സംവാദം:ഉദയംപേരൂർ സൂനഹദോസ്

(സംവാദം:ഉദയംപേരൂർ സൂനഹൊദോസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇതിൽ കൊടുത്തിരിക്കുന്ന ഗ്രന്ഥങളിൽ ഏറെയും കത്തോലിക്ക ആഭിമുഖ്യം ഉള്ളവ ആണല്ലോ. അതുകൊണ്ടല്ലേ അവ കത്തോലിക്കരുടേത് അല്ലാത്ത ആചാരങൾ തെറ്റ് എന്ന് പറയുന്നത്. ഒരു സംശയം മാത്രം. ലിജു മൂലയിൽ 03:10, 15 ഫെബ്രുവരി 2007 (UTC)Reply

Some books

തിരുത്തുക

Try some of these books if you have time, these are not fully about Diamper synod but has some info about it. സുറിയാനി സഭാചരിത്രം - മലങ്കര മല്പാൻ ഫാ. കുര്യൻ കണിയാൻപറമ്പിൽ

Indian Church of St. Thomas - E.M Philip

Four Historic Documents - Compiled by Fr. Kuriakose Corepiscopos Moolayil ലിജു മൂലയിൽ 03:14, 15 ഫെബ്രുവരി 2007 (UTC)Reply


ത്രിത്വം, തിരുവവതാരം, കന്യാമറിയത്തിൻറെ ദിവ്യ മാതൃത്വം, ആദിപാപം, ശുദ്ധീകരണംസ്ഥലം, വിശുദ്ധരുടെ മാദ്ധ്യസ്ഥം, വിഗ്രഹങ്ങളുടെ വണക്കം, സഭയും അതിൻറെ സംഘടനകളും, വേദ പുസ്തകങ്ങളിലെ അംഗീകൃത ഗ്രന്ഥങ്ങൾ എബ്ബിവരായിരുന്നു.

ചള്ളിയനെ ഈ വാചകത്തിന്റെ അർത്ഥം വ്യക്തമാകുന്നില്ല. പിന്നെ ലിജു പറഞ്ഞതു പോലെ ലേഖനത്തിനൊരു റൊമൻ കത്തോലിക്കാ ചായ്‌വ് ഉണ്ട്. എന്തായാലും ഈ വിഷയ്ത്തെ കുറിച്ച് ധാരാളം പുസ്തകങ്ങൾ വായിച്ച് ആധികാരികമായ ലേഖനം തയ്യാറാക്കുന്ന ചള്ളിയൻ എല്ലാ വിധത്തിലുള്ള അഭിന്ദനങ്ങളും അർഹിക്കുന്നു. --Shiju Alex 04:52, 15 ഫെബ്രുവരി 2007 (UTC)Reply

ചായ്‍വ്

തിരുത്തുക

വരാൻ സാധ്യതയില്ല. ഇത് കൂടുതലും എഴുതിയ ആൾ ഒരു ഹിന്ദുവാണ് അപ്പോൾ സഭാപരമായ ചരിവ് കാണാൻ വഴിയില്ല. പിന്നെ ചരിത്രം പൂർണ്ണമായും എൻറെ തന്നെ വാക്യങ്ങൾ ആണ് അതിന് ഗ്രൻസ്ഥങ്ങളെ ആശ്രയിച്ചില്ല. എന്നാൽ സുന്നഹദോസിനെറെ വിവരണം ലത്തീൻ വൈദികനായ പള്ളത്തിൻറെ പുസ്തകമാണ് ആധാരമാക്കിയത്. പിന്നെ ഇത് ക്രിസ്ത്യാനികളായ മാന്യ സുഹൃത്തുക്കൾ വിശധമായി പരിശോധിച്ച് സംശോധനം നടത്തുന്നത് നന്നായിരിക്കും ഒരു ദിവസം കോണ്ട് എഴുതി പിടിപ്പിച്ചതാകയാൽ തെറ്റുകൾ ധാരാളം വന്നിരിക്കാം.

ഷിജുവിൻറെ വാക്കുകൾക്ക് നന്ദി.

പിന്നെ ലിജുവിൻറെ പിതാവിനോടും ഈ ലേഖനം വായിക്കാൻ പറയാമല്ലോ? ലിജു പറഞ്ഞിരിക്കുന്ന റഫറൻസ് തീർച്ചയായും തപ്പി നോക്കാം. കിട്ടാൻ വഴിയില്ല. കൈവശം ഉണ്ടെങ്കിൽ അയച്ചു തന്നാൽ വല്യ ഉപകാരം

പുർവ്വ ചരിത്രം വായിച്ചാൽ അന്നത്തെ ക്രിസ്ത്യാനികളുടെ ജീവിതവും പേർഷ്യയും ആയുള്ള ബന്ധവും അക്കാലത്തെ നെസ്തോറിയനിസം പ്രചരിച്ചത് ബാബേലിലാണെന്നും ഇവിടെ അങ്ങനെ ചായ്പ്പ് ആരും കാര്യമാക്കിയല്ല എന്നും (നാട്ടുകാരെങ്കിലും) വ്യക്തമാവും. പോർട്ടുഗീസ് കാർ കത്തോലിക്കരായിരുന്നല്ലോ അതിനാൽ അവർ കത്തോലിക്കമല്ലാത്ത് നാട്ടാചാരങ്ങൾ വരെ എതിർത്തിരുന്നു എന്നാണ് ഞാൻ ഉദ്ദേശിക്കുന്നത്. ആമുഖം അവ്യക്തമാണെങ്കിൽ മാറ്റി എഴുതാവുന്നതാണ് --ചള്ളിയാൻ 07:10, 15 ഫെബ്രുവരി 2007 (UTC)Reply

ജോസഫ് പുലിക്കുന്നേലിൻറെയും വർഗീസ് അങ്കമാലിയുടേയും പുസ്തകങ്ങൾ കത്തോലിക്കമല്ല. തീർച്ചയായും അവരെ വിമർശിക്കുന്ന തരം തന്നെ അതെല്ലാം നമുക്ക് വിമർശനങ്ങൾ എന്ന തലക്കെട്ടിൽ കൊടുക്കാം എന്നാണ് ഞാൻ കരുതുന്നത്. കുറച്ച് സമയം തരൂ. --ചള്ളിയാൻ 07:52, 15 ഫെബ്രുവരി 2007 (UTC)Reply

  • ഈ ലേഖനത്തിൽ വസ്തുതാപരമായ ധാരാളം പിശകുകൾ ഉണ്ട്. ഒറ്റ നോട്ടത്തിൽ തന്നെ നിഷ്പക്ഷമായ ലേഖനമായിട്ട് തോന്നുന്നില്ല Tonynirappathu (സംവാദം) 15:12, 18 ജൂൺ 2021 (UTC)Reply

സൂനഹദോസ് എന്നാക്കണോ?

തിരുത്തുക

സൂനഹദോസുകൾ എന്നാക്കിയ സ്ഥിതിക്ക് ഇതും മാറ്റരുതോ?

തീർച്ചയായും Br Ibrahim john (സംവാദം) 19:51, 14 ജൂൺ 2021 (UTC)Reply

സൂനഹദോസിൽ പങ്കെടുത്ത പള്ളികൾ

തിരുത്തുക

"സൂനഹദോസിൽ പങ്കെടുത്ത പള്ളികൾ" എന്ന താളിൽ ഉള്ള വിഭാഗീകരണം വ്യക്തമല്ല. കാഞ്ഞിരപ്പള്ളി എങ്ങനെയാണ്‌ മലബാറിലെത്തിയത്? അതുപോലെ കോട്ടയം, ചങ്ങനാശേരി, കുറവിലങ്ങാട്, കൊടുങ്ങല്ലൂർ, പുളിങ്കുന്ന് ഒക്കെ.. ഏറെ തെറ്റുകളുണ്ടാവണം; അടുത്തടുത്ത് ഇടകലർന്നുകിടക്കുന്ന പാലായും വൈക്കവും തിരുവിതാംകൂറിലും ഭരണങ്ങാനവും പൂഞ്ഞാറും കൊച്ചിയിലും കോട്ടയവും കാഞ്ഞിരപ്പള്ളിയും മലബാറിലും ആണ്‌ പട്ടികയിൽ --ജേക്കബ് 23:35, 25 ജൂൺ 2009 (UTC)Reply


പള്ളികളുടെ പട്ടികയിൽ വിശ്വാസ്യത പോര. noble 18:39, 11 ജൂലൈ 2009 (UTC)Reply

പള്ളികളുടെ പട്ടികയിൽ വിശ്വാസ്യത പോര, കൂടുതലും തെറ്റാണ് പട്ടിക തിരുത്തപ്പെടേണ്ടതാണ് Tonynirappathu (സംവാദം) 14:45, 18 ജൂൺ 2021 (UTC)Reply


സൂനഹദോസിന്റെ സംഘാടകനായിരുന്ന മെനസിസ് മെത്രാപ്പോലീത്ത സ്പെയിൻ കാരനായിരുന്നെന്ന് ലേഖനത്തിൽ എഴുതിയിരുന്നത് ഞാൻ മാറ്റി. ആ അബദ്ധം ഞാൻ വഴി വന്നതാണ്. റെഫറൻസിന് സൗകര്യമില്ലാതിരുന്നപ്പോൾ ഓർമ്മ എന്നെ ചതിച്ചതാണ്. സൂനഹദോസിൽ മെനസിസിന്റെ വലംകൈയായിരുന്ന ഫ്രാൻസിസ് റോസ് എന്ന വൈദികനാണ് സ്പെയിൻ കാരനായിരുന്നത്. സ്കറിയ സക്കറിയയുടെ പുസ്തകം ഇപ്പോൾ വീണ്ടും കയ്യിൽ വന്നപ്പോഴാണ് അബദ്ധം മനസ്സിലായത്.Georgekutty 13:26, 18 ജൂലൈ 2009 (UTC)Reply


സൂനഹദോസിനു മുൻപ്, "കേരളത്തിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന വസ്ത്രങ്ങൾ തന്നെയാണ്‌ മെത്രാന്മാരും മറ്റു പുരോഹിതന്മാരും ധരിച്ചിരുന്നത്‌" എന്നെഴുതിയിരിക്കുന്നത് ശരിയാണോ? സാധാരണജനങ്ങൾ ധരിക്കുന്ന വസ്ത്രം തന്നെയാണ് പുരോഹിതന്മാരും ധരിച്ചിരുന്നത് എന്നാണ് ഉദ്ദേശിക്കുന്നതെങ്കിൽ ശരിയല്ല. പൗരസ്ത്യസഭകളിലെ പുരോഹിതച്ചമയങ്ങളായിരുന്നു അന്ന് കേരളത്തിലെ ക്രിസ്തീയ പുരോഹിതന്മാർക്ക്: ഇപ്പോൾ യാക്കോബായ സഭയിലെ പുരോഹിതനമാർ ഉപയോഗിക്കുന്നതരം. അവ മാറ്റി, ലത്തീൻ സഭയിലെ പുരോഹിതച്ചമയങ്ങൾ ഏർപ്പെടുത്തുകയാണ് സൂനഹദോസ് ചെയ്തത്.Georgekutty 02:33, 19 ജൂലൈ 2009 (UTC)Reply

ഇൻഫോബോക്സ്

തിരുത്തുക

ഈ ലേഖത്തിൽ പള്ളിയേക്കുറിച്ചുള്ള ഇൻഫോബോക്സ് വേണോ --AneeshJose 10:58, 5 മേയ് 2010 (UTC)Reply

സൂനഹദോസ് ഒരു പള്ളിയാണെന്ന് തെറ്റിദ്ധരിക്കപ്പെടും. ഒഴിവാക്കാവുന്നതാണ്. --Vssun 11:17, 5 മേയ് 2010 (UTC)Reply
മാറ്റിയിട്ടുണ്ട് --AneeshJose 11:32, 5 മേയ് 2010 (UTC)Reply

സുന്നഹദോസ് അല്ല സൂനഹദോസ്, എന്തിന് പക്ഷപാതപരമായ വക്രീകരണം!

തിരുത്തുക

Challiyan, Johnchacks, ഉദയംപേരൂർ സൂനഹദോസ് സാമൂഹികമണ്ഡലത്തിലും ചരിത്രത്തിലും ഇടംപിടിച്ചിരിക്കുന്നത് 'സുന്നഹദോസ്' എന്നല്ല, 'സൂനഹദോസ്' എന്നാണ്. കേരളത്തിലെ ഏതാനം ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ മാത്രമാണ് സുന്നഹദോസ് എന്ന പദപ്രയോഗം നടത്തിക്കാണുന്നത്. ഉദയംപേരൂരിലെ സൂനഹദോസ് മ്യൂസിയത്തിലെ എഴുത്തിൽവരെ 'ഉദയംപേരൂർ സൂനഹദോസ്' എന്നുതന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പിന്നെ എന്തുകാരണംകൊണ്ടാണ് പക്ഷപാതപരമായി ഇതിനെ സുന്നഹദോസ് എന്ന് വിളിക്കുന്നത്? എത്രയും വേഗം ഈ പിഴവ് പരിഹരിക്കേണ്ടതല്ലേ? Br Ibrahim john (സംവാദം) 19:39, 14 ജൂൺ 2021 (UTC)Reply

പ്രമാണം:Udayamperoor Sunnahadose Pally.jpg
 
ചിത്രം:ഉദയം‌പേരൂർ സൂനഹദോസ്.jpg

Br Ibrahim john (സംവാദം) 19:40, 14 ജൂൺ 2021 (UTC)Reply

@Vijayanrajapuram: താങ്കളുടെ അഭിപ്രായവും അറിയാൻ താത്പര്യമുണ്ട്. ദയവായി ഇതിൽ പ്രതികരിക്കുക.

Johnchacks ഇതിനോടകം ചിത്രം:ഉദയം‌പേരൂർ സൂനഹദോസ്.jpg ചിത്രത്തിന്റെ ഫോർമാറ്റ് വരെ തിരുത്തി സുന്നഹദോസ് എന്നാക്കിമാറ്റി. അങ്ങനെ ആ അത് പ്രദർശിപ്പിക്കപെടാനാകാത്ത നിലയിൽ കിടക്കുകയായിരുന്നു. ഇപ്പോൾ ഞാൻ അതിലെ വാൻഡലിസം തിരുത്തി സൂനഹദോസ് എന്ന് ചേർത്തു അതുകൊണ്ട് ചിത്രം പ്രദർശിപ്പിക്കപ്പെടുന്നു. ഇതുപോലെയുള്ള വക്രീകരണങ്ങൾ ഈ ലേഖനത്തിൽ നിന്ന് നീക്കം ചെയ്യേണ്ടതില്ലേ?

ഇക്കാര്യത്തിൽ ചർച്ച ചെയ്യുന്നതിന് സന്തോഷം മാത്രമേ ഉള്ളൂ. പൗരസ്ത്യ സുറിയാനി പദം "സൂനഹദോസ്" ആകുമ്പോൾ പാശ്ചാത്യ സുറിയാനി പദം "സുന്നഹദോസ്" ആണ്. അതിനാൽ പൗരസ്ത്യ സുറിയാനി പശ്ചാത്തലത്തിലുള്ള സഭകളും സ്ഥാപനങ്ങളും എഴുത്തുകാരും "സൂനഹദോസ്" എന്നുപയോഗിക്കുമ്പോൾ പാശ്ചാത്യ സുറിയാനി പശ്ചാത്തലത്തിലുള്ള സഭകളും സ്ഥാപനങ്ങളും എഴുത്തുകാരും "സുന്നഹദോസ്" എന്നുപയോഗിക്കുന്നു. ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ മാത്രമല്ല മാർത്തോമാ സഭയും എന്തിന് സിറോ-മലങ്കര കത്തോലിക്കാ സഭ വരെ ഉപയോഗിക്കുന്നത് "സുന്നഹദോസ്" എന്ന പദമാണ്. അതിനാൽ ആധുനിക കാല സെക്യുലർ ചരിത്രകാരന്മാർ ഏതു വാക്ക് ഉപയോഗിക്കുന്നു എന്നത് ഒരു ലിസ്റ്റ് തയ്യാറാക്കി പരിശോധിച്ച് അത് നമുക്ക് സ്വീകരിക്കാവുന്നതാണ്. പിന്നെ ചിത്രത്തിലെ അക്ഷരം മാറിപ്പോയത് തിരുത്തുകൾക്കിടയിൽ അബദ്ധത്തിൽ വന്ന ഒരു ക്ലെറിക്കൽ തെറ്റ് മാത്രമാണ്. എങ്കിലും ആ നോട്ടക്കുറവിന് ഖേദം അറിയ്ക്കുന്നു. ---ജോൺ സി. (സംവാദം) 01:09, 15 ജൂൺ 2021 (UTC)Reply

@Johnchacks:, അതിന് എപ്രകാരമാണ് ഇത്തരത്തിലുള്ള വക്രീകരണത്തെ ന്യായീകരിക്കാൻ സാധിക്കുക. സംഭവത്തിന്റെ മ്യൂസിയത്തിലും എന്തിന് അതിന്റെ ചിത്രത്തിൽ പോലും സൂനഹദോസ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പിന്നെ പടിഞ്ഞാറൻ സുറിയാനി ഒന്നും അന്നില്ല. പുത്തങ്കൂറ്റുസഭകൾ പടിഞ്ഞാറൻ സുറിയാനിണിലേക്ക് ചുവടുമാറ്റിയത് തന്നെ 17ആം നൂറ്റാണ്ടിൽ ആണ്. മാത്രമല്ല അവ എല്ലാവിഭാഗവും ഛേർത്താലും പിന്നെയും അവർ മാർത്തോമാ ക്രിസ്ത്യാനികളിലെ ഒരു ന്യൂനപക്ഷമാണ്. അങ്ങനെയിരിക്കെ എന്തടിസ്ഥാനത്തിലാണ് സൂനഹദോസ് എന്നതിന് പകരം സുന്നഹദോസ് എന്ന് വിഭാഗീയനാമം സ്വീകരിക്കുന്നത്. താങ്കൾ ഒരു മലങ്കര ഓർത്തഡോക്സ് സഭക്കാരനായതുകൊണ്ട് എല്ലാത്തിലും താങ്കളുടെ സഭ നിർദേശിക്കുന്ന പേരകളാണോ ഉപയോഗിക്കേണ്ടത്. എങ്കിൽ താങ്കൾ പോയി ആ മ്യൂസിയം കൂടി തിരുത്ത്. Br Ibrahim john (സംവാദം) 02:48, 15 ജൂൺ 2021 (UTC)Reply

ഈ കണ്ണിയിലും ഈ കണ്ണിയിലും ഈ കണ്ണിയിലും, ഈ കണ്ണിയിലും, ഈ കണ്ണിയിലും, ഈ കണ്ണിയിലും എല്ലാം സൂനഹദോസ് എന്നാണല്ലോ കാണുന്നത്? സുന്നഹദോസ് എന്നെവിടേയും കാണുന്നുമില്ല. --Vijayan Rajapuram {വിജയൻ രാജപുരം} 10:23, 15 ജൂൺ 2021 (UTC)Reply

