മനേക ഗാന്ധി

(Maneka Gandhi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ രാഷ്ട്രീയ നേതാവും മൃഗാവകാശ പ്രവർത്തകയും പരിസ്ഥിതി പ്രവർത്തകയും മുൻ പത്രപ്രവർത്തകയുമാണ് മനേകാ ഗാന്ധി (26 ഓഗസ്റ്റ് 1956). അന്തരിച്ച രാഷ്ട്രീയ നേതാവ് സഞ്ജയ് ഗാന്ധിയുടെ ഭാര്യയാണ്. നാല് സർക്കാരുകളിൽ ഇവർ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പദോല്പത്തി പഠനം,[1] നിയമം, മൃഗസംരക്ഷണം എന്നീ വിഷയങ്ങളിലായി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ കുടുംബമായ നെഹ്രു കുടുംബത്തിലെ അംഗമാണിവർ.

മനേക ഗാന്ധി
കേന്ദ്ര വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി
ഓഫീസിൽ
26 May 2014 – 24 May 2019
പ്രധാനമന്ത്രിനരേന്ദ്രമോദി
മുൻഗാമികൃഷ്ണ തിരത്
പിൻഗാമിസ്‌മൃതി ഇറാനി
മണ്ഡലംസുൽത്താൻപൂർ, ഉത്തർ പ്രദേശ്
ലോക്സഭാംഗം
പദവിയിൽ
ഓഫീസിൽ
2019-2024
മുൻഗാമിവരുൺ ഗാന്ധി
മണ്ഡലംസുൽത്താൻപൂർ
ഓഫീസിൽ
2014–2019
മുൻഗാമിവരുൺ ഗാന്ധി
പിൻഗാമിവരുൺ ഗാന്ധി
മണ്ഡലംപിലിബിത്ത്
ഓഫീസിൽ
2009–2014
മുൻഗാമിSarvraj Singh
പിൻഗാമിDharmendra Kashyap
മണ്ഡലംAonla
ഓഫീസിൽ
1996–2009
മുൻഗാമിപരശുറാം ഗംഗ്വാർ
പിൻഗാമിവരുൺ ഗാന്ധി
മണ്ഡലംPilibhit
ഓഫീസിൽ
1989–1991
മുൻഗാമിBhanu Pratap Singh
പിൻഗാമിParshuram Gangwar
മണ്ഡലംPilibhit
കേന്ദ്രമന്ത്രി സ്ഥിതിവിവരക്കണക്കുകൾ,പദ്ധതി നിർവഹണം(സ്വാതന്ത്ര ചുമതല)
ഓഫീസിൽ
18 November 2001 – 30 June 2002
പ്രധാനമന്ത്രിഅടൽ ബിഹാരി വാജ്പേയി
കേന്ദ്ര സാംസ്ക്കാരിക മന്ത്രി (സ്വതന്ത്ര ചുമതല)
ഓഫീസിൽ
1 September 2001 – 18 November 2001
പ്രധാനമന്ത്രിAtal Bihari Vajpayee
കേന്ദ്ര മന്ത്രി സമൂഹ്യ സുരക്ഷയും ശക്തികരണനവും
ഓഫീസിൽ
13 October 1999 – 1 September 2001
പ്രധാനമന്ത്രിഅടൽ ബിഹാരി വാജ്പേയി
വ്യക്തിഗത വിവരങ്ങൾ
ജനനം (1956-08-26) 26 ഓഗസ്റ്റ് 1956  (68 വയസ്സ്)
ന്യൂ ഡൽഹി
രാഷ്ട്രീയ കക്ഷിBharatiya Janata Party
മറ്റ് രാഷ്ട്രീയ
അംഗത്വം
Janata Dal(1988-1998) Independent (1998-2004)
പങ്കാളിസഞ്ജയ് ഗാന്ധി (Deceased)
കുട്ടികൾവരുൺ ഗാന്ധി
വസതിന്യൂ ഡൽഹി
Member of Nehru-Gandhi Family
As of ജൂൺ 23, 2024
ഉറവിടം: Government of India

1983-ൽ കോൺഗ്രസ് വിട്ട് സഞ്ജയ് വിചാർ മഞ്ച് രൂപവത്കരിച്ചു. അതിനുശേഷം അവർ ജനതാദളിൽ ചേർന്ന് പ്രവർത്തിച്ചു. ഇപ്പോൾ ബി.ജെ.പി.യിൽ പ്രവർത്തിക്കുന്നു. [2]

ജീവിത രേഖ

തിരുത്തുക

ന്യൂ ഡൽഹിയിലെ ഒരു സിക്ക് കുടുംബത്തിൽ ഇന്ത്യൻ ആർമി ഓഫീസറായിരുന്ന ലഫ്റ്റനൻ്റ് കേണൽ തർലോചൻ സിംഗിൻ്റെയും അമർദീപ് കൗറിൻ്റെയും മകളായി 1956 ഓഗസ്റ്റ് 26ന് ജനനം. സനാവർ ലോറൻസ് സ്കൂൾ, ശ്രീറാം കോളേജ് ഫോർ വിമൻ, ജെ.എൻ.യു ഡൽഹി എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി.

രാഷ്ട്രീയ ജീവിതം

തിരുത്തുക

1973-ൽ ഒരു വിവാഹ പാർട്ടിക്കിടയിൽ പെട്ട് കണ്ടുമുട്ടിയ സഞ്ജയ് ഗാന്ധിയുമായുള്ള പരിചയം വിവാഹത്തിലെത്തിയതോടെയാണ് മേനക നെഹ്റു കുടുംബത്തിൽ അംഗമാകുന്നത്. 1980 ജൂൺ 23ന് വിമാന അപകടത്തിൽ പെട്ട് സഞ്ജയ് ഗാന്ധി കൊല്ലപ്പെട്ടതോടെ മദർ ഇൻ ലോ ഇന്ദിര ഗാന്ധിയുമായി തർക്കിച്ച് നെഹ്റു കുടുംബം വിട്ടു.

