ഉംബ്ളാച്ചേരി പശു
തമിഴ്‌നാട്ടിലെ നാഗപട്ടണം, തിരുവാരൂർ, തഞ്ചാവൂർ ജില്ലകളിൽ വ്യാപകമായി കണ്ട് വന്നിരുന്ന ഒരു തരം നാടൻ കുള്ളൻ പശു വിഭാഗമാണ് ഉംബ്ളാച്ചേരി പശു. (ഉപ്പലച്ചേരി, ഉമ്പലച്ചേരി) English : Umblachery. Tamil : உம்பளச்சேரி
Other names | ഉംബ്ളാച്ചേരി പശു |
---|---|
Country of origin | ഇന്ത്യ |
Distribution | നാഗപട്ടണം, തിരുവാരൂർ, തഞ്ചാവൂർ |
Use | Dairy |
Traits | |
Coat | ചാരം, തവിട്ട് |
Notes | |
Used for dairy. | |
|
ജാതിമാട്, മൊട്ടൈമാട്, മൊലൈമാട്, സതേൺമാട്, തഞ്ചാവൂർ മാട്, തെർകുത്തി മാട് എന്നിങ്ങനെയുള്ള പേരുകളിലും ഇത് അറിയപ്പെടുന്നു. ഹരിയാനയിലെ കർണാൽ ആസ്ഥാനമായുള്ള നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജെനിറ്റിക് റിസോഴ്‌സസ് (National Bureau of Animal Genetic Resources) Archived 2019-05-20 at the Wayback Machine. ബ്രീഡ് രജിസ്ട്രേഷൻ കമ്മിറ്റി, ഇന്ത്യയിലെ തനി നാടൻപശുക്കളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്തിട്ടുള്ള 43 ഇനം പശുക്കളിൽ ഒന്നാണ് ഈ വിഭാഗം.[1]
]]
പേരിനു പിന്നിൽ
തിരുത്തുകനാഗപട്ടണം ജില്ലയിലെ തലൈനായർ യൂണിയനിലെ ഒരു ചെറിയ ഗ്രാമമായ ഉമ്പലച്ചേരിയിൽ നിന്നാണ് ഇതിന് ഈ പേര് ലഭിച്ചത്.
നാഗപട്ടണം, തിരുവാരൂർ ജില്ലകളിലെ ചതുപ്പ് പ്രദേശത്ത് ഉപ്പൻ അരുക്കു എന്നറിയപ്പെടുന്ന ഉപ്പ് സമ്പുഷ്ടമായ പുല്ലുകൾ തിന്ന് വളരുന്നതിനാലാണ് 'ഉപ്പലച്ചേരി' എന്നറിയപ്പെട്ടത് എന്ന് പറയപ്പെടുന്നു പിന്നീട് ഉപ്പലച്ചേരി, ഉമ്പലച്ചേരി, ഉംബ്ളാച്ചേരി എന്നീ പ്രാദേശിക പേരുകളിൽ അറിയപ്പെട്ടു.[2]
പ്രത്യേകത
തിരുത്തുകപശു ജനിക്കുമ്പോൾ ചുവപ്പ് കലർന്ന തവിട്ടുനിറമാണ്. ആറുമാസത്തെ വളർച്ചയ്ക്ക് ശേഷം അവ ചാരനിറമാകും. മുഖം, കാൽ, വാൽ ഭാഗങ്ങൾ എന്നിവ വെളുത്തതാണ്. ആദികാലത്ത് കങ്കയം കാളകളെ പ്രാദേശിക കുള്ളൻ പശുക്കളുമായി സങ്കര പ്രജനനം നടത്തിയാണ് ഉമ്പ്ലാച്ചേരി വർഗ്ഗം രൂപപ്പെട്ടത് എന്ന് കരുതുന്നു.[3] കങ്കയം പശുവിന്റെ തല ഘടന ഒഴികെ മറ്റ് ശരീരഘടന സവിശേഷതകൾ ഉമ്പലചേരി പശുവിൽ കാണാം.[4] ഇന്ത്യയിലെ മറ്റ് കുള്ളൻ ഇനത്തിൽപ്പെട്ട നാടൻ പശുക്കളെപ്പോലെത്തന്നെ കുറച്ച് പാൽ മാത്രമേ ലഭിയ്ക്കൂ എങ്കിലും പോഷക സമ്പുഷ്ടവും ആരോഗ്യപ്രദവുമാണ് ഇതിന്റെ പാൽ എന്ന് പഠനങ്ങൾ തെളിയിക്കുന്നു. ആചാരപരമായ ആവശ്യങ്ങൾക്കും ആയുർവേദ ഉപയോഗത്തിനും പാലും പാലുൽപ്പന്നങ്ങളും ഉപയോഗിക്കുന്നു.[5]
കാവേരി തീര മേഖലയിൽ ഈ പശുക്കൾ ധാരാളമുണ്ട്. ചതുപ്പ് മേഖലകളിലെ കാർഷിക വ്യാവസായിക ആവശ്യങ്ങൾക്കും മറ്റും ഇതിനെ വ്യാപകമായി ഉപയോഗിക്കുന്നു.
ജനിക്കുമ്പോൾ ചുവപ്പ് നിറമാണ് , വളർച്ച സമയത്ത് ചാരനിറമാകും. കാളകൾ കറുത്ത ചാരനിറമാണ്, അതേസമയം മുഖം, കഴുത്ത്, ഇടുപ്പ് പ്രദേശങ്ങളിൽ ഇളം ഇരുണ്ട ചാരനിറമാണ്. മുഖം, കൈകാലുകൾ, വാൽ എന്നിവയിൽ വെളുത്ത അടയാളങ്ങളുണ്ട്, കാലിൽ സോക്സിനോട് സാമ്യമുള്ള അടയാളങ്ങൾ കാണാം . ഇടത്തരം വലിപ്പമുള്ളതിനാൽ ചതുപ്പുനിലമുള്ള നെൽവയലുകളിൽ ഉഴുന്നതിനും വണ്ടി കയറ്റുന്നതിനും മെതിക്കുന്നതിനും ഈ ഇനം അനുയോജ്യമാണ്. മുലയൂട്ടുന്ന സമയത്ത് ശരാശരി രേഖപ്പെടുത്തിയ പാൽ വിളവ് 494 കിലോഗ്രാം ആണ്, ശരാശരി പാൽ കൊഴുപ്പ് 4.94%.
2013 ലെ ഭാരത സർക്കാരിന്റെ കന്നുകാലി സെൻസസ് പ്രകാരം 39050 കന്നുകാലികൾ മാത്രമേ നിലവിലുള്ളൂ[6]. ഇതിന്റെ വംശ സംരക്ഷണക്കായ് തമിഴ്നാട് സർക്കാർ നിരവധി ക്ഷേമ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നുണ്ട്.
ചിത്രശാല
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-05-20. Retrieved 2020-04-26.
- ↑ https://www.hindutamil.in/news/supplements/uyir-moochi/119573-04.html
- ↑ https://tiruvarur.nic.in/video/umbalacheri-cattle/
- ↑ http://www.lrrd.org/lrrd19/5/raje19071.htm
- ↑ https://www.dairyknowledge.in/article/umblachery
- ↑ Source: Estimated Livestock Population Breed Wise Based on Breed Survey 2013. Department of Animal Husbandry, Dairying & Fisheries, Government of India, New Delhi
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുകhttp://14.139.252.116/agris/bridDescription.aspx[പ്രവർത്തിക്കാത്ത കണ്ണി] http://www.lrrd.org/lrrd19/5/raje19071.htm