Vijayanrajapuram, തീർച്ചയായും ശരിയാണ്. ഈ ലേഖനത്തിൽ ചേർത്തിരിക്കുന്ന ചിത്രത്തിലും അവലംബങ്ങളിലുമെല്ലാം സൂനഹദോസ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ലേഖനത്തിന്റെ ശീർഷകം മാത്രം സുന്നഹദോസ് എന്നും.Br Ibrahim john (സംവാദം) 12:16, 15 ജൂൺ 2021 (UTC)Reply

മലയാളഗ്രന്ഥങ്ങളിലും പാഠപുസ്തകങ്ങളിലുമൊക്കെ സുന്നഹദോസ് എന്ന് കാണുന്നുണ്ട്. രണ്ടും ശരിയാണ് എന്നാണല്ലോ ഇതിൽ നിന്നും മനസ്സിലാകുന്നത്. എന്റെ അഭിപ്രായം, ഇത്ര ഘോരമായ ചർച്ചക്കൊന്നും പ്രസക്തിയില്ലെന്നും അഭിപ്രായ ഐക്യമുള്ള സിനഡ് എന്ന് തലക്കെട്ട് ആക്കാമെന്നുമാണ്. മലയാളത്തിൽ രണ്ട് രീതിയിലും വിളിക്കപ്പെടുന്നു എന്ന് ലേഖനത്തിൽ പരാമർശിക്കുകയുമാവാം.--Irshadpp (സംവാദം) 07:22, 16 ജൂൺ 2021 (UTC)Reply

Irshadpp, കൂടുതലും സൂനഹദോസ് എന്നാണ്. സുന്നഹദോസ് എന്ന് രേഖപ്പെടുത്തിയ ചില കൃതികൾ ഉണ്ടെങ്കിൽ ലും അവ അപ്രസക്തമാണ്. കുർബാന, കൂദാശ, കന്ദീശ, മാലാഖ, ദുക്രാന, മ്ശംശാന എന്നിവയ്ക്ക് പകരം ആരെങ്കിലും കുർബോനോ, കൂദോശോ, കാദീശോ, മാലോഖോ, ദുക്രോനോ, മ്ശംശോനോ എന്നൊക്കെ കേരളത്തിൽ പറയാറുണ്ടോ? അതപോലെ തന്നെയാണ് സൂനഹദോസ് എന്നതിന് പകരം സുന്നഹദോസ് എന്ന് പറയുന്നത് (കിഴക്കൻ സുറിയാനി- പടിഞ്ഞാറൻ സുറിയാനി വ്യത്യാസം ആണ് ഇത്). സിനഡ് എന്ന ഇംഗ്ലീഷ് പദത്തോടും യോജിക്കാനാവില്ല. സൂനഹദോസ് എന്നത് തന്നെയാണ് ശരിയായ പദം: ചരിത്രപരമായും സാമൂഹികമായും. പാശ്ചാത്യ സുറിയാനി ഭാഷാരൂപം കേരളത്തിൽ എത്തുന്നതിന് നൂറ്റാണ്ടുകൾക്ക് മുമ്പ് നടന്നതായ ഈ സംഭവത്തെക്കൂടി ഹൈജാക്ക് ചെയ്യാനുള്ള ശ്രമം അനുവദിക്കുന്നത് ശരിയല്ല. Br Ibrahim john (സംവാദം) 07:53, 16 ജൂൺ 2021 (UTC)Reply

Br Ibrahim john,Irshadpp അവസാനമുള്ള ഈ സംവാദത്തിൽ നിന്നും മുകളിലേക്ക് വരാം, Br Ibrahim john ഇവിടെ നിരത്തിയിരിക്കുന്ന ദുക്രാന, മ്ശംശാന എന്നീ പദങ്ങൾക്ക് പകരം ദുക്രോനോ, മ്ശംശോനോ എന്നീ പദങ്ങൾ തന്നെയാണ് പടിഞ്ഞാറൻ സുറിയാനി സഭകൾ ഉപയോഗിക്കുന്നത്. കന്ദീശ എന്നതിന് പകരം കാദീശ എന്ന പദമാണ് ഉപയോഗിക്കുന്നത്. ഉദാഹരണം കാദീശാ പള്ളി, കായംകുളം. എന്നാൽ ഈ ലിസ്റ്റിൽ പെട്ടതല്ല സുന്നഹദോസ് എന്ന പദം. സുന്നഹദോസ് എന്ന പദം പടിഞ്ഞാറൻ സുറിയാനി സഭകൾ മാത്രമല്ല, സെക്യുലർ ഗ്രന്ഥങ്ങളും പത്രങ്ങളും പാഠപുസ്തകങ്ങളും ഉപയോഗിക്കുന്നുണ്ട്. . ലിങ്കുകൾ ഉടനെയുള്ള സംവാദത്തിൽ നൽകാം ---ജോൺ സി. (സംവാദം) 09:59, 16 ജൂൺ 2021 (UTC)Reply

Johnchacks, ഇവിടെ പറഞ്ഞത് താങ്കൾക്ക് മനസ്സിലായില്ല എന്ന് വിചാരിക്കുന്നു. സൂനഹദോസ് എന്നാണ് കൂടുതൽ രേഖകളിലും പറയുന്നത്. മാത്രമല്ല ഈ സംഭവം നടന്നപ്പോൾ കേരളത്തിൽ പൗരസ്ത്യ സുറിയാനി മാത്രമാണ് ഉപയോഗത്തിൽ ഇരുന്നത്. പടിഞ്ഞാറൻ സുറിയാനി ഇവിടെ പ്രചരിക്കുന്നത് നൂറ്റാണ്ടുകൾക്ക് ശേഷമാണ്. അതിനാൽ ഈ സംഭവത്തെ അക്കാലത്ത് ഉള്ളവർ വിളിച്ചിരുന്നതും സ്വാഭാവികമായും കൂടുതൽ പഴയ പേരും സൂനഹദോസ് എന്നുതന്നെയാണ്. ഇത് കൂടാതെ സംഭവത്തിന്റെ മ്യൂസിയത്തിലും അതുപോലെ ഉദയംപേരൂർ സൂനഹദോസിന്റെ കാനോനകൾ എന്ന ഗ്രന്ഥത്തിലും എല്ലാം തന്നെ സൂനഹദോസ് എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഒപ്പം ജനസംഖ്യാപരമായി പരിശോധിച്ചാലും ഭൂരിപക്ഷം ആളുകളും ഇതിനെ വിളിക്കുന്നത് സൂനഹദോസ് എന്നാണ്. സർക്കാർ കണക്കുകൾ പ്രകാരം തന്നെ കേരളത്തിൽ പടിഞ്ഞാറൻ സുറിയാനി ഉപയോഗിക്കുന്ന ആകെ ആളുകളേക്കാൽ (ഓർത്തഡോക്സ്‌, യാക്കോബായ, മലങ്കര, മാർത്തോമാ) കൂടുതൽ കിഴക്കൻ സുറിയാനി തന്നെ പിന്തുടരുന്നവരാണ് (സീറോ മലബാർ, കൽദായ സുറിയാനി). Br Ibrahim john (സംവാദം) 10:48, 16 ജൂൺ 2021 (UTC)Reply

Br Ibrahim john, എനിക്ക് താങ്കൾ പറഞ്ഞത് മനസ്സിലായില്ലന്നല്ല. താങ്കളുടെ ഉദാഹരണങ്ങൾ എല്ലാം പൂർണ്ണമായി ശരിയല്ല എന്നാണ് പറഞ്ഞത്. കൂനൻകുരിശ് വരെയുള്ള കാലത്ത് ക്രൈസ്തവർ എല്ലാം പൗരസ്ത്യസുറിയാനി ഉപയോഗിച്ചിരുന്നതിനാൽ സൂനഹദോസ് എന്ന പദം ഉപയോഗിച്ചിരുന്നു. പടിഞ്ഞാറൻ സുറിയാനിയിൽ ഇത് സുന്നഹദോസ് ആണ്. ഇതു പോലെ നിരവധി പദങ്ങൾ ഉദാഹരണമായുണ്ട്. എന്നാൽ കൂനൻകുരിശിനു ശേഷം പുത്തങ്കൂർ വിഭാഗം പടിഞ്ഞാറൻ സുറിയാനി സ്വീകരിച്ചപ്പോൾ അതിലെ പദങ്ങളും മലയാളത്തിൽ പ്രചാരത്തിലെത്തി. അങ്ങനെ സൂനഹദോസിനൊപ്പം തന്നെ സുന്നഹദോസും മലയാളത്തിലെത്തി. ആധുനിക കാല സെക്യുലർ എഴുത്തുകളിൽ കൂടുതൽ ഉപയോഗിക്കുന്ന പദം സുന്നഹദോസ് തന്നെയാണ്.
Vijayanrajapuram, സുന്നഹദോസ് എന്ന പദം എങ്ങും കണ്ടില്ല എന്നു താങ്കൾ പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തുന്നു. താഴെക്കൊടുത്തിരിക്കുന്ന ലിങ്കുകൾ നോക്കുക:
Irshadpp പറഞ്ഞത് ശരിയാണ് പാഠപുസ്തകങ്ങളിൽ ഉപയോഗിക്കുന്നത് സുന്നഹദോസ് തന്നെയാണ്.
എം.ജി യൂണിവേഴ്സിറ്റിയുടെ മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും സിലബസ് ഇതാ: https://www.mgu.ac.in/uploads/2018/04/Sem.-3.pdf?x18327
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ എം.എ മലയാളം ഭാഷയുടെയും സാഹിത്യത്തിന്റെയും സിലബസ്: http://www.universityofcalicut.info/SDE/MA%20Malayalam%20syllabus.pdf
പത്രമാധ്യമങ്ങളിൽ വരുന്ന വാർത്തകൾ - ഇവിടെ നിരത്തേണ്ടതില്ല. ആർക്കും രണ്ടു പദങ്ങളും മലയാളത്തിൽ ഗൂഗിൾ ചെയ്താൽ കാണാവുന്നതാണ്.
ഇനി, താങ്കൾ കാണിച്ചിരിക്കുന്ന ലിങ്കുകളിലും ഇവിടെയുള്ള ഫോട്ടോയിലുമുള്ള പള്ളി (ഉദയമ്പേരൂർ സുന്നഹദോസ് നടന്ന പള്ളി) കത്തോലിക്ക സഭയുടെ കീഴിലുള്ള പള്ളി ആയതിനാൽ സൂനഹദോസ് എന്ന് ബോർഡിൽ ഉപയോഗിച്ചിരിക്കുന്നു. ഈ പള്ളി കത്തോലിക്കേതര സഭയിലായിരുന്നെങ്കിൽ സുന്നഹദോസ് എന്ന് എഴുതുമായിരുന്നു. കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ വെബ്‌സൈറ്റിലെ ഈ താളിലുള്ള പള്ളിയുടെ പഴയ ചിത്രം നോക്കൂ. ആ ഫോട്ടോക്ക് താഴെ എഴുതിവെച്ചിരിക്കുന്നത് കാണുക "1599ൽ സുന്നഹദോസ് ചേർന്ന ഉദയംപേരൂർ പളളി".അപ്പോൾ ആരാണ് കേരളത്തിലെ സാംസ്കാരിക വകുപ്പിനെയും എം.ജി യൂണിവേഴ്സിറ്റിയെയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയെയും ഹൈജാക്ക് ചെയ്തിരിക്കുന്നത് എന്ന് കൂടി Br Ibrahim john പറയട്ടെ. അദ്ദേഹം കൂടെ കൂടെ പറഞ്ഞുകൊണ്ടിരിക്കുന്ന ന്യൂനപക്ഷമാണോ? ഇനി മറ്റ് ചരിത്രപുസ്തകങ്ങൾ നോക്കിയാൽ മാതൃഭൂമി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ചിരിക്കുന്ന വില്യം ലോഗന്റെ മലബാർ മാന്വലിൽ "ഉദയമ്പേരൂർ സുന്നഹദോസ്" എന്നാണ് നൽകിയിട്ടുള്ളത് ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന എ.ശ്രീധരമേനോന്റെ ചരിത്രപ്പുസ്തകങ്ങളിൽ ഒന്നിൽ "സുന്നഹദോസും" വേറൊന്നിൽ "സൂനഹദോസും" ആണ്. പി.ജി ഗോവിന്ദപ്പിള്ളയുടെ കേരള നവോത്ഥാനം-മതാചാര്യർ മതനിഷേധികൾ എന്ന പുസ്തകത്തിൽ "സുന്നഹദോസ്" എന്നാണ് എഴുതിയിരിക്കുന്നത്. ---ജോൺ സി. (സംവാദം) 11:45, 16 ജൂൺ 2021 (UTC)Reply

Johnchacks,താളിലുള്ള ചിത്രം ഉദയം‌പേരൂർ പള്ളിയുടെ പടിഞ്ഞാറൻ മുഖവാരമാണ്. അതിപ്പോഴും അതേ സ്ഥിതിയിൽ തന്നെയാണ്. ഉദയംപേരൂർ സൂനഹദോസ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് പള്ളിയുടെ കിഴക്കേ ഭിത്തിയിൽ ആണ്.

 

മുകളിൽ സൂനഹദോസ് എന്നുള്ളതിന് അവലംബമായി നൽകിയവയ്ക്ക് പറമേയുള്ള മറ്റുചിലത്:

Br Ibrahim john (സംവാദം) 14:23, 16 ജൂൺ 2021 (UTC)Reply

  • സുഹൃത്തുക്കളേ, ഇവിടെനടക്കുന്ന ചർച്ച എവിടേയുമെത്താതെ തുടരുന്നതിൽ കാര്യമില്ല. ഇരുവിഭാഗവും തങ്ങളുടെ വാദഗതിയിൽ ഉറച്ചുനിൽക്കുന്നതിനാൽ Irshadpp അഭിപ്രായപ്പെട്ടതുപോലെ സിനഡ് എന്ന് തലക്കെട്ട് മാറ്റിയശേഷം, സുന്നഹദോസ്, സൂനഹദോസ് പദങ്ങളിൽനിന്ന് തിരിച്ചുവിടൽ ചേർത്ത്, ലേഖനത്തിൽ രണ്ടും ചേർക്കേണ്ടിവരും. ഇവിടെമാത്രമല്ല, മറ്റ് നിരവധി ലേഖനങ്ങളിൽ ഈ പദങ്ങൾ ഉപയോഗിച്ചതായിക്കാണുന്നുണ്ട്. ഇക്കാര്യത്തിലുള്ള അഭിപ്രായം ചേർക്കുമല്ലോ? Vijayan Rajapuram {വിജയൻ രാജപുരം} 14:31, 16 ജൂൺ 2021 (UTC)Reply

സുനഹദോസ് എന്ന പദമാണ് ചരിത്രപരമായും സാമൂഹികമായും കൂടുതൽ ശരി. നിലവിൽ സൂനഹദോസുകൾ എന്ന ഒരു താളുമുണ്ടല്ലോ.Br Ibrahim john (സംവാദം) 14:39, 16 ജൂൺ 2021 (UTC)Reply

Vijayanrajapuram, നമുക്ക് Irshadpp യുടെ നിർദ്ദേശം സ്വീകരിക്കേണ്ടി വന്നേക്കാം. അങ്ങനെയെങ്കിൽ സൂനഹദോസുകൾ എന്ന താളും 'സിനഡുകൾ' അല്ലെങ്കിൽ സിനഡ് എന്ന് മാറ്റേണ്ടി വരും. പക്ഷേ ആധുനിക കാലത്ത് മത്സരപ്പരീക്ഷകളിൽ എങ്ങനെയാണ് ചോദ്യങ്ങൾ വരുന്നത് എന്ന് എല്ലാവരും മനസ്സിലാക്കട്ടെ. വിക്കിപീഡിയയിൽ ആരെങ്കിലും പ്രത്യേകമായി ആസൂത്രിതവും പക്ഷപാതപരവുമായ വക്രീകരണം നടത്തിയോ എന്നും എല്ലാവർക്കും ബോധ്യമാകട്ടെ. അതിന്റെ ലിങ്കുകൾ കൂടി താഴെ ഞാൻ ഷെയർ ചെയ്യാം. ചർച്ച ചെയ്യാനും സംയമനത്തിന്റെ പാത സ്വീകരിക്കാനും ഞാൻ എപ്പോഴും ഒരുക്കമാണ്. എനിക്ക് മറ്റുള്ളവരോട് ബഹുമാനം മാത്രമേ ഉള്ളൂ - --ജോൺ സി. (സംവാദം) 15:18, 16 ജൂൺ 2021 (UTC)Reply

