റോബർട്ട് ഡൗണി ജൂനിയർ
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഒരു അമേരിക്കൻ നടനും ഗായകനുമാണ് റോബർട്ട് ജോൺ ഡൌനി ജൂനിയർ (ജനനം: ഏപ്രിൽ 4, 1965). മാർവെൽ കോമിക്കിലെ സൂപ്പർഹീറോയായ അയൺ മാൻ എന്ന വേഷത്തിലൂടെ പ്രസസ്തനാണ്. അഭിനയ അരങ്ങേറ്റം അഞ്ചാം വയസ്സിൽ ആയിരുന്നു. 1992-ൽ പുറത്തിറങ്ങിയ ചാപ്ലിൻ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ലഭിക്കുകയും, ഏറ്റവും മികച്ച നടനുള്ള ബാഫ്ത പുരസ്കാരം അദ്ദേഹത്തിനു ലഭിക്കുകയും ചെയ്തു. 2000ൽ മയക്കുമരുന്ന് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചു. കിസ് കിസ് ബാസ് ബാങ്ങ് ബാങ് (2005), നിഗൂഢ ത്രില്ലറായ സോഡിയാക് (2007), ട്രാഫിക് തണ്ടർ (2008) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഒടുവിൽ അദ്ദേഹത്തിന് മികച്ച സഹനടനുള്ള ഓസ്കാർ പുരസ്കാരത്തിന് നിർദ്ദേശം ലഭിക്കുകയുണ്ടായി. 2008 ൽ മാർവെൽ സ്റ്റുഡിയോസ് നിർമ്മിച്ച അയേൺ മാൻ എന്ന സൂപ്പർഹീറോ ചിത്രം വൻ വിജയമാകുകയും ആരാധകരെ സൃഷ്ട്ടിക്കുകയും ചെയ്തു.
റോബർട്ട് ഡൗണി ജൂനിയർ | |
---|---|
ജനനം | റോബർട്ട് ജോൺ ഡൗണി ജൂനിയർ ഏപ്രിൽ 4, 1965 New York City, New York, U.S. |
വിദ്യാഭ്യാസം | സന്ത മോണിക്കാ |
തൊഴിൽ |
|
സജീവ കാലം | 1970 മുതൽ |
ജീവിതപങ്കാളി(കൾ) | സൂസൻ ലെവിൻ |
പങ്കാളി(കൾ) | സാറ ജസീക പാർക്കർ (1984–1991) |
കുട്ടികൾ | 3 |
മാതാപിതാക്ക(ൾ) | റോബർട്ട് ഡൗണി |