മാർക്ക് റഫലോ

അമേരിക്കന്‍ ചലചിത്ര നടന്‍
(Mark Ruffalo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മാർക്ക് അലൻ റഫലോ (ജനനം: നവംബർ 22, 1967)[1] ഒരു അമേരിക്കൻ നടനും, ചലച്ചിത്ര നിർമാതാവും, സാമൂഹ്യ പ്രവർത്തകനുമാണ്. സിബിഎസ് സമ്മർ പ്ലേഹൗസിന്റെ (1989) ഒരു എപ്പിസോഡിലൂടെയാണ് അഭിനയം ആരംഭിച്ചത്. തുടർന്ന് ചലച്ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തു. 13 ഗോയിങ് ഓൺ 30 (2004), എറ്റേർണൽ സൺഷൈൻ ഓഫ് ദ സ്പോട്ട്ലെസ്സ് മൈൻഡ് (2004), സോഡിയാക് (2007), വാട്ട് ഡസിന്റ് കിൽ യു (2008) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 2010-ൽ അദ്ദേഹം സൈക്കോളജിക്കൽ ത്രില്ലറായ ഷട്ടർ ഐലൻഡിലും[2] കോമഡി നാടകമായ ദി കിഡ്സ് ഏസ് ഓത് റൈറ്റിനിലും അഭിനയിച്ചു. രണ്ടാമത്തേതിന്, സ്ക്രീൻ ആക്‌ടേഴ്‌സ് ഗിൽഡ് അവാർഡ്, ബാഫ്റ്റ പുരസ്കാരം, മികച്ച സഹനടനുള്ള അക്കാദമി അവാർഡ് എന്നിവക്ക് നാമനിർദ്ദേശം ലഭിച്ചു. നൗ യു സീ മി, നൗ യൂ സീ മി 2 എന്നീ മിസ്റ്ററി ചിത്രങ്ങളിൽ എഫ്.ബി.ഐ സ്പെഷ്യൽ ഏജന്റ് ഡിലൻ റോഡ്‌സ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 

Mark Ruffalo
Ruffalo at the 2017 SDCC
ജനനം
Mark Alan Ruffalo

(1967-11-22) നവംബർ 22, 1967  (56 വയസ്സ്)
തൊഴിൽActor, producer, political activist
സജീവ കാലം1989–present
ഉയരം{{convert/{{{d}}}|1.73||ftin|||||s=|r={{{r}}}

|u=m |n=met{{{r}}} |t=metre |o=ftin |b=1

|j=0-0}}
രാഷ്ട്രീയ കക്ഷിDemocratic
ജീവിതപങ്കാളി(കൾ)
Sunrise Coigney
(m. 2000)
കുട്ടികൾ3

മാർവൽ സിനിമാറ്റിക് യൂണിവേർസിലെ മാൾവൽ കോമിക്സ് കഥാപാത്രമായ ഹൾക്കിന്റെ വേഷം അവതരിപ്പിച്ചുകൊണ്ട് റഫലോ അന്താരാഷ്ട്ര പ്രശസ്തി നേടി.[3] ദി അവഞ്ചേഴ്സ് (2012), അയൺ മാൻ 3 (2013), തോർ: റഗ്നാറോക്ക് (2017)[4] , അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർ (2018) തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം ഈ വേഷം അവതരിപ്പിച്ചു. 2014 ൽ ദ നോർമൽ ഹാർട്ട് എന്ന ടെലിവിഷൻ ചിത്രത്തിൽ അഭിനയിക്കുകയും അതിന്റെ സഹനിർമ്മാണം നിർവഹിക്കുകയും ചെയ്തു. ഇതിലൂടെ മികച്ച ടെലിവിഷൻ ചിത്രതിനുള്ള പ്രൈം ടൈം എമ്മി അവാർഡിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. അതേവർഷം തന്നെ, ഫോക്സ്ക്യാച്ചർ എന്ന ചിത്രത്തിൽ ഡേവ് ഷൂൾസിനെ അവതരിപ്പിക്കുകയും അതിൽ ഗോൾഡൻ ഗ്ലോബ്, മികച്ച സഹനടനുള്ള അക്കാദമി അവാർഡ് പുരസ്കാരങ്ങൾക്ക് നാമനിർദ്ദേശം ചെയ്യുകയുമുണ്ടായി. 2015-ൽ, ഇൻഫിനിറ്റിലി പോളാർ ബിയർ എന്ന ചിത്രത്തിന് മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് അവാർഡിനു നാമനിർദ്ദേശം ചെയ്യപ്പെട്ടു.  

