ഫഹദ് ഫാസിൽ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(ഫഹദ്‌ ഫാസിൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു മലയാളചലച്ചിത്ര നടനാണ് ഫഹദ് ഫാസിൽ.ചലച്ചിത്രസംവിധായകൻ ഫാസിലിന്റെ മകനായ ഫഹദ്, ഫാസിൽ സംവിധാനം ചെയ്ത കൈയെത്തും ദൂരത്ത് എന്ന ചലച്ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമാ രംഗത്തേക്കു കടന്നുവന്നത്. 2011-ലെ മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ച ഇദ്ദേഹത്തിന് 2013- ലെ മികച്ച നടനുള്ള കേരളസംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്.[3]. ചലച്ചിത്രനടി നസ്രിയ നസീമുമായി 21 ഓഗസ്റ്റ് 2014ൽ വിവാഹിതരായി. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള 2017-ലെ ദേശീയ ചലച്ചിത്ര പുരസ്കാരവും, [4] 2019 - ൽ കുമ്പളങ്ങി നൈറ്റ്സ് എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും ലഭിച്ചു. [5]

ഫഹദ് ഫാസിൽ
Fahadh Faasil at Kuttanpillayude Sivarathri Audio launch.jpg
ഫഹദ് ഫാസിൽ 2018ഇൽ
ജനനം
അബ്ദുൽ ഹമീദ് മുഹമ്മദ് ഫഹദ് ഫാസിൽ

(1982-08-08) ഓഗസ്റ്റ് 8, 1982  (38 വയസ്സ്)[1]
മറ്റ് പേരുകൾഷാനു
തൊഴിൽചലച്ചിത്ര അഭിനേതാവ്, നിർമ്മാതാവ്
സജീവ കാലം2002 – ഇതുവരെ
ജീവിതപങ്കാളി(കൾ)നസ്രിയ നസീം[2] (2014മുതൽ)
മാതാപിതാക്ക(ൾ)ഫാസിൽ
റോസിന ഫാസിൽ
ബന്ധുക്കൾഫർഹാൻ ഫാസിൽ (സഹോദരൻ)

വിദ്യാഭ്യാസംതിരുത്തുക

തൃപ്പൂണിത്തുറ ചോയ്സ് സ്ക്കൂളിലും , ഊട്ടി ലൗഡേലിലുള്ള ലോറൻസ് സ്ക്കൂളിലുമായാണ് ഫഹദ് സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അതിനുശേഷം എസ്.ഡി.കോളേജിൽ നിന്നും ബി.കോം.ബിരുദം എടുത്തു. മിയാമി സർവകലാശാലയിൽ നിന്നും ബിരുദാനന്തരബിരുദവും കരസ്ഥമാക്കി.

ചലച്ചിത്രജീവിതംതിരുത്തുക

ഫഹദിന്റെ ആദ്യചിത്രം കൈയെത്തും ദൂരത്ത് കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കിലും അതിലെ മനോഹരമായ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് പഠനത്തിനായി വിദേശത്തേക്കു പോയ ഫഹദ്, തിരിച്ചു വരുന്നത് മലയാള സിനിമയിലെ നവീന സംരംഭമായ കേരള കഫേ യിലൂടെയാണ്. "ഇതിലെ മൃത്യഞ്ജയം" എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഫഹദ് തന്റെ തിരിച്ചുവരവറിയിച്ചു. ഒരു പാട് നിരൂപകശ്രദ്ധ പിടിച്ചു പറ്റി ഈ കഥാപാത്രം. സമീർ താഹിർ സംവിധാനം ചെയ്ത ചാപ്പാ കുരിശ് എന്ന ചിത്രമാണ് ഫഹദിന്റെ ചലച്ചിത്ര ജീവിതത്തിൽ വഴിത്തിരിവായത്. ടെസ്സയെ ചതിക്കുന്ന വില്ലൻ , മരണത്തിന് പോലും തോൽപിക്കാനാവാത്ത കാമുകനായ റസൂൽ, മൂന്നാറിലെ അലോഷി, യുവ നേതാവ് അയ്മനം സിദ്ധാർത്ഥൻ , ഇടുക്കിക്കാരൻ മഹേഷ്‌ , പേര് പോലും കൃത്യമാണെന്ന് തീർച്ചയില്ലാത്ത കള്ളൻ പ്രസാദ്‌ എന്നീ കഥാപാത്രങ്ങളെ ഫഹദ് മികച്ചതാക്കി.

ഡയമണ്ട് നെക്‌ലേസ് ,22 ഫീമെയിൽ കോട്ടയം. അന്നയും റസൂലും, ആമേൻ, ഒരു ഇന്ത്യൻ പ്രണയകഥ, ഇയ്യോബിന്റെ പുസ്തകം , ബാംഗ്ലൂർ ഡെയ്സ്, മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും[6] എന്നിവ ആണ് ഫഹദിന്റെ ശ്രദ്ധേയമായ മറ്റു ചിത്രങ്ങൾ.

