കൂദാശകൾ

ക്രിസ്തീയ പ്രതീകാത്മക ചടങ്ങുകൾ

ക്രിസ്തു സ്ഥാപിച്ചതും വരപ്രസാദം നല്കുന്നതുമായ പ്രതീകാത്മക ചടങ്ങുകൾ ആണ്‌ കൂദാശകൾ [1] .കൂദാശകളിലൂടെ ദൈവത്തിന്റെ സാന്നിധ്യവും പ്രവർത്തനവും വഴി മനുഷ്യനുൾപ്പെടെയുള്ള ദൈവസൃഷ്ടികൾ വിശുദ്ധീകരിക്കപ്പെടുന്നു എന്നാണു ക്രൈസ്തവ വിശ്വാസം [2].

യേശുക്രിസ്തുവാണ് ക്രിസ്തുമതത്തിന്റെ കേന്ദ്രസ്വരൂപം.

 
യേശു ക്രിസ്തു
കന്യാജനനം · കുരിശുമരണം
ഉയിർത്തെഴുന്നേൽപ്പ് · വീക്ഷണങ്ങൾ
ക്രിസ്തുമസ് · ഈസ്റ്റർ
അടിസ്ഥാനങ്ങൾ
അപ്പോസ്തലന്മാർ · സുവിശേഷങ്ങൾ
പത്രോസ് · സഭ · ദൈവരാജ്യം
പുതിയ ഉടമ്പടി · സമയരേഖ · പൗലോസ്
ബൈബിൾ
പഴയ നിയമം · പുതിയ നിയമം
പുസ്തകങ്ങൾ · കാനോൻ · അപ്പോക്രിഫ
ദൈവശാസ്ത്രം
പിതാവ് · പുത്രൻ · പരിശുദ്ധാത്മാവ്
ത്രിത്വം · ചരിത്രം · ക്രിസ്തുവിജ്ഞാനീയം
മറിയം · അപ്പോസ്തലവിജ്ഞാനീയം
യുഗാന്തചിന്ത · രക്ഷ · സ്നാനം
ചരിത്രവും പാരമ്പര്യങ്ങളും
ആദിമസഭ · പ്രമാണങ്ങൾ · സന്ദേശം
കോൺസ്റ്റന്റൈൻ · സൂനഹദോസുകൾ
ക്രിസോസ്തമസ് · കുരിശുയുദ്ധങ്ങൾ
നവീകരണം · പുനർനവീകരണം
പാശ്ചാത്യ-പൗരസ്ത്യ വിഭജനം
വിഭാഗങ്ങൾ
*പാശ്ചാത്യ സഭകൾ
പൊതു വിഷയങ്ങൾ
ആരാധനാക്രമം · കലണ്ടർ · അടയാളങ്ങൾ
ക്രിസ്തീയ സംഘടനകൾ · വിമർശനങ്ങൾ
പ്രാർത്ഥനകൾ · സഭൈക്യപ്രസ്ഥാനം
ഗിരിപ്രഭാഷണം · സംഗീതം · കല
മറ്റ് മതങ്ങളുമായുള്ള ബന്ധം
ലിബറൽ തിയോളജി
ക്രിസ്തുമതം കവാടം

വാക്കിന്റെ അർഥം

തിരുത്തുക

ക്ദശ് എന്ന സുറിയാനി പദത്തിൽ നിന്നുമാണ് കൂദാശ എന്ന പദം രൂപപ്പെടുന്നത്. വിശുദ്ധീകരിക്കൽ എന്നാണർഥം.[അവലംബം ആവശ്യമാണ്]

ഏഴു കൂദാശകൾ

തിരുത്തുക
 
The Seven Sacraments by Rogier van der Weyden, ca. 1448.

കൂദാശകൾ ഏഴാണെന്ന് ദൈവശാസ്ത്രപരമായി ആദ്യം സ്ഥാപിച്ചത് 12-ആം ശതകത്തിൽ പീറ്റർ ലൊബാർഡ് ആണ്. ലത്തീൻ സഭയിൽ ഇതു പ്രചരിപ്പിച്ചത് തോമസ് അക്വിനാസും.[3]

