ശിവസേന

(Shiv Sena എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹൈന്ദവ നവോദ്ധാനം, ഹൈന്ദവ ദേശീയതയിൽ അടിസ്ഥാനമാക്കിയ രാഷ്ട്രീയം, തുടങ്ങിയ ആശയങ്ങൾക്ക് ഊന്നൽ നല്കികൊണ്ട് മഹാരാഷ്ട്രയിൽ രൂപംകൊണ്ട് പിൽക്കാലത്ത് മറ്റ് സംസ്ഥാനങ്ങളിലടക്കം സ്വാധീനമുള്ള രാഷ്ട്രീയ പാർട്ടിയായി മാറുകയും ചെയ്ത സംഘടനയാണ് ശിവസേന. ബാൽ താക്കറെ രൂപീകരിച്ച ശിവസേന കടുത്ത ഹൈന്ദവ നിലപാടുകളുമായി  കോൺഗ്രസ്സ് – ബിജെപി/RSS - NCP  -  മുസ്ലിംലീഗ് ഇത്തരം പാർട്ടികളുമായി സഖ്യമുണ്ടാക്കി പടിപടിയായി ഇന്ത്യയിൽ ഉയർന്നുവന്ന പാർട്ടിയാണ്.

ശിവസേന
शिवसेना
നേതാവ്ഉദ്ധവ് താക്കറെ
ചെയർപെഴ്സൺഉദ്ധവ് താക്കറെ
രൂപീകരിക്കപ്പെട്ടത്19 ജൂൺ 1966
ആസ്ഥാനംShivsena Bhavan,
Ram Ganesh Gadkari Chowk,
Dadar,
മുംബൈ,
400 028
യുവജനവിഭാഗംയുവ സേന
വിദ്യാർത്ഥിവിഭാഗംഭാരതിയ വിദ്യർത്ഥി സേന (BVS)
ആശയംHindutva[1]
Marathi nationalism
Ultranationalism
സഖ്യംദേശീയ ജനാധിപത്യ സഖ്യം(2019 വരെ) മഹാ വിഘാസ് അഘാഡി (2019 മുതൽ)
ലോകസഭാ ബലം
18 / 545
രാജ്യസഭാ ബലം
3 / 245
നിയമസഭാ ബലം
56 / 288
തിരഞ്ഞെടുപ്പ് ചിഹ്നം
Indian Election Symbol Bow And Arrow.png
അമ്പും വില്ലും
വെബ്സൈറ്റ്
www. shivsena.org

ശിവസേനയുടെ ചരിത്രംതിരുത്തുക

ശിവസേനയുടെ തുടക്കവും പ്രവർത്തനവും ആരംഭവും :-

ഹൈന്ദവ നവോദ്ധാനം ഹൈന്ദവ ദേശീയതയിൽ അടിസ്ഥാനമാക്കിയ രാഷ്ട്രീയം തുടങ്ങിയ ആശയങ്ങൾക്ക് ഊന്നൽ നല്കികൊണ്ട് തുടങ്ങിയ സംഘടനയാണ് ശിവസേന.

1960ൽ സ്വർഗ്ഗിയ ബാലാസാഹിബ് താക്കറെജിയും അദ്ദേഹത്തിന്റെ സഹോദരനും കൂടി മാർമിക് എന്ന കാർട്ടൂൺ വാരിക തുടങ്ങി അതിൽ ജോലിചെയ്തു വന്നിരുന്ന കാലത്ത് താക്കറെയുെട പിതാവ് പൂജനീയ കേശവ്റാം താക്കറെജി പുതിയൊരു കുട്ടായ്മ രൂപികരിച്ചുകൂടെ എന്ന് അഭിപ്രായം പറഞ്ഞു. തന്റെ പിതാവ് നൽകിയ മാർഗ്ഗനിർദേശത്തിൻറെ അടിസ്ഥാനത്തിൽ സ്വർഗ്ഗിയ ബാലാസാഹിബ് താക്കറെ മുൻകൈയെടുത്തു രൂപീകരിച്ച പുതിയൊരു കുട്ടായ്മ (സംഘടന യായി ക്രമേണ വളർന്നുവന്നു ശിവസേന ) യാണ് ശിവസേന. 19 ജൂൺ 1966- ൽ ആരംഭിച്ച ഈ സംഘടനയ്ക്ക് ഹൈന്ദവ ആരാധനാ മൂർത്തിയായ ഓംകാരനാഥനായ ശിവന്റെ സൈന്യം എന്ന അർഥത്തിൽ ശിവസേന എന്ന പേരിട്ടതും പൂജനീയ കേശവ്റാംജിയാണ് . ശിവസേന എപ്പോഴും ഉയർത്തുന്ന ആശയങ്ങൾ ശിവസേനയുടെ ധ്വജത്തിൽ (കോടിയിൽ) അടയാളപ്പെടുത്തിട്ടുണ്ട്. ഹൈന്ദവരുടെ അത്മീയതക്കും - ഭൗതികതക്കും ഒരേ പോലെ ഉന്നതിയുണ്ടാക്കണം എന്ന ശിവസേനയുടെ വിശുദ്ധ സങ്കൽപ്പമാണ് ഇരട്ട വാലുള്ള ശിവസേനയുടെ കവി കോടിയിൽ അടങ്ങിരിക്കുന്ന ആശയം. (ബിജെപി - RSS ജനങ്ങളെ തെക്കുവടക്കു ഓടിക്കുന്ന രാഷ്ട്രീയം കൊണ്ടുനടക്കുന്നു. ബിജെപി - RSS പറയുന്നതു രാഷ്ട്രീയത്തിന് ജനങ്ങൾ ബിജെപിയും സാംസ്കാരികതക്ക് ജനങ്ങൾ RSS എന്ന സംഘടനയെയും സമീപിക്കുക എന്ന ചിന്താഗതിയാണ്. പോരാത്തതിന് ഏകാത്മമാനവവാദവും അവർ ഇടക്കിടെ പറയും.) വിവേകാനന്ദ സ്വാമികൾ പറഞ്ഞിട്ടുള്ള "ഉത്തിഷ്ഠതാ ജാഗ്രതാ എഴുന്നേല്ക്കൂ, പ്രവര്ത്തിക്കു, ലക്ഷ്യം നേടും വരെ യത്നിക്കൂ" എന്ന ആശയമാണ് ശിവസേനയുടെ പ്രവർത്തകാർക്ക് സ്വർഗ്ഗിയ ബാലാസാഹിബ് താക്കറെജി നൽകിട്ടുള്ള അടിസ്ഥാന ആശയം. ശിവസേന തുടക്കത്തിൽ ഒരു രാഷ്ട്രീയപാർട്ടി ആയിരുന്നില്ല. ഒരു സേവന സംഘടന എന്ന നിലയിലാണ് ശിവസേന തുടങ്ങിയത്. ഹൈന്ദവരുടെ ഇടയിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുക ഹൈന്ദവരെ സഹായിക്കുക തുടങ്ങിയ ആശയങ്ങൾ മാത്രമാണ് ശിവസേനയ്ക്ക് തുടക്കത്തിൽ അഥവാ ആരംഭ കാലങ്ങളിൽ ഉണ്ടായിരുന്നത്. എന്നും പ്രശ്നങ്ങൾ അനുഭവിക്കുന്ന ഹൈന്ദവർക്ക് ഒരു മാർഗ്ഗ ദർശ്ശി സംഘടനയായി ശിവസേന പ്രാരംഭ കാലത്തുതന്നെ മഹാരാഷ്ട്രയിലും സർവ്വ ഭാരത ദേശത്തും അറിയപ്പെടാൻ തുടങ്ങി.

