ഹിസ് ഹൈനസ്സ് അബ്ദുള്ള
സിബി മലയിലിന്റെ സംവിധാനത്തിൽ മോഹൻലാൽ, നെടുമുടി വേണു, ഗൗതമി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1990-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഹിസ് ഹൈനസ്സ് അബ്ദുള്ള. പ്രണവം ആർട്സിന്റെ ബാനറിൽ മോഹൻലാൽ നിർമ്മിച്ച ഈ ചിത്രം സെവൻ ആർട്സ് റിലീസ് ആണ് വിതരണം ചെയ്തത്. എ.കെ. ലോഹിതദാസ് ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
ഹിസ് ഹൈനസ്സ് അബ്ദുള്ള | |
---|---|
![]() വി.സി.ഡി. പുറംചട്ട | |
സംവിധാനം | സിബി മലയിൽ |
നിർമ്മാണം | മോഹൻലാൽ |
രചന | എ.കെ. ലോഹിതദാസ് |
അഭിനേതാക്കൾ | മോഹൻലാൽ നെടുമുടി വേണു ഗൗതമി |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | കൈതപ്രം മധു ബിഹാർ |
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
ചിത്രസംയോജനം | എൽ. ഭൂമിനാഥൻ |
സ്റ്റുഡിയോ | പ്രണവം ആർട്സ് |
വിതരണം | സെവൻ ആർട്സ് റിലീസ് |
റിലീസിങ് തീയതി | 1990 മാർച്ച് 30 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 156 മിനിറ്റ് |
വൻ സാമ്പത്തിക വിജയമായിരുന്ന ഈ ചിത്രത്തിലെ "നാദരൂപിണി" എന്ന ഗാനത്തിലൂടെയാണ് എം.ജി. ശ്രീകുമാറിന് മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ആദ്യമായി ലഭിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് നെടുമുടി വേണുവിന് മികച്ച സഹനടനുള്ള ദേശീയപുരസ്കാരവും ലഭിച്ചു. ചിത്രത്തിലെ വളരെയധികം ജനപ്രിയമായ ഗാനങ്ങൾക്ക് ഈണമിട്ട രവീന്ദ്രൻ ആ വർഷത്തെ മികച്ച സംഗീതസംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിന് അർഹനായി.
അഭിനേതാക്കൾതിരുത്തുക
- മോഹൻലാൽ – അബ്ദുള്ള / അനന്തൻ നമ്പൂതിരി
- നെടുമുടി വേണു – ഉദയവർമ്മ തമ്പുരാൻ
- ഗൗതമി തടിമല്ല – രാധ
- ശ്രീനിവാസൻ – രവി വർമ്മ
- തിക്കുറിശ്ശി സുകുമാരൻ നായർ – മതിലകത്ത് ചെറിയച്ഛൻ തമ്പുരാൻ
- കരമന ജനാർദ്ദനൻ നായർ – പ്രഭാകര വർമ്മ
- എം.ജി. സോമൻ – കേശവ പിള്ള
- ജഗദീഷ് – ഗുപ്തൻ
- ശങ്കരാടി – രാമൻ മേനോൻ
- മണിയൻപിള്ള രാജു – രാജ രാജ വർമ്മ
- എം.എസ്. തൃപ്പുണിത്തറ – നമ്പൂതിരി
- പറവൂർ ഭരതൻ – കുഞ്ഞികൃഷ്ണ മേനോൻ
- കൈതപ്രം ദാമോദരൻ നമ്പൂതിരി – രാമനാട്ടുകര അനന്തൻ നമ്പൂതിരിപ്പാട്
- മാമുക്കോയ – ജമാൽ
- കുഞ്ചൻ – ബലരാമൻ
- കവിയൂർ പൊന്നമ്മ – ഭാഗീരഥി തമ്പുരാട്ടി
- സുകുമാരി – ജാനകി വർമ്മ
- വത്സല മേനോൻ – മാധവി വർമ്മ
- കെ.പി.എ.സി. ലളിത – സുഭദ്ര വർമ്മ
- ശാന്തകുമാരി – സരസ്വതി
- സുമ ജയറാം – അംബിക
സംഗീതംതിരുത്തുക
കൈതപ്രം ദാമോദരൻ നമ്പൂതിരി, മധു ബിഹാർ എന്നിവർ എഴുതിയ ഗാനങ്ങളുടെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് രവീന്ദ്രൻ ആണ്. ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് മോഹൻ സിതാര ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് തരംഗിണി.
- ഗാനങ്ങൾ
# | ഗാനം | ഗാനരചന | ഗായകർ | ദൈർഘ്യം | |
---|---|---|---|---|---|
1. | "പ്രമദവനം" (രാഗം: ജോഗ്) | കൈതപ്രം | കെ.ജെ. യേശുദാസ് | 7:44 | |
2. | "ദേവസഭാതലം" (രാഗം: രാഗമാലിക) | കൈതപ്രം | കെ.ജെ. യേശുദാസ്, രവീന്ദ്രൻ, ശരത് | 9:44 | |
3. | "നാദരൂപിണി" (രാഗം: കാനഡ) | കൈതപ്രം | എം.ജി. ശ്രീകുമാർ | 5:47 | |
4. | "ഗോപികാവസന്തം" (രാഗം: ഷണ്മുഖപ്രിയ) | കൈതപ്രം | കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര | 6:16 | |
5. | "തൂ ബഡി മാഷാ" (രാഗം: പട്ദീപ്) | മധു ബിഹാർ | കെ.ജെ. യേശുദാസ്, കോറസ് | 5:11 | |
6. | "ദേവസഭാതലം" (രാഗം: രാഗമാലിക) | കൈതപ്രം | കെ.ജെ. യേശുദാസ്, എം.ജി. ശ്രീകുമാർ, ശരത് | 8:52 | |
ആകെ ദൈർഘ്യം: |
43:34 |
അണിയറ പ്രവർത്തകർതിരുത്തുക
- ഛായാഗ്രഹണം: ആനന്ദക്കുട്ടൻ
- ചിത്രസംയോജനം: എൽ. ഭൂമിനാഥൻ
- കല: സി.കെ. സുരേഷ്
- ചമയം: കെ. വേലപ്പൻ
- വസ്ത്രാലങ്കാരം: എം.എം. കുമാർ
- നൃത്തം: ഗിരിജാറഘുറാം
- സംഘട്ടനം: ത്യാഗരാജൻ
- പരസ്യകല: ഗായത്രി
- ലാബ്: വിജയ കളർ ലാബ്
- നിശ്ചല ഛായാഗ്രഹണം: അൻസാർ
- എഫക്റ്റ്സ്: പ്രകാശ്, മുരുകേഷ്
- വാർത്താപ്രചരണം: വാഴൂർ ജോസ്
- നിർമ്മാണ നിർവ്വഹണം: കെ. മോഹനൻ
- അസിസ്റ്റന്റ് ഡയറക്ടർ: കല അടൂർ
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
- ഹിസ് ഹൈനസ്സ് അബ്ദുള്ള on IMDb
- ഹിസ് ഹൈനസ്സ് അബ്ദുള്ള – മലയാളസംഗീതം.ഇൻഫോ