കേരളത്തിലെ ഒരു കന്നുകാലിയിനമാണ് കാസർഗോഡ് കുള്ളൻ പശു. കാസർഗോഡ് ജില്ലയുടെ മലമ്പ്രദേശങ്ങളാണ് ഇവയുടെ സ്വദേശം. 95.33 സെ.മീറ്റർ വരെ ഇവ ഉയരം വയ്ക്കുന്ന ഇവയുടെ പ്രധാനഭക്ഷണം അടുക്കള അവശിഷ്ടങ്ങളും കരിയിലകളുമാണ്. വയ്ക്കോൽ, തീറ്റപ്പുല്ല് മുതലായവയൊന്നും ആവശ്യമില്ലാത്തതിനാൽ കൃഷിയൊന്നുമില്ലാത്ത മലമ്പ്രദേശങ്ങളിൽ ഇവ നന്നായി വസിക്കുന്നു. പ്രതിദിന ഏകദേശം 2- 3 ലിറ്റർ പാൽ മാത്രമേ ലഭിക്കൂവെന്നതിനാൽ അത് കിടാവിന് മാത്രമേ ഉപകാരപ്പെടുകയുള്ളൂ. അതിനാൽതന്നെ ഇവയുടെ പ്രാധാന്യം ജൈവകൃഷി എന്ന രീതിയിയിലാണ്.[1][2]

കാസർഗോഡ് കുള്ളൻ പശു
കാസർഗോഡ് കുള്ളൻ പശു
കാസർഗോഡ് കുള്ളൻ,
തിരുവന്തപുരത്ത് നിന്നും
Other namesകാസർഗോഡ് കുള്ളൻ പശു
Country of originഇന്ത്യ
Distributionഇന്ത്യ
UseDairy and
meat
(ground beef and
roast beef)
Traits
Weight
  • Male:
    190 -200 കിലോഗ്രാം
  • Female:
    40-150 കി.ഗ്രാം
Coatസാധാരണ കാണപ്പെടുന്നത്
കറുപ്പ് നിറത്തിലാണെങ്കിലും ചുവപ്പിന്റെ നിറഭേദങ്ങളും അപൂർവമല്ല
Notes
പാലിനായി

ഇവയെ സാധാരണ കാണപ്പെടുന്നത് കറുപ്പ് നിറത്തിലാണെങ്കിലും ചുവപ്പിന്റെ നിറഭേദങ്ങളും അപൂർവമല്ല. മിക്കവാറും തൊലിയാകമാനം ഒറ്റ നിറത്തിൽ കാണുന്നു. ജനിക്കുമ്പോൾ ഏകദേശം 10-11 കിലോഗ്രാം തൂക്കമാണ് ഉണ്ടാകുക. മുതിർന്ന കാളകൾക്ക് 190 മുതൽ 200 വരെ കിലോഗ്രാം വരെയും പശുക്കൾക്ക് 40-150 കി.ഗ്രാം വരെയും ഭാരമുണ്ടാകും. പെട്ടെന്നു വളരുന്ന ഇനമായതിനാൽ മാംസ ഉൽപാദനത്തിനും ഉപയോഗിക്കപ്പെടുന്നു. [1]

പ്രത്യേകതകൾ തിരുത്തുക

മനുഷ്യരുമായി നന്നായി ഇണങ്ങുന്ന ഇനമാണ്
തൂക്കം 147 കിലോ വരെ
കിടാക്കൾ ജനിക്കുമ്പോൾ തുക്കം 10 - 10/5 കിലോ
ആദ്യ മദി ലക്ഷണം 18 -19 ആം മാസത്തിൽ, ഇണ ചേർക്കേണ്ട സമയം രണ്ട്-രണ്ടര വയസ്സ്
ആദ്യ കറവ 33 മാസം മുതൽ 36 മാസം വരെ, ഏകദേശം 14 മാസം അകലം 2 പ്രസവങ്ങൾക്കിടയിൽ വേണം.[3]

പാലിന്റെ ഘടന തിരുത്തുക

വെള്ളം - 87.7%
കാർബോഹൈഡ്രേറ്റ് - 4.9% (പഞ്ചസാര)
കൊഴുപ്പ് - 3.4 %
മാംസ്യം - 3.3 %
ലവണാംശം - 0.7 % [4]

