അവെഞ്ചേഴ്സ്: ഇൻഫിനിറ്റി വാർ

(Avengers: Infinity War എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മാർവൽ കോമിക്സിനെ ആസ്പദമാക്കിയുള്ള ഒരു അമേരിക്കൻ സൂപ്പർഹീറോ ഫിലീമാണ് അവേഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാർ. മാർവൽ സ്റ്റുഡിയോ നിർമ്മിക്കുന്ന ഈ സിനിമ വിതരണംചെയ്യുന്നത് വാൾട്ട് ഡിസ്നി സ്റ്റുഡിയോ മോഷൻ പിക്ചേഴ്സാണ്. 2012 ലെ 'ദ അവേഞ്ചേഴ്‌സ്', 2015 ലെ 'അവേഞ്ചേഴ്‌സ് ; ഏജ് ഓഫ് അൽട്രോൺ' എന്നീ സിനിമകളുടെ തുടർച്ചയാണ് അവേഞ്ചേഴ്‌സ് : ഇൻഫിനിറ്റി വാർ. റൂസ്സോ സഹോദരന്മാർ (Anthony, Joe Russo) സംവിധാനം ചെയ്യുന്ന ഈ സിനിമ എഴുതിയിരിക്കുന്നത് ക്രിസ്റ്റഫർ മാർക്കസും സ്റ്റീഫൻ മക്ഫീലിയുമാണ്. സിനിമയുടെ തുടർച്ചയായ അവഞ്ചേഴ്സ്: എൻഡ് ഗെയിം 2019 മേയ് 3-ന് പുറത്തിറങ്ങി.[7]

അവെഞ്ചേഴ്സ്: ഇൻഫിനിറ്റി വാർ
Theatrical release poster
സംവിധാനം
നിർമ്മാണംKevin Feige
തിരക്കഥChristopher Markus
Stephen McFeely
ആസ്പദമാക്കിയത്
അഭിനേതാക്കൾ
സംഗീതംAlan Silvestri
ഛായാഗ്രഹണംTrent Opaloch
ചിത്രസംയോജനം
സ്റ്റുഡിയോMarvel Studios
വിതരണംWalt Disney Studios
Motion Pictures
റിലീസിങ് തീയതി
  • ഏപ്രിൽ 23, 2018 (2018-04-23) (Dolby Theatre)
  • ഏപ്രിൽ 27, 2018 (2018-04-27) (United States)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$300–400 million[2][3][4]
സമയദൈർഘ്യം149 minutes[5]
ആകെ$2.234 billion [6]

നിർമ്മാണം

തിരുത്തുക

'അവേഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാർ - പാർട്ട് 1' എന്ന പേരിൽ 2014 ലാണ് ഈ സിനിമ പ്രഖ്യാപിച്ചിരുന്നതെങ്കിലും ഈ പേര് പിന്നീട് മാറ്റുകയാണുണ്ടായത്.[8] 300-400 ദശലക്ഷം ഡോളറാണ് ഈ സിനിമയുടെ ബഡ്ജറ്റായി കണക്കാക്കുന്നത്. ഇതുവരെ നിർമ്മിച്ച ഏറ്റവും ചെലവേറിയ ചിത്രങ്ങളിൽ രണ്ടാം സ്ഥാനമാണ് ഈ ചിത്രത്തിനുള്ളത്.[9] 2018 ഏപ്രിൽ 23-ന് ലോസ് ആഞ്ചലസിൽ ആണ് ഈ സിനിമ ആദ്യമായി പ്രദര്ശനമാരംഭിച്ചത്.

2017 ജനുവരി 23 -ന് സിനിമയുടെ പ്രിൻസിപ്പൽ ഫോട്ടോഗ്രാഫി ആരംഭിച്ചു.[10] ജോർജിയ, സ്കോട്ട്‌ലൻഡ്, ഡർഹാം, അറ്റ്ലാന്റ എന്നിവിടങ്ങളാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്.[11] ഇൻഡസ്ട്രിയൽ ലൈറ്റ് & മാജിക്, ഫ്രാംസ്റ്റോർ, മെത്തേഡ് സ്റ്റുഡിയോ, വെറ്റ ഡിജിറ്റൽ, ഡബിൾ നെഗറ്റീവ്, സിൻസിട്, ഡിജിറ്റൽ ഡൊമെയ്ൻ, റൈസ്, ലോല വിഎക്സ്എക്സ്, പെർസെപ്ഷൻ എന്നിവർ ചേർന്നാണ് ഈ സിനിമക്കായി വിഷ്വൽ ഇഫക്റ്റുകൾ ഉണ്ടാക്കിയത്.[12]

