വിധേയൻ
സക്കറിയയുടെ ഭാസ്കരപ്പട്ടേലരും എന്റെ ജീവിതവും എന്ന നോവലിനെ അടിസ്ഥാനമാക്കി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് വിധേയൻ. മമ്മൂട്ടി പ്രധാന വേഷത്തിലഭിനയിച്ച ഈ ചലച്ചിത്രം 1993-ലെ കേരള സർക്കാരിന്റെ മികച്ച നടനും, ചിത്രത്തിനും, സംവിധായകനും ഉൾപ്പെടെ അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്ക് അർഹമായി. ചിത്രത്തിലെ അഭിനയത്തിനു നടൻ മമ്മൂട്ടി 1994-ൽ മികച്ച നടനുള്ള ദേശീയപുരസ്കാരത്തിനും അർഹനായി.
വിധേയൻ | |
---|---|
![]() സബിത ആനന്ദ്, എം.ആർ. ഗോപകുമാർ, മമ്മൂട്ടി | |
സംവിധാനം | അടൂർ ഗോപാലകൃഷ്ണൻ |
നിർമ്മാണം | കെ. രവീന്ദ്രനാഥൻ നായർ |
കഥ | പോൾ സക്കറിയ |
തിരക്കഥ | അടൂർ ഗോപാലകൃഷ്ണൻ |
അഭിനേതാക്കൾ | മമ്മൂട്ടി തൻവി ആസ്മി എം.ആർ. ഗോപകുമാർ സബിത ആനന്ദ് അലിയാർ |
സംഗീതം | വിജയ് ഭാസ്കർ |
ഛായാഗ്രഹണം | മങ്കട രവിവർമ്മ |
ചിത്രസംയോജനം | എം. മണി |
റിലീസിങ് തീയതി | 1993 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 112 മിനിറ്റ് |
രചനതിരുത്തുക
ഭാസ്കര പട്ടേലർ എന്ന മുഖ്യ കഥാപാത്രം ജീവിച്ചിരുന്ന വ്യക്തിയായിരുന്നെന്ന് സക്കറിയ പിന്നീടൊരു അഭിമുഖത്തിൽ വ്യക്തമാക്കുകയുണ്ടായി. കർണാടകയിലെ നെല്ലാടിയിൽ സക്കറിയ കൃഷിയുമായി ജീവിക്കുമ്പോൾ അവിടുത്തെ മലയാളികൾ പറഞ്ഞുകൊടുത്ത കഥകൾ വെച്ചാണ് ഭാസ്കര പട്ടേലരും എന്റെ ജീവിതവും എന്ന നോവൽ ജനിക്കുന്നത്. കുടകുകാരനായ ശേഖര പട്ടേലർ ആണ് കഥാപത്രത്തിന് അടിസ്ഥാനം.[1]
വിവാദംതിരുത്തുക
സക്കറിയയും അടൂരും തമ്മിൽ കഥയുടെ ചലച്ചിത്രാവിഷ്കാരത്തെ കുറിച്ചുണ്ടായ അഭിപ്രായ വ്യത്യാസം വിവാദമായിരുന്നു.[2][3]
അഭിനേതാക്കൾതിരുത്തുക
- മമ്മൂട്ടി
- തൻവി ആസ്മി
- എം.ആർ. ഗോപകുമാർ
- സബിത ആനന്ദ്
- അലിയാർ
- അസീസ്
- രവി വള്ളത്തോൾ
- ബാബു നമ്പൂതിരി
- സോമശേഖരൻ നായർ
- കൃഷ്ണൻകുട്ടി നായർ
- പുന്നപ്ര അപ്പച്ചൻ
പുരസ്കാരങ്ങൾതിരുത്തുക
- 1993 ദേശീയ ചലച്ചിത്രപുരസ്കാരം (ഇന്ത്യ) [4]
- മികച്ച പ്രാദേശിക ചിത്രം (മലയാളം)
- മികച്ച സംവിധായകൻ - അടൂർ ഗോപാലകൃഷ്ണൻ
- മികച്ച നടൻ - മമ്മൂട്ടി
- മികച്ച മലയാളചലച്ചിത്രം - കെ. രവീന്ദ്രനാഥൻ നായർ
- മികച്ച കഥ - പോൾ സക്കറിയ
- മികച്ച തിരക്കഥ - അടൂർ ഗോപാലകൃഷ്ണൻ
- മറ്റ് പുരസ്ക്കാരങ്ങൾ
- Netpac Award at the Rotterdam International Film Festival
- Interfilm Award - Honorable Mention at the International Filmfestival Mannheim-Heidelberg|Mannheim-Heidelberg International Filmfestival
- Feature FIPRESCI and Special Jury Prize, Singapore
അവലംബംതിരുത്തുക
- ↑ "പട്ടേലർ എന്നൊരു സത്യം". Malayala Manorama. March 27, 2011. Cite journal requires
|journal=
(help); Italic or bold markup not allowed in:|publisher=
(help); Check date values in:|accessdate=
(help);|access-date=
requires|url=
(help) - ↑ Gowri Ramnarayan (September 24 - October 07, 2005). "A constant process of discovery". Frontline. മൂലതാളിൽ നിന്നും 2010-02-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 09, 2011. Italic or bold markup not allowed in:
|publisher=
(help); Check date values in:|accessdate=
and|date=
(help) - ↑ http://www.scribd.com/doc/42747950/Adoor-Gopalakrishnan
- ↑ http://dff.nic.in/NFA_archive.asp
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-08-12.
പുറംകണ്ണികൾതിരുത്തുക
- വിധേയൻ on IMDb
- വിധേയൻ – മലയാളസംഗീതം.ഇൻഫോ
- http://www.keralafilm.com/sfa93.htm Archived 2010-10-02 at the Wayback Machine. ചലച്ചിത്ര അക്കാദമിയുടെ വെബ് സൈറ്റ്
- Vidheyan - cinema of malayalam
- THE SERVILE - SFFS
- The Servile (1994)- movies nytime