സോവിയറ്റ് യൂണിയനിൽ പ്രസിദ്ധീകരിച്ച മലയാള പുസ്തകങ്ങൾ

(സോവ്യറ്റ് യൂണിയനിൽ പ്രസിദ്ധീകരിച്ച മലയാള പുസ്തകങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയ്ക്ക് പുറത്ത് മലയാളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച അപൂർവ്വം രാജ്യങ്ങളിലൊന്നാണ് സോവിയറ്റ് യൂണിയൻ. അക്കാലത്ത് റഷ്യൻ പുസ്തകങ്ങൾ ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ പുസ്തകങ്ങൾ വിതരണം ചെയ്യാനുള്ള വിപുലമായ വീതരണ ശൃംഖലകൾ ഇന്ത്യയിലുടനീളം ഉണ്ടായിരുന്നു. മലയാള പുസ്തകങ്ങളുടെ വിതരണക്കാർ തിരുവനന്തപുരത്തെ പ്രഭാത് ബുക്ക് ഹൗസ് ആയിരുന്നു.

സോവിയറ്റ് പുസ്തകങ്ങൾ നാനാമേഖലയിൽ നിന്നുള്ളവർ പ്രസിധീകരിച്ചിരുന്നു.പ്രത്യയ ശാസ്ത്രം,പ്രധാനമായി മാർക്സിസം - ലെനിനിസം, സോഷ്യലിസം വിമർശനങ്ങൾ തുടങ്ങിയവ. പോപ്പുലർ സയൻസ് ഗ്രന്ഥങ്ങൾ പാഠപുസ്തകങ്ങൾ, ജീവചരിത്രങ്ങൾ, സാമൂഹ്യ ശാസ്ത്രപുസ്തകങ്ങൾ, മറ്റു വൈജ്ഞാനിക മേഖലയിലെ ഗ്രന്ഥങ്ങൾ, റഷ്യൻ എഴുത്തുകാരുടെ സാഹിത്യ സൃഷ്ടികൾ അങ്ങനെ ഒട്ടനവധി മേഖലകളിലെ പുസ്തകങ്ങൾ ലോകത്തെല്ലായിടത്തുമെന്നപോലെ കേരളത്തിലും ലഭ്യമായിരുന്നു. ഈ പുസ്തകങ്ങളെല്ലാം മേനിക്കടലാസിൽ അന്ന് ലഭ്യമായ ഏറ്റവും പുതിയ സാങ്കേതിക വിദ്യയിൽ മനോഹരമായി പ്രസിധീകരിച്ചു.

പ്രസാധകർ

തിരുത്തുക

കർണ്ണാടകയിൽ നവകർണ്ണാടക പബ്ളിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവും ആന്ധ്ര പ്രദേശിൽ വിശാലാന്ധ്ര പബ്ലിഷിങ് ഹൗസ് തമിഴ് നാട്ടിൽ ന്യു സെഞ്ച്വറി ബുക്ക് ഹൗസ് പ്രൈവറ്റ് ലിമിറ്റഡും ഡെൽഹി യിൽ പീപ്പിൾസ് പബ്ലിഷിങ് ഹൗസും സോവിയറ്റ് പുസ്തകങ്ങൾ അതതു ഭാഷകളിൽ വിതരണം ചെയ്തു. കേരളത്തിലെ സോവിയറ്റ് പുസ്തകങ്ങളുടെ വിതരണക്കാർ പ്രഭാത് ബുക്ക് ഹൗസ് ആയിരുന്നു. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് , കോഴിക്കോട് , കണ്ണൂർ എന്നിങ്ങനെ ഒൻപതോളം സ്ഥലങ്ങളിൽ ഇവരുടെ ശാഖകൾ ഉണ്ടായിരുന്നു. ഓരോ വർഷവും കേരളത്തിലങ്ങോളമിങ്ങോളം മൊബൈൽ പുസ്തക പ്രദർശനവും വിതരണവും നടത്തിയിരുന്നു.

