മലയാള സാഹിത്യകാരിയും വിവർത്തകയുമായിരുന്നു സുഭദ്രാ പരമേശ്വരൻ(1920- 1967). നിരവധി റഷ്യൻ കൃതികൾ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. അഭിഭാഷകയായിരുന്നു. 1955 ൽ തൃശൂർ കോടതിയിലും തിരുവിതാംകൂർ കൊച്ചി ഹൈക്കോടതിയിലും പ്രാക്റ്റിസ് ചെയ്തിരുന്നു. ഒരു യഥാർഥ മനുഷ്യന്റെ കഥ റാദുഗയാണ് പ്രസിദ്ധീകരിച്ചത്.[1]

സുഭദ്ര പരമേശ്വരൻ

ജീവിതരേഖ

തിരുത്തുക

ഇരിങ്ങാലക്കുടയിൽ ജനിച്ചു. മദ്രാസ് ലാ കോളേജിൽ നിന്ന് നിയമത്തിൽ ബിരുദമെടുത്തു. ഇരിങ്ങാലക്കുടയിലെ ആദ്യആവനിതാ മുനിസിപ്പൽ കൗൺസിലറും വനിതാ അഭിഭാഷകയുമായിരുന്നു. സബ് രജിസ്ട്രാറുമായിരുന്നു. അഖിലേന്ത്യാ സമാധാന കൌൺസിൽ ജനറൽ സെക്രട്ടറി സമാധാനം പരമേശ്വരനായിരുന്നു ഭർത്താവ്.

കൃതി രചയിതാവ് വർഷം ഇനം
ഒരു യഥാർത്ഥമനുഷ്യന്റെ കഥ പൊലെവോയ്‌ ബൊരീസ്‌ 1986 റഷ്യൻ വിവർത്തനം
ചെന്നായ്ക്കൾക്കിടയിൽ 1967 ജർമ്മൻ വിവർത്തനം
അവന്റെ തലയ്ക്കൊരു സമ്മാനം 1961 ജർമ്മൻ വിവർത്തനം
നുകത്തിനടിയിൽ 1960 ബൾഗേറിയൻ വിവർത്തനം
ഓപ്പറേഷൻ തിയേറ്റർ അലക്സാണ്ടർ കോർണിചുക് 1963 റഷ്യൻ നാടക വിവർത്തനം
മണിമുഴക്കം 1963 റഷ്യൻ നാടക വിവർത്തനം
വീണ്ടും ജീവിതത്തിലേക്ക്‌ 1962 വിവർത്തനം
മരുമകൻ 1962 റഷ്യൻ വിവർത്തനം
ആയിരത്തൊന്നു രാവുകൾ ലാസർ ലാഗിൻ റഷ്യൻ ബാലസാഹിത്യം
വിപ്ലവത്തിന്റെ തീച്ചൂളയിൽ നിക്കോളോയ് ഓസ്ട്രോവ്സ്കി റഷ്യൻ വിവർത്തനം
രണ്ടു കാമുകന്മാർ റഷ്യൻ നാടക വിവർത്തനം
ആദ്യ പ്രേമം റഷ്യൻ വിവർത്തനം
ഹോട്ടോ ബീച്ച് കഥകൾ റഷ്യൻ വിവർത്തനം
ബൾഗേറിയൻ നാടോടികഥകൾ
ഭാരതീയ വനിത
വനിതാ ലോകം 17 രാജ്യങ്ങളിലെ വനിതകളുടെ അവകാശ അധികാരങ്ങളെക്കുറിച്ചു മാതൃഭൂമി പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹാരം
ഇന്ത്യാ ചരിത്രക്കുറിപ്പുകൾ കാൾ മാർക്സ് വിവർത്തനം
  1. "സുഭദ്രാ പരമേശ്വരൻ (വിവർത്തകൻ)". Archived from the original on 2021-06-27. Retrieved 2021-07-15.
"https://ml.wikipedia.org/w/index.php?title=സുഭദ്രാ_പരമേശ്വരൻ&oldid=3809238" എന്ന താളിൽനിന്ന് ശേഖരിച്ചത്