അയൺ മാൻ
മാർവൽ കോമിക്സ് പ്രസിദ്ധീകരിച്ച അമേരിക്കൻ കോമിക്ക് പുസ്തകങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഒരു സാങ്കൽപ്പിക സൂപ്പർഹീറോയാണ് അയൺ മാൻ. എഴുത്തുകാരനും പത്രാധിപരുമായ സ്റ്റാൻ ലീ ആണ് ഈ കഥാപാത്രത്തെ സൃഷ്ടിച്ചത്, സ്ക്രിപ്റ്റർ ലാറി ലിബർ വികസിപ്പിച്ചെടുത്തതും കലാകാരന്മാരായ ഡോൺ ഹെക്ക്, ജാക്ക് കിർബി എന്നിവർ രൂപകൽപ്പന ചെയ്തതുമാണ്. ടെയിൽസ് ഓഫ് സസ്പെൻസ് # 39 (1963 മാർച്ച് തീയതിയിലെ കവർ) എന്ന ചിത്രത്തിലാണ് ഈ കഥാപാത്രം ആദ്യമായി പ്രത്യക്ഷപ്പെട്ടത്, കൂടാതെ അയൺ മാൻ # 1 (1968 മെയ്) എന്ന ചിത്രത്തിലും അദ്ദേഹത്തിന് സ്വന്തമായി പദവി ലഭിച്ചു.
Tony Stark Iron Man | |
---|---|
പ്രസിദ്ധീകരണവിവരങ്ങൾ | |
പ്രസാധകൻ | Marvel Comics |
ആദ്യം പ്രസിദ്ധീകരിച്ചത് | Tales of Suspense #39 (March 1963) |
സൃഷ്ടി | Stan Lee Larry Lieber Don Heck Jack Kirby |
കഥാരൂപം | |
Alter ego | Anthony Edward "Tony" Stark |
സംഘാംഗങ്ങൾ | Avengers A.I. Army Department of Defense Force Works New Avengers Guardians of the Galaxy Illuminati Mighty Avengers S.H.I.E.L.D. Stark Industries Stark Resilient Thunderbolts |
പങ്കാളിത്തങ്ങൾ | War Machine Rescue Ironheart Spider-Man Captain America |
കരുത്ത് |
|
തുടക്കം
തിരുത്തുകആയുധ നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന അദ്ദേഹത്തെ ഒരിക്കൽ ഒരുകൂട്ടം തീവ്രവാദികൾ തട്ടിക്കൊണ്ട് പോവുകയും മാരകശക്തിയുള്ള ഒരു ആയുധം നിർമ്മിക്കുവാൻ അദ്ദേഹത്തെ നിർബന്ധിക്കുകയും ചെയ്യുന്നു. അതിനിടയിൽ അദ്ദേഹത്തിന്റെ ഹൃദയത്തിന് സാരമായ പരിക്ക് പറ്റുന്നു. തീവ്രവാദികൾക്കായി ആയുധം നിർമ്മിക്കുന്നതിന് പകരം റ്റോണി സ്റ്റാർക്ക് ഒരു ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി ഒരു പടച്ചട്ട നിർമിച്ച് അതിന്റെ സഹായത്താൽ അവിടെനിന്ന് രക്ഷപ്പെടുകയും പിന്നീട് ലോകത്തിന്റെ സംരക്ഷണത്തിനായി അയൺ മാൻ എന്ന പേരിൽ പോരാടുകയും ചെയ്യുന്നു.
പ്രമേയവും കഥാ ജനനവും
തിരുത്തുകസ്റ്റാൻ ലീ, ലാറി ലീബർ, ഡോൺ ഹെക്ക്, ജാക്ക് കിർബി എന്നിവർ ചേർന്നാണ് ഈ കഥാപാത്രത്തെ നിർമ്മിച്ചത്. 1963 മാർച്ചിൽ പുറത്തിറങ്ങിയ ടെയ്ൽസ് ഓഫ് സസ്പെൻസ് #39-ലാണ് അയൺ മാൻ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ആദ്യകാലങ്ങളിൽ, ശീത യുദ്ധത്തെയും, പ്രത്യേകിച്ച് കമ്യൂണിസത്തിനെതിരെയുള്ള പോരാട്ടത്തിൽ അമേരിക്കൻ സാങ്കേതിക വിദ്യയുടേയും വാണിജ്യത്തിന്റെയും പങ്കിനേയാണ് സ്റ്റാൻ ലീ അയൺ മാൻ പുസ്തകങ്ങളിൽ വിഷയമാക്കിയത്. എന്നാൽ പിന്നീട് ശീതയുദ്ധ ആശയങ്ങൾ മാറി സമകാലിക പ്രസക്തിയുള്ള തീവ്രവാദവും ക്രിമിനൽ സംഘടനകളുമായി അയൺ മാൻ പുസ്തകങ്ങളിലെ വിഷയങ്ങൾ.
ചലച്ചിത്രങ്ങളിൽ
തിരുത്തുകമാർവൽ കോമിക്സ് നിർമ്മിച്ച അയൺ മാൻ, അവെഞ്ചേഴ്സ് ചലച്ചിത്ര പരമ്പരകളിൽ റോബർട്ട് ഡൗണി ജൂനിയർ ഈ കഥാപാത്രത്തെ അവതരിപ്പിച്ചു. 2008, 2010, 2013 എന്നീ വർഷങ്ങളിൽ അയൺ മാൻ, അയൺ മാൻ 2, അയൺ മാൻ 3 എന്നീ ചലച്ചിത്രങ്ങൾ പുറത്തിറങ്ങി. 2019-ൽ പുറത്തിറങ്ങിയ അവെഞ്ചേഴ്സ്: എൻഡ്ഗെയിം എന്ന ചിത്രത്തിൽ അയൺ മാൻ കൊല്ലപ്പെടുന്നു. ടോണി സ്റ്റാർക്കിന്റെ ശവസംസ്കാര ചടങ്ങോടെയാണ് ആ ചിത്രം അവസാനിക്കുന്നത്.[1]
അവലംബം
തിരുത്തുക- Marvel Animation Age: Iron Man: The Animated Series (1994-1995) Archived 2016-12-20 at the Wayback Machine.
- The Grand Comics Database
- The Unofficial Handbook of Marvel Comics Creators
- Defalco, Tom (October 31, 2005). Avengers: The Ultimate Guide. DK CHILDREN. ISBN 0-756-61461-9. Amazon Online Reader: Avengers: The Ultimate Guide
പുറം കണ്ണികൾ
തിരുത്തുക- അയൺ മാൻ at the Marvel Universe wiki
- Iron Man (Tony Stark) at the Comic Book DB
- Iron Man at Cover Browser
- "Stark Reality: A Different Hero for Different Times" by Ian Chant - PopMatters.com
- Advanced Iron Archived 2018-10-01 at the Wayback Machine. (fanzine)
- Iron Man Library Archived 2018-12-23 at the Wayback Machine.