മുനിസിപ്പൽ കോർപ്പറേഷൻ
ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും |
|
![]() ഇന്ത്യാ കവാടം · രാഷ്ട്രീയം കവാടം |
ഇന്ത്യയിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ വലിയനഗരങ്ങളിലെ ഭരണസംവിധാനത്തെ ആണ് മുനിസിപ്പൽ കോർപ്പറേഷൻ എന്ന് പറയുന്നത്. സിറ്റി കോർപ്പറേഷൻ മഹനഗർപാലിക, മഹാനഗർനിഗം, നഗർനിഗം, നഗരസഭ എന്നെല്ലാം ഇതിനു അപരനാമങ്ങളുണ്ട്. ചുരുക്കത്തിൽ കോർപ്പറേഷൻ എന്ന് അറിയപ്പെടുന്നു. ഒരു ദശലക്ഷത്തിലധികം ജനസംഖ്യ ഉള്ള നഗരമാണ് ഒരു കോർപ്പറേഷൻ ആയി സാധാരണ പ്രഖ്യാപിക്കാറുള്ളത്. കേരളത്തിൽ 6 മഹാനഗർപാലികകൾ ആണുള്ളത്.

മഹാനഗർ പാലികകൾക്ക് വേണ്ടി തദ്ദേശഭരണവകുപ്പിൽ എഴുപത്തിനാലാം ഭേദഗതി വരുത്തിയിട്ടുണ്ട്. .[1]
പേരുകൾതിരുത്തുക
ഭാരതത്തിൽ മുനിസിപ്പൽ കോർപ്പറേഷനുകൾ പല നാമങ്ങൾ ആണ് ഉപയോഗിക്കുന്നത്.
- നഗർ നിഗം ( ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ട്, ബിഹാർ, രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങളിൽ),
- മഹാനഗർ പാലിക (in ഗുജറാത്ത്, ഗോവ, കർണാടക, and മഹാരാഷ്ട്രസംസ്ഥാനങ്ങളിൽ),
- പൗരൊ നിഗം ' (in ആസാം and പശ്ചിമബംഗാൾ),
- പുർ പരിഷദ് (in ത്രിപുര),
- നഗർ പാലിക നിഗം ( മധ്യപ്രദേശ്),
- നഗരപാലിക സംസ്ഥ ( ആന്ധ്ര and തെലുങ്കാന),
- മാനഗരാട്ചി ( തമിഴ്നാട്).
വഡോദര മുനിസിപ്പൽകോർപ്പറേഷൻ വഡോദര മഹാനഗർ സേവാ സദൻ എന്നാണ് അറിയപ്പെടുന്നത്. ഓരോ സംസ്ഥാനത്തിലും ഈ നഗരസഭകളുടെ അധികാരങ്ങളൂം ഘടനയും വെത്യസ്തമായിരിക്കും. അത് അതത് സംസ്ഥാനനിയമസഭകൾ തീരുമാനിക്കുന്ന നിയമഭേദഗതികൾക്കനുസരിച്ചാണ് വരുന്നത്.
വലിയ കോർപ്പറേഷനുകൾ ഇന്ത്യയിലെ 7 മെട്രോപോലിറ്റൻ സിറ്റികളായ ഡൽഹി, മുംബൈ,കൊൽക്കത്ത, ചെന്നൈ, ബംഗലൂരു, ഹൈദരാബാദ്, പുണെ എന്നിവയാണ് ബൃഹന്മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ആണ് സാമ്പത്തികമായി ഏറ്റവും മുമ്പിൽ .[2][3]
ഭരണതലംതിരുത്തുക
കോർപരേഷൻ തലവൻ മേയർ എന്നപേരിൽ ആണ് അറിയപ്പെടുന്നത്. എന്നാൽ മിക്ക സംസ്ഥാനങ്ങളിലും മുനിസിപ്പൽ കമ്മീഷണർ ആണ് ഭരണകർത്താവ് എന്നതിനാൽ മേയർ പദവി ആലങ്കാരികം മാത്രമാണ്. കോർപ്പരേഷൻ കൗൺസിൽ യോഗം അദ്ധ്യക്ഷനാകുക എന്നതിൽ പലയിടത്തും പദവി അവസാനിക്കുന്നു. എങ്കിലും നഗരത്തിലെ പ്രഥമപൗരൻ മേയർ ആണ്.
See alsoതിരുത്തുക
Referencesതിരുത്തുക
- ↑ "THE CONSTITUTION (AMENDMENT)". indiacode.nic.in. ശേഖരിച്ചത് 3 December 2016. This article incorporates text from this source, which is in the public domain.
- ↑ "BMC to open green channel for octroi". Financialexpress.com. 2007-09-03. ശേഖരിച്ചത് 2010-08-25.
- ↑ "Gold & beautiful, News - Cover Story". Mumbai Mirror. മൂലതാളിൽ നിന്നും 2012-09-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-07-21.