ഗൗതമി
തെന്നിന്ത്യൻ ചലച്ചിത്രങ്ങളിൽ പ്രധാനമായും അഭിനയിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് ഗൗതമി (Telugu:గౌతమి ) എന്നറിയപ്പെടുന്ന ഗൗതമി തടിമല്ല.
ഗൗതമി തടിമല്ല | |
---|---|
ജീവിതപങ്കാളി(കൾ) | സന്ദീപ് ഭാട്ടിയ |
അഭിനയ ജീവിതം
തിരുത്തുകക്രിസ്തുവിനെ ആസ്പദമാക്കിയുള്ള ദയമായുധു എന്ന തെലുഗു ചിത്രത്തിലാണ് ഗൗതമി ആദ്യമായി അഭിനയിച്ചത്. തന്റെ ബിരുദ വിദ്യഭ്യാസ കാലത്താണ് ആദ്യ ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. തമിഴിൽ ഗുരു ശിഷ്യൻ എന്ന ചിത്രത്തിൽ രജനികാന്തിനൊപ്പം അഭിനയിച്ചു. ഖുശ്ബു,ഭാനുപ്രിയ എന്നിവരോടൊപ്പം തന്നെ ഗൗതമിയും 80കളുടെ അവസാനത്തിലും, 90കളുടെ പകുതിയിലും തമിഴിലെ മികച്ച നായിക നടിമാരിൽ ഒരാളായിരുന്നു. തേവർ മകൻ എന്ന ചിത്രത്തിലെ അഭിനയം ചലച്ചിത്രപ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായി. 1997 ൽ മണിരത്നം സംവിധാനം ചെയ്ത ഇരുവർ എന്ന ചിത്രത്തിൽ മോഹൻലാൽ, ഐശ്വര്യ റായ്, തബ്ബു എന്നിവരോടൊപ്പം അഭിനയിച്ചതും ശ്രദ്ധേയമായ ഒരു കഥാപാത്രമായിരുന്നു. കന്നട, ഹിന്ദി ഭാഷ ചിത്രങ്ങളിലും ഗൗതമി അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിൽ
തിരുത്തുകഗൗതമി മലയാളത്തിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. മോഹൻലാൽ നായകനായി അഭിനയിച്ച ഹിസ് ഹൈനസ്സ് അബ്ദുള്ള എന്ന ചിത്രത്തിലെ വേഷം വളരെ ശ്രദ്ധേയമായ ഒന്നായിരുന്നു. ധ്രുവം എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചു. ചുക്കാൻ എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ നായികയായി അഭിനയിച്ചു
സ്വകാര്യ ജീവിതം
തിരുത്തുക1998, ജൂൺ 7 ന് സന്ദീപ് ഭാട്ടിയയെ വിവാഹം ചെയ്തുവെങ്കിലും ഒരു വർഷത്തിനകം ഇവർ പിരിഞ്ഞു. 2005ൽ കമലഹാസനോടൊപ്പം ലിവ്-ഇൻ റിലേഷൻഷിപ് ആരംഭിച്ചു
മലയാളത്തിൽ അഭിനയിച്ച ചിത്രങ്ങൾ
തിരുത്തുകവർഷം | ചിത്രം | വേഷം | നടന്മാർ | സംവിധാനം |
---|---|---|---|---|
2003 | വരും വരുന്നു വന്നു | സംയുക്ത | ബാലചന്ദ്ര മേനോൻ | കെ.ആർ. രാമദാസ്, ഒ. രാമദാസ് |
1997 | വാചാലം | മനോജ് കെ. ജയൻ | ബിജു വർക്കി | |
1995 | സാക്ഷ്യം | സൂസന്ന | സുരേഷ് ഗോപി | മോഹൻ |
1994 | സുകൃതം | ലക്ചറർ മാലിനി | മമ്മൂട്ടി, മനോജ് കെ. ജയൻ | ഹരികുമാർ |
1994 | ചുക്കാൻ | ഗായത്രി | സുരേഷ് ഗോപി | തമ്പി കണ്ണന്താനം |
1993 | ധ്രുവം | മൈഥിലി | മമ്മൂട്ടി | ജോഷി |
1993 | ജാക്പോട്ട് | മമ്മൂട്ടി | ജോമോൻ | |
1993 | ആഗ്നേയം | ശോഭ മേനോൻ | ജയറാം, നെടുമുടി വേണു | പി.ജി. വിശ്വംഭരൻ |
1992 | അയലത്തെ അദ്ദേഹം | സുലോചന | ജയറാം | രാജസേനൻ |
1992 | ഡാഡി | സുരേഷ് ഗോപി അരവിന്ദ് സ്വാമി | സംഗീത് ശിവൻ | |
1990 | ഹിസ് ഹൈനസ് അബ്ദുള്ള | രാധിക | മോഹൻ ലാൽ | സിബി മലയിൽ |
1990 | വിദ്യാരംഭം | മുരളി, ശ്രീനിവാസൻ | ജയരാജ് |