ലേലം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
ജോഷിയുടെ സംവിധാനത്തിൽ സുരേഷ് ഗോപി, എം.ജി. സോമൻ, എൻ.എഫ്. വർഗ്ഗീസ്, നന്ദിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ലേലം. സെവൻ ആർട്സ് ഫിലിംസിന്റെ ബാനറിൽ ജി.പി. വിജയകുമാർ നിർമ്മാണം ചെയ്ത ഈ ചിത്രം സെവൻ ആർട്സ് ഇന്റർനാഷണൽ ലിമിറ്റഡ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് രൺജി പണിക്കർ ആണ്. എം.ജി. സോമന്റെ അവസാന ചിത്രമായിരുന്നു ലേലം. ഈ ചിത്രത്തിലെ ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ മികച്ച കഥാപാത്രങ്ങളിലൊന്നായി അറിയപ്പെടുന്നു.
ലേലം | |
---|---|
സംവിധാനം | ജോഷി |
നിർമ്മാണം | ജി.പി. വിജയകുമാർ |
രചന | രൺജി പണിക്കർ |
അഭിനേതാക്കൾ | സുരേഷ് ഗോപി എം.ജി. സോമൻ എൻ.എഫ്. വർഗ്ഗീസ് നന്ദിനി |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | സെവൻ ആർട്സ് ഫിലിംസ് |
വിതരണം | സെവൻ ആർട്സ് ഇന്റർനാഷണൽ ലിമിറ്റഡ് |
റിലീസിങ് തീയതി | 1997 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 180 മിനിറ്റ് |
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
സുരേഷ് ഗോപി | ജേക്കബ് സ്റ്റീഫൻ (ആനക്കാട്ടിൽ ചാക്കോച്ചി) |
എം.ജി. സോമൻ | ആനക്കാട്ടിൽ ഈപ്പച്ചൻ |
സിദ്ദിഖ് | ഹുസൈൻ |
സ്ഫടികം ജോർജ്ജ് | കടയാടി ബേബി |
എൻ.എഫ്. വർഗ്ഗീസ് | കടയാടി രാഘവൻ |
മണിയൻപിള്ള രാജു | ഉമ്മൻ |
വിജയകുമാർ | സണ്ണി ചെറിയാൻ കരിമ്പനാൽ |
കൊല്ലം തുളസി | കാട്ടിത്തറ പാപ്പി |
സത്താർ | കുന്നേൽ ഔതകുട്ടി |
ജഗന്നാഥ വർമ്മ | ബിഷപ്പ് |
സാദിഖ് | ചാണ്ടി |
അസീസ് | കുന്നേൽ മാത്തച്ചൻ |
വിനു ചക്രവർത്തി | ആണ്ടിപ്പട്ടി വീരപാണ്ടി തേവർ |
ടി.പി. മാധവൻ | സി.കെ. ബാലകൃഷ്ണൻ |
കൊച്ചിൻ ഹനീഫ | ജയസിംഹം |
ഷമ്മി തിലകൻ | പോലീസ് ഓഫീസർ |
കുഞ്ചൻ | കൈമൾ |
ഏലിയാസ് ബാബു | ജോൺ തോട്ടത്തിൽ |
അലിയാർ | കെ.പി.പ്രഹ്ലാദൻ |
മോഹൻ ജോസ് | കീരി വാസവൻ |
നാരായണൻ കുട്ടി | സദാശിവൻ |
സുബൈർ | കടയാടി തമ്പി |
നന്ദിനി | എസ്. ഗൌരി പാർവ്വതി |
ശ്രീജ | അമ്മിണി |
കവിയൂർ രേണുക | കൊച്ചു ത്രേസ്യ |
രഹന | കുഞ്ഞുമോൾ |
ആറന്മുള പൊന്നമ്മ | രേവതി തിരുന്നാൾ തമ്പുരാട്ടി |
ഗോമതി മഹാദേവൻ | ജാനമ്മ മോനിച്ചൻ |
സംഗീതം
തിരുത്തുകഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഔസേപ്പച്ചൻ ആണ്. പശ്ചാത്തലസംഗീതം എസ്.പി. വെങ്കിടേഷ് ഒരുക്കിയിരിക്കുന്നു.. ഗാനങ്ങൾ ജോണി സാഗരിഗ വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- ഉരുകിയുരുകി എരിയുമീ – കെ.ജെ. യേശുദാസ്
- കുങ്കുമമോ നിലാപ്പുഴയിൽ – ബിജു നാരായണൻ, കെ.എസ്. ചിത്ര
- കുറുമാലി കുന്നിന് – എം.ജി. ശ്രീകുമാർ , സുജാത മോഹൻ
- കുങ്കുമമോ നിലാപ്പുഴയിൽ – ഉണ്ണികൃഷ്ണൻ, കെ.എസ്. ചിത്ര
അണിയറ പ്രവർത്തകർ
തിരുത്തുകഅണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
കല | ബാബു പ്രമദ |
ചമയം | പി.എൻ. മണി, തോമസ് |
വസ്ത്രാലങ്കാരം | പളനി, മുരളി |
സംഘട്ടനം | എ.ആർ. പാഷ |
പരസ്യകല | ഗായത്രി |
ലാബ് | ജെമിനി കളർ ലാബ് |
നിശ്ചല ഛായാഗ്രഹണം | രാജേഷ് |
എഫക്റ്റ്സ് | സേതു |
ഡി.ടി.എസ്. മിക്സിങ്ങ് | ലക്ഷ്മി നാരായണൻ |
വാർത്താപ്രചരണം | വാഴൂർ ജോസ് |
നിർമ്മാണ നിയന്ത്രണം | കെ. മോഹനൻ |
നിർമ്മാണ നിർവ്വഹണം | സേതു അടൂർ |
വാതിൽപുറചിത്രീകരണം | ജൂബിലി സിനി യൂണിറ്റ് |
ചീഫ് അസോസിയേറ്റ് എഡിറ്റർ | പി.സി. മോഹനൻ |
അസോസിയേറ്റ് ഡയറക്ടർ | രാജൻ ശങ്കരാടി |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ലേലം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ലേലം – മലയാളസംഗീതം.ഇൻഫോ