കാതോലിക ലേഖനങ്ങൾ
ക്രിസ്തീയബൈബിളിന്റെ ഭാഗമായ പുതിയനിയമത്തിലെ 7 സന്ദേശഗ്രന്ഥങ്ങൾക്കു പൊതുവായുള്ള പേരാണ് കാതോലിക ലേഖനങ്ങൾ. പൗലോസിന്റെ ലേഖനങ്ങളെപ്പോലെ ഏതെങ്കിലുമൊരു സഭാസമൂഹത്തിനോ വ്യക്തിക്കോ വേണ്ടിയല്ലാതെ, ആദിമക്രിസ്തീയസഭയ്ക്കു മുഴുവനും വേണ്ടി എഴുതപ്പെട്ടവ എന്ന നിലയിലാണ് ഇവയ്ക്കു "കാതോലിക ലേഖനങ്ങൾ" അല്ലെങ്കിൽ പൊതുലേഖനങ്ങൾ എന്ന പേരുണ്ടായത്. "തെരഞ്ഞെടുക്കപ്പെട്ടവളേയും", "ഗൈയസ്' എന്ന വ്യക്തിയേയും യഥാക്രമം സംബോധന ചെയ്യുന്നവയായിരുന്നിട്ടും യോഹന്നാന്റെ രണ്ടും മുന്നും ലേഖനങ്ങളേയും ഇവയിൽ പെടുത്താറുണ്ട്. "തെരഞ്ഞെടുക്കപ്പെട്ടവൾ" സഭ തന്നെയാണെന്നു കരുതപ്പെടുന്നു. ഗൈയസ് ആരാണെന്നതിനെക്കുറിച്ച് ഊഹാപോഹങ്ങൾ മാത്രമേയുള്ളു.
ഈ 7 രചനകളുടെ കർതൃത്വത്തെക്കുറിച്ച് ഏറെ ഊഹാപോഹങ്ങളുണ്ട്. പത്രോസിന്റെ രണ്ടാം ലേഖനം പത്രോസ് അപ്പസ്തോലനല്ലാതെ മറ്റൊരാൾ എഴുതിയതാണെന്നു ചിലർ കരുതുന്നു.
ക്രിസ്തീയപാരമ്പര്യം അനുസരിച്ച്, യാക്കോബിന്റെ യൂദായുടേയും ലേഖനങ്ങളുടെ കർത്താക്കൾ, യേശുവിന്റെ സഹോദരനായി പറയപ്പെടുന്ന യാക്കോബും അദ്ദേഹത്തിന്റെ സഹോദരൻ യൂദായും ആണ്. യോഹന്നാന്റെ പേരിലുള്ള മൂന്നു ലേഖങ്ങളുടെ കർത്താവ് സുവിശേഷകൻ യോഹന്നാനാണെന്നാണ് പരമ്പരാഗതവിശ്വാസം.[1]
പുതിയനിയമത്തിലെ അവയുടെ ക്രമീകരണം അനുസരിച്ച്, കാതോലികലേഖനങ്ങളുടെ പട്ടിക ഇതാണ്:-
അവലംബം
തിരുത്തുക- ↑ Oxford Companion to the Bible, Catholic Letters(പുറങ്ങൾ 104-105)