ശിവസേന എന്ന സംഘടനയുടെ രാഷ്ട്രീയ വികാസം നടത്താൻവേണ്ടി ഉണ്ടാക്കിയ നയങ്ങളുടെ തുടക്കം :- ആദ്യകാലങ്ങളിൽ ശിവസേനയ്ക്ക് ഒരു രാഷ്ട്രീയ സംഘടനയുടെ മുഖാമുണ്ടായിരുന്നില്ല ഒരു കൂട്ടം ആളുകൾ നടത്തുന്ന ഹൈന്ദവ സേവന സംഘടന എന്ന രീതിയിൽ മാത്രമായിരുന്നു ശിവസേന മഹാരാഷ്ട്രയിൽ പ്രവർത്തിച്ചത്. രാഷ്ട്രീയമുഖമില്ലാത്ത ശിവസേന ഹൈന്ദവരുടെ പ്രശ്നങ്ങൾ മാത്രം നോക്കിക്കണ്ടു നടന്നപ്പോൾ എതിരാളികൾ ശിവസേനക്ക് ഒരു വിലയും നൽകിരുന്നില്ല അവർ ശിവസേന പ്രവർത്തകരെ ആക്രമിക്കാനും ശിവസേന പ്രവർത്തകരെ ശക്തിയില്ലാത്ത വെറും ഒരു സംഘടനയായി ചിലർ ചിത്രികരിക്കാനും തുടങ്ങി. അക്കാലത്തു കോൺഗ്രസ്സു ഭരണം മഹാരാഷ്ട്രയിൽ നിലവിലുണ്ടങ്കിലും ഹൈന്ദവരുടെ പ്രശ്നങ്ങൾ കാണാത്ത ഭാവമാണ് കോൺഗ്രസ്സ് പാർട്ടിക്ക് ഉണ്ടായിരുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയാക്കാൻ ശിവസേനയ്ക്ക് അന്ന് ശക്തിയുണ്ടായിരുന്നില്ല. ആദ്യകാല മഹാരാഷ്ട്രയിലെ സേനാനേതാക്കളും പ്രവർത്തകരും സേവന പ്രശ്നത്തിന്റെ തുടർച്ചയായി ശിവസേനയേ വാളർത്തിന്നത്. പല രാഷ്ട്രീയ പാർട്ടികളുടെയും കാലുപിടിച്ചും അവർക്ക് സഹായം നൽകിയും വോട്ടുകൾ വാഗ്ദാനം ചെയ്തുമാണ് ശിവസേന മഹാരാഷ്ട്രയിൽ ആദ്യകാല ഹൈന്ദവക്ക് വേണ്ടി സേവന പ്രവർത്തനങ്ങൾ നടത്തിയത്. വളരെ അധികം ത്യാഗങ്ങൾ ഹൈന്ദവർക്കു വേണ്ടി ശിവസേന സഹിച്ചിട്ടുണ്ട് വളരെയധികം പ്രശ്നങ്ങൾ ഹൈന്ദവർക്കു വേണ്ടി ശിവസേന പരിഹരിച്ചിട്ടുണ്ട്. ഒരു രാഷ്ട്രീയ പാർട്ടിഅല്ലാഞ്ഞിട്ടും ആൾക്കാർക്ക് നല്ല മതിപ്പായിരുന്നു അന്നും ശിവസേനയോടെ ജനങ്ങൾ പുലർത്തി പോന്നത്. പലസ്ഥലത്തുനിന്നും ശിവസേന പ്രവർത്തകർ സ്വർഗ്ഗിയ ബാലാസാഹിബിനെ വന്ന് നേരിട്ടുകണ്ടും ശിവസേന എന്ന സേവന സംഘടനയുടെ ഒത്തുചേരൽ വേളയിലും ഹൈന്ദവ സേവനം ചെയ്യുന്ന ശിവസേനയെ പലരും ബാലിശമായി എതിർക്കുന്നതും നിന്ദിക്കുന്നതും പറയുവാൻ തുടങ്ങി. അന്നുള്ള ശിവസേന പ്രവർത്തകരോട് "സേവനം ചെയ്യുക വീണ്ടുവീണ്ടും ഹൈന്ദവരെ സഹായിക്കുക" എന്ന നിർദേശം മാത്രമാണ് സ്വർഗ്ഗിയ ബാലാസാഹിബ് ശിവസേന പ്രവർത്തകർക്ക് നല്കിരുത്.

ശിവസേനയേ ഒരു രാഷ്ട്രീയ പാർട്ടിയാക്കാൻ സ്വർഗ്ഗിയ ബാലാസാഹിബ് താക്കറെ നിർദേശിക്കുന്ന ഘട്ടം എതിരാളികൾ ഉണ്ടാക്കി കൊടുത്തതാണ് :- വർധിച്ചു വന്ന ശിവസൈനികരുടെ ആവശ്യം കണക്കിലെടുത്തു ശിവസേന എന്ന ഹൈന്ദവ സേവന സംഘടനയെ രാഷ്ട്രീയ പാർട്ടിയാക്കാൻ സ്വർഗ്ഗിയ ബാലാസാഹിബ് താക്കറേജി തീരുമാനം എടുത്തു. അങ്ങനെ ബോംബയിൽ സർവ്വരെയും സാക്ഷിയാക്കി ശിവസേന എന്ന രാഷ്ട്രീയപാർട്ടി രൂപം കൊണ്ട് പ്രവർത്തിച്ചു വരുന്നു. രാഷ്ട്രീയ വിഷയങ്ങൾ അറിയാത്ത പ്രവർത്തന പരിചയമില്ലാത്ത ഹൈന്ദവ സേവന സംഘടനയായ ശിവസേനയേ  രാഷ്ട്രീയപാർട്ടിയാക്കാൻ സ്വർഗ്ഗിയ ബാലാസാഹിബിനൊപ്പം ആദ്യകാല പ്രവർത്തകർ തീരുമാനം എടുത്തു. ശിവസേനയുടെ നയങ്ങൾ രൂപികരിച്ചു. ശിവസേനയുടെ നയങ്ങൾ രൂപികരണം ഉണ്ടാക്കി  അഥവാ ഹൈന്ദവ ദേശിയതയിൽ ഊന്നിയുള്ള രാഷ്ട്രീയ വിപ്ലവങ്ങക്കുള്ള തുടക്കം ശിവ സേന ഭാരതത്തിൽ തുടങ്ങി :-വളരെ ശക്തമായ നയങ്ങൾ ശിവസേന അന്ന് ആവിഷ്കരിച്ചു.എതിർ ദിശയിലുള്ള പാർട്ടിക്കാർ വിചാരിക്കാത്ത നയങ്ങൾ ശിവസേന രൂപികരിച്ചു. ആദ്യം മുതലേ എല്ലാ പർട്ടികളും ശിവസേനയുടെ നയങ്ങളെ എതിർക്കാൻ തുടങ്ങി. സ്വർഗ്ഗിയ ബാലാസാഹിബ് താക്കറെജിയും അനുയായികളെയും കൂടുതൽ ആൾക്കാരാൽ എതിർക്കപെടാൻ തുടങ്ങി. സർവ്വ മഹാരഷ്ട്രക്കാരും ഭാരതീയരും ശിവസേനയേ അറിയാൻ തുടങ്ങി. ശിവസേനയുടെ നയങ്ങളെ വളരെ ശക്തമായി എതിരാളികൾ എതിർക്കാൻ തുടങ്ങി. ശിവസേനക്കാരേ നേരിടാൻ അഥവാ നശിപ്പിക്കാൻ രാജ്യ ദ്രോഹി ഡി കമ്പനിക്കാരൻ  ദാവുദിബ്രാഹിമിനെ പോലും കുട്ടുപിടിച്ച രാഷ്ട്രീയ മാത വർഗീയവാദികളാണ് ഇന്ത്യയിൽ ഉള്ളത്. ശിവ സേന രാഷ്ട്രീയ പാർട്ടിയായി രൂപപ്പെടുത്തിയപ്പോൾ പ്രധാന മായി ഉണ്ടാക്കിയ പ്രവർത്തന നയങ്ങൾ (ശിവസൈനികർ നടത്തിയ ദേശിയതയിൽ ഊന്നിയുള്ള വിപ്ലവങ്ങൾ ) ചുവടെ ചേർക്കുന്നു :-

