യേശുക്രിസ്തു, സ്ത്രീപുരുഷലൈംഗികബന്ധം ഇല്ലാതെ കന്യാജാതനായവൻ ആണെന്നു ക്രിസ്ത്യനികൾ വിശ്വസിക്കുന്നു. കന്യകയായ മറിയം പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ച് യേശുവിനെ പ്രസവിച്ചു എന്ന് പുതിയനിയമം പറയുന്നു. വിശുദ്ധ മത്തായിയുടെയും (1:18-25) വിശുദ്ധ ലൂക്കായുടെയും (1:28-38,2:17) സുവിശേഷങ്ങളാണ് ഈ വിശ്വാസത്തിനാധാരം.

യേശുക്രിസ്തുവാണ് ക്രിസ്തുമതത്തിന്റെ കേന്ദ്രസ്വരൂപം.

 
യേശു ക്രിസ്തു
കന്യാജനനം · കുരിശുമരണം
ഉയിർത്തെഴുന്നേൽപ്പ് · വീക്ഷണങ്ങൾ
ക്രിസ്തുമസ് · ഈസ്റ്റർ
അടിസ്ഥാനങ്ങൾ
അപ്പോസ്തലന്മാർ · സുവിശേഷങ്ങൾ
പത്രോസ് · സഭ · ദൈവരാജ്യം
പുതിയ ഉടമ്പടി · സമയരേഖ · പൗലോസ്
ബൈബിൾ
പഴയ നിയമം · പുതിയ നിയമം
പുസ്തകങ്ങൾ · കാനോൻ · അപ്പോക്രിഫ
ദൈവശാസ്ത്രം
പിതാവ് · പുത്രൻ · പരിശുദ്ധാത്മാവ്
ത്രിത്വം · ചരിത്രം · ക്രിസ്തുവിജ്ഞാനീയം
മറിയം · അപ്പോസ്തലവിജ്ഞാനീയം
യുഗാന്തചിന്ത · രക്ഷ · സ്നാനം
ചരിത്രവും പാരമ്പര്യങ്ങളും
ആദിമസഭ · പ്രമാണങ്ങൾ · സന്ദേശം
കോൺസ്റ്റന്റൈൻ · സൂനഹദോസുകൾ
ക്രിസോസ്തമസ് · കുരിശുയുദ്ധങ്ങൾ
നവീകരണം · പുനർനവീകരണം
പാശ്ചാത്യ-പൗരസ്ത്യ വിഭജനം
വിഭാഗങ്ങൾ
കത്തോലിക്കാ സഭ
പൊതു വിഷയങ്ങൾ
ആരാധനാക്രമം · കലണ്ടർ · അടയാളങ്ങൾ
ക്രിസ്തീയ സംഘടനകൾ · വിമർശനങ്ങൾ
പ്രാർത്ഥനകൾ · സഭൈക്യപ്രസ്ഥാനം
ഗിരിപ്രഭാഷണം · സംഗീതം · കല
മറ്റ് മതങ്ങളുമായുള്ള ബന്ധം
ലിബറൽ തിയോളജി
P christianity.svg ക്രിസ്തുമതം കവാടം

മത്തായി എഴുതിയ സുവിശേഷത്തിൽ ഇങ്ങനെ കാണാം: “എന്നാൽ യേശുക്രിസ്തുവിന്റെ ജനനം ഈവണ്ണം ആയിരുന്നു. അവന്റെ അമ്മയായ മറിയ യോസേഫിന്നു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവർ കൂടിവരുമ്മുമ്പെ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്നു കണ്ടു. അവളുടെ ഭർത്താവായ യോസേഫ് നീതിമാനാകകൊണ്ടും അവൾക്കു ലോകാപവാദം വരുത്തുവാൻ അവന്നു മനസ്സില്ലായ്കകൊണ്ടും അവളെ ഗൂഢമായി ഉപേക്ഷിപ്പാൻ ഭാവിച്ചു. ഇങ്ങനെ നിനെച്ചിരിക്കുമ്പോൾ കർത്താവിന്റെ ദൂതൻ അവന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി: ദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേർത്തുകൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു. അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു. "കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടു കൂടെ എന്നർത്ഥമുള്ള ഇമ്മാനൂവേൽ എന്നു പേർ വിളിക്കും”എന്നു കർത്താവു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ ഇതൊക്കെയും സംഭവിച്ചു.[1] സുവിശേഷകനും വൈദ്യനുമായിരുന്ന ലൂക്കോസും ഇക്കാര്യം വീണ്ടും സാക്ഷ്യപ്പെടുത്തുന്നു. [2]

