ഇടനാഴിയിൽ ഒരു കാലൊച്ച

മലയാള ചലച്ചിത്രം

ഭദ്രൻ സംവിധാനം ചെയ്ത് നിർമ്മിച്ച 1987 ലെ ഇന്ത്യൻ മലയാളം ചിത്രമാണ് ഇടനാഴിയിൽ ഒരു കാലൊച്ച . കാർത്തിക, വിനീത്, ജയഭാരതി, തിലകൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ. വി. ദക്ഷിണമൂർത്തി അവസാനമായി സംഗീതം നൽകിയത് ഈ ചിത്രത്തിനാണ്.[1][2][3] ഓ.എൻ വി രചിച്ച ഗാനങ്ങൾ വളരെ പ്രശസ്തമാണ്

ഇടനാഴിയിൽ ഒരു കാലൊച്ച
സംവിധാനംഭദ്രൻ
നിർമ്മാണംസാജൻ മാത്യു
ജോൺസൻ സെബാസ്റ്റ്യൻ
രചനബാലചന്ദ്രൻ ചുള്ളിക്കാട്
തിരക്കഥഭദ്രൻ
സംഭാഷണംബാലചന്ദ്രൻ ചുള്ളിക്കാട്
അഭിനേതാക്കൾവിനീത്
സോമൻ
അടൂർ ഭാസി
ജയഭാരതി
സംഗീതംവി. ദക്ഷിണാമൂർത്തി
പശ്ചാത്തലസംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനഓ.എൻ.വി. കുറുപ്പ്
ഛായാഗ്രഹണംയു. രാജഗോപാൽ
ചിത്രസംയോജനംഎം.എസ്. മണി
സ്റ്റുഡിയോചൈതന്യ ഫിലിംസ്
ബാനർസെവൻ ആർട്സ്
വിതരണംസെവൻ ആർട്സ് റിലീസ്
പരസ്യംറോയ് പി തോമസ്
റിലീസിങ് തീയതി
  • 16 ഏപ്രിൽ 1987 (1987-04-16)
രാജ്യംഭാരതം
ഭാഷമലയാളം
ക്ര.നം. താരം വേഷം
1 വിനീത് ആനന്ദ് ശങ്കർ
2 കാർത്തിക അഭിരാമി
3 എം.ജി. സോമൻ പ്രേം ശങ്കർ ഐ.ഏ എസ്
4 ജയഭാരതി സരസ്വതി
5 അശോകൻ വട്ടോളി ബാസ്റ്റ്യൻ
6 അടൂർ ഭാസി മുത്തശ്ശൻ
7 ശങ്കരാടി പ്രിൻസിപ്പലച്ചൻ
8 തിലകൻ ഫാ. വട്ടംകുഴി
9 കക്ക രവി മോഹൻ രൂപ്-അഭിരാമിയുടെ ചേട്ടൻ
10 പറവൂർ ഭരതൻ തോമസ് വട്ടോളി

