കേന്ദ്ര മന്ത്രിസഭ
ഇന്ത്യയിലെ ഏറ്റവും ഉന്നതമായ കാര്യനിർവ്വഹണ സ്ഥാപനമാണ് കേന്ദ്ര മന്ത്രിസഭ (
ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും |
|
ഇന്ത്യാ കവാടം · രാഷ്ട്രീയം കവാടം |
ഈ താളിലെ ചില ഭാഗങ്ങൾ മലയാളത്തിലല്ല എഴുതിയിരിക്കുന്നത്. ഇതു മലയാളത്തിലേക്ക് മാറ്റിയെഴുതാൻ സഹായിക്കുക
) യൂണിയൻ ക്യാബിനറ്റ് എന്നും അറിയപ്പെടുന്നു. പ്രധാനമന്ത്രിയാണ് ഇതിനെ നയിക്കുന്നത്. ഇന്ത്യൻ യൂണിയനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് കേന്ദ്ര മന്ത്രിസഭയാണ്. ഇത് പാർലമെന്റിനോട് ഉത്തരവാദപ്പെട്ടിരിക്കുന്നു. കേന്ദ്ര മന്ത്രിസഭക്ക് പാർല്ലമെന്റിന്റെ അനുമതിയില്ലാതെ തന്നെ നയപരമായ തീരുമാനങ്ങൾ എടുക്കാൻ അവകാശമുണ്ട്. കാബിനെറ്റ് സെക്രട്ടറിയാണ് കേന്ദ്ര മന്ത്രിസഭാ യോഗകാര്യങ്ങൾ രേഖപ്പെടുത്തി വെക്കുന്നതും നടപ്പിലാക്കുന്നതും.
നിയമനം
തിരുത്തുകപാർല്ലമെന്റിലെ ഭൂരിപക്ഷപ്രകാരം തെരെഞ്ഞെടുക്കപ്പെടുന്ന പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം രാഷ്ട്രപതിയാണ് കേന്ദ്ര മന്ത്രിമാരെ നിയമിക്കുന്നത്.കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ പാർല്ലമെന്റിലെ ഏതെങ്കിലും സഭയിൽ (ലോകസഭ, രാജ്യസഭ) അംഗമാകണമെന്ന് നിർബന്ധമില്ല.എന്നാൽ സത്യപ്രതിജ്ഞ ചെയ്ത് 6 മാസത്തിനകം ഏതെങ്കിലും സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ മന്ത്രി പദവി നഷടപ്പെടും.
പുറത്താകൽ
തിരുത്തുകപാർല്ലമെന്റംഗത്വം ഇല്ലാതാകുകയോ,പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം രാഷ്ട്രപതി പിരിച്ചുവിടുകയോ സ്വയം രാജിവെച്ച് ഒഴിയുകയോ ചെയ്താൽ കേന്ദ്ര മന്ത്രിസഭയിൽ നിന്നും പുറത്താകും.
വകുപ്പു നിർണ്ണയം
തിരുത്തുകകേന്ദ്ര സർക്കാരിന്റെ എല്ലാ വകുപ്പുകളുടെയും ചുമതല പ്രധാനമന്ത്രിക്കാണ്.അദ്ദേഹത്തിന്റെ ഉപദേശ പ്രകാരം രാഷ്ട്രപതി ഭവൻ വിജ്ഞാപനമനുസരിച്ചാണ് വകുപ്പുകൾ നിർണ്ണയിക്കപ്പെടുന്നത്.ഏതെങ്കിലും വകുപ്പിന് പ്രത്യേക മന്ത്രി ഇല്ലാതായാൽ സ്വാഭാവികമായും അതിന്റെ ചുമതല പ്രധാനമന്ത്രിയിൽ വന്നു ചേരും.കാബിനറ്റ് മന്ത്രിമാർ ഉള്ള വകുപ്പിലെ സഹമന്ത്രിമാർക്കും ,ഉപമന്ത്രിമാർക്കും ബന്ധപ്പെട്ട കാബിനറ്റ് മന്ത്രിയാണ് ചുമതല അനുവദിച്ചു നൽകുന്നത്.വകുപ്പുകൾ തമ്മിൽ ഏകോപനത്തിനും സുഖമമായ നടത്തിപ്പിനുമായി കാബിനെറ്റ് സെക്രട്ടറിയുടെകീഴിൽ കാബിനെറ്റ് സെക്രട്ടറിയേറ്റ് പ്രവർത്തിച്ചുവരുന്നു.[1] '