വിവരണം തിരുത്തുക

സുവർണ പീത നിറം . വെള്ളി/ നേർത്ത ചുവപ്പ് പടർന്ന കണ്ണുകൾ . വെളുപ്പ്‌ കലർന്ന മൂക്ക്. ചർമത്തിന്റെ നിറം പടർന്ന ചെറിയ കൊമ്പുകൾ- കുളമ്പുകൾ . 85-100 cm ഉയരം . ഏകദേശം 150 ൽ താഴെ ശരീര തൂക്കം .കാലാവസ്ഥാ വ്യതിയാനത്തിന് അനുസരിച്ച് നിറം മാറുന്ന പ്രകൃതം ( വേനലിൽ ഇളം നിറവും, തണുപ്പ് കാലത്ത് ഇരുണ്ട നിറവും ) എന്നിവ ഇവയുടെ ലക്ഷണങ്ങളാണ് .

സപ്തർഷികളിൽപ്പെട്ട കപില മഹർഷിയുടെ കമണ്ഡലുവിലെ പാൽ യാഗവേളയിൽ അസുരന്മാർ തട്ടിത്തെറിപ്പിച്ചപ്പോൾ മഹാമുനി ദിവ്യശക്തിയാൽ സൃഷ്ടിച്ച പശുവാണ് കപില എന്നതാണ് ഐതിഹ്യം.

മഹാഭാരതത്തിൽ കപില വർഗ്ഗത്തിന് 10- വക ഭേദം ഉള്ളതായി പറയപ്പെടുന്നു 1)സുവർണ്ണ കപില( സ്വർണ്ണം പോലെ മഞ്ഞ നിറമുള്ളത് ) 2)ഗൗരപിംഗല (വെള്ളയും മഞ്ഞയും നിറം കലർന്നത്‌ ) 3)ആരക്ത പിംഗാക്ഷി (ചെറിയ ചുവപ്പു നിറവും മഞ്ഞ നിറ മുള്ള കണ്ണുകളോട് ഉള്ളതും )4)ഗള പിംഗല (കഴുത്തിലെ കുറച്ചു രോമം മഞ്ഞ നിറത്തോട് കൂ ടി യത് ) 5)ബബ്ര വർണ്ണാഭാ (ശരീരം മുഴുവൻ മഞ്ഞനിറമുള്ളത്‌ ) 6)ശ്വേത പിംഗള (കുറച്ച്‌ വെളുപ്പും മഞ്ഞ നിറമുള്ള രോമത്തോട് കൂ ടി യതും ) 7)രക്ത പിംഗാക്ഷി (ചുവപ്പും മഞ്ഞ യും കലർന്ന കണ്ണുകളോട് കൂ ടി യത്‌ ) 8)ഖുർ പിംഗളാ (കുളമ്പ് മഞ്ഞ നിറത്തിൽ ഇരിക്കുന്നത് ) 9)പാടലാ (ചെറിയ ചുവപ്പു നിറത്തോട് കൂ ടി യത്‌ ) 10)പുച്ഛ പിംഗളാ (വാലിന്റെ രോമം മഞ്ഞനിറത്തിൽ ഉള്ളത് എന്നിങ്ങനെ ആണ് ആ വർഗീകരണം.

കപിലയിനത്തിൽപ്പെട്ട പശുക്കളുടെ വയറിനുള്ളിൽ അപൂർവ്വ ഔഷധഗുണമുള്ളതും സുഗന്ധപൂരിതവുമായ ഗോരോചനം ശേഖരിച്ചുവയ്ക്കുന്നുണ്ടെന്ന് മൃഗസംരക്ഷണമേഖലയിലെ വിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തുന്നു. ആരോഗ്യമുള്ള അപൂർവ്വ ഇനം നാടൻ പശുക്കളുടെ പിത്ത സഞ്ചിയിൽ കാണപ്പെടുന്ന കല്ലാണ് ഗോരോചനം എന്നറിയപ്പെടുന്നത് .ഇവയുടെ പാലിലും ഗോരോചനം അടങ്ങിയിട്ടുണ്ട് .

