ഓമനയും മോസ്ക്കോ ഗോപാലകൃഷ്ണനും

(ഓമന എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റഷ്യൻ പുസ്തകങ്ങൾ മലയാളത്തിലേയ്ക്കു വിവർത്തനം ചെയ്തവരിൽ ഏറ്റവും പ്രശസ്തരാണ് ദമ്പതികളായ ഓമനയും (മരണം 2003)മോസ്ക്കോ ഗോപാലകൃഷ്ണനും. (1931-2011).

ഓമനയും മോസ്ക്കോ ഗോപാലകൃഷ്ണനും
ഓമനയും മോസ്ക്കോ ഗോപാലകൃഷ്ണനും
ജനനം
Omana

Unknown
മരണം2003
ദേശീയതIndian
തൊഴിൽTranslator
Moscow Gopalakrishnan
ജനനം
K Gopalakrishnan

1931
മരണം2011
ദേശീയതIndian
തൊഴിൽTranslator

പ്രാധാന്യം

തിരുത്തുക

ഈ വിവർത്തനങ്ങളെ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ ബാലസാഹിത്യത്തിലെ ഏറ്റവും നല്ല മാതൃകകളായി വിശേഷിപ്പിക്കാറുണ്ട്.[1][2] ഇവർ ഇരുവരും ചേർന്ന് ഏതാണ്ട് 200 പുസ്തകങ്ങൾ റഷ്യൻ ഭാഷയിൽ നിന്നും ലളിതമായി വിവർത്തനം ചെയ്ത് മലയാളഭാഷയ്ക്കു നൽകിയിട്ടുണ്ട്.[3][4]

ജീവിതരേഖ

തിരുത്തുക

ഓമനയും ഗോപാലകൃഷ്ണനും ഡൽഹിയിലെ സോവിയറ്റ് ഇൻഫർമേഷൻ സെന്ററിലെ ഉദ്യോഗസ്ഥരായിരുന്നു.കെ ഗോപാലകൃഷ്ണൻ ആലുവ സ്വദേശിയും 1950 കളിൽ കമ്മ്യൂണിസ്റ്റു പാർട്ടി അംഗവുമായിരുന്നു. അദ്ദേഹം പ്രാദേശിക ഇലക്ഷനിൽ സജീവവും കുറച്ചുകാലം പ്രാദേശിക കമ്മറ്റിയുടെ സെക്രട്ടറിയും ആയിരുന്നു. ജോലിക്കായി അദ്ദേഹം ഡെൽഹിക്കു പോവുകയും സോവിയറ്റ് ഇൻഫർമേഷൻ സെന്ററിൽ[3] യു എസ്സ് എസ്സ് ആർ ന്യൂസ് ആന്റ് വ്യൂസ് എന്ന പ്രസിദ്ധീകരണത്തിൽ ചേരുകയും ചെയ്തു.1966ൽ റഷ്യൻ പുസ്തകങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിക്കാൻ സോവിയറ്റ് യൂനിയനിൽ തീരുമാനിക്കുകയും അങ്ങനെ ഈ ദമ്പതികളെ മോസ്കൊയിലെ പ്രോഗ്രസ്സ് പബ്ലിഷേഴ്സിലേയ്ക്കു രണ്ട് വർഷത്തെ പ്രൊജെൿറ്റിനായി ക്ഷണിക്കുകയും ചെയ്തു.റഷ്യൻ ഗ്രന്ഥങ്ങൾ മലയാളത്തിലേയ്ക്കു വിവർത്തനം ചെയ്യാനായി ഒരു വിഭാഗം പ്രോഗ്രസ്സ് പബ്ലിഷേഴ്സിൽ തുടങ്ങുകയും ചെയ്തു. തങ്ങളുടെ രണ്ടു കുട്ടികളോടൊപ്പം മോസ്കോയിലെത്തിയ ഓമനയും ഗോപാലകൃഷ്ണനും ഇംഗ്ലിഷിലേയ്ക്കു വിവർത്തനം ചെയ്യപ്പെട്ട റഷ്യൻ പുസ്തകങ്ങൾ മലയാളത്തിലേയ്ക്കു വിവർത്തനം ചെയ്യാനാരംഭിക്കുകയും ചെയ്തു. ആദ്യം വിവർത്തനം ചെയ്ത പുസ്തകം അച്ചടിച്ചതു ഇംഗ്ലണ്ടിൽ നിന്നും ഇറക്കുമതി ചെയ്ത പ്രസ്സിൽ ആയിരുന്നു. ഈ കാലഘട്ടത്തിൽ വളരെ ആകർഷകമായി കുട്ടികൾക്കു വേണ്ടിയുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനാണു സവിശേഷ ശ്രദ്ധ ചെലുത്തിയത്.[1][4]