1. പൂജനീയ ജനനായകൻ ബാല്താക്കറെ അണിനിരത്തിയ ദേശീയപ്രസ്ഥാനക്കാർ മഹാരഷ്ട്ര സംസ്ഥാനം രൂപീകരിക്കാൻ ചിലരുമായി കൈകോർക്കുന്നു. 2. മറാത്തികളുടെ ഉന്നമനത്തിനായി മഹാരാഷ്ട്രയിൽ പ്രവർത്തിക്കുക 3. മഹാരാഷ്ടയിലെ ജനങ്ങൾക്ക് തൊഴിൽ നൽകുക. 4. വിര സേവര്കാരിന്റെയും അരവിന്ദ സ്വാമിയുടെയും വാക്കുകളിൽ നിന്നും ഉത്ഭവിച്ച ദേശീയതയും ദേശീയതയിൽ അടിസ്ഥാനമാക്കിയ രാഷ്ട്രീയ പ്രവർത്തനം അതുവഴി ഉണ്ടാകുന്ന ഹൈന്ദവ രാഷ്ട്രീയ നവോദ്ധാനവും. ഇത്തരം ജനസ്നേഹ നയങ്ങൾ ഒന്നുമല്ലാത്ത സ്ഥിതിയിൽ നിന്നും ശിവസേനയെ കരകേറ്റി. സമരമാണ് ശിവസേനയുടെ അടിസ്ഥാനം അത് ഹൈന്ദവർക്കുവേണ്ടിയുള്ള നിർത്താത്ത സമരം.

ഒന്നുമല്ലാത്ത സ്ഥിതിയിൽ നിന്നും ശിവസേനയെ കരകേറ്റിയ ജനസ്നേഹ Political നയങ്ങൾ :-

1. ബിജെപിയുടെ നയങ്ങൾ :- ശിവസേനയിൽ നിന്നും ബിജെപി പലതും കോപ്പിയടിച്ചു.

2. a. ബിജെപി അകലുന്നു ശിവസേനയിൽ നിന്ന് :- കാര്യം കണ്ടു അതിനുശേഷം പെതുക്കെ കൂടെ ഇരുന്ന സ്ഥലത്തുനിന്നു എഴുനേറ്റു മൂട്ടിലെ പൊടിതട്ടുന്ന ചതിയൻ ബിജെപി രാഷ്ട്രീയം.

b. അയോദ്ധ്യ സമരം - ബാബറി മസ്ജിത് പൊളിച്ച സമരം.

c. ബോബെയിൽ അരങ്ങേറിയ ബാബറി മസ്ജിത് പൊളിച്ചതിന് ശേഷമുള്ള സമരം.

c. ജെ & കെ യിൽ ഇനിയും ഹൈന്ദവരെ കൊന്നാൽ പാകിസ്താനിലെ തരിശ് ബുദ്ധികളെ ചുട്ടുചാമ്പലാക്കാൻ മുതിര്ന്ന ബാലാസാഹിബ് താക്കറെ

d. ഉണക്ക പാകിസ്ഥാൻ ഒരു വശത്തു യുദ്ധവും മറുവശത്തു ഇന്ത്യയിൽ ക്രിക്കറ്റ് കളിക്കാൻ വന്നാൽ ക്രിക്കറ്റ് പിച്ച് കിളച്ചുമറിച്ച ശിവസേന.

e. ബിജെപിയുടെ നയമാണ് ബോബൻമോളി നയം അവർ ഒരുഭാഗത്തു ബസ് സർവീസ് കറാച്ചിയിൽ നിന്നും ഇന്ത്യയിലേക്കു വിടും മറുഭാഗത്തും യുദ്ധസമാനമായ അന്തരീക്ഷമാകും സ്ഥിതി.

f.  കന്ദഹാറിൽ ……. . ദാവൂദ് ഇബ്രാഹിം ഉൾപ്പെടെ 20 തീവ്രവാദികളെ ഇന്ത്യക്ക് കൈമാറുകയും അവിടെ പ്രവർത്തിക്കുന്ന തീവ്രവാദ പരിശീലന ക്യാമ്പുകൾ അടയ്ക്കുകയും ചെയ്യുന്നതുവരെ ഇന്ത്യ പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കരുത്.

g.  നോട്ട് നിരോധനം നല്ലത് കള്ളപ്പണം തടഞ്ഞു പക്ഷേ  പുതിയനോട്ടുകൾ കണ്ടാൽ സാധാരണക്കാരന് തിരിച്ചറിയാൻ പറ്റില്ല.

h. PAY കമ്മീഷൻ സർവ്വ ഓഫീസർമാർക്കും വാരിക്കോരിക്കൊടുത്തു ബിജെപി മറ്റുള്ളവർക്ക് വല്യ മാറ്റം ഉണ്ടാക്കിയില്ല.

i. വിലക്കയറ്റം സാധാരണക്കാരന് ജീവിക്കാൻ വയ്യാത്ത തീപിടിച്ച വിലക്കയറ്റം ബിജെപി ഭരണത്തിന്റെ സംഭാവനയാണ്.ഉള്ളിക്ക് വില 140 വരെ വന്നു 2019 ൽ.