വിവർത്തനം

തിരുത്തുക

സോവിയറ്റ് ഗ്രന്ഥങ്ങളുടെ വിവർത്തനത്തിനായി അതത് ഭാഷകളിലെ വിദഗ്ദ്ധരെ സോവിയറ്റ് യൂണിയനിൽ എത്തിച്ചാണ് ഗ്രന്ഥങ്ങൾ ഇറക്കിയിരുന്നത്. വിവർത്തനം അതത് ഭാഷകളിൽ അടിക്കാനുള്ള സംവിധാനങ്ങൾ അവിടെത്തന്നെ ക്രമീകരിച്ചിരുന്നു. റഷ്യനിൽ നിന്നും അനേകം ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്തവരിൽ ചിലരാണ് മോസ്കോ ഗോപാലകൃഷ്ണൻ, ഓമന, സുഭദ്രാ പരമേശ്വരൻ, എ.പാറേക്കുന്നേൽ തുടങ്ങിയവർ.[1] [2]

പുസ്തകപ്പട്ടിക

തിരുത്തുക
വിവർത്തകർ കൃതി രചയിതാവ് പ്രസാധകർ
മോസ്കോ ഗോപാലകൃഷ്ണൻ അമ്മ (നോവൽ) മാക്സിം ഗോർക്കി പ്രോഗ്രസ് പബ്ളിഷേഴ്സ് മോസ്കോ
ലോകത്തെ പിടിച്ചുകുലുക്കിയ പത്തു ദിവസങ്ങൾ ജോൺ റീഡ് പ്രോഗ്രസ് പബ്ളിഷേഴ്സ് മോസ്കോ
ടോൾസ്റ്റോയ് കഥകൾ ലിയോ ടോൾസ്റ്റോയ് റാദുഗ പബ്ലിഷേഴ്സ് മോസ്കോ 1982
ബാലവാടിയിലേയ്ക്ക് നദെഷ്ണ കലെനീന റാദുഗ പബ്ലിഷേഴ്സ് മോസ്കോ 1982
ബാല്യകാലം മാക്സിം ഗോർക്കി റാദുഗ പബ്ലിഷേഴ്സ് മോസ്കോ 1982
പരിശീലനം മാക്സിം ഗോർക്കി റാദുഗ പബ്ലിഷേഴ്സ് മോസ്കോ 1982
എന്റെ സർവകലാശാലകൾ മാക്സിം ഗോർക്കി റാദുഗ പബ്ലിഷേഴ്സ് മോസ്കോ 1982
വെളുത്ത രാത്രികൾ ദസ്തൊയെവ്സ്കി റാദുഗ പബ്ലിഷേഴ്സ് മോസ്കോ
മരണത്തോടുള്ള വെല്ലുവിളി വ്ലാഡിസ്ലാവ് തിത്തോവ് റാദുഗ പബ്ലിഷേഴ്സ് മോസ്കോ
രത്നമല-കർഷകപുത്രനായ ഇവാനും മൂന്നു ചുദൊ യൂദാമാരും നാടോടിക്കഥകൾ റാദുഗ പബ്ലിഷേഴ്സ് മോസ്കോ
രത്നമല-അസാധാരണമായ ഒരു വിചാരണ നാടോടിക്കഥകൾ റാദുഗ പബ്ലിഷേഴ്സ് മോസ്കോ
രത്നമല-നന്മയും തിന്മയും നാടോടിക്കഥകൾ റാദുഗ പബ്ലിഷേഴ്സ് മോസ്കോ
രത്നമല-ചെന്നായും പട്ടിയും പൂച്ചയും നാടോടിക്കഥകൾ റാദുഗ പബ്ലിഷേഴ്സ് മോസ്കോ
രത്നമല-അളകരടിയും കുറുക്കനും മാളങ്ങളിൽ പാർക്കുന്നതെന്തു കൊണ്ട്? നാടോടിക്കഥകൾ റാദുഗ പബ്ലിഷേഴ്സ് മോസ്കോ
രത്നമല-പിലീപ്ക്ക നാടോടിക്കഥകൾ റാദുഗ പബ്ലിഷേഴ്സ് മോസ്കോ