അഭിനയിച്ച ചിത്രങ്ങൾതിരുത്തുക

വർഷം ചലച്ചിത്രം കഥാപാത്രം കുറിപ്പുകൾ
1992 പപ്പയുടെ സ്വന്തം അപ്പൂസ് Child in the Party in Appu's House
2002 കൈയെത്തും ദൂരത്ത് സച്ചിൻ മാധവൻ
2009 കേരള കഫെ പത്രപ്രവർത്തകൻ 8 വർഷത്തെ ഇടവേളക്കു ശേഷം അഭിനയിച്ച ചിത്രം. ഉപചിത്രം - മൃത്യുഞ്ജയം
2010 പ്രമാണി ബോബി സഹനടൻ.
കോക്ക്ടെയ്‌ൽ നവീൻ കൃഷ്ണമൂർത്തി അരുൺ കുമാറിന്റെ ആദ്യ ചിത്രം.
ടൂർണമെന്റ് വിശ്വനാഥൻ
ബെസ്റ്റ് ഓഫ് ലക്ക് ഫഹദ് ഫാസിൽ അതിഥി വേഷം
2011 ചാപ്പാ കുരിശ് അർജുൻ
ഇന്ത്യൻ റുപ്പി മുനീർ അതിഥിതാരം
2012 പത്മശ്രീ ഭരത് ഡോ: സരോജ് കുമാർ അലക്സ് സാമുവൽ
22 ഫീമെയിൽ കോട്ടയം സിറിൽ സി. മാത്യു
ഡയമണ്ട് നെക്‌ലേസ് ഡോ. അരുൺ കുമാർ
ഫ്രൈഡേ ബാലു
2013 അന്നയും റസൂലും റസൂൽ
നത്തോലി ഒരു ചെറിയ മീനല്ല പ്രേമൻ, നരേന്ദ്രൻ
ആമേൻ സോളമൻ
റെഡ്‌ വൈൻ സി.വി. അനൂപ്‌
ഇമ്മാനുവൽ ജീവൻ രാജ്
അകം ശ്രീനി
5 സുന്ദരികൾ അജ്മൽ ഉപചിത്രം - ആമി.
ഒളിപ്പോര് അജയൻ (ഒളിപ്പോരാളി)
ആർട്ടിസ്റ്റ് മൈക്കിൾ ആന്റണി [7]
നോർത്ത് 24 കാതം ഹരികൃഷ്ണൻ [8]
ഡി കമ്പനി ഡോ. സുനിൽ മാത്യൂ ഉപചിത്രം - ഡേ ഓഫ് ജഡ്ജ്മെന്റ്.
ഒരു ഇന്ത്യൻ പ്രണയകഥ അയ്മനം സിദ്ധാർത്ഥൻ
2014 1 ബൈ റ്റു യൂസഫ് മരക്കാർ
ഗോഡ്സ് ഓൺ കൺട്രി മനു
ബാംഗ്ലൂർ ഡെയ്സ് ശിവ ദാസ്‌
മണി രത്നം നീൽ ജോൺ സാമുവൽ
ഇയ്യോബിന്റെ പുസ്തകം അലോഷി
2015 മറിയം മുക്ക്
ഹരം
അയാൾ ഞാനല്ല
2016 മൺസൂൺ മാംഗോസ്
മഹേഷിന്റെ പ്രതികാരം മഹേഷ് ഭാവന
2017 ടേക്ക് ഓഫ് മനോജ് അബ്രാഹം
തൊണ്ടിമുതലും ദൃക്സാക്ഷിയും കള്ളൻ പ്രസാദ്
2018 കാർബൺ സിബി
വരത്തൻ എബിൻ
ഞാൻ പ്രകാശൻ P.R ആകാശ്
2019 കുമ്പളങ്ങി നൈറ്റ്സ് ഷമ്മി
2019 അതിരൻ വിനയൻ
2019 ട്രാൻസ് വിജു പ്രസാദ് / പാസ്റ്റർ ജോഷ്വാ കാൾട്ടൻ
2020 സീ യൂ സൂൺ ജിമ്മി കുര്യൻ
2021 ഇരുൾ ഉണ്ണി
2021 ജോജി ജോജി

പുരസ്കാരങ്ങൾതിരുത്തുക

അവലംബംതിരുത്തുക

  1. ഫഹദ് ഫാസിൽ – ഫേസ്ബുക്ക് ഇൻഫോ
  2. വിവാഹിതരായി, ഫഹദ് ഫാസിലും നസ്രിയയും. "ഫഹദ് ഫാസിലും നസ്രിയയും വിവാഹിതരായി". 21 ഓഗസ്റ്റ് 2014. ഇന്ത്യാവിഷൻ. ശേഖരിച്ചത് 2014 ഓഗസ്റ്റ് 21. Check date values in: |accessdate= (help)CS1 maint: discouraged parameter (link)
  3. ദിലീപ് നടൻ, ശ്വേത-നടി, ഇന്ത്യൻ റുപ്പി മികച്ച ചിത്രം
  4. http://www.mathrubhumi.com/movies-music/specials/national-film-awards-2018/national-film-award-65th-national-film-award-best-actor-movie-director-indian-cinema--1.2739802
  5. 5.0 5.1 "സുരാജ് മികച്ച നടൻ, കനി കുസൃതി നടി; വാസന്തി മികച്ച ചിത്രം". Mathrubhumi (ഭാഷ: ഇംഗ്ലീഷ്). മാതൃഭൂമി. ശേഖരിച്ചത് 13 ഒക്ടോബർ 2020. CS1 maint: discouraged parameter (link)
  6. Thondimuthalum Driksakshiyum Review in Malayalam
  7. Athira M. (2013-03-28). "Art of romance". The Hindu. ശേഖരിച്ചത് 2013-04-14. CS1 maint: discouraged parameter (link)
  8. TNN Mar 13, 2013, 12.00AM IST (2013-03-13). "Muhurth of Fahadh Faasil starrer Iyer in Pakistan in Kochi – Times Of India". Articles.timesofindia.indiatimes.com. ശേഖരിച്ചത് 2013-04-14. CS1 maint: discouraged parameter (link) CS1 maint: multiple names: authors list (link)

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഫഹദ്_ഫാസിൽ&oldid=3545579" എന്ന താളിൽനിന്ന് ശേഖരിച്ചത്