എം.എസ്. തൃപ്പൂണിത്തുറ

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്
(എം.എസ്. തൃപ്പുണിത്തറ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാള ചലച്ചിത്ര അഭിനേതാവ്, ഗണിതാധ്യപകൻ, ജ്യോതിഷപണ്ഡിതൻ, പാചക വിദഗ്ധൻ എന്നീ നിലകളിൽ പ്രശസ്തനായ കലാകാരനായിരുന്നു മഠത്തിപ്പറമ്പിൽ ശേഷയ്യർ വെങ്കിട്ടരാമയ്യർ എന്നറിയപ്പെടുന്ന എം.എസ്.തൃപ്പൂണിത്തുറ (1941- 2006) [1][2][3]

എം.എസ്.തൃപ്പൂണിത്തുറ
എം.എസ്. തൃപ്പൂണിത്തുറ
ജനനം08/10/1941
തൃപ്പൂണിത്തുറ, എറണാകുളം ജില്ല
മരണംമാർച്ച് 8, 2006(2006-03-08) (പ്രായം 64)
ഷൊർണൂർ, പാലക്കാട് ജില്ല
തൊഴിൽചലച്ചിത്ര അഭിനേതാവ്, ഗണിതാധ്യപകൻ, ജ്യോതിഷപണ്ഡിതൻ,
ജീവിതപങ്കാളി(കൾ)ഹരിപ്പാട് മുല്ലത്താണത് മഠം ഭാഗ്യലക്ഷ്മി അമ്മാൾ
കുട്ടികൾപൂർണിമ, പുഷ്പ, പൂജ

ജീവിതരേഖ

തിരുത്തുക

1941 ഒക്ടോബർ എട്ടിന് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ് ജനനം. മഠത്തിപ്പറമ്പിൽ ശേഷയ്യർ വെങ്കിട്ടരാമയ്യർ എന്നറിയപ്പെട്ടിരുന്ന എം.എസ്.തൃപ്പൂണിത്തുറ ഗണിതാധ്യപകനായിട്ടാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. അധ്യാപക ജോലിയോടൊപ്പം തന്നെ അഭിനയത്തിലും താത്പര്യമുള്ളയാളായിരുന്നു. അമച്വർ, പ്രൊഫഷണൽ നാടകങ്ങളിലും അഭിനയിച്ചിരുന്ന എം.എസ്. നാടകാഭിനയം തുടർന്നതോടെ അധ്യാപക ജോലിയിൽ നിന്ന് രാജിവച്ചു.

മോചനം എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. ആ അംഗീകാരം സിനിമയിലേക്കുള്ള വാതിലായിരുന്നു. 1963-ൽ റിലീസായ കടലമ്മ എന്ന ചിത്രത്തിലൂടെയാണ് എം.എസ്. തൻ്റെ അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. തുടർന്ന് നിരവധി സിനിമകളിൽ അദ്ദേഹം വേഷമിട്ടു.

ഒരിടത്ത്, ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടം, പെരുന്തച്ചൻ, ഹിസ് ഹൈനസ് അബ്ദുള്ള എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. എം.എസ്.തൃപ്പൂണിത്തുറയുടെ ശബ്ദവും സംഭാഷണ രീതിയുമെല്ലാം മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമാണ്.

മലയാള ചലച്ചിത്ര അഭിനേതാവ് എന്നതിലുപരി കർണ്ണാടക സംഗീതജ്ഞനും പാചകത്തിലും ജ്യോതിഷത്തിലും സംസ്കൃതത്തിലും അറിവുള്ളയാളുമായിരുന്നു എം.എസ്.തൃപ്പൂണിത്തുറ.

2006 മാർച്ച് 8ന് ട്രെയിൻ യാത്രക്കിടയിലുണ്ടായ ഹൃദയഘാതത്തെത്തുടർന്ന് നിര്യാതനായി[4][5]

സ്വകാര്യ ജീവിതം

തിരുത്തുക

1986-ൽ 45 ആം വയസിലായിരുന്നു വിവാഹം.

