{{ക്രിസ്തുമ അബ്രഹാമീക മതങ്ങളായ യഹൂദമതം, ക്രിസ്തുമതം, എന്നിവയിൽകാണപ്പെടുന്ന ഒരു വിശ്വാസമാണ് ദൈവരാജ്യം. ക്രൈസ്തവ സഭകൾ ദൈവരാജ്യം ഹൃദയത്തിന്റെയും മനസ്സിന്റെയും ഒരു അവസ്ഥ അല്ലെങ്കിൽ സ്ഥിതിയാണെന്ന് കരുതുന്നു. യഹോവയുടെ സാക്ഷികൾ ഭൂമിയുടെ മേൽ ദൈവം സ്ഥാപിക്കാൻ പോകുന്ന ഒരു യഥാർഥ ഭരണകൂടം അഥവാ ഗവണ്മെന്റ് ആണെന്ന് വിശ്വസിക്കുന്നു.[1] ബൈബിളിലെ സുവിശേഷപുസ്തകങ്ങളിൽ ദൈവരാജ്യം, സ്വർഗ്ഗരാജ്യം എന്നൊക്കെ കാണാം. ദൈവരാജ്യം എന്ന ആശയം നേരിട്ടുള്ള ഉദ്ധരീകരിക്കൽ കുടാതെ യേശു പറഞ്ഞ ഉപമകളിലും, പ്രവചനങ്ങളിലും, പ്രാർത്ഥനകളിലും കാണപ്പെടുന്നുണ്ട്.

ബൈബിളിൽ

തിരുത്തുക

പുതിയ നിയമത്തിൽ മത്തായിയുടെ സുവിശേഷത്തിലാണ് യേശു ദൈവരാജ്യത്തെകുറിച്ച് ആദ്യമായി പറയുന്നതായി കാണപ്പെടുന്നത്. യേശു ശിഷ്യന്മാരെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചപ്പോഴായിരുന്നു അത്.

നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ : സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;"

മത്തായി 6:9,10 സത്യവേദപുസ്തകം

പഴയനിയമപുസ്തകമായ ദാനിയേലിലും ദൈവരാജ്യത്തെകുറിച്ചുള്ള പ്രവചനങ്ങൾ കാണാം.

ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനിൽക്കയും ചെയ്യും.

ദാനിയേൽ 2:44 സത്യവേദപുസ്തകം

  1. What Is God’s Kingdom? Archived 2010-11-30 at the Wayback Machine. യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണം
ദൈവരാജ്യത്തെക്കുറിച്ചു ബൈബിൾ എന്തു പറയുന്നു?
"https://ml.wikipedia.org/w/index.php?title=ദൈവരാജ്യം&oldid=4107550" എന്ന താളിൽനിന്ന് ശേഖരിച്ചത്