മാമ്മോദീസ

തിരുത്തുക

ക്രൈസ്തവ സഭയിൽ അംഗത്വം നല്കുന്ന പ്രാരംഭകൂദാശയാണ് മാമ്മോദീസ. സ്‌നാനപ്പെടുന്ന വ്യക്തിയെ ജലത്തിൽ മൂന്നുതവണ പൂർണമായി മുക്കുകയായിരുന്നു പ്രാചീനരീതി. മെത്രാനോ വൈദികനോ ഡീക്കനോ തലയിൽ വെള്ളമൊഴിച്ച് പ്രാർഥിക്കുകയാണ് ഇന്നു ചെയ്യുന്നത്. മരണാസന്ന അവസ്ഥയിൽ ആർക്കും ഒരു വ്യക്തിയെ ആ വ്യക്തി ആവശ്യപ്പെടുന്നപക്ഷം സ്നാനപ്പെടുത്താം. പെന്തക്കൊസ്തർ മുതിർന്നവർക്ക് സ്നാനം നൽകുന്ന രീതിയാണ്‌ അനുവർത്തിച്ചു പോരുന്നത്. പൗരസ്ത്യപാരമ്പര്യത്തിൽ മാമ്മോദീസ നൽകുന്നതിനൊപ്പം തൈലാഭിഷേകവും പരിശുദ്ധകുർബാനയും അർത്ഥിക്ക് നൽകുന്നുണ്ട്. അതുകൊണ്ട് ഈ മൂന്ന് കൂദാശകളെയും പ്രാരംഭകൂദാശകൾ എന്നാണ് പൗരസ്ത്യക്രമത്തിൽ വിളിക്കുന്നത്. ആവർത്തിക്കപ്പെടുന്നില്ലാത്ത കൂദാശയാണിത്. പരിശുദ്ധത്രിത്വത്തിൻറെ നാമത്തിൽ ജലമുപയോഗിച്ച് നല്കുന്ന മാമ്മോദീസ ഏതു സഭാവിശ്വാസത്തിൽ നിന്നും സ്വീകരിച്ചാലും സാധുവാണെന്നാണ് കത്തോലിക്കാസഭയുടെ നിലപാട്.

തൈലാഭിഷേകം (സ്ഥൈര്യലേപനം)

തിരുത്തുക
പ്രധാന ലേഖനം: സ്ഥൈര്യലേപനം

ക്രിസ്തുവിലുള്ള വിശ്വാസം സ്ഥിരീകരിക്കുന്ന പരിശുദ്ധാത്മാവിന്റെ പ്രത്യേകവരത്തെ കുറിക്കുന്നതാണ് തൈലാഭിഷേകം അല്ലെങ്കിൽ സ്ഥൈര്യലേപനം. മൂറോൻ- വിശുദ്ധ തൈലം (ബാൾസവും ഒലിവെണ്ണയും ചേർന്ന തൈലം) നെറ്റിയിൽ പുരട്ടി പ്രാർഥിച്ചുകൊണ്ട് ഈ കൂദാശ പരികർമ്മം ചെയ്യുന്നു. ലത്തീൻ സഭയിൽ ഇതിന് സ്ഥൈര്യലേപനമെന്നും പൗരസ്ത്യസഭകളിൽ തൈലാഭിഷേകമെന്നും ഈ കൂദാശ അറിയപ്പെടുന്നു. ഈ കൂദാശയുടെ കാർമ്മികൻ ലത്തീൻ ക്രമത്തിൽ മെത്രാനാണെങ്കിൽ പൗരസ്ത്യക്രമത്തിൽ അത് വൈദികരാണ്. ഈ കൂദാശ ഒരു വ്യക്തിയിൽ പരിശുദ്ധാരൂപിയുടെ സവിശേഷമായ അഭിഷേകം ചൊരിയുകയും അതുവഴി ആ വ്യക്തിയെ ക്രിസ്തുസദൃശനാക്കുകയും ചെയ്യുന്നു എന്നാണ് ക്രൈസ്തവർ വിശ്വസിക്കുന്നത്. പ്രൊട്ടസ്റ്റൻറ് സഭക്കാർ ഇത് അനുഷ്ഠിക്കുന്നില്ല. പൗരസ്ത്യസഭയിൽ ജ്ഞാനസ്‌നാനത്തോടൊപ്പം ഈ കൂദാശ നല്കുന്നു. ജീവിതത്തിൽ ഒരിക്കൽ മാത്രം നല്കുന്നതാണ് ഈ കൂദാശ. പാശ്ചാത്യസഭക്കാർ 7 വയസ്സുകഴിഞ്ഞവർക്കേ ഇതു നല്കൂ.