രത്നമല-ഹിമ വൃദ്ധനും ഹിമകുമാരനും നാടോടിക്കഥകൾ റാദുഗ പബ്ലിഷേഴ്സ് മോസ്കോ
രത്നമല-ഒരു പ്രഭു കുതിരയായി മാറിയതെങ്ങനെ? നാടോടിക്കഥകൾ റാദുഗ പബ്ലിഷേഴ്സ് മോസ്കോ
രത്നമല-ഓരോരുത്തർക്കും കിട്ടേണ്ടതു കിട്ടി നാടോടിക്കഥകൾ റാദുഗ പബ്ലിഷേഴ്സ് മോസ്കോ
രത്നമല-ഹിയ്സിയുടെ തിരികല്ല് നാടോടിക്കഥകൾ റാദുഗ പബ്ലിഷേഴ്സ് മോസ്കോ
രത്നമല-മൂന്നു സഹോദരൻമ്മാർ അച്ഛന്റെ നിധി കണ്ടെത്തിയത് എങ്ങനെ? നാടോടിക്കഥകൾ റാദുഗ പബ്ലിഷേഴ്സ് മോസ്കോ
രത്നമല-കൂർമ്മ ബുദ്ധിയായ സർനിയാറിന്റെ കഥ നാടോടിക്കഥകൾ റാദുഗ പബ്ലിഷേഴ്സ് മോസ്കോ
രത്നമല-അൽദാർ-കൊർസേയും ഷിഗൈബൈയും നാടോടിക്കഥകൾ റാദുഗ പബ്ലിഷേഴ്സ് മോസ്കോ
രത്നമല-പന്നൽ ബാലിക നാടോടിക്കഥകൾ റാദുഗ പബ്ലിഷേഴ്സ് മോസ്കോ
രത്നമല-സ്വർണക്കപ്പ് നാടോടിക്കഥകൾ റാദുഗ പബ്ലിഷേഴ്സ് മോസ്കോ
രത്നമല-വായു രാജാവായ കൊതുറ നാടോടിക്കഥകൾ റാദുഗ പബ്ലിഷേഴ്സ് മോസ്കോ
രത്നമല-മടിയനായ സൈദുല്ല നാടോടിക്കഥകൾ റാദുഗ പബ്ലിഷേഴ്സ് മോസ്കോ
രത്നമല-രജാവും നെയ്ത്തുകാരനും നാടോടിക്കഥകൾ റാദുഗ പബ്ലിഷേഴ്സ് മോസ്കോ
രത്നമല-ആനയിത് നാടോടിക്കഥകൾ റാദുഗ പബ്ലിഷേഴ്സ് മോസ്കോ
രത്നമല-മൃഗകുമാരനും സുന്ദരിയായ യെലേനയും നാടോടിക്കഥകൾ റാദുഗ പബ്ലിഷേഴ്സ് മോസ്കോ
രത്നമല-സിംഹവും മുയലും നാടോടിക്കഥകൾ റാദുഗ പബ്ലിഷേഴ്സ് മോസ്കോ
രത്നമല-കരടി വിവേകം പഠിപ്പിച്ചതെങ്ങനെ? നാടോടിക്കഥകൾ റാദുഗ പബ്ലിഷേഴ്സ് മോസ്കോ
രത്നമല-അൾത്തീൻ-സ്ക്കാ അഥവാ സ്വർണ എല്ലിൻ മുട്ടി നാടോടിക്കഥകൾ റാദുഗ പബ്ലിഷേഴ്സ് മോസ്കോ
രത്നമല-ത് സർക്കിൻഖാനും വില്ലാളിയും നാടോടിക്കഥകൾ റാദുഗ പബ്ലിഷേഴ്സ് മോസ്കോ
രത്നമല-അത്യാഗ്രഹിയായ കസി നാടോടിക്കഥകൾ റാദുഗ പബ്ലിഷേഴ്സ് മോസ്കോ
രത്നമല-ബുദ്ധിമാന്മാരായ സഹോദരന്മാർ നാടോടിക്കഥകൾ റാദുഗ പബ്ലിഷേഴ്സ് മോസ്കോ
രത്നമല-ബൊറൊൽദോയ്-മെർഗനും ധീരനായ മകനും നാടോടിക്കഥകൾ റാദുഗ പബ്ലിഷേഴ്സ് മോസ്കോ
