കർണാടകത്തിന്റെ ഒരു തനതു ജനുസ്സിൽ പെട്ട നാടൻ പശു ഇനമാണ് മലനാട് ഗിദ്ദ (മലനാട് കുള്ളൻ). Malnad Gidda (Kannada:ಮಲೆನಾಡು ಗಿಡ್ಡ) ഹരിയാനയിലെ കർണാൽ ആസ്ഥാനമായുള്ള നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജെനിറ്റിക് റിസോഴ്‌സസ് (National Bureau of Animal Genetic Resources) ബ്രീഡ് രജിസ്ട്രേഷൻ കമ്മിറ്റി, ഇന്ത്യയിലെ തനി നാടൻപശുക്കളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്തിട്ടുള്ള 43 ഇനം പശുക്കളിൽ ഒന്നാണ് ഈ വിഭാഗം.[1]

Malnad Gidda മലനാട് ഗിദ്ദ പശു
മലനാട് ഗിദ്ദ പശു
മലനാട് ഗിദ്ദ പശു
Other namesമലനാട് ഗിദ്ദ പശു
Country of originഇന്ത്യ
Distributionമലയോര മേഖല-ഷിമോഗ, ഉത്തര കന്നഡ, ദക്ഷിണ കന്നഡ - കർണാടക
UseDairy
Traits
Height
  • Female:
    90
Coatചുവപ്പ്, തവിട്ട്, കറുപ്പ്, വെള്ള, കപില നിറങ്ങളിൽ കാണപ്പെടുന്നു
Notes
Used for dairy.

പേരിനു പിന്നിൽ

തിരുത്തുക

മലയോര പ്രദേശത്ത് മേഞ്ഞു നടക്കുന്നതിനാൽ മലനാട് എന്ന് പേരിൽ വിളിക്കപ്പെടുന്നു. “ഗിദ്ദ” എന്നാൽ ചെറുത് അല്ലെങ്കിൽ കുള്ളൻ എന്നും അർത്ഥമാക്കുന്നു. 'ഉറഡാന' 'വർഷഗന്ധി' എന്നും വിളിക്കുന്നു. എല്ലാ വർഷവും ഒരു കുഞ്ഞിനെ നൽകുന്നതിനാലാണ് വർഷഗന്ധി എന്ന് വിളിക്കപ്പെടുന്നത്.

പ്രത്യേകതകൾ

തിരുത്തുക

കർണ്ണാടകത്തിലെ തീരദേശത്തും മലയോര ഭാഗങ്ങളിലും ഈ ഇനങ്ങളെ കണ്ടുവരുന്നു. താരതമ്യേന ഉയരക്കുറവുള്ളതും പ്രതിരോധശേഷി കൂടുതൽ ഉള്ളവയുമായ ഈ വിഭാഗം കർണാടകയുടെ തനതു പാരമ്പര്യമുള്ള പൗരാണിക ജനുസ്സിൽ പെട്ട ഒരു പശു ഇനമാണ്.[2] പോഷക സമ്പുഷ്ടമായ പാലും കാർഷിക ആവശ്യത്തിനായി നാടൻ ഗുണമുള്ള ചാണകവും മൂത്രവും യഥേഷ്ടം ഉപയോഗിക്കപ്പെടുന്നു.


 
Malnad Gidda Bull


  1. Animal genetic resource of India Archived 2019-05-20 at the Wayback Machine. യുടെ പഠനപ്രകാരം
  2. Dairy knowledge article
"https://ml.wikipedia.org/w/index.php?title=മലനാട്_ഗിദ്ദ&oldid=3640418" എന്ന താളിൽനിന്ന് ശേഖരിച്ചത്