ളോഹ
കണംകാൽ വരെ നീളമുള്ളതും വൈദികർ ധരിക്കുന്നതുമായ ഉടുപ്പ്. പോർച്ചുഗീസിൽ നിന്ന് മലയാളത്തിലെത്തിയ പദം. കറുത്തതോ വെളുത്തതോ തവിട്ടുനിറമോ ചെങ്കൽ നിറമോ ഒക്കെ ആകാം. റോമൻ രീതിയിൽ മുൻവശത്താണ് ബട്ടൻ വയ്ക്കാറു്. ചിലർ ലോഹയ്ക്കു മീതെ അരക്കെട്ട് ധരിക്കാറുണ്ട്. മാർപ്പാപ്പ വെള്ള ളോഹയാണ് ധരിക്കുന്നത്. കർദിനാൾമാർ ചുമപ്പും, മെത്രാന്മാർ ധൂമവർണവുമാണ് സാധാരണ ധരിക്കുക. വൈദികരെ തിരിച്ചറിയാനുള്ള അടയാളമായി ളോഹ കരുതിവന്നിരുന്നു.