വ്ലാദിമിർ മയക്കോവ്സ്കി
സോവിയറ്റ് കവിയും നാടകകൃത്തും കലാകാരനും നാടക-സിനിമാ നടനും ആയിരുന്നു വ്ലാദിമിർ വ്ലാദിമിറോവിച്ച് മയക്കോവ്സ്കി(Russian: Влади́мир Влади́мирович Маяко́вский; 1893 ജൂലൈ 19 - 1930 ഏപ്രിൽ 14).
വ്ലാദിമിർ മയക്കോവ്സ്കി | |
---|---|
![]() മയക്കോവ്സ്കി 1915ൽ | |
Born | Vladimir Vladimirovich Mayakovsky |
Died | മോസ്കോ, യു.എസ്.എസ്.ആർ |
Nationality | റഷ്യൻ |
Citizenship | റഷ്യൻ സാമ്രാജ്യം, സോവിയറ്റ് യൂണിയൻ |
Period | 1912—1930 |
Literary movement | റഷ്യൻ ഫ്യൂച്ചറിസം, ക്യുബോ-ഫ്യുച്ചറിസം |
മുൻകാലംതിരുത്തുക
ഇന്നത്തെ ജോർജിയായിൽ പെട്ട റഷ്യൻ സാമ്രാജ്യത്തിലെ ബാഗ്ദതി എന്ന സ്ഥലത്താണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവും മാതാവും കൊസ്സാക്ക് വംശത്തിൽ പെട്ടതായിരുന്നു.സ്കൂളിൽ ജ്യോർജിയൻ അഭ്യസിക്കുകയും വീട്ടിൽ റഷ്യൻ സംസാരിക്കുകയും ചെയ്തു.14 വയസ്സിൽ തന്നെ അടുത്തുള്ള കുറ്റൈസ്സി പട്ടണത്തിലെ സോഷ്യലിസ്റ്റു പ്രസ്താനവുമായി ചേർന്നു പ്രവർത്തിച്ചു. 1906ൽ പിതാവിന്റെ പെട്ടെന്നുള്ള മരണശേഷം കുടുംബ സമേതം അമ്മ മോസ്കോവിലേയ്ക്കു താമസം മാറ്റി.അവിടെ അദ്ദേഹം പഠനം തുടർന്നു. മോസ്കോയിൽ സോഷ്യൽ ഡമോക്രാറ്റിക് ലേബർ പാർട്ടിയിൽ ചേർന്നു. തുടർന്ന് ബോൾഷെവിക് അംഗമായി. ഈ സമയം മൂന്നു പ്രാവശ്യം അദ്ദേഹം ജയിലിലായി.1911ൽ അദ്ദേഹം മോസ്കൊ ആർട്ട് സ്കൂളിൽ ചേർന്നു. ഫൂച്ചുരിസ്റ്റ് പ്രസ്ഥാനത്തിൽ ചേർന്നു.
സാഹിത്യജീവിതംതിരുത്തുക
അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനം കാരണം മോസ്കൊ ആർട്ട് സ്കൂളിൽനിന്നും പുറത്താക്കപ്പെട്ടു. 1914ലെ റഷ്യൻ വിപ്ലവശേഷം കവിതകൾ എഴുതാൻ തല്പരനായി.