അമേരിക്കൻ കമ്പോസറായ അലൻ സിൽവെസ്റ്റ്രിയാണ് ഈ സിനിമയുടെ മ്യൂസിക് കമ്പോസ് ചെയ്തിരിക്കുന്നത്.[13] ഹോളിവുഡ് റെക്കോർഡ്സും മാർവൽ മ്യൂസിക്കും ചേർന്ന സിനിമയുടെ സൗണ്ട്ട്രാക്ക് 2018 ഏപ്രിൽ 27-ന് പുറത്തിറക്കിയിരുന്നു.[14]

അഭിനേതാക്കൾ

തിരുത്തുക

ബോക്സ് ഓഫീസ്

തിരുത്തുക

2018 ഓഗസ്റ്റ് 13 വരെ, അവേഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാർ അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ നിന്നും 762.4 ദശലക്ഷം ഡോളറും , മറ്റ് പ്രദേശങ്ങളിൽ നിന്ന് 1,472.3 ദശലക്ഷം ഡോളറും നേടിയിട്ടുണ്ട്, ലോകവ്യാപകമായി മൊത്തം 2.234 ശതകോടി ഡോളറാണ് ഇപ്പോൾ ഈ സിനിമ നേടിയിട്ടുള്ളത്. ലോകസിനിമ ചരിത്രത്തിൽ രണ്ട് ശതകോടി ഡോളർ കടന്ന നാലാമത്തെ ചിത്രമാണ് ഇൻഫിനിറ്റി വാർ. അമേരിക്കയിലും ക്യാനഡയിലുമായി ആദ്യ ദിവസംതന്നെ 106.7 ദശലക്ഷം നേടിയ ഇൻഫിനിറ്റി വാർ, ഓപ്പണിങ് ഡേയ് കളക്ഷൻസിൽ രണ്ടാം സ്ഥാനം കാരസ്ഥാമാക്കി.[15] അമേരിക്കയിലും കാനഡയിലും ആദ്യത്തെ വാരാന്ത്യത്തിൽ 257.9 ദശലക്ഷം ഡോളർ നേടി റെക്കോർഡ് സൃഷ്‌ടിച്ച ചിത്രം സ്റ്റാർ വാർസ് : ദി ഫോഴ്സ് അവെകെൻസ് എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ ഓപ്പണിങ് വാരാന്ത്യം എന്ന റെക്കോർഡ് മറികടന്നു. ആദ്യ വാരാന്ത്യത്തിൽ 641.5 ദശലക്ഷം ഡോളർ നേടിയ ചലച്ചിത്രം ഈ വിഭാഗത്തിൽ ഫെറ്റ് ഓഫ് ദി ഫ്യൂരിയസ് എന്ന ചിത്രത്തിൽനിന്നും ചരിത്രത്തിലെ ഏറ്റവും വലിയ ലോക ഓപ്പണിങ് വാരാന്ത്യത്തിന്റെ റെക്കോർഡ് കരസ്ഥമാക്കി. ദക്ഷിണ കൊറിയ ($ 6.5 ദശലക്ഷം), ഫിലിപ്പീൻസ് (4.8 ദശലക്ഷം ഡോളർ), ഫിലിപ്പീൻസ് (2.7 ദശലക്ഷം ഡോളർ), തായ്ലാന്റ് (1.8 മില്യൻ ഡോളർ), ഇന്തോനേഷ്യ (1.8 മില്യൻ ഡോളർ), മലേഷ്യ (1.5 ദശലക്ഷം ഡോളർ), ഹോങ്കോങ് വിയറ്റ്നാം (1.3 ദശലക്ഷം ഡോളർ), മധ്യ അമേരിക്ക, ചിലി, പെറു, ബൊളീവിയ, യു.എ.ഇ. എന്നിവിടെങ്ങളിൽ ആദ്യ ദിവസം തന്നെ കൂടുതൽ പണം നേടിയ സിനിമകളിൽ അവേഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാറിന് ഒന്നാം സ്ഥാനം നേടാൻ കഴിഞ്ഞു. ലോകസിനിമാ ചരിത്രത്തിൽ ഏറ്റവും വേഗം 1 ശതകോടി ഡോളർ എത്തിയതിന്റെ ലോകറെക്കോർഡും (11 ദിവസം )ഇൻഫിനിറ്റി വാർ സ്റ്റാർ വാർസ് : ദി ഫോഴ്സ് അവെകെൻസിൽനിന്നു സ്വന്തമാക്കി (12 ദിവസം) [16] ചരിത്രത്തിൽ ഏറ്റവും വേഗം 1.5 ശതകോടി ഡോളറിൽ എത്തിയ ചിത്രമെന്ന ലോകറെക്കോർഡും ഇൻഫിനിറ്റി വാർ (18 ദിവസം) സ്റ്റാർ വാർസ് : ദി ഫോഴ്സ് അവെകെൻസ് (19 ദിവസം) എന്ന ചിത്രത്തിൽ നിന്നും സ്വന്തമാക്കി. ചരിത്രത്തിൽ ഏറ്റവും വേഗം 2 ശതകോടി ഡോളർ എത്തിയതിന്റെ ലോകറെക്കോർഡ് ഇൻഫിനിറ്റി വാർ (36 ദിവസം) അവതാർ (47 ദിവസം) എന്ന ചിത്രത്തിൽ നിന്നും സ്വന്തമാക്കി.ലോകസിനിമ ചരിത്രത്തിലെ രണ്ടാമത് ഏറ്റവും കൂടുതൽ പണം നേടിയ ചിത്രമാണ് ഇൻഫിനിറ്റി വാർ. അവതാർ മാത്രമാണ് അവേഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാറിന് മുന്നിലുള്ളത്. അമേരിക്കൻ സിനിമചരിത്രത്തിലെ രണ്ടാമത് ഏറ്റവും കൂടുതൽ പണം നേടിയ ചിത്രമാണ് അവേഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാർ.മറ്റെല്ലാ ലോകരാജ്യങ്ങളിൽ നിന്നും പണം നേടിയതിൽ ചരിത്രത്തിൽ മൂന്നാം സ്ഥാനമാണ് ഇൻഫിനിറ്റി വാറിനുള്ളത്. ലോകമൊട്ടാകെ 2 ശതകോടി ഡോളറിനു മുകളിൽ നേടിയ ചിത്രത്തെ ലോകസിനിമാചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലുകിലൊന്നായാണ് കണക്കാക്കുന്നത്. 2018ലെ ഏറ്റവും കൂടുതൽ പണം നേടിയ ഈ ചിത്രം മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിലെ ഏറ്റവും അധികം പണമുണ്ടാക്കിയ ചിത്രമാണ്.സൂപ്പർഹീറോ സിനിമ ചരിത്രത്തിലെ ഏറ്റവും കൂടുതൽ പണമുണ്ടാക്കിയ ചിത്രമാണ് ഇൻഫിനിറ്റി വാർ.ജുറാസിക് വേൾഡ് എന്ന ചിത്രത്തെ മറികടന്ന ഇൻഫിനിറ്റി വാർ ലോകസിനിമ ചരിത്രത്തിലെ ഏറ്റവും കൂടുതൽ പണം നേടിയ വേനൽക്കാല ചിത്രമാണ്.

