ഭൗതികകൗതുകം
യാക്കോവ് പെരൽമാൻ രചിച്ച റഷ്യൻ ഭാഷയിലുള്ള ഒരു ശാസ്ത്രപുസ്തകമാണ് ഭൗതിക കൗതുകം എന്ന പേരിൽ മലയാളത്തിൽ 1978- ൽ പുറത്തിറക്കിയ Physics can be fun / Physics for Entertainment. 1913 -ൽ റഷ്യൻ ഭാഷയിൽ ആദ്യം പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം വലിയ ശ്രദ്ധ നേടി. ഇന്നുവരെ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ലോകം മുഴുവൻ ലക്ഷക്കണക്കിനു കോപ്പികൾ വായിക്കപ്പെട്ടു കഴിഞ്ഞു. 1978- ൽ രണ്ടു ഭാഗങ്ങളായി മോസ്കൊ ഗോപാലകൃഷ്ണൻ വിവർത്തനം ചെയ്ത് പ്രോഗ്രസ്സ് പബ്ലിഷേഴ്സ് ഇതു മലയാളത്തിൽ പ്രസിദ്ധീകരിച്ചു. യൂൾ വേൺ, എച്ച്.ജി. വെൽസ്, മാർക്ക് ട്വെയ്ൻ തുടങ്ങിയ എഴുത്തുകാരുടെ ശാസ്ത്രസംബന്ധമായ എഴുത്തുകൾ ഉദ്ധരിക്കുവാനും നിലയ്ക്കാത്ത യന്ത്രങ്ങൾ, കണ്ണുകളെ കബളിപ്പിക്കുന്ന ദൃശ്യങ്ങൾ തുടങ്ങിയ ജനപ്രീതിയാർന്ന വിഷയങ്ങൾ ഉപയോഗിക്കുവാനും സർവസാധാരണവും എന്നാൽ അതേസമയം സാരസമ്പുഷ്ടവുമായ വസ്തുതകളെയും പ്രതിഭാസങ്ങളെയും തിരഞ്ഞെടുക്കാനുള്ള ഗ്രന്ഥകാരന്റെ അസാമാന്യ പാടവമാണ് ഈ പുസ്തകത്തിന്റെ വിജയത്തിനു കാരണം. ഇന്നും ഇതിൽ പറയുന്ന ശാസ്ത്രസംബന്ധിയായ കാര്യങ്ങൾക്ക് പ്രസക്തിയുണ്ടെന്നത് ശാസ്ത്രത്തിലെ ഒരു ക്ലാസ്സിക്കായി ഇതിനെ മാറ്റിയിരിക്കുന്നു. ഈ പുസ്തകം ഇന്നും ലഭ്യമാണ്. പ്രഭാത് ബുക്ക് ഹൗസ് അച്ചടിച്ചു വിതരണം ചെയ്തുവരുന്നു.
കർത്താവ് | യാക്കോവ് പെരൽമാൻ |
---|---|
രാജ്യം | റഷ്യ |
ഭാഷ | മലയാളം |
പ്രസാധകർ | പ്രോഗ്രസ്സ് പബ്ലിഷേഴ്സ് മോസ്കോ |
പ്രസിദ്ധീകരിച്ച തിയതി | 1978 |
ഭൗതികകൗതുകത്തിലെ ലേഖനങ്ങളുടെ തലക്കെട്ടുകൾ
തിരുത്തുകഭാഗം: ഒന്ന്
- അദ്ധ്യായം ഒന്ന് . വേഗതയും പ്രവേഗവും.
- ചലനങ്ങളുടെ ഘടന.
- നാം എത്ര വേഗം ചലിക്കുന്നു.
- സമയത്തിനെതിരായ പാച്ചിൽ.
- സെക്കണ്ടിന്റെ ആയിരത്തിലൊരംശം.
- സ്ലോമോഷൻ ക്യാമറ.
- നമ്മൾ സൂര്യനു ചുറ്റും കൂടുതൽ വേഗത്തിൽ നീങ്ങുന്നത് രാത്രിയൊ പകലോ ?
- വണ്ടിച്ചക്രത്തിന്റെ കടങ്കഥ.
- ചക്രത്തിന്റെ ഏറ്റവും മന്ദമായ ഭാഗം.
- ഒരു കടം കഥ കൂടി.
- വള്ളം പുറപ്പെട്ടത് എവിടുന്നാണ് ?
- അദ്ധ്യായം രണ്ട് . ഗുരുത്വവും ഭാരവും.
- അദ്ധ്യായം മൂന്ന് . വായുമണ്ഡലപ്രതിരോധം.
- അദ്ധ്യായം നാല് . ഘൂർണ്ണനം. "നിലയ്ക്കാത്ത യന്ത്രങ്ങൾ".
- അദ്ധ്യായം അഞ്ച് . ദ്രാവകങ്ങളുടെയും വാതകങ്ങളുടെയും ഗുണങ്ങൾ.
- അദ്ധ്യായം ആറ് . ചൂട്.
- അദ്ധ്യായം ഏഴ് . പ്രകാശം.
- അദ്ധ്യായം എട്ട്. പ്രകാശത്തിന്റെ പ്രതിഫലനവും അപവർത്തനവും.
