മനുഷ്യശരീരത്തിലെ ഒരു പ്രധാനപ്പെട്ട അവയവമാണ് ആമാശയം.ആമാശയത്തിൽവെച്ച് ആഹാരം ചവച്ചരക്കപ്പെടുന്നു.റോമാ ലിപിയിലുള്ള അക്ഷരം "j"‌-യുടെ ആകൃതിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്.ആമാശയത്തിൽവെച്ച് ആഹാരം അരയ്ക്കപ്പെടുന്നു.ആമാശയത്തിനു ചുറ്റുമുള്ള പേശികൾകൊണ്ടാണ് ഇതു സാദ്ധ്യമാകുന്നത്.ആമാശയത്തിൽ സ്ഥിതിചെയ്യുന്ന ഗ്രന്ഥിയാണ് ആമാശയഗ്രന്ഥി.

ആമാശയം
ആമാശയം മനുഷ്യ ശരീരത്തിന്റെ മധ്യസഥാനത്താണ് ഉള്ളത്.
Diagram from cancer.gov:
* 1. Body of stomach
* 2. Fundus
* 3. Anterior wall
* 4. Greater curvature
* 5. Lesser curvature
* 6. Cardia
* 9. Pyloric sphincter
* 10. Pyloric antrum
* 11. Pyloric canal
* 12. Angular notch
* 13. Gastric canal
* 14. Rugal folds

Work of the United States Government
ഗ്രെയുടെ subject #247 1161
രീതി Digestive system
ശുദ്ധരക്തധമനി Right gastric artery, left gastric artery, right gastro-omental artery, left gastro-omental artery, short gastric arteries
ധമനി Right gastric vein, left gastric vein, right gastro-omental vein, left gastro-omental vein, short gastric veins
നാഡി Celiac ganglia, vagus[1]
ലസിക Celiac lymph nodes[2]
ഭ്രൂണശാസ്ത്രം Foregut
കണ്ണികൾ Stomach

ആമാശയത്തിന് മൂന്ന് പാളികളുണ്ട്. ഉള്ളിൽ നിറയെ മടക്കുകൾ ഉള്ള, ആഗ്നേയ ഗ്രന്ഥികളുള്ള പാളി. പിന്നെ ആമാശയത്തിന്റെ സങ്കോചവികാസത്തിനുള്ള പേശികളുള്ള പാളി. പിന്നെ പൊതിഞ്ഞു സംരക്ഷിക്കുന്ന പുറത്തെ പാളി. [3] അന്നനാളത്തിന്റെയും ചെറുകുടലിന്റെയും ഇടയിലായാണ് ആമാശയം സ്ഥിതി ചെയ്യുന്നത്. ആഹാരം ദഹിക്കുന്നതിനു ആവശ്യമായ രാസാഗ്നികളും അമ്ലങ്ങളും ഉത്പാദിപ്പിക്കുന്നത് ആമാശയത്തിൽ വെച്ചാണ്‌.

ആമാശയത്തിൽ വെച്ചാണ്‌ ഭക്ഷണം വിഘടിച്ച് അടിസ്ഥാന പോഷക ഘടകങ്ങളായി തിരിയുന്നത്. മൂന്നുപാളി പേശികൾ കൊണ്ട് നിർമ്മിച്ച ഒരു തരം സഞ്ചിയാണ് ആമാശയം.ആഹാരം എത്തുന്നതോടെ ആമാശയം സങ്കോചവികാസങ്ങളിലൂടെ ദഹന പ്രക്രിയക്ക് തുടക്കമിടുന്നു.ദഹന രസങ്ങളുമായി കൂടിക്കലർന്നു ആഹാരം ഒരു തരം കുഴമ്പ് പരിവത്തിലാകുന്നു.പിന്നീട് ചെറുകുടലിന്റെ തുടക്കമായ ഡുവൊഡിനത്തിൽ കടക്കുന്നു.അവിടെ നിന്ന് കുടലിലൂടെ കടന്നു പോകുമ്പോഴാണ് ശരീരം പോഷകാംശങ്ങൾ ആഗീരണം ചെയ്യുന്നത്.[4]

അന്നനാളത്തിന്റെയും ചെറുകുടലിന്റെയും ഇടയിലായാണ് ആമാശയം സ്ഥിതി ചെയ്യുന്നത്.ആവശ്യത്തിനനുസരിച്ച് ഒരളവോളം വികസിക്കാൻ ആമാശയത്തിനു കഴിവുണ്ട്. ആമാശയ ഭിത്തികൾക്ക് ചെറിയ തോതിൽ ഇലാസ്ടിക് സ്വഭവമുള്ളതിനാലാണത്.ശരീര പ്രകൃതിയനുസരിച്ച് ആമാശയത്തിന്റെ വലിപ്പത്തിൽ വ്യത്യാസം ഉണ്ടാകും. എങ്കിലും ആമാശയത്തിന്റെ ശരാശരി വ്യാപ്തി 1.2 ലിറ്റർ ആണ്.[4]

അവലംബങ്ങൾ

തിരുത്തുക
  1. Physiology at MCG 6/6ch2/s6ch2_30
  2. stomach at The Anatomy Lesson by Wesley Norman (Georgetown University)
  3. page 165, All about human body, Adorne Publishing Group
  4. 4.0 4.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2015-04-25. Retrieved 2014-08-11.
"https://ml.wikipedia.org/w/index.php?title=ആമാശയം&oldid=3624327" എന്ന താളിൽനിന്ന് ശേഖരിച്ചത്