 • ഭാര്യ : ഭാഗ്യലക്ഷ്മി
 • മക്കൾ : പൂർണ്ണിമ, പുഷ്പ, പൂജ

അഭിനയിച്ച സിനിമകൾ

തിരുത്തുക
 • കടലമ്മ 1963
 • ആൾമാറാട്ടം 1978
 • അഗ്നിവ്യൂഹം 1979
 • സന്ധ്യാ വന്ദനം 1983
 • സ്വന്തമെവിടെ ബന്ധമെവിടെ 1984
 • മണിത്താലി 1984
 • ഒരിടത്ത് 1986
 • ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടം 1987
 • മൂന്നാം മുറ 1988
 • പുരാവൃത്തം 1988
 • കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ 1988
 • നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം 1989
 • കാർണിവൽ 1989
 • അടിക്കുറിപ്പ് 1989
 • മൃഗയ 1989
 • ജാഗ്രത 1989
 • ദശരഥം 1989
 • പൂരം 1989
 • ചാണക്യൻ 1989
 • ഹിസ് ഹൈനസ് അബ്ദുള്ള 1990
 • വീണ മീട്ടിയ വിലങ്ങുകൾ 1990
 • അയ്യർ ദി ഗ്രേറ്റ് 1990
 • ഒരുക്കം 1990
 • പരമ്പര 1990
 • പുറപ്പാട് 1990
 • രണ്ടാം വരവ് 1990
 • പെരുന്തച്ചൻ 1990
 • ഇന്നത്തെ പ്രോഗ്രാം 1991
 • ഭരതം 1991
 • കനൽക്കാറ്റ് 1991
 • ഇൻസ്പെക്ടർ ബൽറാം 1991
 • സാന്ത്വനം 1991
 • അതിരഥൻ 1991
 • സുന്ദരികാക്ക 1991
 • ചെപ്പ് കിലുക്കണ ചങ്ങാതി 1992
 • യോദ്ധാ 1992
 • പൊന്നാരം തോട്ടത്തെ രാജാവ് 1992
 • കൺഗ്രാറ്റ്സ് മിസ് അനിത മേനോൻ 1992
 • വെങ്കലം 1993
 • ധ്രൂവം 1993
 • ഇത് മഞ്ഞ് കാലം 1993
 • നാരായം 1993
 • എൻ്റെ ശ്രീക്കുട്ടിയ്ക്ക് 1993
 • സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി 1993
 • പ്രവാചകൻ 1993
 • ദാദ 1993
 • ഇലയും മുള്ളും 1994
 • പരിണയം 1994
 • ഭീഷ്മാചാര്യ 1994
 • സോപാനം 1994
 • ഞാൻ കോടിശ്വരൻ 1994
 • ഗമനം 1994
 • അക്ഷരം 1995
 • ശ്രീരാഗം 1995
 • വൃദ്ധന്മാരെ സൂക്ഷിക്കുക 1995
 • അനിയൻ ബാവ ചേട്ടൻ ബാവ 1995
 • അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത് 1995
 • സ്പെഷ്യൽ സ്ക്വാഡ് 1995
 • തിരുമനസ് 1995
 • ദേശാടനം 1996
 • ഇഷ്ടമാണ് നൂറുവട്ടം 1996
 • നാലുകെട്ടിലെ നല്ല തമ്പിമാർ 1996
 • ദേവരാഗം 1996
 • ഏപ്രിൽ 19 1996
 • ലാളനം 1996
 • ജൂനിയർ മാൻഡ്രേക്ക് 1997
 • മാനസം 1997
 • കുടമാറ്റം 1997
 • ഗജരാജ മന്ത്രം 1997
 • ഇന്നലെകളില്ലാതെ 1997
 • കലാപം 1998
 • പത്രം 1999
 • വാഴുന്നോർ 1999
 • ക്രൈം ഫയൽ 1999
 • മനസിൽ ഒരു മഞ്ഞുതുള്ളി 2000
 • ഇന്ത്യാ ഗേറ്റ് 2000
 • വർണക്കാഴ്ചകൾ 2000
 • ഇങ്ങനെ ഒരു നിലാപക്ഷി 2000
 • ആന്ദോളനം 2001
 • കാക്കേ കാക്കേ കൂടെവിടെ 2002
 • ചതുരംഗം 2002
 • സഫലം 2002
 • ഫ്രീഡം 2004
 • നാട്ടുരാജാവ് 2004
 • കല്യാണക്കുറിമാനം 2005
 • ശ്യാമം 2005[6]


 1. https://web.archive.org/web/20071123171941/http://www.hindu.com/fr/2006/03/17/stories/2006031700560200.htm
 2. https://malayalam.oneindia.com/news/2006/03/08/kerala-msthriuppunithura-dead.html
 3. https://www.dnaindia.com/india/report-veteran-malayalam-actor-dies-in-train-1016904
 4. https://m3db.com/m-s
 5. https://web.archive.org/web/20140204004753/http://www.hindu.com/2006/03/09/stories/2006030917490400.htm
 6. https://m3db.com/films-acted/20767
"https://ml.wikipedia.org/w/index.php?title=എം.എസ്._തൃപ്പൂണിത്തുറ&oldid=3651786" എന്ന താളിൽനിന്ന് ശേഖരിച്ചത്