j. പൗരത്വ ബില്ല് നടപ്പാക്കിയ രീതി ബിജെപിയുടെ മുതലെടുപ്പ് രാഷ്ട്രീയം പുറത്തു കൊണ്ടുവന്നു. പൗരത്വ ബില്ല് കൊട്ടിഘോഷിച്ചു വോട്ട് രാഷ്രിയം നടത്തി. വിദേശികളേ കണ്ടെത്താൻ സ്വദേശികളായ ഹൈന്ദവരെ കൊണ്ട് ബിജെപി ഇതിന്റെ പേരിൽ കൊടിപിടിപ്പിച്ചു.പൗരത്വ നിയമവും എന്ആര്സിയും സാധാരണക്കാരന് തൊഴില് നല്കില്ലെന്നും, പച്ചക്കറികളുടെയും മറ്റ് ഭക്ഷ്യസാധനങ്ങളുടെയും വില നിയന്ത്രിക്കാനാണ് കേന്ദ്രം ശ്രമിക്കേണ്ടതെന്നും ശിവസേന പറഞ്ഞു. മുഖപത്രമായ സാമ്നയില് എഴുതിയ എഡിറ്റോറിയലിലാണ് മോദി സര്ക്കാരിനെതിരെ ശിവസേന രംഗത്തെത്തിയത്.

k. ബിജെപി NDA യിൽ നിന്നും ശിവസേനയെ അകറ്റി ഒറ്റയ്ക്ക് ഹൈന്ദവ കുത്തക രാഷ്ട്രീയം കളിയ്ക്കാൻ ഒരുങ്ങുന്നു. ശിവസേന മറാട്ടാ രാജ്യ വാദി മാത്രമാണെന്ന് വരുത്തിതീർക്കുകയാണ് ബിജെപി അവരുടെ രാഷ്ട്രീയ കുത്തക ഹൈന്ദവരിൽ നടപ്പാക്കാൻ ബിജെപി അപ്രകാരം ചെയ്യുന്ന

L. ജനങ്ങള്ക്ക് തൊഴിലില്ല... :- തൊഴില് വര്ധന ഇല്ലാത്തത് യുവാക്കളെ ആശങ്കയിലാക്കുകയാണ്. ഇന്ത്യയില് പണപ്പെരുപ്പം ജനങ്ങളെ വീണ്ടും അലട്ടാന് തുടങ്ങിയിരിക്കുകയാണ്. വിലക്കയറ്റം രൂക്ഷമാണെന്ന് പ്രതിഷേധിക്കുകയും അതിലൂടെ അധികാരത്തിലെത്തുകയും ചെയ്തവര്, ഇപ്പോള് വിലക്കയറ്റം നിയന്ത്രിക്കുന്നവര് പരാജയപ്പെട്ടിരിക്കുകയാണ്. അച്ഛേദിനിൽ ജനങ്ങളുടെ നല്ല ദിനങ്ങള് ആദ്യം കൊണ്ടുവരൂ എന്നും ശിവസേന പറഞ്ഞു. രാജ്യത്തെ തൊഴില് സാധ്യത വര്ധിക്കുന്നില്ലെന്നും ശിവസേന കുറ്റപ്പെടുത്തി. തൊഴില് വര്ധന ഇല്ലാത്തത് യുവാക്കളെ ആശങ്കയിലാക്കുകയാണ്. മറുവശത്ത് പണപ്പെരുപ്പത്തിന്റെ പ്രതിസന്ധികള് സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. മറ്റ് നേട്ടങ്ങള് അനാവശ്യമായി ഉയര്ത്തി കാണിക്കുന്നതിന് പകരം പണപ്പെരുപ്പം എങ്ങനെ കുറയ്ക്കാമെന്നാണ് സര്ക്കാര് നോക്കേണ്ടത്. ഹൈന്ദവർക്ക് ഒരു ഗുണവുമില്ലാത്ത പൗരത്വ നിയമം, എന്ആര്സി തുടങ്ങിയ വിഷയങ്ങളിലെ വിവാദം അവസാനിക്കണം. പകരം സാമ്പത്തിക പ്രതിസന്ധിയാണ് പരിഹരിക്കേണ്ടതെന്നും. സർവ്വത്തിനും GST സാധാരണകാരന്റെ വീടുവെക്കുന്ന മോഹത്തിൽവരെ GTS വരുന്നുണ്ട്. ജനങ്ങൾക്ക് കടക്കാരൻ നൽകുന്ന ബില്ലിൽ നിങ്ങൾ നോക്കിയാൽ GST കൊണ്ട് അലങ്കരിച്ചു വെച്ചിരിക്കുന്നു. GST വാങ്ങുന്നത് സർക്കാരിന് നല്ലതാകാം പക്ഷേ സാധാരണക്കാരൻറെ കീശയാണ് ചോർത്തുന്നത് എന്ന് ആരുഭരിച്ചാലും മറക്കരുത്. അമിതഭാരം ജനങ്ങൾക്കുനല്കി സുഖിക്കുന്ന സർക്കാരാണ് ഇന്ന് ഭാരതത്തിലുള്ളത്.

M. JNU കാമ്പസിനുള്ളിൽ 'താലിബാനി സ്റ്റൈൽ' നടപ്പിലാവില്ല ....... :- ജെഎൻയു കാമ്പസിനുള്ളിൽ എബിവിപി പ്രവര്ത്തകര് എന്നാരോപിക്കപ്പെടുന്ന സംഘം നടത്തിയ അതിക്രൂരമായ ആക്രമണത്തിനു പിന്നാലെ RSS / ബിജെപിയ്ക്കെതിരെ തുറന്നടിച്ച് ശിവസേന. രാജ്യത്ത് എന്തു നടക്കാനാണോ അമിത് ഷായും നരേന്ദ്ര മോദിയും ആഗ്രഹിക്കുന്നത് അതു തന്നെയാണ് ഇപ്പോള് നടക്കുന്നതെന്ന് ശിവസേന ആരോപിച്ചു. ഇതിനു മുൻപ് ഇത്രയും ക്രൂരമായ JNU കാമ്പസിനുള്ളിൽ അക്രമരാഷ്ട്രീയം രാജ്യത്ത് കണ്ടിട്ടില്ലെന്നും ശിവസേന തുറന്നടിച്ചു. യൂവജനങ്ങളെ അടിച്ചമർത്തി ഭരിക്കാം എന്ന വ്യാമോഹം അരുത്. JNU കാമ്പസിനുള്ളിൽ യുവജനങ്ങൾ ഏത് കാടൻ കമ്യൂണിസവും ചർച്ചചെയ്യട്ടെ അവരെ അടിച്ചമർത്തരുത്. കാടൻ ജനദ്രോഹ കമ്യൂണിസവും JNU കാമ്പസിനുള്ളിൽ യുവജനങ്ങൾ നേരായ വഴിയിൽ സഞ്ചരിക്കാൻ പുതിയ നയങ്ങൾ RSS / ബിജെപിസ്വികരിക്കണം.

