ദൃശ്യപ്രഭാവം

(വിഷ്വൽ ഇഫക്ട്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദൃശ്യപ്രഭാവം (ഇംഗ്ലീഷ്: Visual Effects) എന്നത് വിവിധ പ്രക്രിയകളിലൂടെ മാനസിക കല്പനകളെ ദൃശ്യവൽക്കരിക്കുക എന്നതാണ്. ദൃശ്യപ്രഭാവത്തിലൂടെ അപകടകരവും, ചിലവേറിയതും തികച്ചും സാങ്കൽപ്പികവുമായ കാര്യങ്ങൾ സിനിമയിൽ ആവിഷ്കരിക്കാൻ സാധിക്കും. കമ്പ്യൂട്ടർ നിർമ്മിത സാങ്കൽപ്പിക ചിത്രങ്ങൾ ഉപയോഗിച്ചുള്ള ദൃശ്യപ്രഭാവം ഇന്ന് അനിമേഷൻ, കമ്പോസിറ്റിങ്ങ് സോഫ്റ്റ്-വെയറുകളുടെ സഹായത്തോടെ സാധാരണ സിനിമാനിർമ്മാതാവിന് പോലും സാധ്യമാണ്.

ടൈമിംഗ്

തിരുത്തുക

ഒരു ചലനത്തിന്റെ സമയദൈർഘ്യമാണ് ടൈമിംഗ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സിനിമയുടെ കഥയും വശ്യതയും ആശ്രയിച്ച് ദൃശ്യപ്രഭാവം സമഗ്രമായിരിക്കും. പോസ്റ്റ് പ്രൊഡക്ഷന്റെ സമയത്താണ് ദൃശ്യപ്രഭാവം പൂർത്തിയാക്കപ്പടുന്നതെങ്കിലും പ്രൊഡക്ഷനിലും പ്രീ പ്രൊഡക്ഷനിലും ശ്രദ്ധയോടെയുള്ള രൂപരേഖയും ചിത്രീകരണവും അത്യന്താപേഷിതമാണ്. ദൃശ്യപ്രഭാവം ചിട്ടപ്പടുത്തുന്നതും രൂപകല്പന ചെയ്യുന്നതും പോസ്റ്റ് പ്രൊഡക്ഷന്റെ സമയത്ത് വിവിധ സോഫ്റ്റ്-വെയറുകളു സഹായത്താലാണ്. ഒരു വിഷ്വൽ ഇഫക്ട്സ് സൂപ്പർവൈസർ തുടക്കം മുതൽ തന്നെ നിർമ്മാതാവിന്റെയും സംവിധായകന്റെയും ഒപ്പം സഹകരിച്ച് പ്രവർത്തിക്കുന്നു.

വിഭാഗങ്ങൾ

തിരുത്തുക

ദൃശ്യപ്രഭാവത്തെ പ്രധാനമായും നാല് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു :

  • മാതൃകകൾ (മോഡലുകൾ)
  • മാറ്റ് പെയിന്റിംഗ് : പശ്ചാത്തലത്തിൽ ഉപയോഗിക്കുന്ന ചിത്രങ്ങൾ
  • തൽസമയ സംഘട്ടന രംഗങ്ങൾ : നിറപ്പൂട്ടിലൂടെ നടീനടന്മാരെ അഭിനയിപ്പിക്കുക
  • അനിമേഷൻ
  • കമ്പ്യൂട്ടർ സാങ്കേതികവിദ്യ ഉപയോഗിച്ച് ഫോട്ടോകളും കമ്പ്യൂട്ടർ നിർമ്മിത ചിത്രങ്ങളും സമന്വയിപ്പിക്കുക.

വിഷ്വൽ ഇഫക്ട്സിനുപയോഗിക്കുന്ന ചില സോഫ്റ്റ്-വെയറുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദൃശ്യപ്രഭാവം&oldid=1858517" എന്ന താളിൽനിന്ന് ശേഖരിച്ചത്