നവകർണ്ണാടക പബ്ളിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്
1960 ൽ സോവിയറ്റ് പുസ്തകങ്ങൾ വിതരണം ചെയ്യാനായി ബാംഗളൂർ ആസ്ഥാനമായി സ്ഥാപിച്ച പുസ്തകശാലയാണ് നവകർണാടക പബ്ലിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്[1]. പ്രധാനമായി കന്നട പുസ്തക വിതരണമായിരുന്നു ലക്ഷ്യം.ഇംഗ്ലിഷ് ഗ്രന്ഥങ്ങളും വിതരണം ചെയ്തിരുന്നു. ബാംഗളൂർ, മാംഗളൂർ, മൈസൂർ, ഗുൽബർഗ എന്നിവിടങ്ങളിൽ ശാഖകൾ ഉണ്ട്. 1990ൽ സോവിയറ്റ് പുസ്തകങ്ങളുടെ വിതരണം നിർത്തിയെങ്കിലും ചില പുസ്തകങ്ങൾ പുനപ്രസിദ്ധീകരിച്ചുവരുന്നു. ആർ എസ് റാജാറാം ആണ് ഇപ്പോഴത്തെ മാനേജിങ്ങ് ഡയറക്ടർ.
കർണ്ണാടകയിലെ പ്രമുഖ പുസ്തക പ്രസാധന വിതരണ സ്ഥാപനമായി ഇന്നു നവകർണാടക പബ്ലിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് വളർന്നിരിക്കുന്നു.