N. ബുള്ളറ് ട്രെയിൻ പദ്ധതി Vs കാർഷിക നാശങ്ങൾക്ക് നഷ്ടപരിഹാരം :- കാർഷിക നാശങ്ങൾക്ക് നഷ്ടപരിഹാരം നല്കാൻ കേന്ത്ര സർക്കാർ വേണ്ട നടപടി കൈക്കൊള്ളണം :- 108 ആയിരം കോടി രൂപ ചിലവിൽ മഹാരാഷ്ട്രയിൽ നിർമിക്കാനിരുന്ന ബുള്ളറ് ട്രെയിൻ പദ്ധതിക്കു മഹാരാഷ്ട്രാ സർക്കാർ വെച്ചിരുന്ന ( പദ്ധതിയുടെ സംസ്ഥാന വിഹിതമായ 20 %) പണം എടുത്തു കാർഷിക നാശങ്ങൾക്ക് നഷ്ടപരിഹാരം നല്കാൻ മഹാരാഷ്ട്ര സർക്കാർ ആലോചനകൾ നടത്തുന്നു. രാജ്യത് ബുള്ളറ് ട്രെയിൻ പദ്ധതി കാർഷിക കടം പരിഹരിച്ച ശേഷം നടപ്പിലാക്കിയാൽ മതിയെന്ന് ശിവസേന പറയുന്നു.

o. രാജ്യദ്രോഹികൾ ........ :- ശിവസേനക്കാരേ നേരിടാൻ അഥവാ നശിപ്പിക്കാൻ രാജ്യ ദ്രോഹി ഡി കമ്പനിക്കാരൻ  ദാവുദിബ്രാഹിമിനെ പോലും കുട്ടുപിടിച്ച രാഷ്ട്രീയ മാത വർഗീയവാദികളാണ് ഇന്ത്യയിൽ ഉള്ളത്.

ശിവസേനയുടെ മുതിർന്ന നേതാവായ റാവത്ത് :- ശിവസേനയുടെ മുതിർന്ന നേതാവായ റാവത്ത് പറഞ്ഞത് ഇങ്ങനെ, "മുംബൈയിൽ ആര് പോലീസ് കമ്മീഷണർ ആകണമെന്നും മഹാരാഷ്ട്ര ആരു ഭരിക്കണമെന്നും ദാവൂദ് ഇബ്രാഹിമും ഛോട്ടാ ഷക്കീലും ശരദ് ഷെട്ടിയും തീരുമാനിച്ചിരുന്നു. ഹാജി മസ്താൻ (മറ്റൊരു അധോലോക കുറ്റവാളി) സെക്രട്ടേറിയറ്റിൽ വന്നാൽ എല്ലാവരും അദ്ദേഹത്തെ കാണാൻ താഴത്തെ നിലയിൽ എത്തുമായിരുന്നു. ഇന്ദിര ഗാന്ധി പലപ്പോഴും പിധോണിയിൽ (ദക്ഷിണ മുംബൈയിലെ സ്ഥലം) എത്തി കരിം ലാലയെ കാണുമായിരുന്നു."


ശിവസേനയുടെ സാമ്പത്തിക ശാസ്ത്രo :-

ഏഷ്യയിലെ പ്രബല രാജ്യമായ ഇന്ത്യ ലോകത്തിലെ അതിവേഗം വളരുന്ന ഒരു പ്രധാന സമ്പദ്‌വ്യവസ്ഥയായി മാറണമെന്നാണ് ശിവസേനയുടെ ആഗ്രഹം. പണ്ട് നമ്മുടെ പുസ്തകത്തിൽ എഴുതിവെച്ച സോഷ്യലിസ്റ് പാറ്റേൺ സബത്തവ്യവസ്ഥ പണ്ടേ പോയി മറഞ്ഞു. കമ്മ്യൂണിസ്റ് കാരന്റെ സാമ്പത്തിക ശാസ്ത്രവും തകർന്നടിഞ്ഞു, ഇപ്പോൾ ചെംകോടി മാത്രമായി. മുതലാളിത്ത സമ്പത് വ്യവസ്ഥയേ തെറിവിളിച്ചു ഞെളിഞ്ഞു വളർന്നുവന്ന കമ്മ്യൂണിസ്റ് കാരന്റെ സാമ്പത്തിക ശാസ്ത്രവും ലോകത്ത്‌ വലിച്ചെറിയപ്പെട്ടു.  മുതലാളിത്ത - സോഷ്യലിസ്റ് പിറ്റേൻ സമ്പത് വ്യവസ്ഥായുടെ ശേഷിപ്പുകാരായ മിശ്ര സമ്പത് വ്യവസ്ഥ അതിന്റെ നടത്തിപ്പ് വശമായ സമ്പത് വ്യവസ്ഥയിലെ മുതലാളിത്ത ശതമാനവും സോഷ്യയലിസ്റ് ശതമാനവും ഏറ്റക്കുറച്ചിലിൽ മാറ്റിമറിക്കപ്പെട്ടു. ഇന്ത്യയിലേ വ്യവസായങ്ങൾ കോപ്പറേറ്റുകൾക്കുവിറ്റു നരസിംഹറാവുവും മൻമോഹൻസിങ്ങും ഇന്ത്യയുടെ സാമ്പത്തിക ഉത്തേജന പാക്കേജുകരായി മാറി.

രാജ മഹാരാജാക്കന്മാർ പണ്ട് നടത്തിവന്ന സാമ്പത്തിക ശാസ്ത്രത്തിന്റെ തുടർച്ചയാണ് മിശ്രസമ്പത് വ്യവസ്ഥ എന്ന് പറയുന്നതിൽ തെറ്റില്ല. രാജാക്കന്മാർ നേരിട്ട് നടത്തുന്ന വ്യവസായ - വാണിജ്യ - സേവനങ്ങൾ , മറ്റു പ്രഭുക്കന്മാരുടെ വ്യവസായ വാണിജ്യങ്ങൾ, വ്യക്തികൾ നടത്തുന്ന വ്യവസായ വാണിജ്യങ്ങൾ, കൂട്ടുകുടുംബങ്ങൾ നടത്തുന്ന വ്യവസായ - വാണിജ്യ - സേവനങ്ങൾ, ഇങ്ങനെ ആർഷ ഭാരതത്തിൽ വ്യവസായ വാണിജ്യങ്ങൾ നടന്നിരുന്നത്. ഇന്ന് ഇന്ത്യയിലെ മിശ്ര സമ്പത് വ്യവസ്ഥയിൽ എന്ന പേരിൽ നിലനിൽക്കുന്നത് ഇങ്ങനെയാണ്. ഇൻഡ്യ ഗോവെന്മേന്റും സ്റ്റേറ്റ് ഗോവെര്ന്മേന്റും നേരിട്ട് നടത്തുന്ന വ്യവസായ - വാണിജ്യ - സേവന രംഗങ്ങൾ, മറ്റു കോപ്പറേറ്റ് പ്രഭുക്കന്മാരുടെ വ്യവസായ - വാണിജ്യ - സേവന രംഗങ്ങൾ, വ്യക്തികൾ നടത്തുന്ന വ്യവസായ - വാണിജ്യ - സേവന രംഗങ്ങൾ, കൂട്ടുകുടുംബങ്ങൾ നടത്തുന്ന വ്യവസായ - വാണിജ്യ - സേവന രംഗങ്ങൾ ഇങ്ങനെ ആർഷ ഭാരതത്തിൽ എന്നും വ്യവസായ വാണിജ്യ സേവന രംഗങ്ങൾ നടന്നുവരുന്നു. കൂടാതെ വിദേശ മത സ്ഥാപനങ്ങൾ നേരിട്ട് നടത്തുന്ന വ്യവസായ - വാണിജ്യ - സേവനങ്ങൾ, ഗോവെന്മേന്റ് വനിതകളെയും, പുരുഷ വിഭാഗങ്ങളെയും ഉൾകൊള്ളിച്ചു നടത്തുന്ന വ്യവസായ - വാണിജ്യ - സേവന രംഗങ്ങൾ, വിദേശികളും ഇന്ത്യാ ഗോവെന്മേന്റും നടത്തുന്ന വ്യവസായ - വാണിജ്യ - സേവന രംഗങ്ങൾ, വിദേശികളും മറ്റു വിഭാഗങ്ങളും നടത്തുന്ന വ്യവസായ - വാണിജ്യ - സേവന രംഗങ്ങൾ കുടി ഉണ്ടായിട്ടുണ്ട് അഥവാ ഉണ്ടാകാൻ ഇടയുണ്ട് ഇന്ത്യയിൽ. ഇന്ത്യയിൽ. ഒടുവിൽ പറഞ്ഞ വിഭാഗത്തിലുള്ള സാമ്പത്തിക പാറ്റെർനാണ് ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നത്. ഒരു സാമ്പത്തിക പാറ്റൺ ആയി നമുക്ക് ഇവയെയും പരിജനിച്ചേ മതിയാകൂ. ഗവണ്മെന്റ് ടാക്സിലൂടെ മറ്റുള്ളവരെ നിയന്ത്രിക്കുന്നു ഗവണ്മെന്റിന്‌ ടാക്സും ഒന്നുമില്ല അതങ്ങനെ നടന്നു വരുന്നു. ജനാധിപത്യ വ്യവസ്ഥിതിയുടെ പൊതു സാമ്പത്തിക മാനദണ്ഡങ്ങൾ മാനിക്കുന്ന രാഷ്ട്രീയ പാർട്ടികളാണ് ഇന്ന് ഇന്ത്യയിൽ നിലവിലുള്ളത്.        

ശിവസേന കരുതുന്നത് :-

മുകളിൽ പറഞ്ഞ സാമ്പത്തിക പാറ്റേൺ നിലനിർത്താൻ ഇൻഡ്യ സർക്കാർ ശ്രമിക്കുന്നത് പരിഷ്‌കാരങ്ങൾ നടത്തിയാണ്.ഡിജിറ്റൈസേഷൻ, ആഗോളവൽക്കരണം, അനുകൂലമായ ജനസംഖ്യാശാസ്‌ത്രം, ഇൻഫ്രാസ്ട്രക്ചർ ശക്തിപ്പെടുതുന്നതു കൊണ്ടും, ഡിമോണിറ്റൈസേഷൻ, ഗുഡ്സ് ആൻറ് സർവീസ് ടാക്സ് (ജിഎസ്ടി) പരിഷ്കാരങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിലും പോലുള്ള പരിഷ്കാരങ്ങളും ഉയർന്ന ഇടത്തരം വരുമാന നില കൈവരിക്കുമെന്നും ഊർജ്ജോൽപാദനത്തിനായി പുനരുപയോഗ  ഊർജ്ജസ്രോതസ്സുകളുടെ വികസനം  ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നു പ്രതീക്ഷിക്കുന്നു.ഉപഭോഗം 4 ട്രില്യൺ യുഎസ് ഡോളറായി ഉയരുമെന്നതിനാൽ ഇന്ത്യ മൂന്നാമത്തെ വലിയ ഉപഭോക്തൃ സമ്പദ്‌വ്യവസ്ഥയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു;യുഎസ്എയെ മറികടന്ന് വാങ്ങൽ ശേഷി പാരിറ്റി (പിപിപി) യുടെ കാര്യത്തിൽ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യയുടെ മാറ്റം ഉണ്ടാകുമെന്ന് ശിവസേന കരുതുന്നു.

ശിവസേന പറയുന്ന രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രം :- ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഈ 2019 - ൽ അഗാധമായ മാന്ദ്യത്തിലൂടെ കടന്നുപോയി. സാമ്പത്തിക  പാദത്തിൽ മൊത്ത ആഭ്യന്തര ഉൽ‌പാദനം ഒരു വർഷം മുമ്പത്തേതിനേക്കാൾ മോശമായി. 2014 ന് ശേഷം മൊത്ത ആഭ്യന്തര ഉൽ‌പാദനം ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു. തൊഴിൽ വിപണി,  തൊഴിലില്ലായ്മ നിരക്ക് 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 6.1 ശതമാനമായി ഉയർന്നു. ബുള്ളറ്റ് ട്രെയിൻ വേണം കഴിക്കാൻ പാടത്തു പണിയെടുക്കുന്ന കർഷകരും കർഷകത്തൊഴിലാളികളും കാർഷിക നഷ്ടവും കാർഷിക വിപത്തുകളുടെ നഷ്ടവും സഹിക്കുന്നു. ധുര്ത്താണ് സെൻട്രൽ സർക്കാർക്കാണിക്കുന്നത്, സാധനങ്ങൾക്കെല്ലാം തീ പിടിച്ച വില, ജനങ്ങൾ കമ്പോളത്തിൽ പോകാൻ മടിക്കുന്നു. GST ഇനത്തിൽ ജനങ്ങളേ ബില്ല് അടിച്ചു കൊടുത്തു പിഴിയുന്നു. സാമ്പത്തിക ഉത്തേജന പാക്കേജുകൾ വേണ്ടരീതിയിൽ നടപ്പിലാക്കുന്നില്ല. മൻമോഹൻ സിംഗിനെ കണ്ടുപഠിക്കാൻ പറഞ്ഞു നോക്കി എന്നിട്ടും ബിജെപി സർക്കാരിന് മനസ്സിലാകുന്നില്ല . RSS / ബിജെപി അവരുടെ അജണ്ട നടപ്പാക്കുന്നു കേന്ദ്രത്തിൽ, കേരളത്തിൽ കമ്യൂണിസ്റ്റുകാർ അവരുടെ അജണ്ട നടപ്പാക്കുന്നു ഇതെല്ലാം കണ്ട് ഇന്ത്യയുടെ സാമ്പത്തിക മേഖല മറ്റൊരിടത്തേക്ക് നടന്നു മാറുന്നു. എല്ലായിടത്തും വിപണി തുറന്നുകിടക്കുന്നു പക്ഷേ സാധനവും  സേവനവും മിച്ചവും ലാഭവും മന്ദമായി ഇഴഞ്ഞു നീങ്ങുന്നു.പബ്ലിക് സെക്ടർ വിൽക്കാൻ വെച്ചിരിക്കുന്നു പ്രൈവറ് സെക്ടർ മന്ദമായി തുടരുന്നു. ലോക സാമ്പത്തിക അവസ്ഥ ബിജെപി ചൂണ്ടികാണിക്കുന്നു ഒപ്പം ശതമാന കണക്കിലെ വളർച്ചയും പറയുന്നുണ്ട്.