Br Ibrahim john, മറുപടികൾ : പള്ളിയുടെ മുഖവാരം ആണെന്ന് എനിക്ക് പിന്നീട് മനസ്സിലായി. മുൻപ് സൂചിപ്പിച്ചത് പോലെ അത് കത്തോലിക്കാ സഭയുടെ അധീനതയിലുള്ള പള്ളി ആയതിനാൽ 'സൂനഹദോസ്' എന്ന് തന്നെ എഴുതിയിട്ടുണ്ടാകാം. എന്നാൽ ആ ഫോട്ടോക്ക് താഴെ സാംസ്കാരിക വകുപ്പിന്റെ വെബ്‌സൈറ്റിൽ എഴുതിവെച്ചിരിക്കുന്നത് കാണുക "1599ൽ സുന്നഹദോസ് ചേർന്ന ഉദയംപേരൂർ പളളി". പിന്നെ ജോസഫ് പുലിക്കുന്നേലിന്റെ പുസ്തകം (സഭയുടെ പല നടപടികളോടും എതിർപ്പുള്ള ആൾ ആയിരുന്നെങ്കിലും) ആ പശ്ചാത്തലത്തിൽ നിന്നുള്ള ആയതിനാൽ അദ്ദേഹം സൂനഹദോസ് എന്ന് ഉപയോഗിച്ചിട്ടുണ്ട്. അതിനാൽ ഞാൻ കേരള ക്രൈസ്തവരായുള്ള എഴുത്തുകാരുടെ പുസ്തകങ്ങൾ ഒഴിവാക്കിയിട്ടുണ്ട് ( അതു കൊണ്ടാണ് ഈ പുസ്തകം ഞാൻ ഇത് വരെ ലിസ്റ്റ് ചെയ്യാതിരുന്നത്: https://keralabookstore.com/book/syrian-manuel-samagra-keralacharithram/10740/). പുലിക്കുന്നേലിന്റെ പുസ്തകം എം.ജി യൂണിവേഴ്സിറ്റി ലൈബ്രറിയിൽ വെച്ചിരിക്കുന്നു എന്നതല്ലാതെ , ഞാൻ മുകളിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത് പോലെ അവരുടെ പാഠ്യക്രമത്തിലെ പരാമർശമല്ല. വേലായുധൻ പണിക്കശേരി ഉപയോഗിച്ചിരിക്കുന്നത് സൂനഹദോസ് ആണെന്നത് ശരിയാണ്. അതുപോലെ സർവ്വവിജ്ഞാന കോശവും (അവിടെ നൽകിയിരിക്കുന്ന 2 ലിങ്കുകളും സർവ്വവിജ്ഞാനകോശത്തിന്റേതാണ്) . സർവ്വവിജ്ഞാന കോശത്തിന്റെ കാര്യം പറയുമ്പോൾ മറ്റൊരു കാര്യം കൂടി താങ്കൾ ഓർക്കേണ്ടതുണ്ട്. "കുസ്തന്തീനോപോലീസ്" എന്ന സ്ഥലപ്പേർ മലയാളത്തിലെ ചരിത്രപ്പുസ്തകങ്ങളിലൊന്നും ഇല്ല എന്ന് മറ്റൊരിടത്ത് താങ്കൾ ഒരു പരാമർശം നടത്തിയത് തെറ്റാണ് അവിടെ "കുസ്തന്തീനോപോലീസ്' എന്ന് കാണാവുന്നതാണ്. കത്തോലിക്കാ സഭയിലെ വ്യക്തിസഭകളിൽ ഒന്നു തന്നെയാണെങ്കിലും മലങ്കര കത്തോലിക്കാ സഭയും പുത്തൻകൂർ ഒറിജിൻ ആണെന്ന് താങ്കൾ വാദിക്കും എന്ന് കരുതിയാണ് അവിടെ നിന്നുള്ള രേഖകൾ ഇവിടെ നിരത്താതിരുന്നത്. എങ്കിലും താങ്കൾ അവിടെ നിന്നുള്ള ഒരു പുസ്തകം ലിസ്റ്റ് ചെയ്തത് കൊണ്ട് അവിടെ നിന്നുള്ള 3 രേഖകൾ താഴെ ലിസ്റ്റ് ചെയ്യുന്നു. അവയിൽ സുന്നഹദോസ് എന്ന് തന്നെ ഉപയോഗിച്ചിരിക്കുന്നത് കാണാം:

https://syromalankarausa.org/sites/default/files/epl/Panchangom%202020-21%20Malayalam.pdf (page-4 of 36)
https://malankaralibrary.com/ImageUpload/04afcc76f492adff3de48fdd0aad14d5.pdf (page-16)
https://malankaralibrary.com/ImageUpload/fdce703b77c0bf29ce13950df659ca6c.pdf (page-4)
താങ്കൾക്ക് ഇഷ്ടമല്ലാത്ത ഒരു നാമഭേദം കാണുമ്പോൾ, താങ്കൾ പുത്തൻകൂർ പക്ഷത്തെയോ പ്രത്യേകിച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയെയോ ഭള്ളു പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഇവിടെയുള്ള മറ്റ് മതങ്ങളും ഉപയോഗിക്കുന്നത് ഉദയംപേരൂർ സുന്നഹദോസ് എന്നു തന്നെയാണ്. ഇതാ രിസാല വാരികയിലെ ലേഖനം നോക്കുക: http://risalaonline.com/archives/7781
ഓൺലൈൻ പത്രങ്ങളിലെ വാർത്തകൾ ആർക്കും ഗൂഗിൾ ചെയ്ത് നോക്കാവുന്നതിനാൽ ഞാൻ ഒഴിവാക്കിയതാണ്. എങ്കിലും താങ്കൾ ഒന്നു രണ്ടെണ്ണം നിരത്തിയതിനാൽ ഇതാ ഒരു നാലെണ്ണം താങ്കളുടെ ശ്രദ്ധയിലേക്കായി താഴെ ചേർക്കുന്നു:
https://www.manoramaonline.com/news/announcements/2017/11/11/cathalic-history-seminar.html
https://keralakaumudi.com/news/news.php?id=192096
https://www.mathrubhumi.com/ernakulam/news/thruppoonithura-1.4272831
https://www.deshabhimani.com/news/kerala/news-kerala-23-02-2021/926300
എന്നാൽ താങ്കൾ ഏറ്റവും അധിക കൗതുകത്തോടെ കാണേണ്ട കാര്യം സമീപകാലത്ത് സിറോ-മലബാർ സഭ തന്നെ ഇപ്പോൾ സൂന്നഹദോസ് എന്ന രീതിയിലുള്ള പദം ഉപയോഗിച്ച് തുടങ്ങി: http://www.chavaralibrary.in/UploadedFiles/Articles/Article_PDF_Anasthyasyaude%20Rakthasakshyam%20Aadyathe%20Ghanadakavyakruthy10_28_2019_9_27_00_PM.pdf
"ന" യുടെ ഇരട്ടിപ്പ് കാണുക. അല്ലാതെ സൂനഹദോസ് അല്ല.
Vijayanrajapuram, Irshadpp, ഇനിയുള്ള ഭാഗമാണ് നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത്. സ്കൂൾ-കോളേജ് പാഠങ്ങളിലെല്ലാം ഉപയോഗിക്കുന്നത് 'സുന്നഹദോസ്' എന്ന രൂപം തന്നെയാണ് എന്നതിനെ സാധൂകരിക്കുന്നതിനായി മുമ്പുള്ള സംവാദത്തിൽ കേരളത്തിലെ രണ്ട് സർവ്വശാലകളുടെ പാഠ്യക്രമങ്ങളുടെ ലിങ്കുകൾ ഞാൻ ഷെയർ ചെയ്തിരുന്നു. ഇതാ കുറച്ച് ചോദ്യക്കടലാസുകൾ, ബുള്ളറ്റിൻ, പാഠ്യപദ്ധതി കൂടി . അവയിലും "ഉദയംപേരൂർ സുന്നഹദോസ്" എന്നാണ്:
ബി.എ മലയാളം പരീക്ഷയുടെ ചോദ്യക്കടലാസ് (1-ആം ചോദ്യം) : http://pavanatma.libsoft.org/Search/Data/Questions/MAL033SPSAKOCT2013,Samooha%20parinamavum%20samskaravum.pdf
PSC LD ക്ലാർക്ക് പരീക്ഷയുടെ ചോദ്യപേപ്പർ (പേജ്:11/ 34-ആം ചോദ്യം) : https://talentacademy.co.in/FILES/questionpapers/question_8272318625b27442a92c0d.pdf കേരളാ ഗവണ്മെന്റ് പ്രസിദ്ധീകരിക്കുന്ന പി,എസ്.സി ബുള്ളറ്റിൻ (പേജ്-17 /379-ആം ചോദ്യം): https://www.keralapsc.gov.in/pscnew/sites/default/files/inline-files/PSC%20September%2015.pdf
മറ്റൊരു പാഠ്യപദ്ധതി (പേജ്-3): http://14.139.185.6/website/syllabus/B.A%20Malayalam-2000%20admn.pdf
Vijayanrajapuram, Irshadpp , ഇത്രയധികം സെക്യുലർ വിദ്യാഭ്യാസ/ ഉദ്യോഗപ്പരീക്ഷാ രേഖകൾ പരിശോധിച്ചിട്ടും "ഉദയം‌പേരൂർ സുന്നഹദോസ്" എന്ന ഇപ്പോഴത്തെ തലക്കെട്ട് "ഉദയം‌പേരൂർ സിനഡ്" എന്നാക്കി മാറ്റണമെന്ന് നിങ്ങൾക്ക് അഭിപ്രായം ഉണ്ടെങ്കിൽ അറിയിക്കുക. നിങ്ങളുടെ അഭിപ്രായം മാനിക്കുവാൻ തയ്യാറാണ്. പക്ഷേ മറ്റ് ലേഖനങ്ങളിലെ സൂനഹദോസ്/സുന്നഹദോസ് അഥവാ സൂനഹദോസുകൾ/സുന്നഹദോസുകൾ എന്നുള്ള തലക്കെട്ടുകൾ സിനഡ്/സിനഡുകൾ എന്ന് മാറ്റേണ്ടി വരും. സൂനഹദോസ്/സുന്നഹദോസ് എന്നിവ തിരിച്ചു വിടൽ താളുകളാക്കുകയും ആമുഖഭാഗത്തായി രണ്ടു രൂപഭേദങ്ങളും പരാമർശിക്കുകയും ചെയ്യുകയും വേണം - --ജോൺ സി. (സംവാദം) 18:32, 16 ജൂൺ 2021 (UTC)Reply

മറുപടി:--->
ഉദയംപേരൂർ സൂനഹദോസുമായി ബന്ധപ്പെട്ടുള്ള ചില വിവരണങ്ങളിൽ സുന്നഹദോസ് എന്ന് രേഖപ്പെടുത്തി കാണുന്നുണ്ടെങ്കിലും സൂനഹദോസ് എന്നതും അതുപോലെ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റ് സർവ്വകലാശാലകളുടെ പാഠ്യപദ്ധതി പരിശോധിക്കാൻ ശ്രമിച്ചെങ്കിലും അതിനായില്ല. അവ കൂടി പരിശോധിച്ചാൽ മാത്രമേ അതിൽ കൃത്യമായി അഭിപ്രായം പറയാനികൂ.
മലങ്കര കത്തോലിക്കാ സഭയുടെ ഒരു കണ്ണി ചൂണ്ടിക്കാണിച്ചത് അത് :ആ സഭ പുത്തങ്കൂറ് ആയതുകൊണ്ടും ആ കണ്ണി ഔദ്യോഗികമായി ഈ വിഷയങ്ങളിൽ ആ സഭയുടെ പ്രസിദ്ധീകരണം ആയതുകൊണ്ടുമാണ്. അതേസമയം ആ സഭ സുന്നഹദൊസ് എന്ന് എവിടെയെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കിൽ അതൊരിക്കലും ഞാൻ പറഞ്ഞതിനെ അസാധുവാക്കുന്നില്ല. കാരണം ആ സഭ പാശ്ചാത്യ സുറിയാനി ഉപയോഗിക്കുന്ന സഭയാണ്.
എന്തുകൊണ്ട് സൂനഹദോസ് എന്നത് കൂടുതൽ ശരി--->
  • ചരിത്രപരമായ കാരണം: സംഭവം നടന്നപ്പോൾ കേരളത്തിൽ ക്രിസ്ത്യാനികളുടെ ഇടയിൽ പ്രചാരത്തിലുള്ളത് കിഴക്കൻ സുറിയാനി മാത്രമാണ്. പടിഞ്ഞാറൻ വന്നത് 19ആം നൂറ്റാണ്ടിൽ ആണെന്ന് സുറിയാനി പണ്ഡിതനായ സെബാസ്റ്റ്യൻ ബ്രോക്ക് വ്യക്തമാക്കിയിട്ടുണ്ട്. അഥവാ ചരിത്രപരമായ പേര് ഉദയം‌പേരൂർ സൂനഹദോസ് എന്നുതന്നെ.
  • സാഹിത്യപരമായ കാരണങ്ങൾ: സൂനഹദോസിനേക്കുറിച്ചുള്ള ആധികാരിക രേഖ എന്നുപറയുന്നത് ഉദയം‌പേരൂർ സൂനഹദോസിന്റെ കാനോനകൾ എന്ന ഗ്രന്ഥമാണ്. അതാകട്ടെ ലത്തീൻ മൂലരേഖകളുടെയും പോർട്ടുഗീസ് രേഖകളുടേയും തർജ്ജമയാണ്. അത് വ്യക്തമായും പറയുന്നത് സൂനഹദോസ് എന്നുതന്നയാണ്.
  • മ്യൂസിയം, സംഭവസ്ഥലം എഴുതിയിരിക്കുന്ന പേര് സൂനഹദോസ് എന്നുതന്നെ. അത് കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിൽ ഉള്ള സ്ഥാപനമായതുകൊണ്ടാണ് അതിൽ സൂനഹദോസ് എന്ന് രേഖപ്പെടുത്തിയത് എന്ന് പറയുന്നത് ശരിയല്ല. കാരണം രണ്ടു നൂറ്റാണ്ടുമുമ്പ് വരെ കേരളത്തിൽ സുന്നഹദോസ് എന്നതുപോയിട്ട് പടിഞ്ഞാറൻ സുറിയാനി ഭാഷാശൈലി പോലുമില്ലായിരുന്നല്ലോ. (Johnchacks ന് എതിരഭിപ്രായം ഉണ്ടെങ്കിൽ പറയാം.)
സുന്നഹദോസ് എന്ന് രേഖപ്പെടുത്തുന്നത് എന്തുകൊണ്ട് ശരിയല്ല--->
  • കാരണം മുകളിൽ പറഞ്ഞത് തന്നെ. ഒപ്പം:
    • ആധികാരിക രേഖയോട് വിശ്വസ്തത പുലർത്തായ്ക, സംഭവസ്ഥലത്തോട് വിശ്വസ്തത പുലർത്തായ്ക, ചരിത്രസംഭവത്തോടുള്ള വിശ്വസ്തതയില്ലായ്മ.Br Ibrahim john (സംവാദം) 05:17, 17 ജൂൺ 2021 (UTC)Reply

Br Ibrahim john, ഈ സംഭവത്തെ കേരളത്തിലെ സാംസ്കാരിക വകുപ്പ്, ഔദ്യോഗിക മത്സരപരീക്ഷ വിഭാഗം, പൊതുവിദ്യാഭ്യാസരംഗം തുടങ്ങിയ ഇടങ്ങളിൽ എങ്ങനെയാണ് രേഖപ്പെടുത്തുന്നത് എന്ന് ശക്തവും വ്യക്തവുമായ തെളിവുകളോടെ ഞാൻ ചൂണ്ടിക്കാണിച്ചു കഴിഞ്ഞു. അതു പോലെയുള്ള തെളിവുകൾ ഒന്നും തന്നെ താങ്കൾ ഇതു വരെയും ഹാജരാക്കിയിട്ടില്ലാത്തതിനാൽ ഒരു പ്രാവശ്യം താങ്കൾ പറഞ്ഞത് തന്നെ വീണ്ടും പറയുന്നതിന് ഞാൻ മറുപടി പറയേണ്ട ആവശ്യമില്ല. എങ്ങനെയാണ് ഈ സംഭവം ഇന്നത്തെ കാലത്ത് ഔദ്യോഗിക പൊതു മണ്ഡലങ്ങളിൽ ഉപയോഗിക്കുന്നത് എന്ന് ആണ് ഇവിടെ നോക്കേണ്ടത്. ഈ സംഭവം ആധുനിക പാഠ്യരംഗത്തും പൊതുരംഗത്തും എല്ലാം അറിയപ്പെടുന്നത് "ഉദയം‌പേരൂർ സുന്നഹദോസ്" എന്നു തന്നെയാണ്. അഥവാ അങ്ങനെ ആയിപ്പോയി. ആർക്കെങ്കിലും ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. അവരെയൊക്കെ ആരാണ് വക്രീകരിച്ചത്? ആരാണ് ഹൈജാക്ക് ചെയ്തത്? എന്റെ അറിവിൽ ആരും ആരെയും വക്രീകരിച്ചൊന്നുമില്ല. കാലാന്തരത്തിൽ മൂലഭാഷയിൽ നിന്ന് മാറ്റം വന്ന അനവധി ഉദാഹരണങ്ങൾ ഉണ്ട്. പക്ഷേ അതൊക്കെ ഇവിടെ പ്രതിപാദിച്ചാൽ ചർച്ച അപ്രധാനദിശയിലേക്ക് പോയേക്കാം എന്നതിനാൽ അവയെക്കുറിച്ചൊന്നും പറയുന്നില്ല. എം.ജി യൂണിവേഴ്സിറ്റി, കാലിക്കറ്റ് യൂണിവേഴ്സിറ്റി തുടങ്ങിയവയിലെ ചരിത്ര-മലയാള വിഭാഗങ്ങൾ എന്തേ ആധികാരിക രേഖയോട് വിശ്വസ്തത പുലർത്താത്തത്, സംഭവസ്ഥലത്തോട് വിശ്വസ്തത പുലർത്താത്തത്, ചരിത്രസംഭവത്തോടുള്ള വിശ്വസ്തതയില്ലായ്മ ചെയ്യുന്നത് എന്ന് കൂടി സ്വയം ചിന്തിച്ച് ഉത്തരം കണ്ടെത്തുക. ---ജോൺ സി. (സംവാദം) 07:12, 17 ജൂൺ 2021 (UTC)Reply

Vijayanrajapuram, Johnchacks, ഈ വിഷയത്തിൽ കൃത്യമായ സമയത്ത് പ്രതികരണം നൽകുന്നതിൽ താമസിക്കുന്നതിൽ ഖേദമുണ്ട്. എന്നാൽ വ്യക്തിപരമായ ചില ബുദ്ധിമുട്ടുകൾ ഉള്ളതുകൊണ്ട് എന്റെ പ്രതികരണത്തിന് താമസമുണ്ടാകും. പക്ഷേ, എന്റെ വാദത്തിൽ ഉറച്ചു നിൽക്കുന്നു. അടുത്ത പ്രതികരണത്തിൽ അതിനുള്ള മറ്റു തെളിവുകൾ നൽകാം. അതുകൊണ്ട് അതുവരെ ഈ ചർച്ച അവസാനിപ്പിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. അത്രയുംകാലം ഈ ലേഖനം തത്സ്ഥിതി തുടരുന്നതിൽ എനിക്ക് എതിർപ്പില്ല.Br Ibrahim john (സംവാദം) 02:49, 18 ജൂൺ 2021 (UTC)Reply

Br Ibrahim john, Vijayanrajapuram, Johnchacks, Irshadpp വിഷയത്തിൽ ആധികാരിക ജ്ഞാനം ഇല്ലാത്തയാളാണ്, എങ്കിലും ജോൺ സി //ഈ സംഭവത്തെ കേരളത്തിലെ സാംസ്കാരിക വകുപ്പ്, ഔദ്യോഗിക മത്സരപരീക്ഷ വിഭാഗം, പൊതുവിദ്യാഭ്യാസരംഗം തുടങ്ങിയ ഇടങ്ങളിൽ എങ്ങനെയാണ് രേഖപ്പെടുത്തുന്നത് എന്ന് ശക്തവും വ്യക്തവുമായ തെളിവുകളോടെ ഞാൻ ചൂണ്ടിക്കാണിച്ചു കഴിഞ്ഞു. അതു പോലെയുള്ള തെളിവുകൾ ഒന്നും തന്നെ താങ്കൾ ഇതു വരെയും ഹാജരാക്കിയിട്ടില്ലാത്തതിനാൽ ഒരു പ്രാവശ്യം താങ്കൾ പറഞ്ഞത് തന്നെ വീണ്ടും പറയുന്നതിന് ഞാൻ മറുപടി പറയേണ്ട ആവശ്യമില്ല.// ഇങ്ങനെയൊരു വാദം പറഞ്ഞതുകൊണ്ട് മാത്രം പറയാം. ഔദ്യോഗിക മത്സരപരീക്ഷ വിഭാഗം, പൊതുവിദ്യാഭ്യാസരംഗം എന്നിവയെല്ലാം സൂനഹദോസ് എന്ന പദവും ഉപയോഗിച്ചുകാണുന്നുണ്ട്. UGC-NET-Malayalam-Paper-2-June-2009, മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി ബിഎ മലയാളം നാലാം സെമസ്റ്റർ ചോദ്യപ്പേപ്പർ, സിഎംഎസ് കോളേജ് എംഎ മലയാളം പഠനസഹായി, എംഎ മലയാളം സിലബസ്, കേരള യൂണിവേഴ്സിറ്റി മലയാളം സിലബസ് 2017, ബിഎ മലയാളം ചോദ്യപ്പേപ്പർ സർവവിജ്ഞാനകോശം വെബ് എഡിഷൻ താളിന്റെ (താൾ പൂർത്തിയായിട്ടില്ല) തലക്കെട്ട് എന്നിവ സൂനഹദോസ് എന്ന് ഉപയോഗിച്ചുകാണുന്നതിന്റെ ചില ഉദാഹരണങ്ങൾ ആണ്. Ajeeshkumar4u (സംവാദം) 06:31, 18 ജൂൺ 2021 (UTC)Reply