Ruffalo at the Toronto premiere of The Avengers

അഭിനയ ജീവിതം തിരുത്തുക

ചലച്ചിത്രം തിരുത്തുക

വർഷം തലക്കെട്ട് കഥാപാത്രം കുറിപ്പുകൾ
1992 Rough Trade ഹാൻക് Short film
1994 Mirror, Mirror 2: Raven Dance HRVN ക്രിസ്ത്യൻ
There Goes My Baby J.D.
1995 Mirror, Mirror III: The Voyeur ജോയി
1996 The Destiny of Marty Fine ബ്രെറ്റ്
The Dentist സ്റ്റീവ് ലാന്ഡേഴ്സ്
Blood Money അറ്റോർണി
The Last Big Thing ബ്രെന്റ് ബെനഡിക്ട്
1998 Safe Men Frank
54 റിക്കോ
1999 How Does Anyone Get Old? ജോണി Short film
A Fish in the Bathtub ജോയേൽ
Ride with the Devil ആൽഫ് ബൗഡൻ
2000 You Can Count On Me ടെറി പ്രെസ്കോ
Committed T-Bo
2001 The Last Castle Yates
Apartment 12 അലക്സ്
2002 XX/XY Coles
Windtalkers Private Pappas
2003 My Life Without Me ലീ
View from the Top ടെഡ് സ്റ്റ്യൂവാർട്ട്
In the Cut ഡിറ്റക്ടീവ് ജിയോവാനി എ. മല്ലൊ
2004 We Don't Live Here Anymore ജാക്ക് ലിൻഡൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ
Eternal Sunshine of the Spotless Mind സ്റ്റാൻ
13 Going on 30 മാറ്റ് ഫ്ലാംഫ്
Collateral റേ ഫാനിംഗ്
2005 Just Like Heaven ഡേവിഡ് അബോട്ട്
Rumor Has It... ജെഫ് ഡാലി
2006 All the King's Men ആദം സ്റ്റാൻറൺ
2007 Chicago 10 ജെറി റൂബിൻ (ശബ്ദം)
Zodiac ഇൻസ്പെക്ടർ ഡേവ് ടോഷി
Reservation Road Dwight Arno
2008 Blindness ഡോക്ടർ
What Doesn't Kill You ബ്രയാൻ റെയ്ലി
2009 Brothers Bloom, TheThe Brothers Bloom സ്റ്റീഫൻ
Where the Wild Things Are അഡ്രിയാൻ
Sympathy for Delicious ജോ Also director and producer
2010 The Kids Are All Right പോൾ ഹാറ്റ്ഫീൽഡ്
Shutter Island Chuck Aule / Dr. Lester Sheehan
Date Night ബ്രാഡ് സള്ളിവൻ
2011 Margaret ജെറാൾഡ് മരേട്ടി
2012 The Avengers Bruce Banner / Hulk
2013 Iron Man 3 Post-credits scene, uncredited cameo[അവലംബം ആവശ്യമാണ്]
Thanks for Sharing ആദം
Now You See Me ഏജന്റ് ഡൈലൻ റോഡ്സ്
Begin Again Dan Mulligan
2014 Infinitely Polar Bear Cam Stuart Also executive producer
Foxcatcher Dave Schultz
2015 Avengers: Age of Ultron Bruce Banner / Hulk
Spotlight Michael Rezendes
2016 Now You See Me 2 Agent Dylan Rhodes
Team Thor Bruce Banner / Hulk Short film
2017 Thor: Ragnarok
2018 Avengers: Infinity War Post-production
2019 Untitled Avengers film Post-production

ടെലിവിഷൻ തിരുത്തുക

Year Title Role Notes
1989 CBS Summer Playhouse Michael Dunne Episode: "American Nuclear"
1994 Due South Vinnie Webber Episode: "A Cop, a Mountie, and a Baby"
1997 On the 2nd Day of Christmas Bert Television film
1998 Houdini Theo
2000 The Beat Zane Marinelli 8 episodes
2008 Penn & Teller: Bullshit! Himself Episode: "World Peace"
2014 The Normal Heart Alexander "Ned" Weeks Television film; also executive producer
2017 Coca-Cola Mini Bruce Banner / Hulk TV commercial; first look at Ant-Man and the Wasp

അവലംബം തിരുത്തുക

  1. "Monitor". Entertainment Weekly. No. 1182. November 25, 2011. p. 30.
  2. "Shutter Island Opens Doors For Home Video". DreadCentral.com. April 19, 2010. Retrieved December 31, 2010.
  3. Finke, Nikki (July 23, 2010). "TOLDJA! Marvel & Ruffalo Reach Hulk Deal". Deadline Hollywood. Retrieved July 23, 2010.
  4. Strom, Marc (May 20, 2016). "Marvel Studios Confirms Stellar New Cast Members of the Highly Anticipated 'Thor: Ragnarok'". Marvel.com.

ബാഹ്യ കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മാർക്ക്_റഫലോ&oldid=3641033" എന്ന താളിൽനിന്ന് ശേഖരിച്ചത്