സുവർണ്ണവല്ലി (പശു)
നാടൻപശുക്കളായ വെച്ചൂരിന്റെയും കാസറകോട് കുള്ളന്റെയും സങ്കരയിനമാണ് സുവർണ്ണവല്ലി. ഏതു കാലാവസ്ഥയിലും ജീവിക്കാൻപറ്റും എന്നതും രോഗപ്രതിരോധശക്തി കൂടുതലാണെന്നതുമാണ് ഇവയുടെ പ്രത്യേകത. ദിവസം രണ്ട് ലിറ്റർ ചുരത്തുന്ന ഇവയുടെ പാലിൽ കൊഴുപ്പും പ്രോട്ടീനും കൂടുതൽ അടങ്ങിയിട്ടുണ്ട്. ചാണകത്തിനും മൂത്രത്തിനും ഔഷധ ഗുണം ഉണ്ട്. ഒരു ലിറ്റർ മൂത്രത്തിന് മാത്രം 75 രൂപയാണ് വില. ഇവയുടെ പിത്തസഞ്ചിയിൽ നിന്ന് ലഭിക്കുന്ന ഗോരോചനം എന്ന പദാർത്ഥം മരുന്നുത്പാദനത്തിനും ഉപയോഗിക്കുന്നുണ്ട്.
Other names | സുവർണ്ണവല്ലി (പശു) |
---|---|
Country of origin | ഇന്ത്യ |
Distribution | ഇന്ത്യ |
Use | Dairy and meat (ground beef and roast beef) |
Notes | |
Used for dairy. | |
|
പേരിനു പിന്നിൽ
തിരുത്തുകനീലേശ്വരത്ത് സുവർണവല്ലിയിൽ താമസിക്കുന്ന ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാരനായ പങ്കജാക്ഷനാണ് ആദ്യമായി കാസർകോഡ് കുള്ളനിൽ വെച്ചൂർ പശുവിന്റെ ബീജം കുത്തിവെച്ച് പരീക്ഷണം നടത്തിയത് . അതിനാലാണ് ഇവ സുവർണവല്ലി എന്നറിയപ്പെടുന്നത്.[1]
അവലംബം
തിരുത്തുക- ↑ രാഖി രവീന്ദ്രൻ (18 ജനുവരി 2015). "സുവർണ്ണവല്ലി പശു തൃശ്ശൂരിലും". Archived from the original on 2015-01-26. Retrieved 26 ജനുവരി 2015.
{{cite news}}
: CS1 maint: bot: original URL status unknown (link)