വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/മതം/ക്രിസ്തുമതപദസൂചി

മലയാളം ഇംഗ്ലീഷ്
പിതാവായ ദൈവം God the Father
പുത്രനായ ദൈവം God the Son
യേശു, ഈശോ, ഈശോമിശിഹാ, യേശുക്രിസ്തു Jesus
മിശിഹ Messiah
ക്രിസ്തു Christ
ദൈവപുത്രൻ Son of God
പരിശുദ്ധാത്മാവ്, ദൈവാത്മാവ് Holy Spirit, Holy Ghost
ത്രിത്വം Trinity
ക്രൈസ്തവ ദൈവശാസ്ത്രം Christian theology
ദൈവശാസ്ത്രജ്ഞൻ Theologian
യേശു കർത്താവാണ് Jesus is Lord
രക്ഷ Salvation
കുരിശുമരണം Crucifixion
ജ്ഞാനസ്നാനം, മാമ്മോദീസ Baptism
ഉയിർപ്പ് Resurrection
കന്യാജനനം Virgin birth
ബൈബിൾ Bible
പഴയ നിയമം Old Testament
പുതിയ നിയമം New Testament
സുവിശേഷം Gospel
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ Acts of the Apostles
ലേഖനം Epistle
ക്രിസ്തുമസ് Christmas
ഈസ്റ്റർ Easter
ദൈവരാജ്യം Kingdom of God
കാതോലിക ലേഖനങ്ങൾ Catholic epistles
രൂപത, ഭദ്രാസനം, മഹായിടവക Diocese
സാമന്തരൂപത Suffragan diocese
അതിരൂപത, അതിഭദ്രാസനം Archdiocese
വൈദികൻ, അച്ചൻ, പുരോഹിതൻ Priest
പ്രധാനപുരോഹിതൻ High priest
ഇടവക Parish
ശെമ്മാശൻ, ഡീക്കൻ Deacon
അർക്കദ്യാക്കോൻ Archdeacon
മെത്രാൻ, ബിഷപ്പ് Bishop
മെത്രാപ്പോലീത്ത Metropolitan, Archbishop
സഹായമെത്രാൻ Auxiliary bishop
സ്വയാധികാരസഭ Church sui iuris
വികാരി Vicar
കൊച്ചച്ചൻ Assistant vicar
വിശുദ്ധൻ/വിശുദ്ധ Saint
ദൈവദാസൻ/ദൈവദാസി Servant of God
ധന്യൻ/ധന്യ Venerable
വാഴ്ത്തപ്പെട്ട Blessed
സൂനഹദോസ് Synod
സഭാകോടതി Ecclesiastical court
പെന്തക്കോസ്ത് സഭ Pentecostalism
പെന്തിക്കൊസ്തി, പെന്തക്കോസ്ത Pentecost
ദിവ്യകാരുണ്യം Eucharist, Holy Communion, Lord's Supper
ദളിത് ക്രിസ്ത്യാനി Dalit Christian
സെമിനാരി Seminary
റീത്ത് Rite
പൗരസ്ത്യകത്തോലിക്കാസഭകൾ Eastern Catholic Churches
പാശ്ചാത്യസഭ Western Church
സ്ഥൈര്യലേപനം, മൂറോനഭിഷേകം Confirmation, Chrismation
കൂദാശകൾ Sacraments
കുമ്പസാരം Confession
തിരുപ്പട്ടം, പൗരോഹിത്യം Holy orders
രോഗീലേപനം, അന്ത്യകൂദാശ Anointing of the Sick
വി.കുർബ്ബാന, ദിവ്യബലി, കദീശ Mass, Holy Qurbana
ക്രിസ്തുവിജ്ഞാനീയം Christology
മേരിവിജ്ഞാനീയം, മരിയവിജ്ഞാനീയം Mariology
പ്രതിമാഭഞ്ജനം, സ്വരൂപഭഞ്ജനം Iconoclasm
സൈദ്ധാന്തികദൈവശാസ്ത്രം Dogmatic Theology
ധാർമ്മികദൈവശാസ്ത്രം Moral Theology
മൗതികദൈവശാസ്ത്രം Mysitcal Theology