Ajeeshkumar4u, ഈ വിഷയത്തിൽ ആധികാരിക ജ്ഞാനം ഉണ്ട് എന്ന് ആർക്കും തന്നെ അവകാശപ്പെടാനാകില്ല. അതിനാൽ //വിഷയത്തിൽ ആധികാരിക ജ്ഞാനം ഇല്ലാത്തയാളാണ്// എന്ന് കരുതേണ്ടതില്ല. എല്ലാവരും അവരുടെ അഭിപ്രായങ്ങൾ പറയുന്നു. താങ്കളെ പോലെ കൂടുതൽ ആളുകൾ ഇവിടെ കടന്നു വന്നു അഭിപ്രായം പറയുകയാണ് വേണ്ടത്. അതാണ് ഈ സംവാദം കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാതെ ഒരാൾ ഏകപക്ഷീയമായി തീരുമാനിക്കുകയോ അല്ലെങ്കിൽ രണ്ടു പേർ തമ്മിൽ തർക്കിച്ച് തീരുമാനിക്കുകയോ അല്ല വേണ്ടത്. എല്ലാവരും ചേർന്ന് തീരുമാനിക്കുമ്പോൾ എല്ലാവർക്കും ഒരു ഓണർഷിപ്പ് മനോഭാവം തോന്നും. കിട്ടാവുന്നത്ര രേഖകൾ വന്നതിന് ശേഷം നമുക്ക് എല്ലാം പരിശോധിക്കാം - --ജോൺ സി. (സംവാദം) 13:11, 18 ജൂൺ 2021 (UTC)Reply
  • സൂനഹദോസ് നടന്ന പള്ളിയിൽ സുനഹദോസ് എന്ന് എങ്ങനെയാണോ എഴുതിയിരിക്കുന്നത് അത് ലേഖനത്തിന്റെ തലക്കെട്ട് ആയി നൽകുക എന്നതാണ് മര്യാദ എന്ന് കരുതുന്നു. വേണമെങ്കിൽ ഒരുവരി ഉച്ചാരണ രീതിയേക്കുറിച്ചും ചേർക്കാം. Tonynirappathu (സംവാദം) 14:56, 18 ജൂൺ 2021 (UTC)Reply

@ Tonynirappathu, Br Ibrahim john, Ajeeshkumar4u, Vijayanrajapuram, Irshadpp, ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, ഇങ്ങനെയൊരു നിർദ്ദേശം കൂടി മുന്നോട്ട് വെക്കുന്നു.

  1. ഈ താളിന്റെ തലക്കെട്ട് ഉദയംപേരൂർ സൂനഹദോസ് എന്നാക്കുക. ഉദയം‌പേരൂർ സുന്നഹദോസ് എന്നത് തിരിച്ചു വിടൽ താളാക്കുക
  2. അങ്ങനെയൊരു മാറ്റം നടക്കുമ്പോൾ പകരമായി സൂനഹദോസുകൾ എന്ന താളിന്റെ തലക്കെട്ട് സുന്നഹദോസുകൾ എന്നാക്കുക, ആ താളിലെ സിനഡുകൾ സൂനഹദോസുകൾ എന്നതിൽ നിന്നും സുന്നഹദോസുകൾ എന്നാക്കുക (വേണമെങ്കിൽ കത്തോലിക്കാ സഭയുടേത് മാത്രമായ സിനഡുകൾ സൂനഹദോസുകൾ എന്ന രീതിയിൽ തുടരാവുന്നതാണ്). സൂനഹദോസുകൾ എന്നത് തിരിച്ചു വിടൽ താളാക്കുക

ഈ നിർദ്ദേശത്തിൽ എല്ലാവരും സമയമെടുത്ത് ആലോചിച്ച് അഭിപ്രായം അറിയിക്കുക - --ജോൺ സി. (സംവാദം) 16:28, 18 ജൂൺ 2021 (UTC)Reply

ഇതിൽ 16ആം താളിൽ ഉദയംപേരൂർ സൂനഹദോസിന്റെ കാനോനകൾ ഉൾപ്പെടുന്നു. Vijayanrajapuram, ഈ വിഷയത്തിലുള്ള എല്ലാ പ്രാഥമിക സ്രോതസ്സുകളിലും (സംഭവം നടന്ന സ്ഥലം, മ്യൂസിയം, ഗുവേയയുടെ ജൊർണാദയിലെ സൂനഹദോസ് ഡിക്രികളുടെ ആധികാരിക മലയാള തർജ്ജമയായ ഉദയംപേരൂർ സൂനഹദോസിന്റെ കാനോനകൾ ഉൾപ്പെടയുള്ള എല്ലാത്തിലും) സൂനഹദോസ് എന്നുതന്നെയാണ്. ഏതാനം സെക്കണ്ടറി സ്രോതസ്സുകളിലും കുറേ ടേർഷ്യറി സ്രോതസ്സുകളിലുമാണ് 'സുന്നഹദോസ്' എന്ന പടിഞ്ഞാറൻ സുറിയാനി പദപ്രയോഗം കാണുന്നത്. ഇതിനോട് ആദ്യം മുതൽ എതിർപ്പ് പ്രകടിപ്പിച്ച Johnchacks തന്നെ ഇപ്പോൾ //ഈ താളിന്റെ തലക്കെട്ട് ഉദയംപേരൂർ സൂനഹദോസ് എന്നാക്കുക// എന്ന അഭിപ്രായം മുന്നോട്ടുവച്ചിരിക്കുന്ന സാഹചര്യവും ഇതേ വിഷയത്തിൽ അഭിപ്രായം പറഞ്ഞ മറ്റ് ഉപയോക്താക്കളുടെ നിലപാടുകളും കണക്കിലെടുത്ത് ഈ താളിന്റെ ശീർഷകം എത്രയും വേഗം സുന്നഹദോസ് എന്നത് തിരുത്തി ഉദയംപേരൂർ സൂനഹദോസ് എന്നാക്കി മാറ്റുന്നതാണ് ഉചിതം. @Johnchacks: താങ്കളുടെ കണ്ടീഷനുള്ള മറുപടി ---->

  1. //ഈ താളിന്റെ തലക്കെട്ട് ഉദയംപേരൂർ സൂനഹദോസ് എന്നാക്കുക. ഉദയം‌പേരൂർ സുന്നഹദോസ് എന്നത് തിരിച്ചു വിടൽ താളാക്കുക// ==> പൂർണ്ണമായും യോജിക്കുന്നു.
  2. രണ്ടാമത്തെ ആവശ്യത്തിൽ 'സുന്നഹദോസ്' എന്ന പദത്തിന് നിലനിൽപ് പോലുമില്ല. കാരണം, അതിൽ 21 സാർവ്വത്രിക സൂനഹദോസുകളേക്കുറിച്ച് പരാമർശമുള്ളതിൽ ആദ്യത്തെ മൂന്നെണ്ണം മാത്രമാണ് ഭാഗികമായി എങ്കിലും സുന്നഹദോസ് എന്ന് വിളിക്കപ്പെടുന്നത്. ബാക്കിയുള്ള 18 സൂനഹദോസുകളും കേരളത്തിലെ സാഹചര്യത്തിൽ സൂനഹദോസ് എന്ന് മാത്രമാണ് അറിയപ്പെടുന്നത്. ത്രെന്തോസ് സൂനഹദോസ്, രണ്ടാം വത്തിക്കാൻ സൂനഹദോസ് എന്നിവ ഞാൻ പ്രത്യേകം എടുത്തുപറയണോ!

ഇവിടെ ഒരുതരത്തിലുമുള്ള വീതംവെപ്പല്ല നടക്കുന്നത്, കൃത്യമായി അവലംബങ്ങളുടെയും ചരിത്രപശ്ചാത്തിന്റെയും അടിസ്ഥാനത്തിലുള്ള നാമകരണമാണ് വേണ്ടത്. വേണമെങ്കിൽ ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ അംഗീകരിക്കുന്ന ആദ്യ മൂന്ന് കൗൺസിലുകളെ സുന്നഹദോസ് എന്നുകൂടി വർഗ്ഗീകരിക്കാം. പക്ഷേ അവയ്ക്ക് നിലവിൽ ലേഖനങ്ങളില്ല. മാത്രമല്ല അങ്ങനെയുള്ള വർഗ്ഗീകരണം അധികപറ്റായാണ് എനിക്ക് തോന്നുന്നത്.Br Ibrahim john (സംവാദം) 16:09, 28 ജൂൺ 2021 (UTC)Reply

Br Ibrahim john, കൊള്ളാമെല്ലോ, പത്തു ദിവസം മറ്റുള്ളവർ താങ്കളെ കാത്തിരുന്നിട്ട്, താങ്കൾ ഇവിടെ തിരിച്ചു വന്നപ്പോൾ //എത്രയും വേഗം// മാറ്റണമെന്നായോ?? ഞാൻ ഇതിനെ ആദ്യമായി കാണാനുദ്ദേശിക്കുന്നത് synod എന്നതിന്റെ തത്തുല്യ മലയാള പദത്തെ അല്ലെങ്കിൽ പദങ്ങളെയാണ്. അല്ലാതെ കിഴക്കൻ സുറിയാനി, പടിഞ്ഞാറൻ സുറിയാനി എന്ന രീതിയിലോ അല്ലെങ്കിൽ മറ്റ് എതെങ്കിലും സഭാവിഭാഗവുമായി ബന്ധപ്പെടുത്തിയോ അല്ല. പക്ഷേ ആ രീതിയിൽ താങ്കൾ കാണുന്നത് കൊണ്ടാണ് ഈ വീതംവെയ്പു വേണ്ടി വരുന്നത്. എല്ലാ തലക്കെട്ടും താങ്കൾ ആഗ്രഹിക്കുന്ന രീതിയിൽ ആക്കണമെന്ന് ശഠിക്കാനാവില്ല. താങ്കൾ എന്തിനാണ് ഏതു വിഷയത്തിലും '// ഓറിയന്റൽ ഓർത്തഡോക്സ് സഭാ// ഫോബിയ' വളർത്തി കാര്യം നേടാൻ ശ്രമിക്കുന്നത്? ആ രീതിയിൽ നോക്കിയാൽ 'സുന്നഹദോസ്' എന്നത് മലങ്കര കത്തോലിക്കാ സഭ എന്ന മറ്റൊരു കത്തോലിക്കാ വ്യക്തിസഭയുടെയും കൂടി കാര്യമാണ്. വിശദമായ മറുപടി വൈകി നൽകാം. അതുവരെ അൽപ്പം ക്ഷമിച്ചിരിക്കൂ. Vijayanrajapuram, ചർച്ചകൾ പൂർണ്ണമാകാതെ Br Ibrahim john-ന്റെ ഏകപക്ഷീയ ആവശ്യങ്ങൾക്ക് വഴങ്ങരുത് എന്ന് സ്നേഹപൂർവ്വം വീണ്ടും ഓർമ്മിപ്പിച്ച് കൊള്ളുന്നു - --ജോൺ സി. (സംവാദം) 05:26, 29 ജൂൺ 2021 (UTC)Reply

Johnchacks ഇതിൽ അനാവശ്യമായി പ്രകോപിതനാകേണ്ടകാര്യമില്ല. ഞാൻ ഏകപക്ഷീയമായ ഒരു തീരുമാനത്തിനും ആരെയും നിർബന്ധിച്ചിട്ടില്ല. //ഈ താളിന്റെ തലക്കെട്ട് ഉദയംപേരൂർ സൂനഹദോസ് എന്നാക്കുക. ഉദയം‌പേരൂർ സുന്നഹദോസ് എന്നത് തിരിച്ചു വിടൽ താളാക്കുക// എന്നത് താങ്കളുടെ തന്നെ അഭിപ്രായം ആയിരുന്നല്ലോ. ചർച്ച ഇനിയും നീളണമെന്ന് താങ്കൾക്ക് താത്പര്യമുണ്ടെങ്കിൽ അതിൽ എനിക്ക് യാതൊരു അഭിപ്രായവും ഇല്ല. ഇവിടെ അനാവശ്യമായ ഒരിനം ശാഠ്യമാണ് താങ്കൾ പ്രകടിപ്പിക്കുന്നത്. //പകരമായി സൂനഹദോസുകൾ എന്ന താളിന്റെ തലക്കെട്ട് സുന്നഹദോസുകൾ എന്നാക്കുക// എന്ന വാദം തന്നെ അത് വ്യക്തമാക്കുന്നതാണ്. ഉള്ളടക്കവുമായി ബന്ധമില്ലാത്ത പദപ്രയോഗം ശീർഷകമാക്കണം എന്ന് പറയുന്നതിലെ ഔചിത്യം മനസ്സിലാകുന്നില്ല. ഈ വിഷയത്തിലെ പ്രാഥമിക സ്രോതസ്സുകളൊന്നും തന്നെ സുന്നഹദോസ് എന്ന പദപ്രയോഗത്തെ ന്യായീകരിക്കുന്നില്ല. കൂനൻ കുരിശു സത്യം എന്നതിന് പകരം 'കൂനൻ കുരിശു ആണയിടൽ' എന്നോ 'സ്വീവാ സത്യം' എന്നോ വച്ചാൽ ശരിയാകില്ല. പ്രാഥമിക സ്രോതസ്സുകളെ അംഗീകരിച്ചല്ലാതെ നാമകരണം ശരിയാവില്ല. പിന്നീട് '// ഓറിയന്റൽ ഓർത്തഡോക്സ് സഭാ// ഫോബിയ' എന്ന താങ്കളുടെ പുതിയ ആരോപണത്തേക്കുറിച്ച്--> എനിക്ക് എതിർപ്പുള്ളത് ഓറിയന്റൽ ഓർത്തഡോക്സ് പക്ഷപാതിത്വത്തോട് മാത്രമാണ്. അത് വീണ്ടും ആവർത്തിക്കാൻ താത്പര്യമില്ല. ഏതെങ്കിലും പ്രസക്തമായ പ്രാഥമിക സ്രോതസ്സുകളിൽ സുന്നഹദോസ് എന്ന പദപ്രയോഗം കാണുന്നതെങ്കിൽ അത് ശ്രദ്ധയിൽപ്പെടുത്തണം എന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു. ആശംസകൾ.Br Ibrahim john (സംവാദം) 06:05, 29 ജൂൺ 2021 (UTC)Reply