സ്കൂൾ കലോത്സവങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയ ആനന്ദ് ശങ്കർ (വിനീത്) കോളജ് പ്രവേശനത്തിനു ശ്രമിക്കുന്നു. കലാകാരിയായ അമ്മ സരസ്വതിയും(ജയഭാരതി) മുത്തശ്ശനുമാണ്(അടൂർ ഭാസി) അവന്റെ വീട്ടിലുള്ളത്. അമ്മക്ക് മകനെ കലാകാരനാക്കാൻ തന്നെയാണ് താത്പര്യം. മാർക്ക് കുറവായതിനാൽ പ്രവേശനം വിഷമമാണെന്ന് പ്രിൻസിപ്പലച്ചൻ(ശങ്കരാടി) അറിയിക്കുന്നു.. കലാകാരനായ വട്ടക്കുഴിയച്ചന്റെ(തിലകൻ) സഹായത്തിൽ പ്രവേശനം നേടി. നൃത്തരംഗത്ത് കുറേക്കാലമായി സമ്മാനിതയായ അഭിരാമിയെ(കാർത്തിക) ആനന്ദ് പിൻ തള്ളുന്നു. സാംസ്കാരിക സെക്രട്ടറി പ്രേം ശങ്കർ(എം.ജി. സോമൻ) സമ്മാനദാനത്തിനെത്തുന്നു. സമ്മാനദാനചടങ്ങിലെ ആനന്ദിന്റെ പ്രകടനം കണ്ട് അഭിരാമിക്ക് വരെ സമ്മതമാകുന്നു. പക്ഷേ നൃത്തം കഴിഞ്ഞ് നിന്നുകരയുന്ന ആനന്ദിന്റെ അഭിരാമി ആശ്വസിപ്പിക്കുന്നു. പ്രമുഖഎഴുത്തുകാരൻ കൂടിയായ പ്രേം ശങ്കർ തന്റെ പിതാവാണെന്നും ആദ്യമായാണ് അദ്ദേഹത്തെ കാണുന്നതെന്നും ആനന്ദ് അറിയിക്കുന്നു. സാധുവായ ആനന്ദിനെ അഭിരാമിക്ക് വാത്സല്യമാകുന്നു. അവൾ അവനു ഒരു ചിലങ്ക സമ്മാനിക്കുന്നു. അച്ഛന്റെ യും അമ്മയുടെയും ഇടയിലെ മഞ്ഞുരുക്കുന്നതിനും അവൾ അവനെ സഹായിക്കുന്നു. പക്ഷേ ആനന്ദിനുള്ളിൽ അവൾ ഒരു കാമുകിയായാണ് വളരുന്നത്. അത് അവൾക്കും പ്രശ്നമാകുന്നു. അത് മൂർച്ഛിച്ച് അവന്റെ കാറപകടത്തിലേക്കും അത് വഴി അച്ചനമ്മമാർ ഒന്നിക്കുന്നതിനും ഇടയാകുന്നു. പ്രേമത്തിനു കണ്ണും പ്രായവുമില്ലെന്നും ആമികൂടി സമ്മതിക്കുന്നിടത്ത് തിരശ്ശീല വീഴുന്നു.പാട്ടിന്റെയും നൃത്തത്തിന്റെയും താളത്തിന്റെയും ധാരാളിത്തം ഈ ചിത്രത്തെ കൊഴുപ്പുള്ളതാക്കുന്നു.

പാട്ടരങ്ങ്[5]

തിരുത്തുക
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ആവണിപ്പൂവണി കെ ജെ യേശുദാസ് ,കെ എസ് ചിത്ര
2 ദേവന്റെ ചേവടിയണയുകിലോ കെ ജെ യേശുദാസ്
3 കരാഗ്രേ വസതേ വിജയ്‌ യേശുദാസ്‌
4 തേടിത്തേടി അണഞ്ഞു കെ ജെ യേശുദാസ് ആഭോഗി
5 വാതിൽപ്പഴുതിലൂടെൻ കെ ജെ യേശുദാസ് ഹംസനാദം
6 വാതിൽപ്പഴുതിലൂടെൻ കെ എസ് ചിത്ര ഹംസനാദം

പരാമർശങ്ങൾ

തിരുത്തുക
  1. "ഇടനാഴിയിൽ ഒരു കാലൊച്ച(1987)". www.malayalachalachithram.com. Retrieved 2014-10-17.
  2. "ഇടനാഴിയിൽ ഒരു കാലൊച്ച(1987)". malayalasangeetham.info. Retrieved 2014-10-17.
  3. "ഇടനാഴിയിൽ ഒരു കാലൊച്ച(1987)". spicyonion.com. Archived from the original on 2014-10-17. Retrieved 2014-10-17.
  4. "ഇടനാഴിയിൽ ഒരു കാലൊച്ച(1987)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-03-30. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ഇടനാഴിയിൽ ഒരു കാലൊച്ച(1987)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-03-30.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇടനാഴിയിൽ_ഒരു_കാലൊച്ച&oldid=4275256" എന്ന താളിൽനിന്ന് ശേഖരിച്ചത്