന്നു.

വിവിധ രാജ്യങ്ങളിൽ

തിരുത്തുക
രാജ്യം അദ്ധ്യപകദിനത്തിന്റെ തീയതി കുറിപ്പ്
അഫ്ഗാനിസ്ഥാൻ ഒക്‌ടോബർ 15
അൽബേനിയ മാർച്ച് 7
അൾജീറിയ ഫെബ്രുവരി 28
അർജന്റീന സെപ്റ്റംബർ 11
അർമേനിയ ഒക്‌ടോബറിലെ ആദ്യത്തെ ഞായർ
ആസ്ത്രേലിയ ഒക്‌ടോബറിലെ അവസാനത്തെ വെള്ളി
അസർബൈജാൻ ഒക്‌ടോബർ 5
ബംഗ്ലാദേശ് ഒക്‌ടോബർ 4
ബലാറസ് ഒക്‌ടോബറിലെ ആദ്യത്തെ ഞായർ
ബ്രൂണൈ സെപ്റ്റംബർ 23
ഭൂട്ടാൻ മെയ് 2
ബൊളീവിയ ജൂൺ 6
ബ്രസീൽ ഒക്‌ടോബർ 15
ബൾഗേറിയ ഒക്‌ടോബർ 5
കാമറൂൺ ഒക്‌ടോബർ 5
കാനഡ ഒക്‌ടോബർ 5
ചിലി ഒക്‌ടോബർ 16
കൊളംബിയ മെയ് 15
ചൈന സെപ്റ്റംബർ 10
ചെക്ക്‌ റിപ്പബ്ലിക്ക്‌ മാർച്ച് 28
ഇക്വഡോർ ഏപ്രിൽ 13
ഈജിപ്റ്റ് ഫെബ്രുവരി 28
എൽ സാൽവദോർ ജൂൺ 22
എസ്തോണിയ ഒക്‌ടോബർ 5
ജർമനി ഒക്‌ടോബർ 5
ഗ്രീസ് ജനുവരി 30
ഗ്വാട്ടിമാല ജൂൺ 25
ഹോണ്ടുറാസ് സെപ്റ്റംബർ 17
ഹോങ്കോംഗ് സെപ്റ്റംബർ 10
ഹംഗറി ജൂണിലെ ആദ്യ ഞായർ
ഇന്ത്യ സെപ്റ്റംബർ 5
ഇൻഡോനേഷ്യ നവംബർ 25
ഇറാൻ മെയ് 2
ഇസ്രായേൽ 23 Kislev
ജമൈക്ക മെയ് 6
ജോർദ്ദാൻ ഫെബ്രുവരി 28
ലാവോസ് ഒക്‌ടോബർ 7
ലെബനോൻ മാർച്ച് 9 മാർച്ച് മൂന്നിനും മാർച്ച് ഒമ്പതിനും ഇടയിൽ
Libya ഫെബ്രുവരി 28
ലിത്വാനിയ ഒക്‌ടോബർ 5
മാസിഡോണിയ ഒക്‌ടോബർ 5
മലേഷ്യ മെയ് 16
മാലദ്വീപ് ഒക്‌ടോബർ 5
മൗറീഷ്യസ് ഒക്‌ടോബർ 5
മെക്സിക്കോ മെയ് 15
മോൾഡോവ ഒക്‌ടോബർ 5
മംഗോളിയ ഫെബ്രുവരിയിലെ ആദ്യത്തെ വീക്കന്റ്
മൊറോക്കോ ഫെബ്രുവരി 28
നേപാൾ നേപാൾ കലണ്ടർ പ്രകാരം ആശാദ് മാസത്തിലെ പൂർണ്ണചന്ദ്രദിനം
നെതർലാൻഡ് ഒക്‌ടോബർ 5
ന്യൂസിലാൻഡ് ഒക്‌ടോബർ 29
ഒമാൻ ഫെബ്രുവരി 28
പാകിസ്താൻ ഒക്‌ടോബർ 5
പനാമ ഡിസംബർ 1
പരഗ്വെ ഏപ്രിൽ 30
പെറു ജൂലായ് 6
ഫിലിപ്പൈൻസ് ഒക്‌ടോബർ 5
പോളണ്ട് ഒക്‌ടോബർ 14
കുവൈറ്റ് ഒക്‌ടോബർ 5
ഖത്തർ ഒക്‌ടോബർ 5
റൊമാനിയ ജൂൺ 5
റഷ്യ ഒക്‌ടോബർ 5
സൗദി അറേബ്യ ഫെബ്രുവരി 28
സെർബിയ ഒക്‌ടോബർ 5
സിംഗപ്പൂർ സെപ്റ്റംബറിലെ ആദ്യത്തെ വെള്ളി
സ്ലോവാക്യ മാർച്ച് 28
ദക്ഷിണ കൊറിയ മെയ് 15
ശ്രീലങ്ക ഒക്‌ടോബർ 6
സ്പെയിൻ ജനുവരി 29
സിറിയ മാർച്ച് 18[അവലംബം ആവശ്യമാണ്]
തായ്‌വാൻ സെപ്റ്റംബർ 28
തായ്‌ലൻഡ് ജനുവരി 16
ടുണീഷ്യ ഫെബ്രുവരി 28
തുർക്കി നവംബർ 24
ഉക്രൈൻ ഒക്‌ടോബറിലെ ആദ്യത്തെ ഞായർ
യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഫെബ്രുവരി 28
യുണൈറ്റഡ് കിംഗ്‌ഡം ഒക്‌ടോബർ 5
അമേരിക്കൻ ഐക്യനാടുകൾ മെയ് മാസത്തിലെ ആദ്യത്തെ മുഴുവൻ ആഴ്ചയിലെ ചൊവ്വ
ഉസ്ബെക്കിസ്ഥാൻ ഒക്‌ടോബർ 1
വിയറ്റ്നാം നവംബർ 20
വെനിസ്വേല ജനുവരി 15
യെമൻ ഫെബ്രുവരി 28
  1. "World Teachers' Day UNESCO" (Data) (in ഇംഗ്ലീഷ്).
  2. "Teacher's Day Quiz in Malayalam". GK Malayalam (in Malayalam). Retrieved 2021-08-31.{{cite web}}: CS1 maint: unrecognized language (link)
  3. "Teachers' Day India" (News) (in ഇംഗ്ലീഷ്).
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അദ്ധ്യാപകദിനം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അദ്ധ്യാപകദിനം&oldid=3965625" എന്ന താളിൽനിന്ന് ശേഖരിച്ചത്