Br Ibrahim john, ഈ ചർച്ച നീണ്ടു പോകുന്നതിനാലും മറ്റുള്ളവരുടെ സമയം കൂടി പാഴാകുന്നതിനാലും ഒരു സമന്വയം എന്ന നിലയിൽ മുൻപോട്ട് ഞാൻ വെച്ച നിർദ്ദേശത്തിന് രണ്ടു ഭാഗങ്ങൾ ഉണ്ടെന്ന് ആർക്കും മനസ്സിലാക്കാവുന്നതാണ്. താങ്കൾക്കോ മറ്റുള്ളവർക്കോ അത് പൂർണ്ണമായോ ഭാഗികമായി തള്ളാവുന്നതുമാണ്. പക്ഷേ, അതിൽ ഒരു ഭാഗം മാത്രമെടുത്ത് //എത്രയും വേഗം// നടപ്പിലാക്കപ്പെടണം എന്ന് ആവശ്യപ്പെടുമ്പോൾ ശാന്തതയോടെയും സൗമ്യതയോടെയും മറുപടി പറയാൻ ആർക്ക് സാധിക്കും? Vijayanrajapuram, Kiran Gopi, മറ്റ് കാര്യനിർവ്വാഹകർ, Br Ibrahim john, ഈ വിഷയത്തിൽ താത്പര്യമുള്ള മറ്റ് ഉപയോക്താക്കൾ, സത്യത്തിൽ ഈ താളിന്റെ തലക്കെട്ട് മാറ്റേണ്ട കാര്യമെന്താണ് എന്ന് തന്നെ എനിക്ക് മനസ്സിലാകുന്നില്ല. സവിശേഷമതസമ്മേളനം എന്നൊക്കെയർത്ഥമുള്ള Synod എന്ന ഇംഗ്ലീഷ് പദത്തിന് തുല്യമായി സുന്നഹദോസ്, സൂനഹദോസ് തുടങ്ങിയ പദങ്ങൾ മലയാളത്തിൽ നിലവിലുണ്ട്. ഈ രണ്ടു രൂപങ്ങളും കൂടാതെ അല്പം വ്യത്യാസത്തോടെയുള്ള മറ്റ് രൂപങ്ങളും മലയാളത്തിൽ നിലവിലുണ്ട്. എനിക്ക് വിക്കിപീഡിയയിൽ സൂനഹദോസുകൾ എന്ന തലക്കെട്ട് കണ്ടപ്പോൾ അസ്വസ്ഥതയോ ഉദയംപേരൂർ സുന്നഹദോസ് എന്ന തലക്കെട്ട് കണ്ടപ്പോൾ ആത്മഹർഷമോ തോന്നിയിട്ടില്ല. രണ്ടും ശരിയായ പദങ്ങളാണ് എന്ന് എനിക്ക് അറിയാമായിരുന്നു. ഒരു കാലത്ത് പൗരസ്ത്യസുറിയാനി മാത്രം കേരളത്തിൽ ഉണ്ടായിരുന്നതിനാൽ ആ ശൈലിയിലുള്ള രൂപത്തിൽ എഴുതിയിരുന്നു. പിന്നീട് പാശ്ചാത്യ സുറിയാനി കൂടി വന്നപ്പോൾ ആ ശൈലിയിൽ ഉള്ള രൂപവും മലയാളത്തിൽ പ്രചാരത്തിലായി. ഇന്ന് നോക്കുകയാണെങ്കിൽ ഇരു രൂപങ്ങളും നിലവിലുണ്ട്. കൂടാതെ 'സുനഹദോസ്' എന്ന പദവും മറ്റ് ചില പദവിന്യാസങ്ങളും നിലവിലുണ്ട്. Jesus എന്നത് ഒരു കാലത്ത് മലയാളത്തിൽ 'ഈശോ' ആയിരുന്നു. ഈ പറയുന്ന കാനോനകളുടെ പുസ്തകത്തിലടക്കം. പക്ഷേ ഇന്ന് ഒട്ടുമിക്കയിടത്തും അതു 'യേശു' എന്നായി മാറി. അതു പോലെ Jerusalem ഒരു കാലത്ത് ക്രൈസ്തവപുസ്തകങ്ങളിൽ എഴുതിയിരുന്നത് 'ഓശ്ലെം' എന്നും ഊർശ്ലേം എന്നും മറ്റും ആയിരുന്നു ഇന്നത് ക്രൈസ്തവപുസ്തകങ്ങളിലും 'യെരുശലേം' അല്ലെങ്കിൽ 'ജെറുസലേം' എന്നായി മാറി. അതു പോലെ തന്നെയുള്ള ഒരു വാക്കാണിതും. Br Ibrahim john വാദിക്കുന്നത് പോലെ //കേരളത്തിലെ ഏതാനം ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ മാത്രമാണ് സുന്നഹദോസ് എന്ന പദപ്രയോഗം നടത്തിക്കാണുന്നത്// എന്നത് തെറ്റാണെന്നും ഒരു പക്ഷപാതവും ഈ പദത്തിനില്ല എന്നും ആധുനിക മലയാളത്തിൽ പൊതുമണ്ഡലത്തിൽ ഉപയോഗിക്കുന്ന പദം തന്നെയാണ് എന്നതിനുമുള്ള തെളിവുകൾ മുകളിൽ നൽകി കഴിഞ്ഞു. മ്യൂസിയത്തിലെ എഴുത്ത്, കാനോനകളുടെ തർജ്ജമ എന്നത് പോലെ തന്നെ പ്രാഥമിക സ്രോതസ്സുകൾ തന്നെയാണ് അവയും. അല്ലാതെ 'സൂനഹദോസ്' എന്ന പദവും ഈ സംഭവുമായി പരസ്പരപൂരിതമായ ബന്ധമൊന്നുമില്ല. മാത്രമല്ല,ആധുനിക മലയാളത്തിൽ പൊതുമണ്ഡലത്തിൽ 'സൂനഹദോസ്' എന്ന പദത്തിനേക്കാളും പ്രചാരമേറി വരുന്ന പദമാണ് 'സുന്നഹദോസ്' എന്നൊരു അഭിപ്രായവും എനിക്കുണ്ട്. അതിനൊരു ഉദാഹരണം കൂടി എനിക്ക് ചൂണ്ടിക്കാട്ടാനുള്ളത് എ.ശ്രീധരമേനോൻ "കേരളചരിത്രം" എന്ന പുസ്തകം 1967-ൽ പുറത്തിറക്കിയപ്പോൾ ഉപയോഗിച്ചിരുന്നത് ഉദയംപേരൂർ സൂനഹദോസ് എന്നാണെങ്കിൽ 1988-ൽ അദ്ദേഹം 'കേരളചരിത്രശില്പികൾ' എന്ന പുസ്തകം പുറത്തിറക്കിയപ്പോൾ ഉപയോഗിച്ചിരിക്കുന്നത് ഉദയംപേരൂർ സുന്നഹദോസ് എന്നാണ്. ഈ രണ്ടു പുസ്തകങ്ങളുടെയും 2009-ജൂണിലെ ഡി.സി ബുക്സ് പതിപ്പുകൾ എന്റെ കൈവശം ഉണ്ട്. അതിനാൽ നിർദ്ദേശം#1 : ഇപ്പോഴുള്ള "ഉദയംപേരൂർ സുന്നഹദോസ്" എന്ന തലക്കെട്ട് മാറ്റേണ്ട കാര്യമില്ല.
ഇനി മ്യൂസിയത്തിലെ എഴുത്ത്, കാനോനകളുടെ പുസ്തകത്തിന്റെ മലയാള തർജ്ജമയുടെ തലക്കെട്ട് എന്നിവ ചൂണ്ടിക്കാണിച്ച് ഈ സംഭവത്തോടൊപ്പം "സൂനഹദോസ്" ആണ് "കൂടുതൽ ശരി" അതിനാൽ അങ്ങനെ മാറ്റണം അതാണ് മാന്യത എന്ന് വാദിക്കുന്നവരോട് പറയാനുള്ളത്. അങ്ങനെയെങ്കിൽ സൂനഹദോസുകൾ എന്ന ലേഖന തലക്കെട്ട് മാറ്റി കേരളത്തിലെ കൂടുതൽ സഭകൾ ഉപയോഗിക്കുന്ന "സുന്നഹദോസുകൾ" എന്ന പദം ഉപയോഗിക്കുക. അതാണ് മാന്യതയും മര്യാദയും. ഒപ്പം ഒരു കാര്യം കൂടി പഠിച്ച് ഇവിടെ അറിയിക്കുക : സത്യത്തിൽ അക്കാലത്ത് ഉപയോഗിച്ചിരുന്നത് 'സൂനഹദോസ്' എന്നാണോ 'സുനഹദോസ്' എന്നാണോ എന്ന്...കാരണം മ്യൂസിയത്തിനു മുകളിൽ കൊത്തിവെച്ചിരിക്കുന്നത് എന്താണെന്ന് വ്യക്തമല്ലെങ്കിലും ഗേറ്റിൽ വെൽഡ് ചെയ്ത് വെച്ചിരിക്കുന്നത് 'സുനഹദോസു പള്ളി' എന്നത് വ്യക്തമാണ് (https://upload.wikimedia.org/wikipedia/commons/b/be/Synod_of_diamper_church_%2Cudayamperoor%2Cernakulam_-_panoramio.jpg) . മാത്രമല്ല, ഈ കാനോനകളുടെ എല്ലാ മലയാള തർജ്ജമകൾക്കും മുമ്പേ 1944-ൽ എഴുതപ്പെട്ട ഉദയംപേരൂർ പള്ളിയുടെ നാളാഗമത്തിൽ നൽകിയിരിക്കുന്നത് 1599-ലെ സുനഹദോസ് എന്നാണ് (http://www.synodofdiamper.com/mal/). അതിനാൽ നിർദ്ദേശം#2 : ഈ ലേഖനം 'ഉദയംപേരൂർ സൂനഹദോസ്' എന്നോ 'ഉദയംപേരൂർ സുനഹദോസ്' എന്നോ മാറ്റണണെങ്കിൽ സൂനഹദോസുകൾ എന്ന ലേഖന തലക്കെട്ടും അതിലെ ഉള്ളടക്കവും 'സുന്നഹദോസുകൾ' എന്നാക്കുക. അവയിലെ ഉള്ളടക്കത്തിന് പലതിനും ലിങ്കുകൾ മാത്രമേ ഉള്ളൂ എന്ന് അറിയാം. പക്ഷേ അവയെ ലേഖനമാക്കി മാറ്റുവാൻ അധികം താമസമൊന്നുമില്ല. പക്ഷേ ഒരു പൊതു പ്ശാറ്റ്‌ഫോമിൽ അത്തരം അതിമിടുക്ക് കാണിക്കുന്നത് ശരിയല്ല. അതിനാലാണ് കഴിഞ്ഞ 10 ദിവസങ്ങളുടെ ഇടവേളയിൽ ആ ചുവന്ന കണ്ണികൾ നീല കണ്ണികൾ ആക്കാതിരുന്നത്. അവിടെ ഓറിയന്റൽ ഓർത്തഡോക്സു സഭകൾ അംഗീകരിക്കുന്ന സുന്നഹദോസുകൾ മാത്രമല്ല ഒന്നിലേറെ സഭാവിഭാഗങ്ങൾ വരുന്ന എല്ലാ സാർവ്വത്രിക/ആകമാന സിനഡുകളും "സുന്നഹദോസുകൾ" എന്ന രീതിയിൽ മാറ്റണം. കാരണം ഇത് ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ മാത്രം കാര്യമല്ല. സ്വതന്ത്ര ഓർത്തഡോക്സ് സഭയുടെയും മാർത്തോമാ സഭയുടെയും എന്തിന് മലങ്കര കത്തോലിക്കാ സഭയുടെയും കാര്യം കൂടിയാണത്. അല്ലാത്ത പക്ഷം പക്ഷപാതം വരാൻ പോകുന്നത് ഇപ്പോഴാകും.
മുകളിൽ നൽകിയിരിക്കുന്ന രണ്ടു നിർദ്ദേശങ്ങളും അംഗീകരിക്കാതെ അമ്പിനും വില്ലിനും അടുക്കാത്ത മൗലികവാദമുഖങ്ങളുമായി ചിലർ മുന്നോട്ട് പോവുകയാണെങ്കിൽ മൂന്നാമത്തെ നിർദ്ദേശം ഇതാണ്: സൂനഹദോസ്, സുന്നഹദോസ് എന്നീ തലക്കെട്ടുകൾ എല്ലാം മാറ്റി 'സിനഡ്' എന്നാക്കുക. അതായത് 'ഉദയംപേരൂർ സുന്നഹദോസ്' എന്നതാൾ 'ഉദയംപേരൂർ സിനഡ്' എന്നാക്കുക അതു പോലെ 'സൂനഹദോസുകൾ' എന്ന താൾ 'സിനഡുകൾ' എന്നാക്കുക. അതു പോലെ നിലവിലുള്ള മറ്റ് തലക്കെട്ടുകളും ഇനി സൃഷ്ടിക്കുന്ന തലക്കെട്ടുകളിലും സിനഡ് എന്നാക്കുക. അതോടെ എല്ലാം ശുഭം. പൗരസ്ത്യ സുറിയാനിയുമില്ല പാശ്ചാത്യ സുറിയാനിയുമില്ല. പക്ഷപാത ആരോപണവുമില്ല. വക്രീകരണ വാദവുമില്ല. എന്നന്നേക്കുമുള്ള ഒരു ശാശ്വതപരിഹാരവുമാകും. എന്ത് പറയുന്നു.. ---ജോൺ സി. (സംവാദം) 15:49, 29 ജൂൺ 2021 (UTC)Reply

Johnchacksന്റെ യഥാർത്ഥ പ്രശ്നം എനിക്ക് ഇപ്പോൾ ബോധ്യപ്പെടുന്നുണ്ട്. പ്രാഥമിക സോഴ്സുകളും ടെർഷ്യറി സോഴ്സുകളും തമ്മിലുള്ള വ്യത്യാസം ഇദ്ദേഹത്തിന് മനസ്സിലാകുന്നില്ല. ഒരു സംഭവം നടക്കുമ്പോൾ അതിൻറെ നേരിട്ടുള്ള വിവരണങ്ങളാണ് പ്രാഥമിക സോഴ്സുകൾ. എന്നാൽ അതിനെ അധികരിച്ച് എഴുതപ്പെടുന്ന മറ്റ് ചരിത്രഗ്രന്ഥങ്ങൾ ആണ് സെക്കൻഡറി സോഴ്സുകൾ. പാഠപുസ്തകങ്ങൾ, എൻസൈക്ലോപീഡിയകൾ, സർവ്വകലാശാല സിലബസുകൾ മുതലായവ ടെർഷ്യറി സ്രോതസ്സുകളാണ്. ഇവിടെ സൂനഹദോസ് പള്ളി, സൂനഹദോസ് മ്യൂസിയം, സുനഹദോസിന്റെ കാനോനകൾ എന്ന പുസ്തകം അടക്കമുള്ള എല്ലാ പ്രാഥമിക സ്രോതസ്സുകളിലും സൂനഹദോസ് എന്ന് മാത്രമാണ് കാണാനാകുന്നത്. ചരിത്രപഠനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത പ്രാഥമിക സ്രോതസ്സുകളിൽ മാറ്റങ്ങൾ സാധ്യമല്ല എന്നുള്ളതാണ്. പ്രാഥമിക സ്രോതസ്സുകളോട് വിശ്വസ്തത പുലർത്താത്ത നാമകരണം ശരിയല്ല. മ്യൂസിയത്തിന് ഭിത്തിയിൽ രേഖപ്പെടുത്തിയിരിക്കുന്നത് സ്പഷ്ടമായും ഉദയംപേരൂർ സൂനഹദോസ് എന്ന് തന്നെയാണ്. സുന്നഹദോസ് എന്ന പദപ്രയോഗം ഒരു പുതിയ രൂപം ആണെന്ന് മാത്രമല്ല അത് ഭാഗികമായി മാത്രമേ ഉപയോഗത്തിലുള്ളുതാനും. അതിനു കൂടുതൽ സാമൂഹികപ്രസക്തിയും പ്രസിദ്ധിയും ഉണ്ടെന്നത് ഉപയോക്താവിന്റെ തെറ്റിദ്ധാരണ മാത്രമാണ്. ഉപയോക്താവിന്റെ സാമൂഹിക പശ്ചാത്തലം ആയിരിക്കാം ഇങ്ങനെ ഒരു തോന്നലിൽ അദ്ദേഹത്തെ എത്തിച്ചിരിക്കുന്നത്. ഈ വിഷയത്തിലെ പ്രാഥമിക സ്രോതസ്സുകൾ അങ്ങനെതന്നെ നിലനിൽക്കുന്നിടത്തോളം കാലം ഈ വിഷയത്തിന് പേര് ഉദയംപേരൂർ സൂനഹദോസ് എന്ന് തന്നെയായിരിക്കും. പിന്നീട് സൂനഹദോസുകൾ എന്ന താളിലെ വിഷയമാണെങ്കിൽ അത് അവിടെ ചർച്ച ചെയ്യണം. അത് ഇവിടെ ചർച്ച ചെയ്യുന്നതിലെ അനൗചിത്യവും ദുരുദ്ദേശവും എടുത്തു പറയാതിരിക്കാൻ വയ്യ. ആകെ അതിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന 21 സൂനഹദോസുകളിൽ ആദ്യത്തെ മൂന്നെണ്ണം മാത്രമാണ് ഭാഗികമായെങ്കിലും സുന്നഹദോസ് എന്നറിയപ്പെടുന്നത്. ബാക്കിയുള്ള 18 എണ്ണവും സൂനഹദോസുകൾ എന്നുതന്നെയാണ് അറിയപ്പെടുന്നത്. ത്രെന്തോസ് സൂനഹദോസ്, രണ്ടാം വത്തിക്കാൻ സൂനഹദോസ് എന്നിവ പ്രത്യേകം എടുത്തു പറയേണ്ട കാര്യം തന്നെ ഇല്ല. ആ വിഷയങ്ങളെ എവിടെയെങ്കിലും സുന്നഹദോസ് എന്ന് വിശേഷിപ്പിക്കുന്നുണ്ടോ എന്ന് തന്നെ സംശയമാണ്. പുരാതനമായ കിഴക്കൻ സുറിയാനി ഭാഷാ പ്രയോഗ ശൈലിയെ സമൂഹത്തിൽ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ ചെറുക്കേണ്ടത് തന്നെയാണ്. പ്രാഥമിക സ്രോതസ്സുകൾക്ക് വില നൽകാതെ ലേഖനങ്ങൾക്ക് പേര് നൽകുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല. ഈ വിഷയത്തെ കാര്യമായ പരിശോധിച്ചിട്ടില്ലാത്ത ആളുകളാണ് സുന്നഹദോസ് എന്ന് ഉപയോക്താവ് സൂചിപ്പിച്ചതുപോലെ സെക്കൻഡറി സ്രോതസ്സുകളിലും ടെർഷ്യറി സ്രോതസ്സുകളിലും രേഖപ്പെടുത്തിയത്. എന്നാൽ അതിനെ ബാലൻസ് ചെയ്യുന്ന അത്രയും തന്നെ സുനഹദോസ് എന്ന പ്രയോഗവും ഉണ്ട്. ഈ വിഷയത്തിലെ ശാശ്വത പരിഹാരം പ്രാഥമിക സ്രോതസ്സുകൾ അംഗീകരിച്ച് ഉദയംപേരൂർ സൂനഹദോസ് എന്ന് പുനൻനാമകരണം ചെയ്യുക എന്നതാണ്. Br Ibrahim john (സംവാദം) 16:10, 29 ജൂൺ 2021 (UTC)Reply

Br Ibrahim john, താങ്കളുടെ പ്രശ്നം നല്ലതു പോലെ താങ്കളുടെ വാക്കുകളിൽ നിന്നും ആർക്കും മനസ്സിലാകും - // പുരാതനമായ കിഴക്കൻ സുറിയാനി ഭാഷാ പ്രയോഗ ശൈലിയെ സമൂഹത്തിൽ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ ചെറുക്കേണ്ടത് തന്നെയാണ്. // ഹ ഹ ..താങ്കളുടെ ഉദ്ദേശം കിഴക്കൻ സുറിയാനി ഭാഷാ പ്രയോഗ ശൈലിയുടെ പുനരുദ്ധാരണമാണല്ലേ. ആയിക്കോട്ടെ കുഴപ്പമില്ല. അതാണ് ഞാൻ മൗലികവാദം എന്ന് സൂചിപ്പിച്ചത്. എനിക്ക് പറയാനുള്ളത് പറഞ്ഞ് കഴിഞ്ഞു. ഇനി സൂനഹദോസുകൾ എന്ന താളിൽ പ്രത്യേകമായ സംവാദം ഒന്നുമില്ല. കാരണം രണ്ടും റിലേറ്റഡ് ആയ വിഷയങ്ങൾ ആണ്. തീരുമാനം എടുക്കുമ്പോൾ രണ്ടിനും ഒന്നിച്ച് തീരുമാനമാകണം. സ്രോതസ്സുകളെ കുറിച്ചുള്ള എന്റെ അഭിപ്രായങ്ങൾ കാര്യനിർവ്വാഹകരുടെ ഇടപെടലിനനുസരിച്ച് വീണ്ടും വിശദീകരിക്കാം ---ജോൺ സി. (സംവാദം) 16:30, 29 ജൂൺ 2021 (UTC)Reply

Johnchacks, ഞാൻ ഉയർത്തിയ പ്രശ്നം പ്രാഥമിക സ്രോതസ്സുകൾക്ക് വിരുദ്ധമായ നാമകരണം ഈ ലേഖനത്തിന് ഇട്ടിരിക്കുന്നത് തിരുത്തണം എന്നുള്ളതാണ്. അതു മാത്രമാണ്. സുന്നഹദോസ് എന്ന പദപ്രയോഗം പര്യായമായും അത് ഉപയോഗിക്കുന്ന സഭകളുടെ ലേഖനങ്ങളിൽ പ്രധാനമായും ഉണ്ടാകുന്നതിൽ യാതൊരു പ്രശ്നവുമില്ല. പക്ഷേ ഇവിടെ ഉദയം‌പേരൂർ സൂനഹദോസ്, സൂനഹദോസുകൾ എന്നീ രണ്ടു ലേഖനങ്ങളിലും സൂനഹദോസ് എന്ന പ്രയോഗം തന്നെയാണ് ശരി. പര്യായമായി സുന്നഹദോസ് എന്ന് ചേർക്കേണ്ടതുമാണ്. കാരണം എല്ലാ പ്രാഥമികമായ സ്രോതസ്സുകളിലും സൂനഹദോസുകൾ എന്ന വിഷയത്തിലെ ഭൂരിഭാഗം സ്രോതസ്സുകളിലും സൂനഹദോസ് എന്ന പ്രയോഗം തന്നെ ഉപയോഗിക്കപ്പെട്ടിരിക്കുന്നു എന്നത് തന്നെ. താങ്കൾക്ക് പ്രാഥമിക സ്രോതസ്സുകളും മൂന്നാംതരം (ടെർഷ്യറി എന്ന അർത്ഥത്തിൽ) സ്രോതസ്സുകളും തമ്മിലുള്ള വ്യത്യാസം മനസ്സിലായി എന്ന് കരുതുന്നു. Br Ibrahim john (സംവാദം) 16:48, 29 ജൂൺ 2021 (UTC)Reply

Br Ibrahim john, അങ്ങനെ കരുതേണ്ട. സൂനഹദോസ്, സുന്നഹദോസ് തുടങ്ങിയവ ഭാഷാപരമായ ശൈലികൾ മാത്രമാണ്. ഈ വാക്കുകൾക്ക് ഒന്നിനും ഈ സംഭവുമായി ഇഴപിരിയാത്ത ബന്ധം ഒന്നും ഇല്ല. അല്ലാതെ ഇവിടെയും ഇവിടെയും അങ്ങനെ എഴുതി വെച്ചത് മാത്രമാണ് ഔദ്യോഗികം, അത് മാത്രമാണ് പ്രാഥമിക സ്രോതസ് എന്നത് താങ്കളുടെ വീക്ഷണകോൺ (POV) മാത്രമാണ്. അത് മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കേണ്ട. ഒരു കാലത്ത് കേരള ക്രൈസ്തവർ എല്ലാം ഉപയോഗിച്ചിരുന്ന 'ഈശോ' എന്ന പൗരസ്ത്യ സുറിയാനി വാക്ക് പോലും ഇന്ന് പൗരസ്ത്യ സുറിയാനി അല്ലാത്ത 'യേശു'വായി മാറി, കത്തോലിക്കാ സഭയുടെ ഔദ്യോഗിക ബൈബിളിൽ അടക്കം. അപ്പോഴാണോ 'സൂനഹദോസ്' എന്ന വാക്കിൽ താങ്കൾ കടിച്ച് തൂങ്ങുന്നത്? താങ്കൾ പൗരസ്ത്യ(കിഴക്കൻ) സുറിയാനിയെ ഉദ്ധരിക്കാൻ നടത്തുന്ന ശ്രമങ്ങളെ ഞാൻ കുറ്റം പറയുന്നില്ല. ഇവിടെ ആർക്കും പൗരസ്ത്യ സുറിയാനിയോട് വിരോധവുമില്ല. എന്നാൽ നിലവിലിരിക്കുന്ന മറ്റ് പദങ്ങളും/ശൈലികളും അതേ പ്രാധാന്യത്തോടെ തന്നെ തലക്കെട്ടുകളായി തന്നെ ഉപയോഗിക്കേണ്ടിയിരിക്കുന്നു. അല്ലാതെ ഇവിടെയും താങ്കൾ പറയുന്ന രീതിയിലുള്ള തലക്കെട്ട് വേണം അവിടെയും താങ്കൾ പറയുന്ന രീതിയിലുള്ള തലക്കെട്ട് വേണം. അതു മാത്രമാണ് ശരി, മറ്റുള്ളവയൊക്കെ പര്യായം മാത്രമാണ് എന്ന സമീപനം അംഗീകരിക്കാനാവില്ല.---ജോൺ സി. (സംവാദം) 01:39, 30 ജൂൺ 2021 (UTC)Reply

പ്രാഥമിക സോഴ്സുകളും ടെർഷ്യറി സോഴ്സുകളും തമ്മിലുള്ള വ്യത്യാസം ഇനിയും മനസ്സിലാവാതെ സർവ്വകലാശാല സിലബസുകളെ വരെ പ്രാഥമിക സോഴ്സുകളായി തെറ്റിദ്ധാരിക്കുന്ന Johnchacksനോട് കൂടുതൽ പ്രതികരണത്തിന് മുതിരുന്നത് വൃഥാവിലാണ് എന്ന് ഞാൻ തിരിച്ചറിയുന്നു. //താങ്കൾ പൗരസ്ത്യ(കിഴക്കൻ) സുറിയാനിയെ ഉദ്ധരിക്കാൻ നടത്തുന്ന ശ്രമങ്ങളെ// ഇത്തരം യാതൊരു ഉദ്ദേശവും ആവശവും എനിക്കില്ല. സ്രോതസ്സുകളോട് ചേരുന്ന പദപ്രയോഗം മാത്രമേ നാമകരണം നടത്താവൂ എന്നതുമാത്രമാണ് എന്റെ നിലപാട്. കാര്യനിർവ്വാഹകർ ഈ വിഷയങ്ങൾ പരിശോധിച്ച് പ്രാഥമിക സ്രോതസ്സുകളെല്ലാം രേഖപ്പെടുത്തിയിരിക്കുന്നത് പോലെ സൂനഹദോസ് എന്ന് മാറ്റണമെന്ന് അഭ്യർത്ഥിക്കുന്നു. Br Ibrahim john (സംവാദം) 03:06, 30 ജൂൺ 2021 (UTC)Reply

@Vijayanrajapuram:, താങ്കളുടെ ശ്രദ്ധ ഇവിടേക്ക് ക്ഷണിക്കുന്നു. ഇവിടെ ചർച്ചയ്ക്ക് ഒരു ആശയ സമന്വയം ഉണ്ടാകാത്തതിനാൽ താങ്കളുടെ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു. Br Ibrahim john (സംവാദം) 07:45, 30 ജൂൺ 2021 (UTC)Reply

തലക്കെട്ട് മാറ്റം പക്ഷപാതപരമാവരുത്

തിരുത്തുക
@Br Ibrahim john:, @Johnchacks:,

2007 ഫെബ്രുവരി 13 ന്, Challiyan (talk · contribs) ആരംഭിച്ച ലേഖനമാണിത്. അന്നത്തെ തലക്കെട്ട് ഉദയംപേരൂർ സൂനഹദോസ് എന്നായിരുന്നു. നിരവധി ഉപയോക്താക്കളുടെ സംഭാവനകളിലൂടേയും സംവാദങ്ങളിലൂടേയും വികസിച്ചതാണിത്. ലേഖനം മെച്ചപ്പെടുത്താൻ മാത്രമായിരുന്നു അന്നത്തെ സംവാദങ്ങൾ. പിന്നീട് തലക്കെട്ട് മാറ്റം സംബന്ധിച്ച് 2021 ജൂൺ 14 നാണ് ചർച്ച നടക്കുന്നത്. ഇതിൽ, രണ്ടു വ്യക്തികൾ അവരവരുടെ നിലപാടിൽ ഉറച്ചു നിൽക്കുകയും തെളിവുകൾ ചേർത്തുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു സാഹചര്യത്തിൽ, ഏകപക്ഷീയമായതും പക്ഷപാതപരവുമായ മാറ്റം ഉടൻ വേണ്ടതില്ല എന്ന നിലപാടാണ് കാര്യനിർവ്വാഹകർ എടുത്തത്. 14 വർഷക്കാലം നിലവിലുണ്ടായിരുന്ന ഒരു തലക്കെട്ട് മാറ്റുകയും ചർച്ച നടക്കുകയും ചെയ്യുമ്പോൾ, സമവായത്തോടെ മാറ്റുകയാണ് ശരി. ലഭ്യമായ തെളിവുകൾ പരിശോധിക്കുകയും കൂടുതൽ തെളിവുകൾ (മ്യൂസിയത്തിൽ നിന്നുൾപ്പെടെ) ശേഖരിക്കാൻ ശ്രമിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾ, തലക്കെട്ട് മാറ്റം നിർദ്ദേശിച്ച Br Ibrahim john, സ്വന്തം നിലയ്ക്ക് തലക്കെട്ട് മാറ്റി ഉദയംപേരൂർ സൂനഹദോസ് എന്നാക്കിയത് ന്യായീകരിക്കാവുന്നതല്ല. ഒരു തരത്തിൽ ഇത് നശീകരണമായി കണക്കാക്കപ്പെടാം. ഇത്, വിക്കിമര്യാദയല്ല. ഒരുപയോക്താവിന്റെ വിശ്വാസ്യത തകർക്കുന്ന പ്രവൃത്തിയാണിത്. മുൻപും ഇത്തരം ഇടപെടലുകളിൽ സൗഹൃദപൂർവ്വം മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്. കടുത്ത നടപടികളിലേക്ക് കാര്യനിർവാഹകരെ വലിച്ചിഴയ്ക്കരുത് എന്നോർമ്മിപ്പിക്കുന്നു.

മേൽ ചർച്ചാവിഷയത്തിൽ കാര്യനിർവ്വാഹകർ തീരുമാനമെടുക്കും, പക്ഷേ, അതിന് വിവിധ ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ട്. കൂടുതൽ സമയം ആവശ്യമുണ്ട്.

Br Ibrahim john തനിക്ക് സംഭവിച്ച പിഴവ് തിരിച്ചറിഞ്ഞ് തലക്കെട്ട് മാറ്റം സ്വയം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇക്കാര്യത്തിൽ ഉടനടി തന്നെ അദ്ദേഹം പ്രതികരിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. വിക്കിനയങ്ങൾ പാലിച്ച്, സൗഹൃദത്തോടെ ഇവിടെ തുടരാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.--Vijayan Rajapuram {വിജയൻ രാജപുരം} 03:03, 3 ജൂലൈ 2021 (UTC)Reply

ശരിതന്നെ. എന്നാൽ ഇവിടെ കാര്യനിർവ്വാഹകരുടെ മൗനവും ശ്രദ്ധേയമാണ്. ഈ വിഷയത്തിൽ പ്രതികരണങ്ങൾക്ക് കാര്യനിർവ്വാഹകർ തയ്യാറായിരുന്നെങ്കിൽ ഈ നടപടി എടുക്കേണ്ടിവരുമായിരുന്നില്ല. സംവാദത്താളിലെ ഭൂരിപക്ഷ അഭിപ്രായം മാനിച്ചാണ് ഈ നടപടി എടുത്തത്. Br Ibrahim john (സംവാദം) 03:23, 3 ജൂലൈ 2021 (UTC)Reply

@Br Ibrahim john:, നശീകരണം നടക്കുമ്പോഴാണ് സത്വരനടപടിയുണ്ടാവുക. ഒരു ഉപയോക്താവെന്ന നിലയിൽ, താങ്കൾ പ്രവർത്തിക്കുംപോലെ, കാര്യനിർവ്വാഹകർക്ക് ചെയ്യാനാവില്ല. ഇക്കാര്യത്തിൽ, ഇനി കൂടുതൽ ചർച്ചയില്ല. താങ്കൾ പിഴവ് സ്വയം തിരുത്തുമെന്നുതന്നെ വിശ്വസിക്കുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} 03:32, 3 ജൂലൈ 2021 (UTC)Reply

നടപടി ഉണ്ടാകണമെന്ന് ഞാനും പറഞ്ഞില്ല. പക്ഷേ, ഒരു പ്രതികരണം ആകാമല്ലോ. ഒരു സംവാദത്തിൽ യാതൊരു അഭിപ്രായ സമന്വയവും ഉണ്ടാകാത്തപ്പോൾ, കാര്യനിർവ്വാഹകനായ താങ്കളുടെ പ്രതികരണം തേടി. എന്നാൽ ഇതുവരെയും അതുണ്ടായില്ല. അതുകൊണ്ടാണ് ഞാൻ ഈ നടപടി എടുത്തത്. ഭൂരിപക്ഷം അഭിപ്രായം കണക്കിലെടുത്തും പ്രാഥമിക സ്രോതസ്സുകളെ മുഖവിലയ്ക്കെടുത്തും തന്നെ. എങ്കിലും താങ്കൾ ഇപ്പോൾ ഇതറിയിച്ച സ്ഥിതിയ്ക്ക് ഇത് പഴയ സ്ഥിതിയിലേക്ക് ആക്കുന്നതിൽ പ്രശ്നമില്ല. താങ്കൾ അത് ചെയ്യുമെങ്കിൽ എളുപ്പമാകും എന്നുള്ളത് അറിയിക്കുന്നു. Br Ibrahim john (സംവാദം) 03:41, 3 ജൂലൈ 2021 (UTC)Reply

@Br Ibrahim john:, ഒരു ഉപയോക്താവെന്ന നിലയിൽ, എന്റെ അഭിപ്രായം സംവാദത്തിന്റെ തുടക്കത്തിൽത്തന്നെ ഞാൻ എഴുതിയിട്ടുണ്ട്. എന്നാൽ, കാര്യനിർവാഹകനെന്നനിലയിൽ, ഇത്തരമൊരു സങ്കീർണ്ണപ്രശ്നത്തിൽ തീരുമാനമറിയിക്കുവാൻ അതിന്റേതായ കാലതാമസം വരും. ഈ ലേഖനത്തിൽ മാത്രമല്ല, ഇതുപോലുള്ള നിരവധി താളുകളിൽ ഇടപെടേണ്ടിവരുന്നുണ്ട്. //എങ്കിലും താങ്കൾ ഇപ്പോൾ ഇതറിയിച്ച സ്ഥിതിയ്ക്ക് ഇത് പഴയ സ്ഥിതിയിലേക്ക് ആക്കുന്നതിൽ പ്രശ്നമില്ല. താങ്കൾ അത് ചെയ്യുമെങ്കിൽ എളുപ്പമാകും എന്നുള്ളത് അറിയിക്കുന്നു// എന്ന താങ്കളുടെ മറുപടിയിലെ അനൗചിത്യം മനസ്സിലാക്കുമല്ലോ? സംഭവിച്ച ഒരു പിഴവ് സ്വയം തിരുത്തുക എന്ന വിക്കിമര്യാദ പാലിക്കാനേ ആവശ്യപ്പെട്ടിട്ടുള്ളൂ. ഈ പ്രവൃത്തി ചെയ്തത് ഒരു ഐപിയിൽ നിന്നോ, അതല്ലെങ്കിൽ, ഒരു പുതിയ ഉപയോക്താവോ ആയിരുന്നുവെങ്കിൽ, ഇത്തരമൊരു സന്ദേശം നൽകാറില്ല എന്നതും മനസ്സിലാക്കുക. കൂടുതലെഴുതുന്നില്ല. നമസ്കാരം. --Vijayan Rajapuram {വിജയൻ രാജപുരം} 04:22, 3 ജൂലൈ 2021 (UTC)Reply

ഞാൻ സൂചിപ്പിച്ചത് നടപടി എടുക്കലിനേക്കുറിച്ചല്ല. പക്ഷേ, അതുവരെ നടന്ന സംവാദത്തിൽ നിന്ന് അഭിപ്രായം അറിയിക്കുന്നതിൽ തടസ്സമില്ലല്ലോ! കാര്യനിർവ്വാഹകർ ഇതിൽ അഭിപ്രായം പറഞ്ഞില്ലെങ്കിൽ ഉപയോക്താക്കൾ ഊഹിച്ചറിയണം എന്ന് പറയുന്നത് എങ്ങനെ ശരിയാകും. ഞാൻ ഏകപക്ഷീയമായ നടപടി എടുത്തു എന്ന് പറയുന്നത് ശരിയല്ല. ഭൂരിപക്ഷം അഭിപ്രായം താങ്കൾക്ക് തന്നെ പരിശോധിക്കാമല്ലോ. ഈ വിഷയത്തിൽ ഞാനെടുത്ത നടപടി തിരുത്തുന്നതിൽ സാങ്കേതിക തടസ്സം ഉണ്ടെന്ന് കരുതുന്നതിനാലാണ് താങ്കളുടെ സഹായം തേടിയത്. Br Ibrahim john (സംവാദം) 04:40, 3 ജൂലൈ 2021 (UTC)Reply

Vijayanrajapuram, Kiran Gopi, ഉപയോക്താവ്:Br Ibrahim john ചെയ്ത തലക്കെട്ട് മാറ്റം ഇപ്പോൾ അദ്ദേഹത്തിന് തന്നെ റിവേർട്ട് ചെയ്യാൻ പറ്റാത്ത അവസ്ഥയിലായിട്ടുണ്ട് എന്ന് കരുതുന്നു. അതിനാൽ നിങ്ങൾ കാര്യനിർവ്വാഹകർ തന്നെ മുന്നോട്ട് വന്ന് അന്തിമമായ തീരുമാനമെടുക്കുന്നത് വരെ തലക്കെട്ട് നിലവിലുണ്ടായിരുന്ന ശൈലിയിലേക്ക് ("ഉദയം‌പേരൂർ സുന്നഹദോസ് ") തന്നെ മാറ്റണം എന്ന് അഭ്യർത്ഥിക്കുന്നു. മുകളിലത്തെ ഉപവിഭാഗത്തിൽ മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ ഇവിടെ വീണ്ടും ആവർത്തിക്കുന്നില്ല. ---ജോൺ സി. (സംവാദം) 07:58, 3 ജൂലൈ 2021 (UTC)Reply

സൂനഹദോസ് അഥവാ സുന്നഹദോസ് എന്നത് മലയാളത്തിലേക്ക് സുറിയാനിയിൽ നിന്ന് ആദേശം ചെയ്യപ്പെട്ട പദമാണെന്ന് കരുതുന്നു. സിനഡ് എന്നത് ഇൻഗ്ലീഷ്‌ പദവും. പല പ്രമാണ ഗ്രന്ഥങ്ങളിലും സുന്നഹദോസ് എന്നാണ് ഞാൻ കണ്ടത്. രണ്ടു നിലക്കും സുന്നഹദോസ് എന്നതിനോട് യോജിക്കുന്നു. Challiovsky Talkies ♫♫ 12:08, 3 ജൂലൈ 2021 (UTC)Reply
Challiyan, താങ്കളാണല്ലോ ഈ താൾ സൃഷ്ടിച്ചത്. അങ്ങനെയെങ്കിൽ മ്യൂസിയത്തിലും "ഉദയം‌പേരൂർ സൂനഹദോസിന്റെ കാനോനകൾ" എന്ന ഏറ്റവും പ്രധാനപ്പെട്ട അവലംബത്തിലെയും പേര് തള്ളിക്കളഞ്ഞത് എന്തുകൊണ്ട്? രണ്ടും ശരിയാണെന്ന് താങ്കൾക്ക് അറിയാമായിരുന്നെങ്കിൽ എന്തുകൊണ്ട് മ്യൂസിയത്തിലെയും പ്രാഥമിക സ്രോതസ്സിലെയും പേരിന് മുൻഗണന നൽകിയില്ല? Br Ibrahim john (സംവാദം) 14:55, 3 ജൂലൈ 2021 (UTC)Reply

തലക്കെട്ട് മാറ്റം

തിരുത്തുക

ഇവിടേയും ഇവിടേയും ഇവിടേയും നടന്ന ചർച്ചകൾ കാണുക. തലക്കെട്ട് മാറ്റം സംബന്ധിച്ച് നിരവധി അഭിപ്രായങ്ങൾ പലകോണിൽ നിന്നുമുണ്ടായെങ്കിലും അതിനെ ഇരു വിഭാഗവും ശക്തമായെതിർക്കുകയും തിരുത്തൽ യുദ്ധത്തിലേക്ക് പോവുകയും ചെയ്തിരിക്കുകയാണ്. പേരിന്റെ ആധികാരികത സ്ഥാപിക്കുന്നതിന് ഈ സംഭവവുമായി ബന്ധപ്പെട്ട മ്യൂസിയത്തിൽനിന്ന് കൂടുതൽ രേഖകൾ ശേഖരിക്കുന്നതായിരിക്കും ഉചിതം. കൊവിഡ് നിയന്ത്രണങ്ങൾ മൂലവും മറ്റും ഇതിന് കാലതാമസം വരുമെന്നറിയാം. സാധിക്കുന്നവർ, അത്തരം വിശ്വസനീയ പ്രമാണങ്ങൾ അവലംബമായി നൽകി സൂനഹദോസ് /സുനഹദോസ് / സൂന്നഹതോസ് /സുന്നഹദോസ് എന്നിവയിൽ ഏത് വേണമെന്ന് തീരുമാനമാകുന്നതുവരെ, താളിന്റെ പേര് ഉദയംപേരൂർ സിനഡ് എന്ന് മാറ്റുന്നു. മറ്റ് വാക്കുകളിൽ നിന്ന് തിരിച്ചുവിടലും നൽകുന്നതാണ്.

തലക്കെട്ട് മാറ്റവുമായി ബന്ധപ്പെട്ട ആരോഗ്യകരമായ കൂടുതൽ ചർച്ചകൾ തുടരണമെന്നും എന്നാൽ ഇക്കാര്യത്തിൽ അഭിപ്രായ സമന്വയമുണ്ടാകുന്നതുവരെ ഏകപക്ഷീയമായ തലക്കെട്ട്മാറ്റശ്രമത്തിൽ നിന്നും വിട്ടുനിൽക്കണമെന്നും അഭ്യർത്ഥിക്കുന്നു. സുഹൃദ്പരമായ തിരുത്തൽ അനുഭവങ്ങൾ ആശംസിക്കുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} 09:35, 3 ജൂലൈ 2021 (UTC)Reply

കാരണം വ്യക്തമാക്കാതെയുള്ള തിരസ്കരണം

തിരുത്തുക

Br Ibrahim john, ബ്രോക്കിന്റെ അവലംബത്തിലെ "In this way the W.-Syr. liturgical tradition (and script) was gradually introduced into Malabar, and seems to have been fully effected by the end of the first quarter of the 19th cent." എന്ന വരികളെ ആധാരമാക്കി, " പുത്തൻകൂർ വിഭാഗത്തിൽ പടിപടിയായി പാശ്ചാത്യസുറിയാനി ആരാധനക്രമവും ഭാഷയും അവതരിപ്പിക്കപ്പെടുകയും 19-ആം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ അതു പൂർണ്ണമായി ഫലത്തിൽ വരികയും ചെയ്തു." എന്ന വരികൾ മുകളിൽ ചേർത്തിട്ടുണ്ട്. ഇതു പഴയകൂർ-പുത്തൻകൂർ പിരിവുകളെ തുടർന്നുള്ള കാലത്തെ സ്ഥിതിയാണ്. അതിനു ശേഷം ഇരുപക്ഷത്തുമുണ്ടായ ഭിന്നിപ്പുകളുടെ വിവരണമാണ്. ആ വരികൾ അവലംബത്തിൽ ഇങ്ങനെയാണ് - "Since the late 16th cent., however, successive divisions have taken place, with the result that today in Kerala there are seven different Churches of Syriac tradition: those of the original E.-Syr. liturgical tradition are: the Malabar Catholic Church and the Chaldean Syrian Church (the latter belonging to the Ch. of E., and not the Chaldean Catholic Church); and of W.-Syr. liturgical tradition: the Malankara Syriac Orthodox Church, under the Patriarchate of Antioch; the independent Malankara Orthodox Syrian Church; the Malankara Catholic Church; the small Malabar Independent Syrian Church, and the reformed Mar Thoma Syrian Church." . അതിൽ നിന്നാണ് "പരമ്പരാഗതമായ പൗരസ്ത്യ സുറിയാനി ആരാധനാക്രമം പിന്തുടർന്ന പഴയകൂറ്റുകാർ സിറോ-മലബാർ സഭ, കൽദായ സുറിയാനി സഭ എന്നിവയായും പാശ്ചാത്യ സുറിയാനി ആരാധനാക്രമം സ്വീകരിച്ച പുത്തൻകൂറ്റുകാർ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, മലങ്കര സുറിയാനി കത്തോലിക്കാ സഭ, മലങ്കര മാർത്തോമ്മാ സുറിയാനി സഭ, മലബാർ സ്വതന്ത്ര സുറിയാനി സഭ എന്നിവയായും പരിണമിച്ചു" എന്ന വരിയുണ്ടായിരിക്കുന്നത്. സത്യത്തിൽ അവലംബത്തിലെ ആമുഖ വരികളിൽ നിന്നും വ്യത്യസ്ഥമായി പരമ്പരാഗതമായ എന്ന് ഇവിടെ വിക്കിലേഖനത്തിൽ ആവർത്തിക്കേണ്ട കാര്യം തന്നെയില്ല. കാരണം അതെല്ലാം മുകളിൽ വിവരിച്ചതാണ്. എന്നിട്ട് പോലും അവലംബത്തിലുള്ളതിനാലും താങ്കളുടെ ഒരു ആത്മസംതൃപ്തിക്കായും അതും നിലനിർത്തിയിട്ടുമുണ്ട് എന്നതും ശ്രദ്ധിക്കുക. ഇതാ ലേഖനത്തിലെ ആ വരികളും അവക്ക് മധ്യത്തിലുള്ള വരികളും (അവക്കും അവലംബങ്ങൾ ഉണ്ട്) മുഴുവനായി:
അങ്ങനെ മാർത്തോമാ ക്രിസ്ത്യാനികൾ രണ്ട് വിഭാഗങ്ങളായി വിഭജിച്ചു, റോമിന്റെ നിയന്ത്രണത്തിൽ തുടരുന്നവർ പഴയകൂറ്റുകാർ എന്നും, അധികം വൈകാതെ അന്ത്യോഖ്യൻ യാക്കോബായ പാത്രിയർക്കീസിന്റെ അധികാരപരിധിയിൽ ചെന്നെത്തിയവർ പുത്തൻകൂറ്റുകാർ എന്നും അറിയപ്പെടുന്നു. പുത്തൻകൂർ വിഭാഗത്തിൽ പടിപടിയായി പാശ്ചാത്യസുറിയാനി ആരാധനക്രമവും ഭാഷയും അവതരിപ്പിക്കപ്പെടുകയും 19-ആം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ അതു പൂർണ്ണമായി ഫലത്തിൽ വരികയും ചെയ്തു. അതു പോലെ തന്നെ പഴയകൂർ കത്തോലിക്കർക്ക് അവരുടെ "പൗരസ്ത്യ" , "മലബാർ" , അല്ലെങ്കിൽ "സുറിയാനി" പാരമ്പര്യം, ആരാധന എന്നിവയിലുണ്ടായ നഷ്ടവുമായി ഒരിക്കലും പൂർണമായി പൊരുത്തപ്പെടുവാനുമായില്ല. അവരിലേറെ പേർക്കും പൂർണ്ണ സ്വയംഭരണാധികാരവും തദ്ദേശീയരായ മെത്രാന്മാരെയും പുരോഹിതരെയും ആണ് വേണ്ടിയിരുന്നത്. തങ്ങളുടെ പഴയകാല ആരാധനക്രമം അതിന്റെ അവികലരൂപത്തിൽ പുനഃസ്ഥാപിക്കുവാനുള്ള റോമിനോടുള്ള അപേക്ഷ ഇവർ തുടർന്നു കൊണ്ടിരുന്നു. എന്നാൽ ഭിന്നിപ്പുകൾ അതോടെ അവസാനിച്ചില്ല. തുടർന്നുണ്ടായ ഭിന്നിപ്പുകൾ മാർത്തോമാ ക്രിസ്ത്യാനികളെ ഇന്നത്തെ ഏഴ് സുറിയാനി സഭകളാക്കി മാറ്റി. പരമ്പരാഗതമായ പൗരസ്ത്യ സുറിയാനി ആരാധനാക്രമം പിന്തുടർന്ന പഴയകൂറ്റുകാർ സിറോ-മലബാർ സഭ, കൽദായ സുറിയാനി സഭ എന്നിവയായും പാശ്ചാത്യ സുറിയാനി ആരാധനാക്രമം സ്വീകരിച്ച പുത്തൻകൂറ്റുകാർ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, മലങ്കര സുറിയാനി കത്തോലിക്കാ സഭ, മലങ്കര മാർത്തോമ്മാ സുറിയാനി സഭ, മലബാർ സ്വതന്ത്ര സുറിയാനി സഭ എന്നിവയായും പരിണമിച്ചു. -- ഈ ഭാഗത്തിൽ എവിടെയാണ് വിയോജിപ്പ് എന്ന് അറിയിക്കുക.---ജോൺ സി. (സംവാദം) 15:48, 3 ജൂലൈ 2021 (UTC)Reply


Johnchacks, താങ്കളോട് ഇതിനുമുമ്പ് പറഞ്ഞിട്ടുള്ളതാണ് പകർപ്പവകാശ ലംഘനമാകുന്ന വിധത്തിൽ ഉള്ളടക്കം നേരിട്ടോ തർജ്ജമയായോ ഉപയോഗിക്കാൻ ആകില്ലെന്ന്. അവലംബത്തിലുള്ളത് മുഴുവൻ കോപ്പിയടിക്കാതെ സ്വതന്ത്രരീതിയിലാണ് വിക്കി ലേഖനങ്ങൾ എഴുതുന്നത്.
ഇതാണ് ഞാൻ ചേർത്ത ഉള്ളടക്കം
  • എന്നാൽ ഭിന്നിപ്പുകൾ അതോടെ അവസാനിച്ചില്ല. തുടർന്നുണ്ടായ ഭിന്നിപ്പുകൾ മാർത്തോമാ ക്രിസ്ത്യാനികളെ ഇന്നത്തെ ഏഴ് സുറിയാനി സഭകളാക്കി മാറ്റി. -->ഈ വിഷയത്തിൽ താങ്കൾക്ക് എന്താണ് എതിർപ്പ്; ഇല്ലെന്ന് കരുതുന്നു. ഉണ്ടെങ്കിൽ അവലംബത്തിലെ however, successive divisions have taken place, with the result that today in Kerala there are seven different Churches of Syriac tradition: those of the original E.-Syr. liturgical tradition are: the Malabar Catholic Church and the Chaldean Syrian Church (the latter belonging to the Ch. of E., and not the Chaldean Catholic Church); and of W.-Syr. liturgical tradition: the Malankara Syriac Orthodox Church, under the Patriarchate of Antioch; the independent Malankara Orthodox Syrian Church; the Malankara Catholic Church; the small Malabar Independent Syrian Church, and the reformed Mar Thoma Syrian Church. പരിശോധിക്കുക.
  • പരമ്പരാഗതമായ കൽദായ സഭാപാരമ്പര്യം പിന്തുടർന്ന പഴയകൂറ്റുകാർ സിറോ-മലബാർ സഭ, കൽദായ സുറിയാനി സഭ എന്നിവയായും പുതിയതായി എത്തിയ അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യം സ്വീകരിച്ച പുത്തങ്കൂറ്റുകാർ അന്ത്യോഖ്യൻ പാത്രിയർക്കീസിന് കീഴിലുള്ള മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ (യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ എന്ന് അറിയപ്പെടുന്നു), മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, മലങ്കര സുറിയാനി കത്തോലിക്കാ സഭ, മലങ്കര മാർത്തോമ്മാ സുറിയാനി സഭ, മലബാർ സ്വതന്ത്ര സുറിയാനി സഭ എന്നിവയായും പരിണമിച്ചു. 19-ആം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ 400 വർഷത്തെ ഇടവേളക്കു ശേഷം മേൽപ്പറഞ്ഞ കൽദായ സുറിയാനി സഭയുടെ രൂപീകരണത്തോടെയാണ് കിഴക്കിന്റെ സഭയുടെ ഒരു ആധുനിക ശാഖയായ അസ്സീറിയൻ പൗരസ്ത്യ സഭയുമായി ബന്ധം പുനരാരംഭിക്കപ്പെടുന്നത്.---> ഇവിടെ പറയുന്നതിലെ വിഷയങ്ങൾ ഓരോന്നായി പരിശോധിക്കാം.
  1. പരമ്പരാഗതമായ കൽദായ സഭാപാരമ്പര്യം പിന്തുടർന്ന പഴയകൂറ്റുകാർ-- പരമ്പരാഗതമായ ആരാധനാക്രമം East Syriac ആയിരുന്നു എന്ന് അവലംബത്തിലെ പരാമർശം നോക്കുക those of the original E.-Syr. liturgical tradition are: the Malabar Catholic Church and the Chaldean Syrian Church ഇതിലെ East Syriac Rite എന്നത് മലയാളത്തിൽ കൽദായ സഭാപാരമ്പര്യം എന്ന് പൊതുവേ പറയുന്നു. ഈ വിഭാഗങ്ങളെ വിളിക്കുന്ന മറ്റൊരു പേരാണ് പഴയകൂറ്റുകാർ എന്നത്.
  2. പുതിയതായി എത്തിയ അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യം-- അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യം പുതിയതായി എത്തിയതാണ് എന്നത് ഇതിൽ നിന്ന് വ്യക്തമാണ് In this way the W.-Syr. liturgical tradition (and script) was gradually introduced into Malabar, and seems to have been fully effected by the end of the first quarter of the 19th cent-- ഈ പറഞ്ഞ West Syriac Rite മലയാളത്തിൽ കൂടുതൽ പ്രസിദ്ധമായത് അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യം എന്ന പേരിലാണ്. ഒപ്പം ഈ പാരമ്പര്യം സ്വീകരിച്ച വിഭാഗത്തിന്റെ പേരാണ് പുത്തങ്കൂറ്റുകാർ എന്നത്.
  3. അന്ത്യോഖ്യൻ പാത്രിയർക്കീസിന് കീഴിലുള്ള മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ (യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ എന്ന് അറിയപ്പെടുന്നു)-- യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ എന്ന പേരിൽ ഇന്നറിയപ്പെടുന്ന സഭ 2002വരെ മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ എന്നാണ് അറിയപ്പെട്ടിരുന്നത്. MSOT Seminary ഉദാഹരണം. അത് അവലംബത്തിൽ വ്യക്തമായും of W.-Syr. liturgical tradition: the Malankara Syriac Orthodox Church, under the Patriarchate of Antioch; ഉണ്ട്. ​
  4. 19-ആം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ 400 വർഷത്തെ ഇടവേളക്കു ശേഷം മേൽപ്പറഞ്ഞ കൽദായ സുറിയാനി സഭയുടെ രൂപീകരണത്തോടെയാണ് കിഴക്കിന്റെ സഭയുടെ ഒരു ആധുനിക ശാഖയായ അസ്സീറിയൻ പൗരസ്ത്യ സഭയുമായി ബന്ധം പുനരാരംഭിക്കപ്പെടുന്നത്.'--ഈ വിഷയത്തിൽ. അസ്സീറിയൻ പൗരസ്ത്യ സഭ എന്ന് പ്രത്യേകം ചേർത്തതിന് വ്യക്തമായ അവലംബം നൽകിയിട്ടുണ്ട്. ഇംഗ്ലീഷ് വിക്കിയിൽ നിലവിലുള്ള consensus അനുസരിച്ച് en:Church of the East എന്നത് 1552നു മുമ്പുള്ള കിഴക്കിന്റെ സഭയേയും en:Assyrian Church of the East എന്നത് 1552നു ശേഷമുള്ള പാരമ്പര്യവിഭാഗത്തെയും സൂചിപ്പിക്കുന്നത് ആണ്. അത് മലയാളം വിക്കിയിലും നടപ്പാക്കേണ്ട നയംതന്നെയാണ്. അതുകൊണ്ടാണ് അവിടെ കൂട്ടിച്ചേർക്കൽ വരുത്തിയത്. കൂടാതെ ഈ അവലംബഭാഗം പരിശോധിക്കുക The Assyrian Church of the East in India is known as the Chaldean Syrian Church. Outside India the name Chaldean Church refers to that branch of the Church of the East which has a separate existence from 1553 AD when Pope consecrated a monk named John Sulaqa as the Patriarch of the Chaldeans of Babel. The head of Chaldean Church is Patriarch Cardinal Immanuel Delli who resides in Baghdad. The Catholicos Patriarch of the Assyrian Church of the East is His Holiness Mar Gewargis III Sliwa, who resides in Erbil, Iraq where a lot of Assyrians from Iran and Iraq have migrated during the 20th Century.
താങ്കളുടെ പരമ്പരാഗതമായ, കൽദായ സഭാപാരമ്പര്യം, പുതിയതായി എത്തിയ, അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യം, മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ, അസ്സീറിയൻ പൗരസ്ത്യ സഭ, തുടങ്ങിയ പദങ്ങളോടുള്ള പക്ഷപാതപരമായ എതിർപ്പിന് വഴങ്ങാനാകില്ല. ഈ പദങ്ങളാണ് താങ്കൾ തുടർച്ചയായി നീക്കം ചെയ്തുകൊണ്ട് തിരുത്തൽ മത്സരം നടത്തുന്നത്.Br Ibrahim john (സംവാദം) 17:46, 3 ജൂലൈ 2021 (UTC)Reply


Br Ibrahim john, താങ്കളുടെ പകർപ്പവകാശത്തെ പറ്റിയുള്ള ആമുഖ ഉപദേശം കണ്ടു. തർക്കമുള്ള ഭാഗങ്ങളിൽ വ്യക്തമായ അവലംബത്തോടെ ഒന്നോ രണ്ടോ വരികൾ എടുത്താൽ പകർപ്പവകാശലംഘനം ആകുമോ എന്ന് കാര്യനിർവ്വാഹകരോട് തിരക്കേണ്ടിയിരിക്കുന്നു. അങ്ങനെയുണ്ടെങ്കിൽ അതേ ആശയം നിലനിർത്തിക്കൊണ്ട് വരികൾ മാറ്റി എഴുതാം. പക്ഷേ താങ്കൾ പലയിടത്തും നടത്തിയിരിക്കുന്നത് പോലെ ഒന്നോ രണ്ടോ അവലംബങ്ങൾ വെയ്കുക, എന്നിട്ട് അതിന്റെ കാതലായ ഭാഗത്ത് അവലംബത്തിൽ ഇല്ലാത്തതും എന്നാൽ കൃത്യമായ POV പുഷ് ചെയ്യുന്നതും ഒട്ടും അംഗീകരിക്കുവാൻ സാധ്യമല്ല. ഇങ്ങനെയുള്ള വൈരുദ്ധ്യങ്ങൾ താങ്കളുടെ എഡിറ്റിംഗിൽ ഉണ്ടെന്ന് സംശയം തോന്നിയപ്പോൾ റഫറൻസിലെ (ഓൺലൈനിൽ ലഭ്യമായവയുടെയും അല്ലാത്തവയുടെയും) ഉദ്ധരണികൾ കൂടി അവലംബത്തോടൊപ്പം quote ചെയ്യുകയോ അത് സാധ്യമാകാത്ത പക്ഷം സംവാദത്തിൽ നൽകാനോ നിരവധി പ്രാവശ്യം അഭ്യർത്ഥിച്ചു. പക്ഷേ അവക്കെല്ലാം ഒന്നുകിൽ കൂടുതൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നതായ സ്വന്തം അനുമാനങ്ങളും നിർവ്വചനങ്ങളും അടങ്ങിയ വിശദീകരണങ്ങളോ അല്ലെങ്കിൽ അവലംബവിവരങ്ങൾ നൽകിയിട്ടുണ്ട് അവിടെ പോയി പരിശോധിക്കുക എന്ന ധാർഷ്ഠ്യം നിറഞ്ഞ മറുപടിയോ ആയിരുന്നു താങ്കളിൽ നിന്നും എനിക്ക് ലഭിച്ചത്. അതിനെ തുടർന്നാണ് റഫറൻസിലെ ഉദ്ധരണികൾ അവലംബത്തോടൊപ്പം ചേർത്ത് അതേപടി എഴുതേണ്ട അവസ്ഥയിലേക്ക് ഞാൻ എത്തിയത്. പക്ഷേ "പകർപ്പവകാശ ലംഘനം", "സ്വതന്ത്ര എഴുത്ത്" എന്നൊക്കെ പറഞ്ഞ് സ്വന്തം വീക്ഷണം തിരുകി കയറ്റാനാണ് പ്ലാൻ എങ്കിൽ നടക്കാൻ പോകുന്നില്ല. ഇനി താങ്കളുടെ വിശദീകരണത്തിനുള്ള മറുപടികൾ:

  1. "എന്നാൽ ഭിന്നിപ്പുകൾ അതോടെ അവസാനിച്ചില്ല. തുടർന്നുണ്ടായ ഭിന്നിപ്പുകൾ മാർത്തോമാ ക്രിസ്ത്യാനികളെ ഇന്നത്തെ ഏഴ് സുറിയാനി സഭകളാക്കി മാറ്റി." താങ്കൾ എഴുതിയിരുന്ന ഈ വരിയിൽ എന്താണ് എതിർപ്പ് എന്നു താങ്കൾ ചോദിക്കുന്നു. ഈ വരിയിൽ എനിക്ക് ഒരു എതിർപ്പുമില്ല. അവലംബത്തിലെ അതേ വരികളുടെ പരിഭാഷ തന്നെ. പക്ഷേ ഈ തർജ്ജമക്ക് എന്തേ പകർപ്പവകാശം ബാധകമല്ലേ?
  2. "പരമ്പരാഗതമായ കൽദായ സഭാപാരമ്പര്യം പിന്തുടർന്ന പഴയകൂറ്റുകാർ" എന്താണ് കുഴപ്പം എന്ന് ചോദിക്കുന്നു. വലിയ കുഴപ്പമില്ല. E.-Syr. liturgical tradition എന്നാണ് അവലംബത്തിൽ ബ്രോക്ക് ഉപയോഗിച്ചിരിക്കുന്നത്. ആഗോള തലത്തിൽ East Syriac Rite എന്നാണ് ഉപയോഗിക്കുന്നത്. മലയാളത്തിലും സമീപകാല എഴുത്തുകളിൽ കൂടുതലും ഉപയോഗിക്കുന്നത് 'പൗരസ്ത്യ സുറിയാനി പാരമ്പര്യം' എന്നാണ്. സഭകൾ പോലും ഔദ്യോഗികമായി മലയാളത്തിലും അങ്ങനെ ഉപയോഗിക്കുമ്പോൾ (https://www.syromalabarliturgy.org/upload/pdfs/MarTheodore.pdf ) താങ്കൾ രാജാവിനെക്കാളും വലിയ രാജഭക്തി കാണിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾ സംവാദം:കൽദായ സഭാപാരമ്പര്യം എന്ന താളിൽ സമീപഭാവിയിൽ ചർച്ച ചെയ്യുന്നതായിരിക്കും. അവിടെ ഒരു തീരുമാനം ഉണ്ടാകുന്നത് വരെ 'കൽദായ സഭാപാരമ്പര്യം' എന്ന പ്രയോഗം തന്നെ നിലനിർത്തുന്നു.
  3. "പുതിയതായി എത്തിയ അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യം" - ഇവിടെയെന്താണ് കുഴപ്പം എന്ന ചോദ്യത്തിനുള്ള മറുപടി. ഇതിന് താങ്കൾ സ്വീകരിച്ചിരിക്കുന്ന വരികൾ In this way the W.-Syr. liturgical tradition (and script) was gradually introduced into Malabar, and seems to have been fully effected by the end of the first quarter of the 19th cent ഇത് കൂനൻകുരിശിന് ശേഷം മാർ തോമാ ഒന്നാമൻ അബ്ദുൽ ജലീലിൽ നിന്നും കൈവെയ്പ് നേടിയതിനു ശേഷമുള്ള കാലഘട്ടത്തിലെ കാര്യമാണ്. അത് ആശയം ചോരാതെ തന്നെ ലേഖനത്തിൽ ആ ഭാഗത്ത് ചേർത്തിട്ടുണ്ട്. പക്ഷേ താങ്കൾ ആ വരി മുറിച്ചെടുത്ത് ഇന്നത്തെ സുറിയാനി സഭകളുടെ സ്ഥിതി വിവരണം ഉള്ള ഭാഗത്ത് വിദഗ്ദമായി വിളക്കി ചേർക്കുകയാണ് ചെയ്തത്. അതാണ് കുഴപ്പം. // ഈ പാരമ്പര്യം സ്വീകരിച്ച വിഭാഗത്തിന്റെ പേരാണ് പുത്തങ്കൂറ്റുകാർ എന്നത് // എന്നതല്ല ശരി പുത്തൻകൂറ്റുകാർ "കാലക്രമേണെ" ഈ പാരമ്പര്യം സ്വീകരിക്കുകയാണുണ്ടായത് അല്ലെങ്കിൽ സ്വീകരിക്കേണ്ടി വരികയാണുണ്ടായത്. അതു തന്നെയാണ് റഫറൻസിൽ ബ്രോക്ക് പറയുന്നത്: "Contact in due course was made by the adherents of Thomas with a Syr. Orth. bp., Mar Gregorios, in 1665, and links with the Syr. Orth. Church were further strengthened in 1685,......... .In this way the W.-Syr. liturgical tradition (and script) was gradually introduced into Malabar, and seems to have been fully effected by the end of the first quarter of the 19th cent" മാത്രമല്ല പഴയകൂർ-പുത്തൻകൂർ പേരുകളുണ്ടാകുന്നത് പോപ്പിന്റെ അധികാരത്തെ ഒരു വിഭാഗം തള്ളിക്കളഞ്ഞ കാലത്ത് (ജോസഫ് സെബസ്ത്യാനിയുടെയും തോമാ ഒന്നാമന്റെയും കാലത്ത്) തന്നെയാണ് എന്ന് മറ്റ് സ്വതന്ത്ര അവലംബങ്ങളുമുണ്ട്. മറ്റൊരു കാര്യം. മുകളിലെ 'കൽദായ സഭാപാരമ്പര്യം' പോലെ ഒരു തീരുമാനം ആ ലേഖനതലക്കെട്ടുകളിൽ ആകുന്നത് വരെ 'അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യം' എന്ന പ്രയോഗം തന്നെ ഇവിടെയും ഇപ്പോഴത്തേക്ക് സ്വീകരിക്കുന്നു.
  4. "യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ എന്ന പേരിൽ ഇന്നറിയപ്പെടുന്ന സഭ 2002വരെ മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ എന്നാണ് അറിയപ്പെട്ടിരുന്നത്" - ഇതിന് ആർക്കാണ് സംശയം. യാക്കോബായ സഭ 2002 വരെ മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ എന്ന് ഉപയോഗിച്ചിരുന്നു എന്നും MSOT സെമിനാരിയെ പറ്റിയെ ഒക്കെ എല്ലാവർക്കും അറിയാം. പക്ഷേ ഇത് ബ്രോക്ക് തന്റെ ലേഖനത്തിൽ ഒരോ സഭയെയും തന്റെ വായനക്കാർക്ക് പരിചയപ്പെടുത്തുന്ന ഭാഗമാണ് അത് വിക്കി ലേഖനത്തിൽ ആവശ്യമില്ല. കാരണം ഇവിടെ വിക്കിയിൽ സഭയുടെ നിലവിലുള്ള (2002-ന് ശേഷമുള്ള) ഔദ്യോഗിക നാമത്തിൽ താൾ ഉണ്ട്. മാത്രമല്ല കേരളത്തിലെ പ്രധാന സഭകളിലൊന്നായ യാക്കോബായ സഭക്ക് അങ്ങനെ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യവുമില്ല. അങ്ങനെയാണെങ്കിൽ ഒരോ സഭക്കും ബ്രോക്ക് നൽകുന്ന വിശേഷണം കൂടി ചേർക്കേണ്ടി വരും.
  5. "19-ആം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ 400 വർഷത്തെ ഇടവേളക്കു ശേഷം മേൽപ്പറഞ്ഞ കൽദായ സുറിയാനി സഭയുടെ രൂപീകരണത്തോടെയാണ് കിഴക്കിന്റെ സഭയുടെ ഒരു ആധുനിക ശാഖയായ അസ്സീറിയൻ പൗരസ്ത്യ സഭയുമായി ബന്ധം പുനരാരംഭിക്കപ്പെടുന്നത്. " --> എന്നതിൽ മറ്റൊരു അവലംബം കൂടി വെച്ച് കൊണ്ട് താങ്കൾ 'ഒരു ആധുനിക ശാഖയായ അസ്സീറിയൻ പൗരസ്ത്യ സഭയുമായി' എന്നത് കൂടി ചേർത്ത് പുതുക്കിയതാണെന്ന് കണ്ടിരുന്നു. അതിൽ എനിക്ക് വ്യത്യസ്ഥമായ അഭിപ്രായം ഉണ്ട്. ബ്രോക്കിന്റെ ലേഖനത്തിലെ മറ്റ് വരികൾ തന്നെ താങ്കളുടെ വാദത്തെ സാധൂകരിക്കുന്നില്ല. എങ്കിലും ഇപ്പോൾ അതിലേക്ക് കടക്കാൻ ഉദ്ദേശിക്കുന്നില്ല. അത് കൊണ്ടാണ് താങ്കളുടെ ആ തിരുത്തലിൽ ഞാൻ മാറ്റം ഒന്നും വരുത്താതിരിക്കുന്നത്.

പിന്നെ താങ്കൾ ചേർക്കുന്ന വരികൾ കൃത്യമായ അവലംബം ചേർക്കുകയും സ്വയം ചേർത്ത അവലംബത്തിന് അനുസൃതമായി എഴുതുകയും ചെയ്താൽ താങ്കളുമായി ഒരു തിരുത്തൽ മത്സരത്തിന് ആരും വരികയില്ല. താങ്കളെപ്പോലെ കാരണം വിശദമാക്കാതെ തിരസ്കരിക്കുന്ന പതിവും മറ്റാർക്കുമില്ല ---ജോൺ സി. (സംവാദം) 02:04, 4 ജൂലൈ 2021 (UTC)Reply

കൽദായ സഭാപാരമ്പര്യം എന്നതാണ് മലയാളത്തിൽ കൂടുതൽ പ്രചാരത്തിലുള്ളത്. അതുപോലെ അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യം എന്നതും. East Syriac Rite-West Syriac Rite എന്നിവ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുമ്പോൾ അങ്ങനെതന്നെ കൊടുക്കണം.
  • താങ്കളുടെ //താങ്കൾ രാജാവിനെക്കാളും വലിയ രാജഭക്തി കാണിക്കേണ്ടതില്ല. // എന്ന പരാമർശം ഞാൻ ശ്രദ്ധിച്ചു. പക്ഷേ, ഞാൻ സിറോമലബാർ സഭയെയോ മലങ്കര ഓർത്തഡോക്സ് സുറിയാനി സബയെയോ എന്റെ രാജാവായി കാണുന്നില്ല. അവർ തങ്ങളുടെ ആഭ്യന്തര തർക്കങ്ങളുടേ പേരിൽ ഉപയോഗിക്കാൻ താത്പര്യപ്പെടുന്ന പേരുകൾ ഞാൻ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നില്ല. ഒരേ സഭാ പാരമ്പര്യത്തിന്റെ വ്യത്യസ്തമായ രണ്ട് വിഭാഗങ്ങൾ എന്ന രീതിയിലുള്ള തെറ്റിദ്ധാരണാജനകമായ നാമകരണം ഒരു കാരണവശാലും ഇവിടെ നൽകാൻ സാധ്യമല്ല.
  • പിന്നെ പുതിയതായി എത്തിയ അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യം സ്വീകരിച്ച പുത്തങ്കൂറ്റുകാർ' എന്ന ഭാഗം. ഇവിടെ ഒരിടത്തും താങ്കൾ ആരോപിക്കുന്നതുപോലെ പുത്തങ്കൂറ്റ്-പഴയകൂറ്റ് നാമകരണത്തിന്റെ പിന്നിലെ കാരണമല്ല പറയുന്നത്. പിന്നീട് നടന്ന സംഭവവികാസങ്ങൾ തന്നെയാണ്.
  • ഇനി മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ എന്ന വാക്ക്. അത് അവലംബത്തിൽ ഉള്ളതും ചരിത്രത്തിന്റെ ഭാഗവുമാണ്. അത് നീക്കം ചെയ്യാൻ സാധ്യമല്ല. അത് എന്താണെന്ന് മനസ്സിലാകാനാണ് ബ്രാക്കറ്റിൽ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ എന്ന് നൽകിയിട്ടുള്ളത്.
"പിന്നെ കൽദായ സുറിയാനി സഭയുടെ കാര്യം. അതിൽ സുവ്യക്തമായ കാരണവും അവലംബങ്ങളും നൽകിക്കഴിഞ്ഞു. താങ്കളുടെ എതിർപ്പിന് അവിടെ ഞാൻ വിലനൽകുന്നില്ല. Br Ibrahim john (സംവാദം) 02:18, 4 ജൂലൈ 2021 (UTC)Reply
ഇവിടെ താങ്കളുടെ //താങ്കൾ രാജാവിനെക്കാളും വലിയ രാജഭക്തി കാണിക്കേണ്ടതില്ല. // എന്ന ഉപദേശത്തിന് ഏറ്റവും യോഗ്യം താങ്കളുടെ തന്നെ തിരുത്തുകളാണ്. കാരണം താങ്കളാണ് ഒരു പ്രത്യേക വിഭാഗത്തിന്റെ POVയുമായി വരുന്നത്. //പുതിയതായി എത്തിയ// എന്നത് നീക്കം ചെയ്യുന്നത് അതിന്റെ ഉദാഹരണമാണ്. അതിൽ ആർക്കും അപഹർഷതപ്പെടേണ്ടവിഷയമില്ല. Sebastian P Brockതന്നെപറയുന്നു Contact in due course was made by the adherents of Thomas with a Syr. Orth. bp., Mar Gregorios, in 1665, and links with the Syr. Orth. Church were further strengthened in 1685,......... .In this way the W.-Syr. liturgical tradition (and script) was gradually introduced into Malabar, and seems to have been fully effected by the end of the first quarter of the 19th cent എന്ന്. അതുപോലെ //മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ// എന്ന പേര് കേൾക്കുമ്പോൾ വിറളിപ്പെടരുത്. Brock തന്നെ പറയുന്നു and of W.-Syr. liturgical tradition: the Malankara Syriac Orthodox Church, under the Patriarchate of Antioch; എന്ന്. അവിടെ ആ പേര് തലതിരിച്ചിട്ട് നടക്കുന്ന "രാജാക്കന്മാർക്കും" പ്രജകൾക്കും മാത്രമേ എതിർക്കേണ്ടതുള്ളൂ.Br Ibrahim john (സംവാദം) 02:34, 4 ജൂലൈ 2021 (UTC)Reply

Kiran Gopi, Vijayanrajapuram, ഇവിടുത്തെ തിരുത്തലുകൾ വളരെ ബുദ്ധിമുട്ടായി മാറുന്നുണ്ട്. ഇടപെടൽ ആവശ്യമാണ്. - --ജോൺ സി. (സംവാദം) 03:02, 4 ജൂലൈ 2021 (UTC)Reply

തീർച്ചയായും അവലംബങ്ങളിലുള്ള ഭാഗങ്ങൾ പോലും നീക്കം ചെയ്ത് ഏകപക്ഷീയമായ വീക്ഷണകോൺ നടപ്പാക്കുന്നു. ഉള്ളടക്കം നീക്കം ചെയ്യുന്നു. ഇതിന് നിയന്ത്രണം ആവശ്യമാണ്. Br Ibrahim john (സംവാദം) 03:11, 4 ജൂലൈ 2021 (UTC)Reply


തൽക്കാലം ഞാൻ ഒരു തിരുത്തൽ യുദ്ധത്തിലേക്ക് കടക്കുന്നില്ല. ഇങ്ങനെയുള്ള സംവാദം കൊണ്ടും കാര്യമില്ല. കാര്യനിർവ്വാഹകർ ഇടപെടുന്ന മുറക്ക് എന്റെ ഭാഗം വീണ്ടും വിശദീകരിക്കാം- --ജോൺ സി. (സംവാദം) 03:25, 4 ജൂലൈ 2021 (UTC)Reply

"ഉദയംപേരൂർ സൂനഹദോസ്" താളിലേക്ക് മടങ്ങുക.