കേന്ദ്ര വിജിലൻസ് കമ്മീഷൻ
കേന്ദ്ര വിജിലൻസ് കമ്മീഷൻ 1964 ൽ രൂപീകരിക്കപ്പെട്ടു.ഇതു ഒരു സ്റ്റാറ്റിയൂട്ടറി ബോഡിയാണ് [1].കേന്ദ്ര സർക്കാരിന് കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളിലെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും കാര്യക്ഷമമായും അഴിമതിമുക്തമായും ഇവപ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയുമാണ് കേന്ദ്ര വിജിലൻസ് കമ്മീഷന്റെ മുഖ്യ ജോലി.മുഖ്യ വിജിലൻസ് കമ്മീഷണറും ,വിജിലൻസ് കമ്മീഷണർമാരും അടങ്ങുന്നാതാണ് കേന്ദ്ര വിജിലൻസ് കമ്മീഷൻ.ഇതിന് സ്വന്തമായി സെക്രട്ടറിയേറ്റും മറ്റ് അനുബന്ധ ഉദ്യോഗസ്ഥരുമുണ്ട്. [2]
കേന്ദ്ര വിജിലൻസ് കമ്മീഷൻ Central Vigilance Commission | |
---|---|
അധികാരപരിധി | |
ഭരണസമിതി | ഭാർത സർക്കാർ |
പ്രവർത്തന ഘടന | |
ആസ്ഥാനം | ന്യൂ ഡൽഹി, ഇന്ത്യ |
മേധാവി |
|
നിയമനം
തിരുത്തുകപ്രധാനമന്ത്രി ,കേന്ദ്ര ആഭ്യന്തര മന്ത്രി ,ലോക്സഭയിലെ പ്രതിപക്ഷനേതാവ് എന്നിവരുടെ ഉപദേശപ്രകാരം രാഷ്ട്രപതിയാണ് മുഖ്യ വിജിലൻസ് കമ്മീഷണറെ നിയമിക്കുന്നത്.
പിരിച്ചുവിടൽ
തിരുത്തുകമുഖ്യ വിജിലൻസ് കമ്മീഷണറോ , വിജിലൻസ് കമ്മീഷണർമാരോ പ്രസ്തുത പദവിയിൽ ഇരിക്കാൻ യോഗ്യരല്ലെന്നോ , ക്രമക്കേടുകൾ കാണിച്ചതായോ ചൂണ്ടിക്കാണിച്ചാൽ രാഷ്ട്രപതിയാണ് ഇവരെ പിരിച്ചുവിടുക. മലയാളിയായ പി.ജെ.തോമസ് ഐ.എ.എസ് ആണ് ഇത്തരത്തിൽ പിരിച്ചുവിടപ്പെട്ട ആദ്യത്തെ മുഖ്യ വിജിലൻസ് കമ്മീഷണർ (2011 മാർച്ച്).[3]
അവലംബം
തിരുത്തുക- ↑ "Statutory body".
{{cite journal}}
: Cite journal requires|journal=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-12-16. Retrieved 2011-10-25.
- ↑ http://www.ndtv.com/article/india/thomas-out-as-cvc-supreme-court-89084