ശ്രീജ
ഒരു മലയാളം, തമിഴ് ചലച്ചിത്ര അഭിനേത്രിയും ഗായികയുമാണ് ശ്രീജ.[1][2]
ജീവിതരേഖ
തിരുത്തുകനാടക അഭിനേതാക്കളായ ഉഷ, ശ്രീധരൻ ദമ്പതികളുടെ മകളായാണ് ശ്രീജ ജനിച്ചത്. ചില നാടകങ്ങളിൽ മാതാപിതാക്കൾക്കൊപ്പം ശ്രീജ അഭിനയിച്ചിരുന്നു. ചലച്ചിത്രമേഖലയിൽ നിധി എന്ന ചിത്രത്തിൽ ബാലതാരമായി ആദ്യമായി അഭിനയിച്ചു.[3] 1989-ൽ ചാണക്യൻ എന്ന ചിത്രത്തിൽ കമലഹാസന്റെ പെങ്ങളായും മഴവിൽക്കാവടി എന്ന ചിത്രത്തിൽ ജയറാമിന്റെ പെങ്ങളായും അഭിനയിച്ചു. ജഗതി ആദ്യമായി സംവിധാനം ചെയ്ത അന്നക്കുട്ടീ കോടമ്പാക്കം വിളിക്കുന്നു എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി അഭിനയിച്ചത്.[3]. പിന്നീട് ചെറിയ ലോകവും വലിയ മനുഷ്യരും, കാഴ്ചയ്ക്കപ്പുറം എന്ന ചിത്രങ്ങളിൽ മുകേഷിന്റെ നായികയായും, ഇന്ദ്രജാലത്തിൽ മോഹൻലാലിന്റെ നായികയായും അഭിനയിച്ചു. 1990-കളുടെ ആരംഭത്തിൽ തയ്യൽക്കാരൻ തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള സന്താനപാണ്ഡ്യനെ വിവാഹം ചെയ്തു.[3]
അഭിനയിച്ച ചലച്ചിത്രങ്ങൾ
തിരുത്തുക- നിധി (ബാലനടി)
- ഒരു മേയ്മാസപ്പുലരിയിൽ (ബാലനടി)
- ചാണക്യൻ
- മഴവിൽക്കാവടി
- അന്നക്കുട്ടീ കോടമ്പാക്കം വിളിക്കുന്നു
- ചെറിയ ലോകവും വലിയ മനുഷ്യരും
- മുത്താരംകുന്ന് പി.ഒ.
- ഡോക്ടർ പശുപതി
- ചാമ്പ്യൻ തോമസ്
- ദൈവസഹായം ലക്കി സെന്റർ
- കാഴ്ചയ്ക്കപ്പുറം
- ഇന്ദ്രജാലം
- കുറ്റപത്രം
- തയ്യൽക്കാരൻ (തമിഴ്)
അവലംബം
തിരുത്തുക- ↑ മലയാള സംഗീതം - ശ്രീജ
- ↑ മലയാളചലച്ചിത്രം.കോം - ശ്രീജ അഭിനയിച്ച ചിത്രങ്ങൾ
- ↑ 3.0 3.1 3.2 "ഓർമകളിലെ നായികമാർ/ഷിജീഷ് നടുവണ്ണൂർ". ദീപിക. 2013 ഓഗസ്റ്റ് 12. Archived from the original on 2013-08-11. Retrieved 2013 ഓഗസ്റ്റ് 12.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link)