കെ.ആർ. വിജയ
ഇന്ത്യയിലെ പ്രസിദ്ധ നടിയായ കെ.ആർ. വിജയ മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിൽ തന്റെ അഭിനയം കാഴ്ചവച്ചിട്ടുണ്ട്.
കെ.ആർ. വിജയ | |
---|---|
ജനനം | ദേവനായകി 30 നവംബർ 1947 |
മറ്റ് പേരുകൾ | പുന്നഗൈ അരസി |
തൊഴിൽ | നടി |
സജീവ കാലം | 1963–ഇതുവരെ |
ജീവിതപങ്കാളി(കൾ) | സുദർശൻ വേലായുധ നായർ (m.1966-2016) (Until his death) |
കുട്ടികൾ | ഹേമലത (b.1967) |
മാതാപിതാക്ക(ൾ) | പിതാവ്: രാമചന്ദ്രൻ മാതാവ്: കല്യാണി |
ബന്ധുക്കൾ | കെ.ആർ വത്സല (സഹോദരി) കെ.ആർ. സാവത്രി (സഹോദരി) കെ.ആർ. ശശികല (സഹോദരി) കെ.ആർ. രാധ (സഹോദരി) കെ.ആർ. നാരായണൻ (സഹോദരൻ) രാഗസുധ (niece) അനുഷ (niece) സ്വാതി (niece) |
1960-ൽ തുടങ്ങിയ അവരുടെ സിനിമാ ജീവിതം കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി തെക്കേ ഇന്ത്യയിൽ തുടർന്നുകൊണ്ടിരിക്കുന്നു. തെക്കേ ഇന്ത്യയിലെ മിക്കവാറും എല്ലാ നടന്മാർക്കൊപ്പവും കെ.ആർ. വിജയ അഭിനയിച്ചിട്ടുണ്ട്.[1]
ജീവിതരേഖ
തിരുത്തുക1938 നവംബർ 30-ന് തൃശ്ശൂരിൽ ജനിച്ചു. ബാല്യകാലം മുഴുവനും പുണ്യനഗരമായ പളനിയിലാണ് ചെലവഴിച്ചത്. വിജയയുടെ പിതാവ് കേരളത്തിൽ നിന്നുള്ള വ്യക്തിയായിരുന്നു.[1] എം.കെ. രാധയുടെ നാടകട്രൂപ്പിലെ ഒരു നടനായിരുന്ന അദ്ദേഹം സ്വന്തം മകൾ ഒരു വലിയ നടിയായിത്തീരണം എന്ന് ആഗ്രഹിച്ചിരുന്നു.
ഔദ്യോഗികജീവിതം
തിരുത്തുക1963-ൽ കെ.എസ്. ഗോപാലകൃഷ്ണന്റെ കർപ്പകം എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് കെ.ആർ. വിജയയുടെ സിനിമാ ജീവിതം ആരംഭിച്ചത്. ഇദ്ദേഹത്തിന്റെ തന്നെ നദിയിൽ മുത്തു എന്ന ഫിലിമിൽ അഭിനയിച്ചുകൊണ്ട് നൂറാമത്തെ ഫിലിമും പൂർത്തിയാക്കി.
എല്ലാ തെക്കേ ഇന്ത്യൻ ഭാഷകളിലുമായി ഏതാണ്ട് 400-ഓളം ചിത്രങ്ങളിൽ വിജയ അഭിനയിച്ചിട്ടുണ്ട്. തമിഴിലും, മലയാളത്തിലും, തെലുങ്കിലുമായി 100 വീതം ചിത്രങ്ങളിൽ അഭിനയിച്ചു. ഹിന്ദിയിലും ഊഞ്ചേ ലോഗ് എന്ന പടത്തിൽ അഭിനയിച്ചിട്ടുണ്ട്. ഹിന്ദിയിൽ അവരുടെ കൂടെ അഭിനയിച്ചത് രാജ്കുമാറും, ഫിറോസ് ഖാനുമായിരുന്നു. അരഡസനോളം കന്നടചിത്രത്തിലും അവർ അഭിനയിച്ചിട്ടുണ്ട്.
കെ.ആർ. വിജയയുടെ ചില പ്രശസ്ത സിനിമകൾ.
- കർപ്പകം
- ശെൽവം
- അനാർക്കലി
- സരസ്വതി ശബധം
- നെഞ്ചിരിക്കും വരെ
- നമ്മ വീട്ടു തെയ്‌വം
- ദീർഘസുമംഗലി
- ഇദയകമലം
- തങ്കപ്പതക്കം
- ത്രിശൂലം
അവലംബം
തിരുത്തുക- ↑ 1.0 1.1 "Actor K.R. Vijaya's smile illuminated her acting career". The Hindu. Chennai, India. 2006-07-06. Archived from the original on 2013-02-08. Retrieved 2013-05-23.