പണ്ട് കാലത്ത് തുളു ബ്രാഹ്മണ മഠങ്ങളിലാണ് കപില പശുക്കളെ കൂടുതലായി കണ്ടു വരാറ് . അവയുടെ കണ്ണീരു വീണാൽ വീണിടം നശിക്കും എന്ന ഒരു വിശ്വാസംഉണ്ടായിരുന്നു . അതൊക്കെ കൊണ്ട് തന്നെ ആവണം അവയെ ക്ഷേത്രങ്ങളിലും അതു പോലെ ഉള്ള ഇടങ്ങളിലും മാത്രം വളർത്താൻ കാരണം. കപിലയെ കൈമാറ്റം ചെയ്‌താൽ വീടിന്റെ ഐശ്വര്യം പോകുമെന്ന വിശ്വാസം നില നിൽക്കുന്നത് കൊണ്ടും . എണ്ണത്തിൽ വളരെ കുറവായത് കൊണ്ടും ഇവയ്ക്ക് അൻപതിനായിരം മുതൽ രണ്ടു ലക്ഷം വരെ മോഹ വില ഉണ്ട് .

പാലിന്‌ കാസർകോഡു ഡ്വാർഫിനേക്കാൾ ഔഷധമൂല്യമുണ്ട്‌.പാലിൽ സ്വർണക്ഷാരം കലർന്നിട്ടുണ്ടെന്നു ഭാരതീയ ചികിത്സാ വിദഗ്‌ദ്ധർ പറയുന്നു. ഈ പശുവിന്റെ പാൽ സ്‌ഥിരമായി കുടിക്കുന്നത് രോഗപ്രതിരോധ ശേഷി നേടാൻ സഹായിക്കും . കപിലയുടെ പാലിൽ നിന്നുമുള്ള വെണ്ണ, നെയ്യ്‌ ,പാൽക്കട്ടി എന്നിവക്ക്‌ സ്വർണനിറമാണ്‌. കപിലയുടെ മൂത്രം ശുദ്ധീകരിച്ച്‌ തയ്യാറാക്കുന്ന ഗോഅർക്ക ആസ്‌ത്മ, പ്രമേഹം, അർശസ്‌, മൂത്രാശയ രോഗങ്ങൾ, വന്ധ്യത, ചർമ്മ രോഗങ്ങൾ, രക്‌തസമ്മർദ്ദം തുടങ്ങിയ ഒട്ടേറെ രോഗ ചികിത്സയിൽ ഉപയോഗിച്ചു വരുന്നു .

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. 1.0 1.1 ഡോ. അനുമോൾ ജോസഫ്. "കേരളത്തിലെ തനത് കന്നുകാലി ജനുസ്സുകൾ". മാതൃഭൂമി. മൂലതാളിൽ നിന്നും 2014-05-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 ഫെബ്രുവരി 2013. {{cite web}}: Unknown parameter |coauthor= ignored (|author= suggested) (help)
  2. ടി. അജീഷ് (17 മെയ് 2014). "ഈ പശുവിന്റെ ഒരു ലിറ്റർ പാലിന് നൂറു രൂപ". മലയാളമനോരമ. മൂലതാളിൽ (പത്രലേഖനം) നിന്നും 2014-05-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 മെയ് 2014. {{cite news}}: Check date values in: |accessdate= and |date= (help)
  3. ഡോ. എം ഗംഗാധരൻനായർ. "ഔഷധഗുണമുള്ള "കപില"" (പത്രലേഖനം). ദേശാഭിമാനി. മൂലതാളിൽ നിന്നും 2014-06-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-06-08.
  4. എം.ജി. "പൊക്കമില്ലായ്മയാണ് പൊക്കം" (കിളിവാതിൽ സപ്ലിമെന്റ്). ദേശാഭിമാനി ദിനപത്രം. മൂലതാളിൽ നിന്നും 2014-06-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-06-08.
"https://ml.wikipedia.org/w/index.php?title=കാസർഗോഡ്_കുള്ളൻ_പശു&oldid=3960318" എന്ന താളിൽനിന്ന് ശേഖരിച്ചത്