കുട്ടമ്പുഴ കുള്ളൻ പശു
കുട്ടമ്പുഴ വനമേഖലകളിലെ ആദിവാസികൾ വളർത്തുന്ന ഒരിനം പശുവാണ് കുട്ടമ്പുഴ കുള്ളൻ പശു.[1]
വിവരണം
തിരുത്തുകപ്രത്യേക പരിചരണമൊന്നും ആവശ്യമില്ലാത്ത ഇവ കൂട്ടമായാണ് വനങ്ങളിൽ മേയുന്നത്. കറുപ്പും ചാരവും നിറം കലർന്ന ഇവ 90-130 സെ. മീറ്റർ ഉയരം വയ്ക്കുന്നു. കൊമ്പുകൾ ഉയർന്ന് അകത്തേക്ക് വളഞ്ഞിരിക്കുന്നു. മൂന്ന് ലിറ്റർ വരെ പാൽ ഈ ഇനം പശുവിൽ നിന്നും ലഭിക്കുന്നു. ഉയർന്ന രോഗപ്രതിരോധ ശേഷിയുള്ളവയാണ് കുള്ളൻ പശുക്കൾ.[1]. പുഴയിൽ നന്നായി നീന്താനും കാട്ടിൽ ദീർഘദൂരം സഞ്ചരിക്കാനും വൈദഗ്ദ്യമുണ്ട്.