ബ്രാഡ്‌ലി കൂപ്പർ

അമേരിക്കന്‍ ചലചിത്ര നടന്‍

ഒരു അമേരിക്കൻ നടനും സംവിധായകനുമാണ് ബ്രാഡ്‌ലി കൂപ്പർ (ജനനം: 5 ജനുവരി 1975). തുടക്കത്തിൽ ഏലിയാസ് എന്ന് ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ടു. വെഡ്ഡിങ്ങ് ക്രാഷേഴ്സ് (2005), യെസ് മാൻ (2008), ഹീ ഈസ് ജസ്റ്റ് നോട്ട് ദാറ്റ് ഇന്റു യൂ (2009) തുടങ്ങിയ ചിത്രങ്ങളിൽ സഹനടനായി. ദി ഹാങ്ങോവർ (2009). ദി എ-ടീം (2010), ലിമിറ്റ്‌ലെസ്സ് (2011), ദി ഹാങ്ങോവർ -2, സിൽവർ ലൈനിങ്ങ്സ് പ്ലേബുക്ക് (2012) എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായി. ഇതിൽ സിൽവർ ലൈനിങ്ങ്സ് പ്ലേബുക്ക് ഇദ്ദേഹത്തിന്റെ ആദ്യത്തെ അക്കാഡമി അവാർഡ് നാമനിർദ്ദേശത്തിന് അർഹനാക്കി. 2011-ൽ പീപ്പിൾ മാഗസിനിലൂടെ സെക്സിയെസ്റ്റ് മാൻ എലൈവ് എന്ന വിശേഷണത്തിനർഹനായി. ആദ്യമായി സംവിധാനം ചെയ്ത എ സ്റ്റാർ ഈസ് ബോൺ എന്നചിത്രത്തിന് മികച്ച സംവിധായകനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിന് നാമനിർദ്ദേശം നേടി.

ബ്രാഡ്‌ലി കൂപ്പർ
Bradley Cooper avp 2014.jpg
ബ്രാഡ്‌ലി ചാൾസ് കൂപ്പർ, മേയ് 2011
ജനനം
ബ്രാഡ്‌ലി ചാൾസ് കൂപ്പർ

(1975-01-05) ജനുവരി 5, 1975  (46 വയസ്സ്)
തൊഴിൽനടൻ, സംവിധായകൻ
സജീവ കാലം1999–തുടരുന്നു
ജീവിതപങ്കാളി(കൾ)ജെന്നിഫർ എസ്പോസിറ്റോ (2006–2007)

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക


Persondata
NAME Cooper, Bradley
ALTERNATIVE NAMES
SHORT DESCRIPTION Actor
DATE OF BIRTH January 5, 1975
PLACE OF BIRTH Philadelphia, Pennsylvania, U.S.
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ബ്രാഡ്‌ലി_കൂപ്പർ&oldid=2944871" എന്ന താളിൽനിന്ന് ശേഖരിച്ചത്