രത്നമല-ആരാണ് ഏറ്റവും വലുത്? നാടോടിക്കഥകൾ റാദുഗ പബ്ലിഷേഴ്സ് മോസ്കോ
ഒന്നിനും കൊള്ളാത്തവൻ വൈ അക്കിം പ്രോഗ്രസ് പബ്ളിഷേഴ്സ് 1981
ഭൗതിക കൗതുകം യാക്കോവ് പെരൽമാൻ പ്രോഗ്രസ് പബ്ളിഷേഴ്സ് മോസ്കോ
കളവുപോയ സൂര്യൻ കൊർനൊയ് ചുക്കൊവ്സ്കി പ്രോഗ്രസ് പബ്ളിഷേഴ്സ് മോസ്കോ 1980
കരടിക്കുട്ടി തന്നത്താൻ പേടിപ്പിച്ചതെങ്ങനെ? എൻ സ്ലദ്ക്കൊവ് പ്രോഗ്രസ് പബ്ളിഷേഴ്സ് 1987
നല്ലതേത് ചീത്തയേത് വ്ലാദിമിർ മയക്കോവ്സ്കി പ്രോഗ്രസ് പബ്ളിഷേഴ്സ് മോസ്കോ
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ എ.ഐ.മെദെവോവ് പ്രോഗ്രസ് പബ്ളിഷേഴ്സ് മോസ്കോ
അമേരിക്കൻ കുത്തകകളും വികസ്വര രാജ്യങ്ങളും വി.ഡി.ശെത്തീനിൻ പ്രോഗ്രസ് പബ്ളിഷേഴ്സ് മോസ്കോ
വെളുത്ത രാത്രികൾ ദസ്തൊയെവ്സ്കി റാദുഗ പബ്ലിഷേഴ്സ് മോസ്കോ
മനുഷ്യ വംശത്തിന്റെ ഉല്പത്തി മനുഷ്യൻ യുഗങ്ങളിലൂടെ വി.പി.അലെക്സേയെവ് പ്രോഗ്രസ് പബ്ളിഷേഴ്സ് മോസ്കോ 1986
എന്താണു തത്ത്വശാസ്ത്രം ഗലീന കിരിലേങ്കോ,
ലീദിയ കോർഷുനൊവ
പ്രോഗ്രസ് പബ്ളിഷേഴ്സ് മോസ്കോ 1988
കടലോരത്ത് ഒരു ബാലൻ എൻ ദൂബൊവ് റാദുഗ പബ്ലിഷേഴ്സ് മോസ്കോ 1987
വെള്ളത്തിനു പോയ മൂഷികൻ ലിത്വാനിയൻ നാടോടിപ്പാട്ടുകൾ പ്രോഗ്രസ് പബ്ളിഷേഴ്സ് മോസ്കോ 1979
സിന്ദൂര പുഷ്പം സെർഗെയ് അക്സാക്കൊവ് പ്രോഗ്രസ് പബ്ളിഷേഴ്സ് 1982
ഓമന ഗാർനറ്റ് വള അലക്സാണ്ടർ കുപ്രീൻ റാദുഗ പബ്ലിഷേഴ്സ് മോസ്കോ
മായാലോകം നാടോടിക്കഥകൾ റാദുഗ പബ്ലിഷേഴ്സ് മോസ്കോ
തീപ്പക്ഷി നാടോടിക്കഥകൾ പ്രോഗ്രസ് പബ്ളിഷേഴ്സ് മോസ്കോ
നീലക്കപ്പ് അർക്കാദി ഗൈദർ പ്രോഗ്രസ് പബ്ളിഷേഴ്സ് മോസ്കോ
ചുക്കും ഗെക്കും അർക്കാദി ഗൈദർ പ്രോഗ്രസ് പബ്ളിഷേഴ്സ് മോസ്കോ
ധീരനായ ഉറുമ്പു താത്യാന മക്കറൊവ പ്രോഗ്രസ് പബ്ളിഷേഴ്സ് മോസ്കോ 1976
കുട്ടികളും കളിത്തോഴരും[3] ഓൾഗ പിറോവ്സ്കയ പ്രോഗ്രസ് പബ്ളിഷേഴ്സ് 1979