അജപാലനദൈവശാസ്ത്രം Pastoral Theology
സുകൃതയോഗാഭ്യാസപരമായ ദൈവശാസ്ത്രം Ascetical Theology
പ്രഘോഷണപരമായ ദൈവശാസ്ത്രം Kerygmatic Theology
വി.ഗ്രന്ഥാധിഷ്ഠിത ദൈവശാസ്ത്രം Biblical Theology
സാമൂഹിക ദൈവശാസ്ത്രം Social Theology
വേദപാരംഗതൻ/വേദപാരംഗത Doctor of the Church
പുണ്യധീരത Heroic Virtue
സഭയുടെ അദ്ധ്യാപനാധികാരം Magisterium
മതബോധനം Catechism
കാനൻനിയമം, കാനോനിക നിയമം, കാനോൻ നിയമം Canon law
അപ്രാമാണിക ഗ്രന്ഥങ്ങൾ Apocrypha
കാനോൻ നിയമസംഹിത Code of Canon Law
ശീശ്മ Schism
പാഷണ്ഡത Heresy
റൂഹാക്ഷണം Epiclesis
കർത്തൃപ്രാർത്ഥന Lord's Prayer, Our Father, Pater Noster
അരുളിക്ക Monstrance, Ostensorium, Ostensory
അധ്യക്ഷപ്രാർത്ഥന Presidential prayer
ദിവ്യപൂജാഗ്രന്ഥം Missal
അധോതലസഭ Underground church
വിശുദ്ധ വാരം Holy Week
അംശമുടി Mitre
വൈദികമേധാവിത്വം Clericalism
ത്രികാലപ്രാർത്ഥന Angelus
സഭാകൂട്ടായ്മ Ecclesial community, Ecclesial communion
ഗാർഹിക സഭ Domestic Church
സ്വാധികാര പ്രബോധനം Motu Proprio
സുവിശേഷവത്കരണം Evangelisation
ദനഹാ തിരുനാൾ, ദനഹാ പെരുനാൾ Epiphany
സങ്കീർത്തി Sacristy
കൊത്തീന Alb
ഊറാറ Stole
സൂനാറ Cincture
കാപ്പ/പൈന Chasuble
അപ്പസ്തോലിക അനുരഞ്ജനക്കോടതി Apostolic Penitentiary
അപ്പസ്തോലിക ന്യായപീഠം Apostolic Signatura
സഭാകോടതി, റോത്താ Rota Romana
ദണ്ഡവിമോചനം Indulgence
ചാക്രികലേഖനം Encyclical
കപ്പേള, ചാപ്പൽ Chapel
ചെറുകപ്പേള Oratory
സ്തോത്രക്കാഴ്ച Offertory
ആഗമനകാലം Advent
മൗതിക ദൈവശാസ്ത്രം Mystical theology
ഉത്തരീയം, വെന്തിങ്ങാ Brown Scapular
ളോഹ Cassock, Soutane
ഇടവകസ്ഥാനി Presentee
അംശവടി Crosier
രാത്രിനമസ്കാരം, രാത്രിജപം, ലെലിയാ Compline
പ്രഭാതനമസ്കാരം Lauds
സന്ധ്യാനമസ്കാരം, സായംകാലപ്രാർത്ഥന, റംശ Vespers
യാമപ്രാർത്ഥനകൾ Liturgy of the Hours, Divine Office, Divine Praises, Breviary, Work of God, Canonical Hours
മദ്ധ്യാഹ്നപ്രാർത്ഥന, എന്ദാനാ Sext
മൂന്നാം മണിജപം, ഖൂഥാആ Terce
വെളുപ്പാൻകാലജപം, ഖാലാ ദ് ശഹറ Matins
പ്രഭാതജപം, സപ്രാ Prime
ജാഗരണപ്രാർത്ഥന Vigil
ഒൻപതാം മണിജപം, ദ്ബസ്ശാ ശായിൻ Nones, None
പട്ടംവെട്ട് Tonsure
  • ശങ്കൂരിക്കൽ, ഫാ. മാർട്ടിൻ (2010). സമ്പൂർണ്ണ കാറ്റിക്കിസം ക്വിസ്.
  • "വത്തിക്കാനിൽനിന്ന് - സഭാവാർത്തകൾ - വത്തിക്കാൻ ന്യൂസ്". www.vaticannews.va. Retrieved 18 മേയ് 2019.
  • ഇങ്ക്ലിഷ മലയാള ഭാഷകളുടെ അകാരാദി