പിന്നീട്, ഇവർ റഷ്യനിൽ പ്രാവീണ്യം നേടാനായി മരിയ പുല്യാകൊവ എന്ന ഒരു "പഴയ ബോൾഷെവിക്ക് " ആയ ട്യൂട്ടറുടെ സഹായം തേടി.[4]പ്രോഗ്രസ്സ് പബ്ലിഷേഴ്സ് സാഹിത്യസൃഷ്ടികളുടെയും അവയുടെ വിവർത്തനങ്ങളുടെയും റാദുഗ എന്ന പേരിൽ ഒരു പ്രസാധക വിഭാഗം തുടങ്ങിയപ്പോൾ ആതിന്റെ മലയാളം വിഭാഗം ഓമനയുടെയും ഗോപാലകൃഷ്ണന്റെയും ചുമതലയിൽ ആയി. മോസ്കൊയിൽ ജീവിച്ച 25 വർഷം കൊണ്ട് സാഹിത്യം, നാടോടിക്കഥകൾ, കമ്മ്യൂണിസ്റ്റ് ക്ലാസിക്കുകൾ, പ്രചാരണ സാമഗ്രികൾ മുതലായ വിവിധ വിഭാഗങ്ങളിലായി അനേകം എണ്ണം റഷ്യൻ ഭാഷയിൽ നിന്നും വിവർത്തനം ചെയ്തിട്ടുണ്ട്. ഗോപാലകൃഷ്ണനു അദ്ദേഹത്തിന്റെ മരണം വരെയും അദ്ദേഹത്തിന്റെ സേവനത്തെ മാനിച്ച് റഷ്യൻ സർക്കാർ പെൻഷൻ നൽകിയിരുന്നു. ഓമന 2003ൽ മരിച്ചു.2011 മാർച്ചിൽ തിരുവനന്തപുരത്തു വച്ചു ഗോപാലകൃഷ്ണനും മരിച്ചു. ഗോപാലകൃഷ്ണന്റെ മരണം അധികമാരും അറിഞ്ഞില്ല എന്നു ഇക്കണൊമിൿ ടൈംസ്The Economic Times റിപ്പോർട്ട് ചെയ്തിട്ടുണ്ട്.[1][2]

വിവർത്തനങ്ങൾ

തിരുത്തുക

ഓമനയും ഗോപാലകൃഷ്ണനും വിവർത്തനം ചെയ്ത മലയാളം പുസ്തകങ്ങൾ പ്രഭാത് ബുക്ക് ഹൗസ് തിരുവനന്തപുരം ആണു വിതരണം നടത്തിയിരുന്നത്.[4]

ഗോപാലകൃഷ്ണൻ

തിരുത്തുക

ഗോപാലകൃഷ്ണൻ ഏതാണ്ട് 80 കൃതികൾ വിവർത്തനം ചെയ്തിട്ടുണ്ട്.[3] ഇതിൽ 62 എണ്ണം കാൾ മാർക്സ്, ഫ്രെഡറിക് ഏംഗൽസ് ,വ്ലാദിമിർ ലെനിൻ എന്നിവരുടേതാണ്.25 രാഷ്ട്രീയ ഗ്രന്ഥങ്ങളും 4 ശാസ്ത്രീയ ഗ്രന്ഥങ്ങളും 19 സാഹിത്യ കൃതികളും 26 ബാലസാഹിത്യ കൃതികളും ആദ്ദേഹം വിവർത്തനം ചെയ്തിട്ടുണ്ട്.[4]

