കരിയിലക്കാറ്റുപോലെ

മലയാള ചലച്ചിത്രം

പി. പത്മരാജൻ‎ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കരിയിലക്കാറ്റുപോലെ. മോഹൻലാൽ, മമ്മൂട്ടി, റഹ്‌മാൻ, കാർത്തിക, ശ്രീപ്രിയ, ഉണ്ണിമേരി, ജലജ എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

കരിയിലക്കാറ്റുപോലെ
വി.സി.ഡി. പുറംചട്ട
സംവിധാനംപി. പത്മരാജൻ‎
നിർമ്മാണംതങ്കച്ചൻ
കഥസുധാകർ പി. നായർ
തിരക്കഥപി. പത്മരാജൻ‎
അഭിനേതാക്കൾമോഹൻലാൽ
മമ്മൂട്ടി
റഹ്‌മാൻ
കാർത്തിക
സുപ്രിയ
സംഗീതംജോൺസൺ (പശ്ചാത്തലസംഗീതം)
ഛായാഗ്രഹണംവേണു
ചിത്രസംയോജനംബി. ലെനിൻ
സ്റ്റുഡിയോവിശുദ്ധി പ്രൊഡക്ഷൻസ്
വിതരണംജൂബിലി പിക്ചേഴ്സ്
റിലീസിങ് തീയതി1986 മാർച്ച് 21
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം138 മിനിറ്റ്

സുധാകർ പി. നായറിന്റെ (സുധാകർ മംഗളോദയം) ശിശിരത്തിൽ ഒരു പ്രഭാതം എന്ന റേഡിയോ നാടകത്തെ ആസ്പദമാക്കി നിർമ്മിക്കപ്പെട്ട ചിത്രം, ഒരു പ്രസിദ്ധ ചലച്ചിത്രസംവിധായകന്റെ മരണവും അതിന്റെ അന്വേഷണവും പ്രമേയമാക്കുന്നു.മലയാളത്തിലെ മികച്ച ഒരു മിസ്റ്ററി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചലച്ചിത്രമായി ഇതിനെ പരിഗണിക്കുന്നു.

കഥാസംഗ്രഹം തിരുത്തുക

പ്രസിദ്ധ സിനിമാ സംവിധായകനായ ഹരികൃഷ്ണൻ (മമ്മൂട്ടി) തന്റെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെടുന്നു. സംഭവസ്ഥലത്തു നിന്നും കിട്ടുന്ന തൂവാലയും ചപ്പലും കൊലപാതകി ഒരു സ്ത്രീയാണെന്ന നിഗമനത്തിലേക്ക് അന്വേഷണ ചുമതലയുള്ള ഡി വൈ എസ്ഇ പി അച്യുതൻകുട്ടിയെ (മോഹൻലാൽ) എത്തിക്കുന്നു. ഹരികൃഷ്ണന്റെ ഭാര്യയായ രാഗിണിയെയും (ജലജ), അദ്ദേഹം വളർത്തി കൊണ്ടുവന്ന സിനിമാനടിയെയും അച്യുതൻകുട്ടി ചോദ്യം ചെയ്യുന്നു. പക്ഷേ അവരിൽ നിന്നും പ്രത്യേകിച്ച് തുമ്പൊന്നും കിട്ടുന്നില്ല. ഹരികൃഷ്ണന്റെ ഡയറിയിൽ നിന്നും ചില കുറിപ്പുകളും ഒരു കത്തും ഒരു പഴയ ഫോട്ടോയും അച്യുതൻകുട്ടിക്കു ലഭിക്കുന്നു. അവ മുൻനിർത്തി നടത്തുന്ന അന്വേഷണത്തിൽ ഹരികൃഷ്ണന്റെ പഴയ കാമുകിയായ പാർവ്വതിയിലേക്ക് (ഉണ്ണിമേരി) സംശയം നീളുന്നു. പാർവതി ഇപ്പോൾ ഭഗിനിസേവാമയി എന്നാ പേരിൽ സന്യാസം സ്വീകരിച്ചു കഴിയുകയാണ്. അവരെ അറസ്റ്റ് ചെയ്യുന്നതോടെ അപ്രതീക്ഷിതമായ ചില വെളിപ്പെടുത്തലുകൾ നടക്കുന്നു. അച്യുതൻകുട്ടിയുടെ സഹോദരനായ അനിൽ കുമാറിന്റെ (റഹ്‌മാൻ) കാമുകിയായ ശില്പയും (കാർത്തിക), അവരുടെ അമ്മയായ തുളസിയും (ശ്രീപ്രിയ) ഈ കേസുമായി ബന്ധപ്പെടുന്നു. ഒടുവിൽ യഥാർത്ഥ പ്രതിയെ കണ്ടെത്തുമ്പോൾ അതിന് അച്യുതൻകുട്ടി കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നു.

അഭിനേതാക്കൾ തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

ചിത്രം കാണുവാൻ തിരുത്തുക

കരിയിലക്കാറ്റുപോലെ (1986)

"https://ml.wikipedia.org/w/index.php?title=കരിയിലക്കാറ്റുപോലെ&oldid=4071835" എന്ന താളിൽനിന്ന് ശേഖരിച്ചത്