ബാലവാടിയിലേയ്ക്ക്
നദേഷ്ദ കലീനിന രചിച്ച റഷ്യൻ ബാലസാഹിത്യകൃതിയാണ് ബാലവാടിയിലേയ്ക്ക് (Going To Kindergarten) എന്ന കഥ. 1982 ൽ ആണ് ഈ കൃതി പ്രസിദ്ധീകരിയ്ക്കപ്പെട്ടത്. [1]
കഥ
തിരുത്തുകസാഷയെന്നും, അലോഷ്യയെന്നും പേരുള്ള ഇരട്ടക്കുട്ടികൾ ആദ്യമായി അമ്മയോടൊപ്പം ബാലവാടിയിൽ പോകുന്നതും ,അവർ അവിടെ പുതിയ കൂട്ടുകാരെ കാണുന്നതും, കളിപ്പാട്ടങ്ങൾ പരിചയപ്പെടുന്നതും ,കളികളിൽ ഏർപ്പെടുന്നതുമൊക്കെയാണ് ഈ ചെറിയ കഥയിൽ വിവരിയ്ക്കുന്നത്.[2]
ഇതിലെ ചിത്രങ്ങൾ വരച്ചിരിയ്ക്കുന്നത് വെന്യാമിൻ ലോസിൻ ആണ്. പ്രോഗ്രസ്സ് പബ്ലിഷേഴ്സ് ആണ് പ്രസാധകർ.[3]
അവലംബം
തിരുത്തുക- ↑ http://www.biblio.com/book/going-kindergarten-nadezhda-kalinina/d/639315777
- ↑ സോവിയറ്റ് നാട്ടിലെ ബാലകഥകളും നാടോടിക്കഥകളും.മാതൃഭൂമി ബുക്ക്സ്.2013 പു .319
- ↑ Moscow: Progress Publishers, 1982. Second printing. Pictorial Card. Covers: Veniamin Losin. Translated from the Russian by Fainna Solasko. Illustrations by Veniamin Losin.