ഓമന 40 ബാലസാഹിത്യകൃതികളും 16 മറ്റു സാഹിത്യ കൃതികളും വിവർത്തനം ചെയ്തിട്ടുണ്ട്.[4]

  • ഉറുമ്പും കോസ്മോനട്ടും
  • വെള്ള മാൻ
  • ജീവിതവിദ്യാലയം - അർക്കാദി ഗൈദാർ
  • അന്ന കരെനീന - ലിയോ ടോൾസ്റ്റോയ് (പക്ഷെ ഈ കൃതി പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ല. ഇതെപ്പറ്റി ഗോപാലകൃഷ്ണൻ പറയുന്നു. " അവരുടെ ഏറ്റവും പ്രധാനപ്പെട്ട വിവർത്തനം ആയിരുന്നു ഈ കൃതി.ഞങ്ങൾ ആ സമയം മോസ്കോയിൽ ആയിരുന്നു.ഒരു റഷ്യൻ മഹതി ആയ എഡിറ്റർക്കു അവർ ഈ വിവർത്തനം കൈമാറിയിരുന്നു.പക്ഷെ അപ്പോഴത്തേക്ക്,യു എസ് എസ് ആർ വീണു.ഈ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരുന്ന പ്രോഗ്രസ്സ് പബ്ലിഷേഴ്സ് ആടച്ചുപൂട്ടി.1991ൽ ഞങ്ങൾ ഇൻഡ്യയിൽ തിരികെ വന്നു ", പിന്നീട്,ഓമനയുടെ മരണശേഷം മോസ്കോ സന്ദർശിച്ചപ്പോൾ അവരുടെ വനിതാഎഡിറ്ററെ കണ്ടു. " ആവർ ആ കൈയെഴുത്തുപ്രതി തിരഞ്ഞു.അവർ പറഞ്ഞു,അതു കത്തിച്ചുകളഞ്ഞെന്നു. ". )[4]

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 1.2 "Russian tales revisited". hindu.com (in ഇംഗ്ലീഷ്). തിരുവനന്തപുരം. Archived from the original (പത്രലേഖനം) on 2010-01-23 21:59:32. Retrieved 2014 ജനുവരി 13. {{cite news}}: Check date values in: |accessdate= and |archivedate= (help)
  2. 2.0 2.1 "The soft power of the Soviet Union". economictimes.indiatimes.com (in ഇംഗ്ലീഷ്). മാർച്ച് 10, 2011. Archived from the original (പത്രലേഖനം) on 2013-12-31 09:29:28. Retrieved 2014 ജനുവരി 13. {{cite news}}: Check date values in: |accessdate= and |archivedate= (help)
  3. 3.0 3.1 3.2 "മോസ്‌കോ ഗോപാലകൃഷ്ണൻ അന്തരിച്ചു". economictimes.indiatimes.com. ഫെബ്രുവരി 21, 2011. Archived from the original (പത്രലേഖനം) on 2014-01-13 09:16:49. Retrieved 2014 ജനുവരി 13. {{cite news}}: Check date values in: |accessdate= and |archivedate= (help)
  4. 4.0 4.1 4.2 4.3 4.4 4.5 4.6 "Gopalakrishnan has translated 200 Russian books". newindianexpress.com (in ഇംഗ്ലീഷ്). ജനുവരി 19, 2010. Archived from the original (പത്രലേഖനം) on 2013-12-31 09:35:24. Retrieved 2014 ജനുവരി 13. {{cite news}}: Check date values in: |accessdate= and |archivedate= (help)