കെ. വേലപ്പൻ
മലയാളപത്രപ്രവർത്തകനും സിനിമാനിരൂപകനുമായിരുന്നു കെ. വേലപ്പൻ (12 മേയ് 1949 - 15 ജൂലൈ 1992).
കെ വേലപ്പൻ | |
---|---|
ജനനം | ഉച്ചക്കട, തിരുവനന്തപുരം | 12 മേയ് 1949
മരണം | 15 ജൂലൈ 1992 തിരുവനന്തപുരം | (പ്രായം 43)
അന്ത്യവിശ്രമം | തിരുവനന്തപുരം |
തൊഴിൽ | പത്രപ്രവർത്തകൻ, ചലച്ചിത്രനിരൂപകൻ |
ഭാഷ | മലയാളം |
ദേശീയത | ഇന്ത്യ |
പൗരത്വം | ഭാരതീയൻ |
വിദ്യാഭ്യാസം | എം.എ. |
വിഷയം | ഭാഷാശാത്രം |
ശ്രദ്ധേയമായ രചന(കൾ) | സിനിമയും സമൂഹവും ആദിവാസികളും ആദിവാസിഭാഷയും |
അവാർഡുകൾ | കേരളസാഹിത്യ അക്കാദമി ഫിലിം ക്രിട്ടിക്സ് കേരളസംസ്ഥാന ഫിലിം അവാർഡ് |
പങ്കാളി | റോസമ്മ |
കുട്ടികൾ | അപു |
ജീവിതരേഖ
തിരുത്തുകതിരുവനന്തപുരത്തു ഓമന–കൃഷ്ണൻ നായർ ദമ്പതിമാരുടെ പുത്രനായി ജനിച്ചു. ഭാഷാശാസ്ത്രത്തിൽ എം.എ. ബിരുദം നേടി, കേരള സർവ്വകലാശാല ഓഫീസിൽ ഗുമസ്തനായി ജോലി നോക്കി. കലാകൗമുദി വാരികയിൽ ലേഖനങ്ങളെഴുതി പത്രപ്രവർത്തനരംഗത്ത് പ്രവേശിച്ചു. 1984-ൽ കലാകൗമുദി വാരികയിൽ സ്ഥിരം ജീവക്കാരനായി ചേർന്നു. ആസ്ത്മാ രോഗിയായിരുന്ന വേലപ്പൻ 1992 ജൂലൈ 15-ന് ഹൃദയാഘാതം മൂലം മരണമടഞ്ഞു. മരണാനന്തരം വേലപ്പന്റെ ചലച്ചിത്രലേഖനങ്ങളെല്ലാം സമാഹരിച്ച് സിനിമയും സമൂഹവും എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ഈ പുസ്തകത്തിന് 1994-ലെ മികച്ച ചലച്ചിത്രകൃതിക്കുള്ള കേരളസംസ്ഥാന ഫിലിം അവാർഡും ഫിലിം ക്രിട്ടിക് അവാർഡും കിട്ടുകയുണ്ടായി. വയനാട്ടിലെ ഗോത്രവർഗ്ഗങ്ങൾ സംസാരിക്കുന്ന ഭാഷയെക്കുറിച്ച് എഴുതിയ ആദിവാസികളും ആദിവാസി ഭാഷകളും എന്ന പുസ്തകത്തിന് 1994-ൽ കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.[1]
കൃതികൾ
തിരുത്തുകപുരസ്കാരങ്ങൾ
തിരുത്തുക- 1994-ൽ കേരളസാഹിത്യ അക്കാദമി അവാർഡ്
- കേരളസംസ്ഥാന ഫിലിം അവാർഡ്
അവലംബം
തിരുത്തുക- ↑ "കെ വേലപ്പൻ". www.sayahna.org. Archived from the original on 2014-06-23. Retrieved 2014 മെയ് 8.
{{cite web}}
: Check date values in:|accessdate=
(help)