പപ്രശ്ശനായ കുരുവി കെ പൗസ്തോസ്കി റാദുഗ പബ്ലിഷേഴ്സ് മോസ്കോ 1985
മഴവിൽപ്പൂ വലന്തീൻ കതായെവ് റാദുഗ പബ്ലിഷേഴ്സ് മോസ്കോ 1988
മൂന്നു തടിയന്മാർ യൂറി ഒലേഷ റാദുഗ പബ്ലിഷേഴ്സ് മോസ്കോ 1988
നമ്മുടെ കാലത്തെ ഒരു വീര പുരുഷൻ എം ലൊർമൊന്തൊവ് റാദുഗ പബ്ലിഷേഴ്സ് മോസ്കോ 1988
രത്നമല-തവള രാജകുമാരി നാടോടിക്കഥകൾ റാദുഗ പബ്ലിഷേഴ്സ് മോസ്കോ
രത്നമല-പയർമണി നാടോടിക്കഥകൾ റാദുഗ പബ്ലിഷേഴ്സ് മോസ്കോ
രത്നമല-കൃഷിക്കാരൻ പ്രഭുവിനൊപ്പം ഭക്ഷണം കഴിച്ചതെങ്ങനെ? നാടോടിക്കഥകൾ റാദുഗ പബ്ലിഷേഴ്സ് മോസ്കോ
രത്നമല-മാന്ത്രികവീണ നാടോടിക്കഥകൾ റാദുഗ പബ്ലിഷേഴ്സ് മോസ്കോ
രത്നമല-വാസ്സിൽ സർപ്പത്തെ നിഗ്രഹിച്ചതെങ്ങനെ? നാടോടിക്കഥകൾ റാദുഗ പബ്ലിഷേഴ്സ് മോസ്കോ
രത്നമല-ബസിൽഫെറ്റ് ഫ്രുമോസും സൂര്യന്റെ സഹോദരി ഇലാന കൊസിൻസാനയും നാടോടിക്കഥകൾ റാദുഗ പബ്ലിഷേഴ്സ് മോസ്കോ
ഗവണ്മെന്റ് ഇൻസ്പെക്റ്റർ എൻ വി ഗൊഗോൾ റാദുഗ പബ്ലിഷേഴ്സ് മോസ്കോ
ജീവിതവിദ്യാലയം അർക്കാദി ഗൈദർ പ്രോഗ്രസ് പബ്ളിഷേഴ്സ് മോസ്കോ 1980
പ്രേമത്തെപ്പറ്റി മൂന്നു കഥകൾ എവാൻ തുർഗേനെവ് റാദുഗ പബ്ലിഷേഴ്സ് മോസ്കോ
വലിയ ഹൃദയം ബോറിസ് ലവ്രിന്യോവ് പ്രോഗ്രസ് പബ്ളിഷേഴ്സ് മോസ്കോ 1978
ലെനിന്റെ പുഞ്ചിരി നിക്കോലായ് ബോഗ്ദാനോവ് പ്രോഗ്രസ് പബ്ളിഷേഴ്സ് മോസ്കോ 1978
സെൻറ് പീറ്റേഴ്സ് ബെർഗ് കഥകൾ എൻ.വി ഗോഗൊൾ റാദുഗ പബ്ലിഷേഴ്സ് മോസ്കോ
ക്യാപ്റ്റന്റെ മകൾ അലക്സാണ്ടർ പുഷ്‌കിൻ റാദുഗ പബ്ലിഷേഴ്സ് മോസ്കോ
ഷോളോഖോവിന്റെ കഥകൾ മിഖയിൽ ഷോളഖോവ് റാദുഗ പബ്ലിഷേഴ്സ് മോസ്കോ
ദൂബ്രോവ്സ്ക്കി അലക്സാണ്ടർ പുഷ്‌കിൻ റാദുഗ പബ്ലിഷേഴ്സ് മോസ്കോ
നമ്മുടെ കാലത്തെ ഒരു വീരപുരുഷൻ എം.ലേർമൊന്തൊവ് റാദുഗ പബ്ലിഷേഴ്സ് മോസ്കോ 1988
ഷോളോഹോയ് കഥകൾ മിഖയിൽ ഷോളഖോവ് പ്രോഗ്രസ് പബ്ളിഷേഴ്സ് മോസ്കോ
മലകളുടെയും സ്റ്റെപ്പിയുടെയും കഥകൾ ചിംഗീസ് ഐത്മാത്തൊവ് റാദുഗ പബ്ലിഷേഴ്സ് മോസ്കോ 1986
