മോട്ടു പശു
ഒറീസയിലെ മൽക്കംഗിരി ജില്ലയിലെ പ്രദേശമായ മോട്ടു പ്രദേശങ്ങളിൽ കാണപ്പെടുന്ന നാടൻ പശു ഇനങ്ങളിൽ ഒന്നാണ് മോട്ടു. ഇവ കുള്ളൻ പശുക്കളാണ്. മലയോര പ്രദേശങ്ങളിലും തീര പ്രദേശങ്ങളിലും ഉഴവ് ആവശ്യത്തിനായി ഉപയോഗിക്കുന്നു.[1]
Conservation status | FAO (2013): ധാരാളം ഉണ്ട് |
---|---|
Country of origin | ഭാരതം |
Distribution | മാൽക്കനഗരി,ഒറീസ |
Use | സാധാരണ ഉഴവ്, |
Traits | |
Weight |
|
Height |
|
Skin color | തവിട്ട് (ചുവപ്പ്കലർന്ന), ചുവപ്പ് അപൂർവ്വം വെള്ള |
Coat | red-brown |
Horn status | മുകളോട്ട് ഉള്ളിലോട്ട് വളഞ്ഞ് |
|
പേരിന് പിന്നിൽ
തിരുത്തുകമൽക്കംഗിരി ജില്ലയുടെ തെക്ക് ഭാഗവും ഛത്തീസ്ഗഢിന്റെയും ആന്ധ്രാപ്രദേശിന്റെയും തൊട്ടടുത്ത പ്രദേശവും ഉൾപ്പെടുന്നതാണ് ഇവയുടെ പ്രജനനം. ഒറീസയിലെ മൽകാൻഗിരി ജില്ലയിലെ മോട്ടു, കാളിമേല, പോഡിയ, മൽക്കംഗിരി പ്രദേശങ്ങളിൽ ഈ വിഭാഗം കൂടുതലായി കാണപ്പെടുന്നു.
മറ്റ് പ്രത്യേകതകൾ
തിരുത്തുകഹരിയാനയിലെ കർണാൽ ആസ്ഥാനമായുള്ള നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജെനിറ്റിക് റിസോഴ്‌സസ് (National Bureau of Animal Genetic Resources) ബ്രീഡ് രജിസ്ട്രേഷൻ കമ്മിറ്റി, ഇന്ത്യയിലെ തനി നാടൻപശുക്കളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്തിട്ടുള്ള 43 ഇനം പശുക്കളിൽ ഒന്നാണ് ഈ വിഭാഗം. ഉയർന്ന ഗുണനിലവാരമുള്ള പോഷകങ്ങൾ മോട്ടു പശുക്കളുടെ പാലിൽ കാണപ്പെടുന്നു.
സ്വഭാവഗുണങ്ങൾ
തിരുത്തുകതൊലിയുടെ നിറം പ്രധാനമായും തവിട്ട്, ചുവപ്പ്, ചാരനിറം എന്നിവയാണ്. വെളുത്ത നിറമുള്ളവയും ഉണ്ട്. കൊമ്പുകൾ വൃത്താകൃതിയിൽ മുകളിലേയ്ക്ക് വളഞ്ഞും കാണപ്പെടുന്നു. ചെറുതെങ്കിലും ആരോഗ്യമുള്ളതും പ്രതിരോധ ശേഷി കൂടിയതും ആയ ഇനങ്ങളാണ് ഇവ.
പാലുത്പാദനം
തിരുത്തുകപാലുത്പാദനം തുച്ഛമാണ്, ഒരു കറവക്കാലത്ത് 100 മുതൽ 140 കിലോഗ്രാം വരെ മാത്രമാണ്. അതുകൊണ്ട് കുഞ്ഞിനു കൊടുക്കാൻ മാത്രമേ തികയൂ. 4.8 മുതൽ 5.3 ശതമാനം വരെ കൊഴുപ്പ് അടങ്ങിയിരിക്കുന്നു..[2]