മെയ്‌ 2018ൽ പുറത്തിറങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും ചിത്രം ലാഭം കൊയ്തു തുടങ്ങിയെന്നാണ് ഡെഡ്ലൈൻ ഹോളിവുഡ് അറിയിച്ചത്. 800 ദശലക്ഷം ഡോളറിനു (5700 കോടി രൂപ) മുകളിൽ ലാഭം നേടാൻ ഇൻഫിനിറ്റി വാറിന് സാധിച്ചു. അവേഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാർ $175-$200 ദശലക്ഷം ഡോളർ നേടുമെന്ന് ഡെഡ്ലൈൻ ഹോളിവുഡ് പ്രവചിച്ചിരുന്നു. ചിത്രം $215-$235 ദശലക്ഷം ഡോളർ വരെ നേടുമെന്ന് ബോക്സ്‌ ഓഫീസ് പ്രൊ പ്രവചിച്ചു. $220 ദശലക്ഷം പ്രവചനം ശരി വയ്ക്കുന്ന തരത്തിൽ ചരിത്രത്തിലെ നാലാമത്തെ ഏറ്റവും വലിയ വ്യാഴാഴ്ച -$39 ദശലക്ഷം ഡോളർ നേടാൻ ഇൻഫിനിറ്റി വാറിന് സാധിച്ചു. എന്നാൽ, അപ്രതീക്ഷിതമായി ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളിയാഴ്ച സ്റ്റാർ വാർസ്ന്നും: ദി ഫോഴ്സ് അവെകെൻസിൽ നിന്നും ചിത്രം തിരിച്ചുപിടിച്ചു. വളരെ വലിയ ശനിയാഴ്ചയോടെ ജുറാസിക് വർൾഡിൽനിന്നും ഏറ്റവും വലിയ ശനിയാഴ്ച റെക്കോർഡ് നേടിയ ചിത്രം സ്റ്റാർ വാർസ്നി: ദി ഫോഴ്സ് അവെകെൻസിൽനിന്നും ഏറ്റവും വലിയ ഞായറാഴ്ചയും നേടി ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിങ്ങും കരസ്ഥമാക്കി. വ്യാഴാഴ്ച നാലാം സ്ഥാനം 'മാത്രം' നേടിയ ചിത്രം ഏറ്റവും വലിയ വെള്ളിയാഴ്ച, ശനിയാഴ്ച, ഞായറാഴ്ച എന്നീ റെക്കോർഡുകൾ നേടിയതിനെ 'നാടകീയം, അവിശ്വസനീയം' എന്നൊക്കെയാണ് വിദഗ്ദ്ധർ വിശേപ്പിച്ചത്.

പ്രതികരണം

തിരുത്തുക

റൊട്ടേൻ ടോമാറ്റോസ് 7.5/10, മെറ്റാക്രിട്ടിക് 68/100, റോളിങ്ങ് സ്റ്റോൺ 3/4 എന്നിങ്ങനെ റേറ്റിംഗ് നൽകി.[17][18][19] കോമൺ സെൻസ് മീഡിയ 5/5 ഉം ഈ സിനിമക്ക് നൽകി. ഇങ്ങനെ വ്യത്യസ്‌ത നിരൂപകരിൽ നിന്നും നല്ല പ്രതികരണമാണ് ഇൻഫിനിറ്റി വാർ കരസ്ഥമാക്കുന്നത്.

റൂസ്സോ സഹോദരന്മാരൊടോപ്പം മാർക്കസും മക്ഫീലിയുംചേർന്ന് സിനിമയുടെ രണ്ടാം പതിപ്പ് 2019, April 26-ന് പുറത്തിറക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.[20]

  1. Keene, Allison (March 15, 2018). "'Avengers: Infinity War:' The Russo Brothers on Action, Tone, and Movies That Influenced the MCU Sequel". Collider. Archived from the original on March 16, 2018. Retrieved March 15, 2018.
  2. Fritz, Ben (ഏപ്രിൽ 19, 2018). "'Avengers: Infinity War' on Track for Heroic Opening". The Wall Street Journal. Archived from the original on ഏപ്രിൽ 19, 2018. Retrieved ഏപ്രിൽ 19, 2018. {{cite web}}: Unknown parameter |subscription= ignored (|url-access= suggested) (help)
  3. Sylt, Christian (ഏപ്രിൽ 8, 2018). "Disney shells out £1.3bn to make Marvel films in the UK". The Daily Telegraph. Archived from the original on ഏപ്രിൽ 13, 2018. Retrieved ഏപ്രിൽ 12, 2018.
  4. Gaudette, Emily (ഏപ്രിൽ 19, 2018). "'Avengers: Infinity War:' How The Russo Brothers Saved Captain America (And The Marvel Cinematic Universe)". Newsweek. Archived from the original on ഏപ്രിൽ 20, 2018. Retrieved ഏപ്രിൽ 20, 2018.
  5. "Avengers: Infinity War (2018)". British Board of Film Classification. Archived from the original on ഏപ്രിൽ 19, 2018. Retrieved ഏപ്രിൽ 18, 2018.
  6. "Avengers: Infinity War (2018)". Box Office Mojo. Retrieved April 28, 2018.
  7. "Six questions and answers about the post-credits scene in Avengers: Infinity War". The Verge. Vox.
  8. "Infinity War Spoilers Spark New Avengers 4 Title Fan Theory". Watchr Media.
  9. "Avengers Infinity War is second most EXPENSIVE movie ever". Express.co.uk.
  10. "Avengers: Infinity War And Sequel Set To Begin Filming Monday". Comicbook.
  11. "Where was Avengers: Infinity War filmed?". Atlas of Wonders.
  12. "AVENGERS: INFINITY WAR". Art of VFX.
  13. "Alan Silvestri Receives Icon Honor at BMI Film, TV and Visual Awards". Variety.
  14. "'Avengers: Infinity War' Soundtrack Details". Film Music Reporter.
  15. "Long Range Tracking: 'Avengers: Infinity War'". BoxOffice Pro. WebMedia.
  16. "'Avengers: Infinity War' Crushes $179M In 3 Days Overseas; Record Global Bow In Sight". Deadline.
  17. "'Avengers: Infinity War' Review: All-Star Marvel Team-Up Is Superhero Pile-Up". Rolling Stone. Archived from the original on 2018-04-25.
  18. "Avengers: Infinity War Reviews". Metacritic.
  19. "Avengers: Infinity War (2018)". Rotten Tomatoes.
  20. "Marvel Announces BLACK PANTHER, CAPTAIN MARVEL, INHUMANS, AVENGERS: INFINITY WAR Films, CAP & THOR 3 Subtitles". newsarama.com.

പുറം കണ്ണികൾ

തിരുത്തുക