കുമ്പസാരം

തിരുത്തുക

ഈശോയുടെ പരസ്യജീവിതകാലത്ത് പാപികൾ അവനിൽനിന്ന് പാപമോചനം പ്രാപിച്ചിരുന്നു (യോഹ 8.10). പാപം ഏറ്റുപറഞ്ഞ് അതിൻറെ മോചനം നേടുന്ന രീതിയിൽ ശ്ലീഹന്മാരുടെ കാലത്ത് സഭയിൽ തുടർന്നുപോന്നു (1 യോഹ 1.9). മനസ്താപപ്പെടുക, പാപങ്ങൾ ഏറ്റുപറയുക, പ്രായശ്ചിത്തംചെയ്യുക എന്നിവ കുമ്പസാരത്തിനുള്ള അവശ്യഘടകങ്ങളാണ്. ആദിമ ക്രിസ്ത്യാനികളിൽ ഇതൊരു സാമൂഹിക കർമമായിരുന്നു- പൊതുവായി പാപങ്ങൾ ഏറ്റുപറഞ്ഞ് പാപമോചനം നേടുന്ന രീതിയവർ പിന്തുടർന്നിരുന്നു. രഹസ്യക്കുമ്പസാരത്തിൻറെ രീതി പൗരസ്ത്യനാട്ടിൽ നിന്നും ഐറിഷ് മിഷണറിമാർ പാശ്ചാത്യസഭയിലേക്ക് കൊണ്ടുവന്നു.

വിശുദ്ധകുർബാന

തിരുത്തുക

ദൈവവരപ്രസാദവസ്ഥയിൽ മാത്രം ഒരു വ്യക്തി സ്വീകരിക്കേണ്ട കൂദാശയാണ് വിശുദ്ധകുർബാന. വരപ്രസാദാവസ്ഥയിൽ കുറവ് വന്നവർ പാപസങ്കീർത്തനം-കുമ്പസാരം വഴിയായി അത് നേടിയെടുത്തശേഷം വേണം കുർബാന സ്വീകരിക്കാൻ. സ്വയം ഉത്തമ മനസ്താപം നടത്തിയാലും മതിയാകും. വിശ്വാസികളുടെ ആധ്യാത്മിക ഭോജനമായ അപ്പത്തിലും വീഞ്ഞിലും ക്രിസ്തുവിന്റെ ജീവനുള്ള ശരീരവും രക്തവും ഉൾക്കൊള്ളുന്നുവെന്നാണ് ക്രൈസ്തവവിശ്വാസം. കുർബാനയിലെ സാന്നിദ്ധ്യത്തെ ഈശോമിശിഹായുടെ യഥാർത്ഥസാന്നിദ്ധ്യമെന്നാണ് കത്തോലിക്കാസഭ നിർവചിക്കുന്നത്.

കൂട്ടായ ജീവിതത്തിൻറെ കൂദാശയാണ് വിവാഹം. വിവാഹത്തിലൂടെ ക്രൈസ്തവദമ്പതികൾ ഈശോമിശിഹായിൽ ഭാര്യാഭർത്താക്കന്മാരായി ജീവിതം ആരംഭിക്കുന്നു. ദമ്പതിമാരിൽ ഒരാളുടെ മരണംവരെ ഈ കൂദാശ നിലനിൽക്കുന്നു. ജീവിതപങ്കാളിയുടെ മരണശേഷം പുനർവിവാഹം ചെയ്യാൻ അതിനു താൽപര്യമുള്ളവർക്ക് അവസരമുണ്ട്. സാധുവായതും ദമ്പതികളുടെ ശാരീരികസംയോഗംവഴി പൂർണ്ണമായതുമായ ഒരു വിവാഹം അസാധുവായി പ്രഖ്യാപിക്കാൻ ആർക്കും കഴിയില്ല എന്നതാണ് കത്തോലിക്കാസഭയുടെ നിലപാട്. വിവാഹമെന്ന കൂദാശ സ്വീകരിച്ചവർ പൗരോഹിത്യവും സ്വീകരിക്കുന്ന പാരമ്പര്യം ഓർത്തഡോക്സ്-യാക്കോബായ സഭകളിൽ നിലനിൽക്കുന്നുണ്ട്. പൗരസ്ത്യസഭകളിൽ വിവാഹിതരായ വൈദികരാണ് ഉള്ളത്. എന്നാൽ ലത്തീൻ സഭയിൽ ബ്രഹ്മചര്യജീവിതം പുരോഹിതർക്ക് ആവശ്യമാണ്. ഇന്ന് കത്തോലിക്കാസഭയിൽ ഉൾപ്പെട്ടിരിക്കുന്ന പൗരസ്ത്യസഭകളായ സീറോമലബാർ, സീറോമലങ്കര എന്നീ സഭകളും ബ്രഹ്മചര്യത്തോടെയുള്ള പൗരോഹിത്യമാണ് പിന്തുടരുന്നത്. കുടുംബജീവിതത്തിനു തുടക്കം കുറിക്കുന്ന വിവാഹം, പൗരോഹിത്യം എന്നീ കൂദാശകൾ, വൈദികനോ മെത്രാനോ അതിലും ഉയർന്ന പദവിയിലുള്ള വൈദികമേലധ്യക്ഷന്മാരോ പരികർമ്മം ചെയ്യണം. ലത്തീൻ സഭയിൽ വധൂവരന്മാരാണ് ഈ കൂദാശയുടെ കാർമ്മികർ. വിവാഹിതരാകാതെ ഏകസ്ഥരായി ജീവിക്കാനും ക്രൈസ്തവർക്ക് അനുവാദമുണ്ട്. അതായത് ഈ കൂദാശകൾ നിർബന്ധമായി അനുഷ്ഠിക്കേണ്ടതല്ല.