പ്രവചന നിവൃത്തീകരണംതിരുത്തുക

യേശുക്രിസ്തുവിന്റെ ജനനത്തിനും ‏നൂറ്റാണ്ടുകൾക്കു മുൻപ് അദ്ദേഹം കന്യാപുത്രനായിരിക്കുമെന്ന് യെശയ്യാവ് എന്ന പ്രവാചകൻ പ്രവചിച്ചുമിരുന്നതായി ക്രിസ്ത്യാനികൾ വിശ്വസിക്കുന്നു. ഇതിന് അവർ ആശ്രയിക്കുന്ന യെശയ്യാ പ്രവചനത്തിന്റെ സെപ്ത്വജിന്റ് ഭാഷ്യം ഇങ്ങനെയാണ്: "അതു കൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇമ്മാനൂവേൽ എന്നു പേർ വിളിക്കും" [3]'മശിഹാ' (ക്രിസ്തു), ഇസ്രായേലിലെ ബേതലഹേമിൽ ജനിക്കും എന്ന് യേശുക്രിസ്തുവിന്റെ ജനനത്തി‍നും വർഷങ്ങൾക്ക് മുമ്പേ മീഖാ എന്ന പ്രവാചകൻ ദീർഘദർശനം നടത്തിയതായി ക്രിസ്ത്യാനികൾ കരുതുന്നു.[4]

ദൈവശാസ്ത്ര വീക്ഷണംതിരുത്തുക

യിസ്രായേലിനെ ദൈവം രക്ഷിക്കും എന്നതിന്റെ അടയാളം ആയിരുന്നു കന്യകാജനനം എന്നും, മനുഷ്യപാപങ്ങളുടെ സമ്പൂർണ്ണ പരിഹാരത്തിനായി ബലിയാകുന്നവന്റെ പിറവി അങ്ങനെ തന്നെ ആകണമെന്നും വാദിക്കപ്പെടുന്നു. കാരണം അത്തരം ഒരു യാഗത്തിന് പാപം തൊട്ട് തീണ്ടിയിട്ടില്ലാത്ത ഒരു ബലി 'മൃഗം' തന്നെ വേണ്ടിയിരുന്നു. യേശുക്രിസ്തു, സ്ത്രീപുരുഷ ബന്ധത്തിൽ പിറന്നിരുന്നുവെങ്കിൽ, അദ്ദേഹവും, ആദാമിൽ നിന്ന് തലമുറകളിലൂടെ കൈമാറ്റപ്പെടുന്ന പാപത്തിന്റെ മറ്റൊരു കണ്ണിയാകുമായിരുന്നു എന്നാണ് ഇതിന്റെ വിശദീകരണം.

ഖുർആൻ വീക്ഷണംതിരുത്തുക

മുസ്ളീങ്ങളുടെ വിശുദ്ധഗ്രന്ഥമായ ഖുർആനിൽ യേശുക്രിസ്തുവിന്റെ (ഈസാ നബി) ജനനത്തെക്കുറിച്ചുള്ള പരാമർശങ്ങൾ പലഭാഗങ്ങളിൽ കാണാവുന്നതാണ്.മറിയം എന്ന പേരിൽ ഖുർആനിൽ ഒരു സൂറ (അദ്ധ്യായം)തന്നെയുണ്ട്. കന്യകയായ മറിയം ബീവി ദൈവത്തിന്റെ ശക്തിയാൽ ഗർഭം ധരിച്ച് ഈസാ നബിയെ പ്രസവിച്ചു എന്നതാണ് ഖുർആനിലെ ആശയം.[5]ഖുർആനിൽ അല്ലാഹു പേരെടുത്ത് പരാമർശിച്ചിട്ടുള്ള ഒരേയൊരു വനിതയും ഈസാ നബിയുടെ മാതാവായ മറിയം ആണ്.

അവലംബംതിരുത്തുക

  1. മത്തായി എഴുതിയ സുവിശേഷം അദ്ധ്യായം 1: 18-‏21
  2. സത്യവേദപുസ്തകം,ലൂക്കോസ് 1:26- 35
  3. യെശയ്യാവ് 7:14
  4. സത്യവേദപുസ്തകം, മീഖ: 5:2
  5. ആലുഇംറാൻ 3:42-49

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=യേശുവിന്റെ_കന്യാജനനം&oldid=3342364" എന്ന താളിൽനിന്ന് ശേഖരിച്ചത്