തിരഞ്ഞടുപ്പ്തിരുത്തുക

ഇന്ത്യയിൽ  ശിവസേന എന്ന രാഷ്ട്രീയ പ്രസ്ഥാനം  കോൺഗ്രസ്സ് – ബിജെപി - NCP -  മുസ്ലിംലീഗ് ഇത്തരം പാർട്ടികളുമായി സഖ്യമുണ്ടാക്കിയ പടിപടിയായി ഉയർന്നുവന്ന പാർട്ടിയാണ് :-

1980കളിൽ ശിവസേന മുംബൈ കോർപ്പറേഷൻ തെരഞ്ഞടുപ്പിൽ മുസ്ലീം ലീഗുമായി സഖ്യം നിലന്നിരുന്നു. പിന്നീട് 1989ൽ ബി.ജെ.പി യുമായി സഖ്യത്തിലായി . 1972 ലേ മഹാരഷ്ട്ര സ്റ്റേറ്റ് അസംബ്ളി ഇലക്ഷനിൽ ശിവസേനയ്ക്ക് ആദ്യമായി 01 MLA ഉണ്ടായി.അതിനുശേഷം 1990 ലേ മഹാരഷ്ട്ര സ്റ്റേറ്റ് അസംബ്ളി ഇലക്ഷനിൽ ശിവസേനയ്ക്ക് 52 മാർ ഉണ്ടായി ബാലാസാഹിബും ശിവസൈനികരും കോരിത്തരിച്ചുനിന്നുപോയ ഇലക്ഷൻ റിസൾട്ട് ,പക്ഷേ പ്രതിപക്ഷത്തിരുന്നു. 1995 ലേ ഇലക്ഷൻ റിസൾട്ട് വന്നപ്പോൾ ശിവസേന ബിജെപി കാരെ കൂട്ടുപിടിച്ചു മഹാരാഷ്ട്ര ഭരിച്ചു തുടങ്ങി. അതിനു ശേഷം 2014 ലിൽ ബിജെപി മന്ത്രിസഭയിൽ ശിവസേന കൂട്ടുകക്ഷി ഭാഗമായി പ്രവർത്തിച്ചു. (എൻ.ഡി.എ യുടെ ഭാഗമായിരിക്കെ രാഷ്ട്രപതി തെരഞ്ഞടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായ പ്രതിഭാ പാട്ടീലിനെയും പ്രണബ് മുഖർജിയെയും പിന്തുണച്ചു. 2009ൽ മഹാരാഷ്ട്രയിൽ നടന്ന തെരഞ്ഞടുപ്പിൽ സഖ്യ കക്ഷിയായ ബി.ജെ.പി.യെക്കാൾ കുറവ് സീറ്റാണ് നേടിയത്.)

2019  ൽ ശിവസേന മുഖ്യമന്ത്രി ഉദ്ദവ് താക്കറെജി മഹാരാഷ്ട്ര കോൺഗ്രസ്സ് NCP സഖ്യത്തോടുചേർന്ന് ഭരിക്കുന്നു. (2019 ലേ ഇലക്ഷനിൽ ബിജെപി രാഷ്ട്രീയ അത്യാഗ്രഹം കാണിച്ചു. 2014 ലിൽ ബിജെപി മഹാരാഷ്ട്രയിൽ ബാലസാഹിബിന്റെ അവസാന നാളുകളിൽ ശിവസേനക്കെതിരെ മുതലെടുപ്പ് രാഷ്ട്രീയം നടത്തി. ശിവസേനയിലെ നേതിർ മാറ്റം, പാർട്ടിയുടെ പിളർപ്പ്,റാണ പോലുള്ള നേതാക്കന്മാരുടെ മറ്റു പാർട്ടിയിലേക്കുള്ള ചേക്കേറൽ,  ബാലസാഹിബിന്റെ മരണം ഇവയെല്ലാം ശിവസേനയ്ക്ക് വളരെ പരിതാപകരമായ സ്ഥിതി വരുത്തിവെച്ചിരുന്നു. അവിടെയാണ് ബിജെപി മുതലെടുപ്പ് നടത്തിയത്. 2019ൽ ബാലാസാഹിബ് താക്കറെജിയുടെ മകൻ ഉദ്ദവജി ബിജെപിയുടെ രാഷ്ടിയം തടഞ്ഞു 50:50 രാഷ്രിയ സമവായം ബിജെപിയിലും അതിനപ്പുറം കോൺഗ്രസ്സ-NCP-ശിവസേന സഖ്യത്തിലും അദ്ദേഹം നടപ്പാക്കി, മാത്രമല്ല മുഖ്യമന്ത്രി കസേരയും നേടി.)