1983-ൽ രാഷ്ട്രീയ സഞ്ജയ് മഞ്ച് എന്ന പാർട്ടി രൂപീകരിച്ച മേനക 1984-ൽ ഉത്തർ പ്രദേശിലെ അമേഠി മണ്ഡലത്തിൽ രാജീവ് ഗാന്ധിയോട് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് തോറ്റു. 1988-ൽ ജനതാദൾ പാർട്ടിയിൽ ചേർന്ന മേനക 1989-ൽ ജനതാദൾ ടിക്കറ്റിൽ പിലിബിത്ത് മണ്ഡലത്തിൽ നിന്ന് ആദ്യമായി ലോക്‌സഭാംഗമായി.

1989-ലെ വി.പി.സിംഗ് പ്രധാനമന്ത്രിയായ കേന്ദ്ര മന്ത്രിസഭയിലെ സംസ്ഥാന ചുമതലയുള്ള കേന്ദ്ര മന്ത്രിയായിരുന്നു. 1991-ൽ പിലിഭിത്തിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1996-ൽ വീണ്ടും ജനതാദൾ ടിക്കറ്റിൽ നിന്ന് ലോക്സഭാംഗമായി എങ്കിലും 1998-ൽ ജനതാദൾ വിട്ട മേനക 1998-ലും 1999-ലും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വീണ്ടും ലോക്സഭാംഗമായി.

1998-1999, 1999-2004 വർഷങ്ങളിൽ നിലവിലിരുന്ന രണ്ട്, മൂന്ന് വാജ്പേയി മന്ത്രിസഭകളിലെ സംസ്ഥാന ചുമതലയുള്ള കേന്ദ്ര മന്ത്രിയായിരുന്ന മേനക 2004-ൽ ബിജെപിയിൽ ചേർന്നു. 2004, 2009, 2014, 2019 എന്നീ വർഷങ്ങളിൽ ബിജെപി ടിക്കറ്റിൽ ലോക്സഭാംഗമായ അവർ 2014 മുതൽ 2019 വരെ ഒന്നാം നരേന്ദ്ര മോദി സർക്കാരിലെ വനിത ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു.

2024-ൽ സുൽത്താൻപൂരിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും സമാജ്വാദി പാർട്ടിയുടെ രാം ബുവൽ നിഷാദിനോട് പരാജയപ്പെട്ടു.

പ്രധാന പദവികളിൽ

  • 2024 : സുൽത്താൻപൂരിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു
  • 2019 : ലോക്‌സഭാംഗം, സുൽത്താൻപൂർ (8)
  • 2014-2019 : കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി
  • 2014 : ലോക്‌സഭാംഗം, പിലിബിത്ത് (7)
  • 2009 : ലോക്‌സഭാംഗം, അയോണ (6)
  • 2004 : ലോക്‌സഭാംഗം, പിലിബിത്ത് (5)
  • 2004 : ബിജെപിയിൽ ചേർന്നു
  • 2001 : കേന്ദ്രമന്ത്രി, സ്വതന്ത്ര ചുമതല
  • 1999-2001 : കേന്ദ്രമന്ത്രി, സ്വതന്ത്ര ചുമതല
  • 1999 : ലോക്‌സഭാംഗം, പിലിബിത്ത് (4)
  • 1998-1999 : കേന്ദ്രമന്ത്രി, സ്വതന്ത്ര ചുമതല
  • 1998 : ലോക്‌സഭാംഗം, പിലിബിത്ത് (3)
  • 1996 : ലോക്‌സഭാംഗം, പിലിബിത്ത് (2)
  • 1991 : പിലിബിത്തിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു
  • 1989-1991 : കേന്ദ്രമന്ത്രി, സംസ്ഥാന ചുമതല (വനം പരിസ്ഥിതി മന്ത്രാലയം)
  • 1989 : ലോക്‌സഭാംഗം, പിലിബിത്ത് (1)
  • 1989 : ജനതാദൾ, ജനറൽ സെക്രട്ടറി
  • 1988 : ജനതാദൾ പാർട്ടിയിൽ ചേർന്നു
  • 1984 : രാജീവ് ഗാന്ധിക്കെതിരെ അമേഠിയിൽ മത്സരിച്ച് പരാജയപ്പെട്ടു
  • 1983 : കോൺഗ്രസ് വിട്ടു[3][4]

സ്വകാര്യ ജീവിതം

തിരുത്തുക
  • ഭർത്താവ് : സഞ്ജയ് ഗാന്ധി
  • ഏക മകൻ : വരുൺ ഗാന്ധി
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-04-10. Retrieved 2009-03-10.
  2. http://www.mathrubhumi.com/news/india/varun-gandhi-congress-sonia-gandhi-priyanka-gandhi-maneka-gandhi-1.1998872
  3. https://www.ndtv.com/india-news/maneka-gandhi-loses-sultanpur-seat-to-samajwadi-partys-rambhual-nishad-5819040
  4. https://m.economictimes.com/news/elections/lok-sabha/uttar-pradesh/up-election-results-maneka-gandhi-smriti-irani-a-gandhi-a-non-gandhi-and-ayodhya-how-uttar-pradesh-became-house-of-cards-for-bjp/articleshow/110786174.cms
"https://ml.wikipedia.org/w/index.php?title=മനേക_ഗാന്ധി&oldid=4093111" എന്ന താളിൽനിന്ന് ശേഖരിച്ചത്