- അദ്ധ്യായം ഒമ്പത് . കാഴ്ച്ച.
- അദ്ധ്യായം പത്ത് . ശബ്ദവും ശ്രവണവും.
ഭാഗം: രണ്ട്
- അദ്ധ്യായം ഒന്ന്. ബലതന്ത്രത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ.
- അദ്ധ്യായം രണ്ട് . ബലം . പ്രവൃത്തി . ഘർഷണം.
- അദ്ധ്യായം മൂന്ന് . ഘൂർണ്ണനം.
- അദ്ധ്യായം നാല് . ഗുരുത്വാകർഷണം.
- അദ്ധ്യായം അഞ്ച് . പീരങ്കിയുണ്ടയിലൊരു യാത്ര.
- അദ്ധ്യായം ആറ് . ദ്രാവകങ്ങളുടെയും വാതകങ്ങളുടെയും ഗുണങ്ങൾ.
- അദ്ധ്യായം ഏഴ് . ചൂട്.
- അദ്ധ്യായം എട്ട്. കാന്തശക്തിയും വൈദ്യുതിയും.
- അദ്ധ്യായം ഒമ്പത് . പ്രകാശത്തിന്റെ പ്രതിഫലനവും അപവർത്തനവും.
- അദ്ധ്യായം പത്ത് . ശബ്ദം . തരംഗഗതി.
പുസ്തകത്തിന്റെ ആമുഖം
തിരുത്തുകവിവർത്തനം : ഗോപാലകൃഷ്ണൻ
പ്രശസ്ത സോവിയറ്റ് ശാസ്ത്രപ്രചാരകനായിരുന്ന യാ
ക്കൊവ് പെരെൽമാനെഴുതിയ "ഭൗതികകൗതുക"
ത്തിന്റെ 18 പതിപ്പുകൾ സോവിയറ്റുയൂണിയനിൽ
ഇതിനകം ഇറങ്ങിയിട്ടുണ്ട്. സർവ്വസാധാരണവും എ
ന്നാലതേസമയംതന്നെ സാരസമ്പുഷ്ടവുമായ വസ്തുത
കളേയും പ്രതിഭാസങ്ങളേയും തിരഞ്ഞെടുക്കാനുള്ള
ഗ്രന്ഥകാരന്റെ അസാമാന്യപാടവമാണ് ഈ പുസ്ത
കത്തിന്റെ വിജയത്തിനു നിദാനം.
ഈ പുസ്തകമെഴുതുമ്പോൾ പെരെൽമാൻ അതിന്റെ
ഉദ്ദേശലക്ഷ്യങ്ങൾ വ്യക്തമായി മുന്നിൽ കണ്ടു. ചിര
കാലമായറിയപ്പെടുന്നതും സ്ഥിരപ്രതിഷ്ഠ ലഭിച്ചിട്ടു
ള്ളതുമായ ധാരണകളെയും നിയമങ്ങളേയും വിവരിച്ചു
കൊണ്ട് അദ്ദേഹം ആധുനികഭൗതികത്തിന്റെ അടി
സ്ഥാനതത്വങ്ങളിലേയ്ക്കു കടക്കുന്നു, ഭൗതികശാസ്ത്ര
ത്തിന്റെ സ്പിരിട്ടിൽ വായനക്കാരെക്കൊണ്ടു ചിന്തി
പ്പിക്കാൻ ശ്രമിക്കുന്നു.
ഈ പതിപ്പു തയ്യാറാക്കിയത് ഗ്രന്ഥകാരനെക്കൂടാ
തെയാണ് (അദ്ദേഹം 1942-ൽ ലെനിൻഗ്രാഡിൽ
വച്ചു നിര്യാതനായി) . പഴയതായിത്തീർന്ന ചില
കണക്കുകളും പ്രമേയങ്ങളും ഇതിൽ മാറ്റിയിട്ടുണ്ട് ,
പുതിയ ചില ചിത്രങ്ങൾ കൂട്ടിച്ചേർത്തിട്ടുമുണ്ട് .
Яҝов Перельмман
ЗАНИМАТЕЛЬНАЯ фИЗИҜА
Ҝнига ӏӏ
На язьІке малаялам
© മലയാളപരിഭാഷ .
പ്രോഗ്രസ്സ് പബ്ലിഷേഴ്‌സ് 1978
സോവിയറ്റു യൂണിയനിൽ അച്ചടിച്ചതു്
പുസ്തകത്തിന്റെ അവസാനമുള്ള വായനക്കാരോടുള്ള അഭ്യർത്ഥന
തിരുത്തുക“ |
|
” |
അവലംബം
തിരുത്തുക- ഭൗതികകൗതുകം വിവർത്തനം : ഗോപാലകൃഷ്ണൻ
പ്രോഗ്രസ്സ് പബ്ലിഷേഴ്സ് മോസ്കോ 1978. - പ്രോഗ്രസ്സ് പബ്ലിഷേഴ്സ്
- https://archive.org/details/physicsforentert035428mbp (Physics for Entertainment ഇ-ബുക്ക്)
- https://archive.org/details/AstronomyForEntertainment