ഈശോയുടെ പൗരോഹിത്യത്തെക്കുറിച്ച് പരാമർശിക്കുന്ന പുതിയനിയമഗ്രന്ഥം ഹെബ്രായലേഖനമാണ്. ഈശോയുടെ പൗരോഹിത്യത്തിൻറെ തുടർച്ചയായാണ് കത്തോലിക്കാ-ഓർത്തഡോക്സ് സഭകളിൽ ഈ കൂദാശ നിലനിൽക്കുന്നത്. ഇൻ പേർസോണ ക്രിസ്തി കപ്പൂത്തിസ്- ശിരസ്സായ മിശിഹായുടെ വ്യക്തിത്വത്തിൽ- ആണ് പുരോഹിതൻ തൻറെ ശുശ്രൂഷകൾ നിർവ്വഹിക്കുന്നത്. നിശ്ചിതകാല പരിശീലനത്തിനു ശേഷമാണ് അർത്ഥിയെ പൗരോഹിത്യത്തിലേക്ക് ആനയിക്കുന്നത്. കത്തോലിക്കാ ഓർത്തഡോക്സ് പാരമ്പര്യത്തിൽ പുരുഷന്മാരെ മാത്രമാണ് പൗരോഹിത്യത്തിലേക്ക് ഉയർത്തുന്നത്. ആംഗ്ലിക്കൻ സഭയിൽ വനിതാപൗരോഹിത്യം നിലനിൽക്കുന്നുണ്ട്.

രോഗീലേപനം

തിരുത്തുക

രോഗിക്ക് ആശ്വാസം നല്കുന്ന രോഗീലേപനമാണ് രോഗീലേപനം. ഒരു വ്യക്തിക്ക് ഗൗരവമായ രോഗമുള്ളപ്പോൾ ഈ കൂദാശ സ്വീകരിക്കാം. ആവർത്തിച്ച് സ്വീകരിക്കാവുന്ന കൂദാശയാണിത്. എന്നാൽ പലപ്പോഴും വാർദ്ധക്യത്തിലും മരണാസന്നരായിരിക്കുമ്പോഴും സ്വീകരിക്കുന്നതിനാൽ ഈ കൂദാശയെ അന്ത്യകൂദാശയെന്നും വിളിച്ചിരുന്നു.[അവലംബം ആവശ്യമാണ്]

കേരളത്തിലെ സഭകളിൽ

തിരുത്തുക

കേരളത്തിൽ മലങ്കര ഓർത്തഡോക്സ്, യാക്കോബായ സുറിയാനി, മലങ്കര കത്തോലിക്ക, മലങ്കര മാർത്തോമ്മ, സീറോ മലബാർ കത്തോലിക്ക, തൊഴിയൂർ സഭ, ലത്തീൻ കത്തോലിക്ക എന്നീ സഭകൾ ഏഴു വി.കൂദാശകളും അനുഷ്ഠിക്കുന്നു.

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  1. Hexam's Concise Dictionary of Religion "Sacrament" obtained at http://www.ucalgary.ca/~nurelweb/concise/WORDS-S.html
  2. Catechism of the Catholic Church, 1131
  3. Cf. Catechism of the Catholic Church, 1210

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കൂദാശകൾ&oldid=4113337" എന്ന താളിൽനിന്ന് ശേഖരിച്ചത്