ശിവസേന കേരളത്തിൽ വളരെകാലം മുൻപ്മുതലേ അടിത്തറ ഇട്ടിരുന്നു. ഇന്ന് ഭാരതത്തിലേ സർവ്വ സ്ഥലങ്ങളിലും ശിവസേനക്കാരുണ്ട് . ഹൈന്ദവ ഭാരതത്തിന്റെ ദേശീയത സംരക്ഷിക്കാൻ ശിവ സേന അഹോരാത്രം പ്രയത്‌നിക്കുന്നു. ശിവസേന 50 വർഷം ഇന്ത്യൻ രാഷ്ട്രീയത്തിൽ പൂർത്തിയാക്കി,ശിവസേനയുടെ ആദ്യ റാലി ശിവതിർത്തിൽ നടന്നു, പാർവതി എന്ന ഹിന്ദുദേവതയുടെ അവതാരമാണ് ഭവാനി (തുലജ, തുരാജ, ത്വരിത, അംബെ, ജഗദാംബെ എന്നും അറിയപ്പെടുന്നു). ഭവാനി "ജീവൻ നൽകുന്നവൾ "അസുരന്മാരെ കൊന്നുകൊണ്ട് നീതിയും സമത്വവും നല്ലമനസ്സുള്ള ജനങൾക്ക് വിതരണം ചെയ്യുന്നതിൽ പങ്കു വഹിക്കുന്ന ദേവി. പാർവ്വതി ദേവിയുടെ തന്നെ ഭക്തനായിരുന്ന ബാലസാഹേബ് ദേവിയുടെ വാഹനമായാ കടുവ പാർട്ടി ചിഹ്നമാക്കിമാറ്റാൻ തീരുമാനിച്ചിരുന്നു. ഭാവനായി ശിവൻ, പാർവതി ദേവി ഭവാനിയായി. മഹാരാഷ്ട്രയിലും, വടക്കൻ ഗുജറാത്ത്, വടക്കൻ കർണാടക, പടിഞ്ഞാറൻ രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ രജപുത്രർ ആരാധിക്കുന്ന ദുർഗ്ഗയുടെ ഒരു രൂപമാണ് ദേവി ഭവാനി. ഭവാനി. ഹിന്ദുത്വത്തിന്റെ ശബ്ദമായും സാധാരണ  മനുഷ്യന്റെ പ്രത്യാശയുടെ ദീപമായും കാവിക്കൊടിയും, ഭവാനി ദേവിയും, കടുവയും, ദേവിയുടെ ഒരു ആയുധമായ അമ്പുംവില്ലും, എല്ലാം ശിവസേന ഇന്ത്യയിലേ ജനങ്ങൾക്ക് മുമ്പിൽ പ്രദർശിപ്പിക്കുന്നു അത്തരം ഹൈന്ദവ ചരിത്ര ഊർജ്ജം കൈവന്നത് മഹാ ചക്രവർത്തി ശിവാജി മഹാരാജാവിന്റെ പ്രേരണയാണ് എന്ന് പറയുന്നതാകും കൂടുതൽ ശെരി . ഭവാനി "ജീവൻ നൽകുന്നയാൾ" എന്ന് വിവർത്തനം ചെയ്യുന്നു, അതായത് പ്രകൃതിയുടെ ശക്തി അല്ലെങ്കിൽ സൃഷ്ടിപരമായ .ഉഃർജ്ജത്തിന്റെ ഉറവിടം. തന്റെ ഭക്തർക്ക് നൽകുന്ന ഒരു അമ്മയായി അവർ കണക്കാക്കപ്പെടുന്നു, ഭാരത ചക്രവർത്തിയായ ശിവാജിയുടെ മനസ്സിലെ സംരക്ഷണ രക്ഷാധികാരിയായിരുന്നു ഭവാനി ദേവി,   ഭാരത ചക്രവർത്തിയായ ശിവജി തന്റെ ഭവാനിക്ക് തൽവാർ സമർപ്പിച്ചു ദേശ ഭരണം നടത്തിയത് .  ഭവാനി ദേവിയുടെ എട്ട് കൈകൾ ആയുധങ്ങൾ വെച്ചിട്ടുണ്ട് ശതൃക്കളെ നിഗ്രഹിച്ചു ഹൈന്ദവ ധർമ്മം നിലനിർത്തിയ ദേവിയാണ് ദേവി പാർവതി. ശിവ സൈന്യം, ഗണേശോത്സവം, ദേവീ പാർവ്വതിയെ ഭവാനിയുടെ രൂപത്തിലുള്ള സ്തുതി ഇതെല്ലാം ഉൾകൊള്ളുന്ന പാർട്ടിയാണ് ശിവസേന. ശിവ സേന ഹൈന്ദവ ദേവതാ സങ്കല്പങ്ങൾക്ക് വലിയ ബഹുമാനം കൊടുക്കുന്ന പാർട്ടിയാണ്. ഒരു വശത് ഹൈന്ദവ ദേവി ദേവതാ സ്തുതികൾ നടത്തി ജനങ്ങളെ സഹായിക്കുന്ന ഇന്ത്യയിലെ ഏക പാർട്ടിയാണ് ശിവസേന. ശിവസേനയുടെ നേതാക്കൾ എപ്പോഴും ഹൈന്ദവികത ഇഷ്ടപെടുന്നു അവർക്കു പ്രവർത്തന ഊർജ്ജം നൽകുന്നത് ഹൈന്ദവ ഗ്രന്ഥങ്ങളിൽ നിന്നാണ്.ഹൈന്ദവ ദർശനങ്ങൾ അടിസ്ഥാനശിലയാക്കി അതിൽനിന്നും പ്രവർത്തന ഊർജ്ജം നേടി ആധുനീക ജനാധിപത്യത്തിൽ ജനസേവനം നടത്തുന്ന പാർട്ടിയാണ് ശിവസേന. ഒരു വശത്തു ഏകാത്മ മാനവ വാദവും മറുവശത്തു രാഷ്ട്രീയത്തിന് ബിജെപി സാംസ്‌കാരികതക്ക് RSS എങ്ങനെ രണ്ടായി എല്ലാം കാണുന്ന പാർട്ടിയല്ല ശിവസേന. നിങ്ങൾ നിങ്ങളുടെ രാജ്യത്തു നിലനിൽക്കുന്ന വൈവിധ്യങ്ങളേ നിലനിർത്തി ഭാരതമെന്ന ദേശിയ മത-സാംസ്‌കാരിക-രാഷ്ട്രീയ പശ്ചാത്തലങ്ങളെ ബഹുമാനിക്കാൻ ശിവസേന പറയുന്നു. ഹിന്ദി അടിച്ചേല്പിക്കരുത് കാരണം മലയാളവും അല്ലങ്കിൽ മറാത്തി അല്ലങ്കിൽ ഭാരതത്തിലുള്ള മറ്റ് പ്രാദേശിക ഭാഷകൾ ഹിന്ദി ഭാഷ പോലെ ഒരുവിഭാഗം ജനത ബഹുമാനിക്കുന്നു അവരുടെ താല്പര്യവും നില നിർത്തണം എന്നാണ് ശിവസേന പറയുന്നത്. അതായത് സർവ്വ ഭാരതത്തിലും നിലനിൽക്കുന്ന ബഹുതലത്തിലുള്ള ചിന്താഗതികളെ നിലനിർത്തി കൊണ്ട് അത് ആർഷ ഭാരതീയതയിൽ എകാത്മാകത ദർശിക്കാൻ കഴിയും വിധം എകികരിച്ചു നിലനിർത്താൻ  ഭാരതീയരെ പഠിപ്പിക്കുന്ന പാർട്ടിയാണ് ശിവസേന. അതായത് സർവ്വ ഭാരതത്തിലും നിലനിൽക്കുന്ന ബഹുതലത്തിലുള്ള ജനങ്ങളുടെ ചിന്താഗതികളെ അടിച്ചമർത്തി കൊണ്ട് അത് എകാത്മാ  മാനവവാദത്തിൽ നിലനിർത്താൻ  ശ്രമിക്കുന്ന ബിജെപി RSS പോലുള്ള പ്രസ്ഥാനങ്ങൾക്കുള്ള മറുപടിയാണ്  ശിവസേനയുടെ രാഷ്ട്രീയ ചിന്താ ഗതികൾ.   ബിജെപി / RSS ഹൈന്ദവരെ അവരുടെ കോടിയുടെ കിഴിൽ മാത്രം നിലനിൽക്കാൻ പഠിപ്പിക്കുന്നു എങ്കിലേ ഹൈന്ദവികത നിലനിൽക്കൂ എന്നതാണ് അവരുടെ ചിന്ത ധാരാ. എന്നാൽ ശിവസേന പറയുന്നത് നിങ്ങൾ സർവ്വ പാർട്ടികളുടെയും കൂടെ നിന്നോളൂ ഒരു പ്രശ്നവും ഇല്ല എന്നാൽ ഹൈന്ദവികത മറക്കരുത് എന്ന് മാത്രം.  ( ശിവസേനയുടെ ഈ ചിന്താഗതികൾ എടുത്തിട്ടുള്ളത് കടകത്തറ ശ്രീകുമാർ മഹാദേവൻപിള്ള ഏവൂർ മുട്ടം എഴുതിയ ലേഖനങ്ങളേ അടിസ്ഥാനമാക്കി ).   

അവലംബംതിരുത്തുക

  1. Kaul, Vivek. "After riot, Shiv Sena goes the Hindutva way once more". firstpoint.com. ശേഖരിച്ചത് 27 August 2012.
"https://ml.wikipedia.org/w/index.php?title=ശിവസേന&oldid=3272899" എന്ന താളിൽനിന്ന് ശേഖരിച്ചത്