ജന്തുശരീരത്തിൽ നിന്നുള്ള ഒരു വിസർജ്ജ്യവസ്തുവാണ് മൂത്രം (ഇംഗ്ലീഷ്:  Urine). വൃക്കയിൽ (kidney) ഉത്പാദിപ്പിക്കപ്പെട്ട് മൂത്രസഞ്ചിയിൽ (Urinary bladder) സംഭരിക്കപ്പെട്ട് മൂത്രനാളിയിലൂടെ പുറത്തേക്കു വരുന്ന ദ്രാവകമാണിത്. ഭാരതത്തിലെ പാരമ്പര്യവൈദ്യശാസ്ത്രങ്ങളിൽ ഔഷധമായി പശു വിന്റെ മൂത്രം ഉപയോഗിക്കുന്നുണ്ട്.

ശരീരത്തിലെ പേശികളിലും കോശങ്ങളിലുമുണ്ടാകുന്ന വിസർജ്ജ്യവസ്തുക്കൾ രക്തത്തിലൂടെ വൃക്കകളിലെത്തുന്നു.ഓരോ വൃക്കയിലും അനേകം നേർത്ത കുഴലുകളുണ്ട്.ഓരോ കുഴലിന്റെയും അറ്റത്ത് ഒരു ചെറിയ അരിപ്പ ഉണ്ട്.ഈ അരിപ്പയിലൂടെ രക്തം കടന്നുപോകുമ്പോൾ മർദ്ദം മൂലം രക്തകോശങ്ങളും പ്ലാസ്മയിലുള്ള പ്രോട്ടീനുകളും ഒഴികെയുള്ള ദ്രാവകം അരിപ്പയിലൂടെ താഴേക്ക് ഒഴുകുന്നു.വളരെ നീളമുള്ള കുഴലുകളിലൂടെ അരിച്ച ദ്രാവകം ഒഴുകുമ്പോൽ ശരീരത്തിന് ആവശ്യമുള്ള വെള്ളവും ലവണങ്ങളും കുഴൽ വലിച്ചെടുക്കുന്നു. ആവശ്യമില്ലാത്ത വിസർജ്യവസ്തുക്കളും വെള്ളവും കുഴലിന്റെ പിന്നറ്റത്ത് എത്തുന്നു.അവിടെ ശേഖരിച്ച് മൂത്രനാളികളിലൂടെ മൂത്രസഞ്ചിയിലെത്തുന്നു.അവിടെ നിന്ന് പുറത്ത് പോവുകയും ചെയ്യും.

ഇതും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മൂത്രം&oldid=2923863" എന്ന താളിൽനിന്ന് ശേഖരിച്ചത്