യെഗോറിയുടെ കഥ ഗിയോർഗി യൂദിൻ റാദുഗ പബ്ലിഷേഴ്സ് മോസ്കോ 1988
ഇവാൻ വ്ലാദീമിർ ബഗമോളൊവ് റാദുഗ പബ്ലിഷേഴ്സ് മോസ്കോ1987
എ.പാറേക്കുന്നേൽ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന മാർക്സിന്റെയും എംഗൽസിന്റേയും കൃതി വി.സസോനോവ് റാദുഗ പബ്ലിഷേഴ്സ് മോസ്കോ
കടൽ മനുഷ്യൻ അലക്സാണ്ടർ ബെല്യായെവ് റാദുഗ പബ്ലിഷേഴ്സ് മോസ്കോ1990
അപ്പൂപ്പന്റെ വീട്ടിൽ നിക്കൊലയ് നൊസൊവ് പ്രോഗ്രസ് പബ്ളിഷേഴ്സ് 1981
മനുഷ്യ വംശത്തിന്റെ ഉല്പത്തി വി.പി.അലെക്സേയെവ് പ്രോഗ്രസ് പബ്ളിഷേഴ്സ് 1986
ചേരിചേരാപ്രസ്ഥാനം പതിറ്റാണ്ടുകളിലൂടെ യൂറി അലീമൊവ് പ്രോഗ്രസ് പബ്ളിഷേഴ്സ് 1987
മലകളുടെയും സ്റ്റെപ്പിയുടെയും കഥകൾ ചിംഗീസ് ഐത്മാത്തൊവ് റാദുഗ പബ്ലിഷേഴ്സ് മോസ്കോ 1986
കൂലിവേലയും മൂലധനവും എന്ന മാർക്സിന്റെ കൃതി വി എഫ് മക്സീമൊവ പ്രോഗ്രസ് പബ്ളിഷേഴ്സ് 1989
സൗരവാതം അലക്സയ് ലിയൊനൊവ് പ്രോഗ്രസ് പബ്ളിഷേഴ്സ് 1978
കെ. സി ജോർജ്ജ്, വെളിയം ഭാർഗവൻ മനുഷ്യൻ എങ്ങനെ മഹാശക്തനായി എം.ഇലിയിൻ,വൈ.സെഗാൽ റാദുഗ പബ്ലിഷേഴ്സ് മോസ്കോ1986
മിസിസ്സിസ് ഉണ്ണിക്കൃഷ്ണൻ, മാവത്ത് പ്രഭാകരൻ,
ചെറുകുളം പരമേശ്വരൻ
കുട്ടിക്കഥകളും ചിത്രങ്ങളും വി.സുത്യേയെവ് പ്രോഗ്രസ് പബ്ളിഷേഴ്സ് മോസ്കോ 1976
എം എസ് രാജേന്ദ്രൻ പിതാക്കളും പുത്രൻമാരും ഇവാൻ തുർഗേനെവ് റാദുഗ പബ്ലിഷേഴ്സ് മോസ്കോ 1984
സുഭദ്രാ പരമേശ്വരൻ ഒരു യഥാർഥ മനുഷ്യന്റെ കഥ ബൊരിസ് പൊലെവൊയ് റാദുഗ പബ്ലിഷേഴ്സ് മോസ്കോ 1984
  1. "അതിരുകൾ മായുന്ന ലോകം". മാതൃഭൂമി. 05 Dec 2010. Retrieved 2013 ഡിസംബർ 30. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-31. Retrieved 2013-12-24.
  3. https://en.wikipedia.org/wiki/Olga_Perovskaya

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക