ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും വിപ്ലവകാരിയുമായിരുന്നു ശിരിഷ്കുമാർ മേത്ത (മറാത്തി: शिरीषकुमार मेहता) (28 ഡിസംബർ 1926 - 9 സെപ്റ്റംബർ 1942). [1] [2] ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം നടത്തുന്ന വേളയിൽ മഹാരാഷ്ട്രയിലെ നന്ദൂർബാറിൽ സർക്കാരിനെതിരെ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാൻ അദ്ദേഹം നേതൃത്വം നൽകി. പ്രതിഷേധത്തെ നേരിടാൻ പ്രദേശത്ത് പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. പ്രതിഷേധ മാർച്ചിനെതിരെ പോലീസ് ലാത്തി വീശിയെങ്കിലും ഇന്ത്യൻ ദേശീയ പതാകയും കയ്യിലേന്തി 'വന്ദേമാതരം' എന്ന് മുദ്രാവാക്യം മുഴക്കി അദ്ദേഹം പോലീസിനെ എതിരിട്ടു. എന്നാൽ ഈ സമരത്തെ പോലീസ് വെടിയുതിർത്താണ് നേരിട്ടത്. വെടിയേറ്റുവീണ ശിരിഷ്കുമാർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അദ്ദേഹത്തോടൊപ്പം ധൻസുഖ്‌ലാൽ വാനി, ഗാൻഷ്യം ദാസ്, ശശിധർ കേത്കർ, ലാൽദാസ് എന്നിവരും വീരചരമം പ്രാപിച്ചു. [3]

ശിരിഷ്കുമാർ മേത്ത
ജനനം(1926-12-28)28 ഡിസംബർ 1926
മരണം9 സെപ്റ്റംബർ 1942(1942-09-09) (പ്രായം 15) Nandurbar, Maharashtra, India
ദേശീയതIndian
അറിയപ്പെടുന്നത്Indian Independence Movement

അവലംബം തിരുത്തുക

  1. https://nandurbar.gov.in/tourist-place/shirishkumar/
  2. https://www.revolvy.com/page/Shirishkumar-Mehta
  3. "Diamond Maharashtra Sankritikosh (മറാഠി: डायमंड महाराष्ट्र संस्कृतीकोश)," Durga Dixit, Pune, India, Diamond Publications, 2009, ISBN 978-81-8483-080-4.


       ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ            
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...
"https://ml.wikipedia.org/w/index.php?title=ശിരിഷ്കുമാർ_മേത്ത&oldid=3212253" എന്ന താളിൽനിന്ന് ശേഖരിച്ചത്