അക്ഷരത്തെയാണ് നാം സാധാരണയായി വർണ്ണം എന്നു പറയുന്നത്. ഉദാഹരണമായി ക,വ,ച ഇവ അക്ഷരങ്ങൾ അഥവാ വർണ്ണങ്ങളാണ്. എന്നാൽ ഭാഷാ ശാസ്ത്രത്തിൽ അക്ഷരം,വർണ്ണം ഇവയെ രണ്ടായി കണക്കാക്കുന്നു. അതായത് വർണ്ണങ്ങൾ ചേർന്ന് അക്ഷരമുണ്ടാകുന്നുവെന്ന് ഭാഷാശാസ്ത്രം പറയുന്നു. ഉദാഹരണത്തിന് ഭ് , ഊ എന്നിവ രണ്ടു വർണ്ണങ്ങളാണ്. ഇവ രണ്ടും ചേർന്നുവരുന്ന "ഭൂ" എന്നത് അക്ഷരമാണ്. അപ്പോൾ അക്ഷരമെന്നാൽ വർണ്ണങ്ങൾ ചേർന്നുണ്ടാകുന്നതാണെന്നു കാണാം. ആ അർത്ഥത്തിൽ ഭാഷയിലെ ഏറ്റവും അടിസ്ഥാനപരമായ ഘടകമാണ് വർണ്ണം.

വർണ്ണം അക്ഷരം
ച്+അ
ക്+അ
ശ്+ഇ ശി
സ്+അ
ക്+ഋ കൃ
പ്+ര പ്ര

ഇതും കാണുക തിരുത്തുക

"https://ml.wikipedia.org/w/index.php?title=വർണ്ണം_(അക്ഷരം)&oldid=3725269" എന്ന താളിൽനിന്ന് ശേഖരിച്ചത്